എടാ.... മാ..ധവ!!
എന്ന ഉണ്ടെടാ ??
കൃത്യമായ ഇടവേളകളിൽ അല്ലാതെ എത്തിയിരുന്ന കുശലാന്വേഷണം!! ഇടവേളകളുടെ ദൈർഘ്യമറിയില്ല എങ്കിലും അങ്ങനൊരു അന്വേഷണം ഉറപ്പാണ്. അതൊരു കരുതലാണ്.പ്രതീക്ഷയാണ്,.... ആശ്വാസമാണ്...
******
എഴുതി ഫലിപ്പിക്കാൻ എത്ര തന്നെ ശ്രമിച്ചാലും വരികളിലൂടെ ഒഴുകിവരാത്ത ചില ബന്ധങ്ങൾ ഉണ്ട്. എത്ര പറഞ്ഞാലും വാക്കുകൾക്കപ്പുറം വളർന്നു നിൽക്കുന്ന ആ ചിലരുമായുള്ള ബന്ധങ്ങൾ ഹൃദയം കൊണ്ട് മാത്രം അനുഭവിക്കുവാൻ ഭാഗ്യം ലഭിക്കുന്നതാണ് പലപ്പോഴും അതിമനോഹരമായിരിക്കുക.
അപൂർവ്വമായിരിക്കും അത്തരം ആളുകൾ.
പച്ചയായ മനുഷ്യ... നിങ്ങൾ പൊലിഞ്ഞ വഴിയിൽ നിങ്ങൾ തെളിച്ച സ്നേഹദീപവുമേന്തി നിങ്ങടെ കൊച്ചുകുടുംബം തളരാതെ മുന്നോട്ടു പോകുന്ന കാണുമ്പോൾ... നിങ്ങളുടെ വേര്‍പാടിൻ്റെ നോവിലും.. അഭിമാനം തോന്നുന്നു നിങ്ങളെ കുറിച്ച്!!
കാരണം... നിങ്ങൾ പകർന്ന നന്മ മരം അവരിലൂടെ പൂത്തു തുടങ്ങിയിരിക്കുന്നു.
ദൈവത്തിന്റെ താഴ്വരയിലെ പാചകക്കാരനായി നീ തിളങ്ങുമ്പോൾ... ഒരുപക്ഷെ നീ അറിയുന്നുണ്ടാവില്ല... നീ നൽകിയ രുചിക്കൂട്ടുകൾക്ക് പഴക്കം ചെല്ലും തോറും സ്വാദേറുവാനുള്ള മാന്ത്രിക വിദ്യ അറിയാമായിരുന്നു എന്നുള്ള ആ നഗ്നസത്യം !!
സ്നേഹം തിളങ്ങിയോരാ കണ്ണുകൾ എന്നിലേക്കെത്തുവാൻ വയ്യാതെ കൂമ്പിയടഞ്ഞോരാ കാഴ്ചകൾ അല്ല എനിക്കിനി നിന്നെ കുറിച്ചായി ഓർക്കേണ്ടത് ,അതുകൊണ്ടു മാത്രമാണ് നീ കൊഴിഞ്ഞൊരു രാവിൽ ഞാനെൻ മുറിയടച്ചു നിന്നിലേക്കുള്ള യാത്രകൾ മുടക്കിയത്!!
No comments:
Post a Comment