എല്ലാ ബന്ധങ്ങളും സ്വാര്‍ത്ഥത നിറഞ്ഞതാണ്.
അത് ചിലപ്പോൾ സൗഹൃതത്തിൽ നിന്നും കിട്ടുന്ന "സന്തോഷത്തിന്" വേണ്ടി ആകും, ചിലപ്പോള്‍ ഒരു ആങ്ങളയുടെ അല്ലെങ്കില്‍ പെങ്ങളുടെ സംരക്ഷണവും സ്നേഹവും കിട്ടുവാന്‍ വേണ്ടി ആകും, ചിലപ്പോൾ പണത്തിനോ ശരീര സുഖത്തിനോ വേണ്ടി ആയിരിക്കും.മറ്റു ചിലപ്പോള്‍ "എന്റെത്" എന്ന് പറയുമ്പോള്‍ കിട്ടുന്ന അഭിമാനത്തിന് വേണ്ടി ആയിരിക്കും.
എങ്ങിനെ ഒക്കെ ആയാലും....
തലനാരിഴകീറി നോക്കിയാൽ ഒട്ടുമിക്ക ബന്ധങ്ങളും കാര്യസാധ്യതയ്ക്ക് വേണ്ടി തന്നെ!!
അതിപ്പോ പിറന്നു വീണ കൊച്ചിന് അമ്മയോട് ഉള്ളതായാലും... അമ്മയ്ക്ക് തിരികെ കുഞ്ഞിനോട് ഉള്ള ബന്ധമായാലും അടിസ്ഥാന ഉദ്ദേശം "സ്വാര്‍ത്ഥത" തന്നെ!!
ദൈവം പോലും നിലനിൽക്കുന്നത് ഒരുവൻ്റെ സ്വാർത്ഥതയുടെ അടിത്തറയിൽ ആണ്.
ദൈവം പോലും നിലനിൽക്കുന്നത് ഒരുവൻ്റെ സ്വാർത്ഥതയുടെ അടിത്തറയിൽ ആണ്.
ആ തിരിച്ചറിവിലൂടെ കാണുമ്പോള്‍ എല്ലാ ബന്ധങ്ങളും ബന്ധനങ്ങള്‍ തന്നെ!!
********************
സ്വാർത്ഥതയ്ക്ക് വേണ്ടി ഉള്ള, നിബന്ധനകൾക്ക് വിധേയമായുള്ള ഒട്ടുമിക്ക ബന്ധനങ്ങളുടെയും ബന്ധനങ്ങള്‍ പൊട്ടിച്ചെറിയുവാന്‍ മനസ്സ് കൊതിച്ചുതുടങ്ങിയിരിക്കുന്നു.