വീട്ടിലെ പൂച്ച ഇന്നലെ കുറേേേേ മുട്ടകളിട്ടു !!!
ഇനി അതെല്ലാം പെറുക്കി എടുത്ത് പൊന്നും വിലയ്ക്ക് വില്ക്കണം !
മൊട്ടയിട്ടവനെ പിടിച്ച് കെട്ടി, മൊത്തത്തിൽ ഒരു മുണ്ഡനം നടത്തി, പകരം വർണ്ണത്തൂവലുകൾ വച്ചുപിടിപ്പിക്കണം.പിന്നെ, "മാർജ്ജാര" കുലത്തിൽ നിന്നും കാലേൽ പിടിച്ച് വലിച്ചിറക്കി, പണ്ടെങ്ങോ അന്ന്യം നിന്നു പോയ എതെങ്കിലും ഒരു അപൂർവ കുലത്തിലേയ്ക്ക് വാലേൽ തൂക്കി ഒറ്റ ഏറു കൊടുക്കാം !!!
എന്നിട്ട്, അഞ്ചാറു ഫോട്ടോയും സഹിതം വല്ല ഇ-ബെ യിലോ മറ്റോ ഇട്ട് നോക്കാം.
സത്യം മൂടി വയ്ക്കാൻ പറ്റിയ
അടപ്പുണ്ടെങ്കിൽ, എന്തും വിറ്റുപോകുന്ന കാലമല്ലേ?? അപൂർവ ജീവികളെ വളർത്തി വില്ക്കാമെന്നു ചിന്തിക്കുന്ന ധനമോഹികള് വരാതിരിക്കില്ല !!!
************************************************************************************************************
No comments:
Post a Comment