"കുന്തം പോയാൽ കുടത്തിലും " എന്നതനുസരിച്ച്, കാണാതെ പോയ മൊട്ടുസൂചി തപ്പി തപ്പി, അവസാനം അടിയനും കുടത്തിനുള്ളിലെത്തി.
അപ്പോളാണു കുറേ ചിതലന്മാർ വായിച്ചോണ്ടിരിക്കുന്ന ഒരു പുത്തകം കണ്ണിൽ പ്പെട്ടത്. എടുത്ത് നോക്കിയപ്പോൾ കുഞ്ഞുണ്ണി മാഷിന്റെ “നമ്പൂതിരി ഫലിതങ്ങൾ” !!
പണ്ടെങ്ങോ വായിച്ചു മറന്നതാണ്. തുറന്നുനോക്കിയപ്പോൾ അതാ ഒരു പേജില് ഒരു കിളവൻ ചിതലൻ ചാരുകസേരയുമിട്ട്, തഞ്ചത്തിലിരുന്നങ്ങനെ വായിക്കുന്നു. അല്പം കഴിഞ്ഞപ്പൊൾ,വായന നിർത്തി
അടുത്തിരുന്ന കോളാമ്പിയിയെടുത്ത്ഒരു താമ്പൂലാഭിക്ഷേകമങ്ങ് നടത്തിയിട്ട്,പുള്ളിക്കാരൻ ഒന്നു മൂരിനിവർന്ന ശേഷം തപ്പി തടഞ്ഞെണീറ്റ് പോയി.
കിട്ടിയ തക്കത്തിനു കാരണവരുടെ ഇരിപ്പിടവും തട്ടിക്കളഞ്ഞ്, പുത്തകവും കൊണ്ട് കുടത്തിനു വെളിയിലെത്തി.തപ്പിയത് കിട്ടിയില്ലെങ്കിലും, കിട്ടിയതാവട്ടെ എന്നു നിനച്ചും കൊണ്ട്... ചിതലമ്മാവൻ വായിച്ചോണ്ടിരുന്ന പേജ് ഏതാന്നു നോക്കി. ചുമ്മാാാാതല്ല പുള്ളിക്കാരൻ എണീറ്റ് പോയത്. വായിച്ചോണ്ടിരുന്നതിനനുസരിച്ച്, മൂപ്പിലാന്റെ ശരീരം പ്രതികരിച്ചതാവും .
നമ്പൂരിക്ക് ഏറ്റവും സന്തോഷം കൊടുക്കുന്ന കാര്യത്തെക്കുറിച്ചുള്ള പേജാണ്, കാരണോർ വായിച്ചു തീർത്തോണ്ടിരുന്നത്. എന്തായാലും നമ്പൂരിക്ക് കിട്ടിയ സുഖം അനുഭവിച്ചറിയാൻ തന്നെ അടിയനും തീരുമാനിച്ചു.
രാത്രി ആകട്ടെ!!
അങ്ങനെ പെരുവയർ നിറയെ വെള്ളം കുത്തി നിറച്ച്, ഒറ്റ കിടത്തം.
1490 പോലാണത്രേ നമ്മുടെ പലരുടേേേേയും ഉറക്കം . എന്തായാലും അടിയനും 1
എഴുതിയത് പോലെ കിടന്ന് ഉറക്കം തുടങ്ങി.
ഒരുറക്കം കഴിഞ്ഞപ്പൊ, നമ്പൂരിക്ക് തോന്നിയ പോലെ, എന്തൊക്കെയോ തോന്നിതുടങ്ങി. മുട്ടു രണ്ടും മടക്കി, ഏതാണ്ടൊരു 4 അടിയനും രചിച്ചു.
മണിക്കുട്ടി ഓടി ഓടി തളർന്നു തുടങ്ങി. അടിവയറ്റിൽ എന്തൊക്കെയോ നടന്നു തുടങ്ങിയപ്പോൾ കാൽ മുട്ടുകളും താടിയും കൂടിച്ചേർന്ന് ഒരു 9 അടിയനും ഒപ്പിച്ചു.
നമ്പൂരി സുഖത്തിനു ഇവിടെ ഫുള് സ്റ്റോപ്പിട്ടാലോ??...
വേേേേണ്ട!!
കുറച്ചും കൂടി പോകട്ടെ.മണികുട്ടി മനസ്സില്ലാ മനസ്സോടെ മുട്ടേലിഴഞ്ഞ് കുറച്ചും കൂടി നീങ്ങി.
അപ്പോളേയ്ക്കും അടിയന്റെ ശരീരം കിടന്ന കിടപ്പിൽ തന്നെ പൂജ്യം വരച്ച് തീർത്തിരുന്നു.
പിന്നെല്ലാം വളരെ പെട്ടെന്നായിരുന്നു. സ്പ്രിങ് തെറിക്കുന്ന പോലൊരു ചാട്ടവും, പിന്നോരൊ.....റ്റ ഓട്ടവുമായിരുന്നു...............
ശ്..ശ്ശ്ശ.... ർ ർ ർ ർ ർ.......
നമ്പൂരി പറഞ്ഞത് എത്ര ശരിയാ.....
ഇങ്ങനെ മുട്ടി മുട്ടി കിടന്നിട്ട്, അവസാനം എല്ലാം കൂടി ഇപ്പോ പൊട്ടിതെറിക്കുമെന്നു തോന്നുമ്പൊൾ, പോയി നിന്നൊരൊറ്റ ശ്..ശ.... ർ ർ ർ ർ ർ ർ ർ ർ.......
ഹോ... എന്തൊരു സുഖം !! ഈ നമ്പൂരിക്ക് ഒടുക്കത്തെ പുത്തിയാ...!!
പെടുക്കുന്നതിന് ഇത്രേം സുഖം ഇതാദ്യമാ.
പക്ഷേ,....
ആ സുഖത്തിന്റെ നീളം ശൌചാലയം മുതൽ കട്ടിലിന്റെ മേലെവരെ ഉണ്ടാകുമെന്നറിഞ്ഞത്, എല്ലാം കഴിഞ്ഞ് തിരിച്ച് നടന്നപ്പോളാണ്.
കട്ടിലിൽ മുള്ളി എന്ന പേരു കേട്ടാലും കുഴപ്പമില്ല, നമ്പൂരിക്ക് ഏറ്റവും ഇഷ്ടമുള്ളത് അറിയാൻ പറ്റിയല്ലോ!!
അടിയന്റെ ജീവിതം ധന്യമായി!!
****************************************************************************
No comments:
Post a Comment