ചിന്തകളില്‍ അല്പമെങ്കിലും ഭ്രാന്ത് എന്നും നിലനില്ക്കണേ എന്ന് മാത്രമാണ് മുടങ്ങാതെ പ്രാര്‍ത്ഥിക്കാന്‍ ഉള്ള ഏക കാര്യം.അത്തരം ഭ്രാന്തുകളെ അക്ഷരങ്ങളിലൂടെ കുത്തികുറിക്കുമ്പോള്‍ "അരപ്പിരി"യാകുന്നു........ ഓർമ്മകൾ മങ്ങുന്ന വാർദ്ധക്യത്തിലേയ്ക്കുള്ള, ഭൂതകാലത്തിലെന്നൊക്കെയോ മനസ്സ് സഞ്ചരിച്ച വഴികളുടെ അടയാളപ്പെടുത്തലുകൾ കൂടി ആകുന്നു.... ഈ "അരപ്പിരി" !!
Saturday, 2 April 2016
സ്ഥിതിസമത്വം
കക്കൂസ്സിലും ചോറിലും ഒരുപോലെ എത്തിയ ഈച്ച, സ്ഥിതി സമത്വം ഇന്നും സാധ്യമെന്ന് തെളിയിച്ചു കൊടുത്തു.
ആചാര വെടി!!
ജീവനുള്ള സമയം അദ്ദേഹം ആദരങ്ങള്‍ ആഗ്രഹിച്ചിരുന്നു.ഒന്ന് മിണ്ടുവാന്‍ എങ്കിലും ഒരാള്‍ വന്നിരുന്നെങ്കില്‍ എന്ന് മോഹിച്ചിരുന്നു.അന്നെല്ലാവരും ഒറ്റപ്പെടുത്തി.ഇന്ന് വന്ന വിശിഷ്ടര് അന്ന് പുറം തിരിഞ്ഞ് നടന്നു പോയി.
വിശിഷ്ട വ്യക്തികളുടെ സാനിധ്യത്തില്‍ പോലീസ് അദ്ദേഹത്തിന്റെ ജീവനില്ലാത്ത ശരീരത്തിനു മുന്നില്‍ ആചാര വെടി മുഴക്കി.ഒന്നല്ല മൂന്നു വട്ടം.
ആ വെടിയുണ്ടകളേറ്റ് ചിറകറ്റു വീണതാവട്ടെ,ആവശ്യപ്പട്ടിരുന്ന ആദരങ്ങള്‍ ജീവനുള്ളപ്പോള്‍ നല്കാത്തവരെ നോക്കി, ജീവനറ്റ ശരീരത്തിനു മുന്നില്‍ കോപ്രായങ്ങള്‍ കാണിക്കുന്നവരോട് .... "മൃതദേഹം ഇതൊന്നും ആഗ്രഹിക്കുന്നില്ല" എന്നുറക്കെ പറഞ്ഞു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ ആ പാവം ആത്മാവ് തന്നെ ആയിരുന്നു.
വിരുന്നുവിളിക്കുന്നവര് !!
വിരുന്നുകാരെ വിളിച്ചു വരുത്തുന്നതില്‍ കാക്കയ്ക്ക് ഒന്നും പഴയ ശൌര്യം ഇല്ല.
മനസ്സില്‍ സൌഹൃതവുമായി........ ഹൃദയത്തില്‍ സ്നേഹവുമായി കടന്ന് വന്നിരുന്ന വിരുന്നുകാരെയും പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്ന വീടുകളില്‍ വിളിക്കാതെ തന്നെ കടന്ന് വരുന്നത് സ്വാര്‍ത്ഥ ചിന്തകള്‍ മാത്രം.കൂട്ടിനായി കൊതുകുകളുടെ അകമ്പടി സംഗീതവും.
അവകാശങ്ങള്‍ തുരന്നെടുത്ത ശേഷം, മൂളിക്കൊണ്ട് അവര്‍ യാത്രയായി.ബാറ്റു വീശി തളര്‍ന്ന ഞാനൊന്നുറങ്ങട്ടെ , രാത്രി മറ്റൊരങ്കത്തിനായി ഉണരേണ്ടാതാണ്.
അപ്പോഴും ആ വൃത്തികെട്ട സ്വരത്തില്‍.......,
ഉറപ്പില്ലാത്ത മനസ്സോടെ.....
കാക്കകള്‍ വിരുന്നു വിളിച്ച്കൊണ്ടേയിരുന്നു.
