Sunday, 22 March 2015

കാലന്‍ കഥകള്‍ (ഭാഗം 7)



“കോപ്പന്‍സ്സ് ഓണ്‍ ഡ്യൂട്ടി”



കാലന്‍ ചാണകത്തില്‍ ചവുട്ടി മറിഞ്ഞടിച്ചു വീഴുന്ന സ്വപ്നംകണ്ട് ചിരിച്ച് ചിരിച്ച് മണ്ണുകപ്പി ഉറക്കമുണര്‍ന്ന പോത്തന്‍സ്സിന്‍റെ ഫോണില്‍ “കിട്രും.. കിട്രും..”

നോക്കിയപ്പോള്‍ കാലന്, മൊയലാളി കൊടുത്ത ആപ്പ്സ്സ് “കാല്‍സ്സ്അപ്പ്” ഉണര്‍ന്നതാ. മെസ്സേജ് പോത്തന്‍ നക്കി തുറന്നു.
കാലന്‍റെ വക “മോര്‍ണിംഗ്തെറി”യാണ്.

“എണീറ്റ്‌പോടാ പരട്ടെ!!, പോയി പറഞ്ഞ പണികള്‍ തീര്‍ക്ക്.”
കൂടെ തലസ്ഥാനത്തൂന്നും വന്ന ചില പൊട്ടാത്ത “ബലൂണ്‍”സ്സിന്‍റെ ഫോട്ടോസും.

“താന്‍ പോടോ പുല്ലേ” എന്ന് മറുപടി അയച്ചിട്ട്, പോത്തന്‍ മൂഡുംതട്ടി എണീറ്റു.കോരനെ തപ്പി...

നോക്കുമ്പോള്‍ കോരപ്പന്‍ രാവിലെ തന്നെ എന്തോ അടിച്ച് വിടുന്നു.
ഒറ്റയ്ക്കടിക്കുവാ,ഓക്കന്‍!!

പോത്തന്‍ നീട്ടിവിളിച്ചു

“മ്..മ്..മ്ബേ.................

മ്..മ്..മ്ബാ...............”

അക്ഷരം മാറി കേട്ട കോരന്‍സ്സ്, വായിലിരുന്ന കോല്‍ഐസ്സ് വലിച്ചെറിഞ്ഞു.ഇനി അത് കണ്ടിട്ടുള്ള വിഷമം വേണ്ട.

“മ്..മ്.. മ്ബാ.................

 മ്..മ്..മ്ബാ...............”

ങാ...ഹാ!! ഐസ്സ് കളഞ്ഞിട്ടും തെറി വിളിക്കുന്നോ??!!
കോരന്‌ ഹാലിളകി.ഓടി വന്ന് ഒന്ന് പൊട്ടിച്ചു.
കിട്ടിയ പാടേ ദേ കിടക്കുന്നു...., പോത്തന്‍ തറയില്‍!!
വീണതും പോത്തന്‍ കാറി.

“മ്..മ്..മ്ബേ......ങങീ ങീ ങീ....
മ്..മ്..മ്ബീ......ങീ ങീ ങീ.........”

അപ്പോളാണ് കോരന് ഓര്‍മ്മ വന്നത്.പോത്തന് രാവിലെ പല്ലുതേക്കുന്നത് വരെ “പ്..പെ.., പെ..പ്പെ” ആണ്.
“വായനാറ്റം” സഹിക്ക വയ്യാതെ കാലന്‍ കൊടുത്ത പണിയാ.പല്ല് തേച്ചാലേ സംസാരം വരൂ.

പോത്തന്‍ വീണിടത്തുകിടന്ന് കീറ്റല്‍ തന്നെ.
കുപ്പിയില്‍ കലക്കിയ പിണ്ണാക്കെടുത്ത് അണ്ണാക്കില്‍ തള്ളി.
“കുപ്പി പിണ്ണാക്ക്” തീര്‍ന്നപ്പോ പോത്തന്‍ കരച്ചില്‍ നിര്‍ത്തി,ചാടി എണീറ്റു.
അടുത്ത് കണ്ട കടയില്‍ കയറി രണ്ടും കൂടി “ഉണ്ടന്‍പൊരിയും,ദോശയും” കഴിച്ചു.ഉണ്ടന്‍പൊരി മുറിച്ച് പോത്തന്‍ പല്ലുതേച്ചു.അപ്പോളേയ്ക്കും കാലന്‍കൊടുത്ത ടാബന്‍ ഒച്ച വച്ചു.ആദ്യത്തെ ഇരയുടെ കുഴീലോട്ടുള്ള വഴി GPS ല്‍ തെളിഞ്ഞു.കോരനെ തൂക്കി പുറത്തിട്ട്, പോത്തന്‍ പാഞ്ഞു.ചെന്നപ്പോള്‍ വീട്ടില്‍ വെട്ടമുണ്ട്.

“പോയി പൊക്ക്, ഞാനിവിടെയൊക്കെ കാണും.” തൊഴുത്തില്‍ നില്‍ക്കുന്ന എരുമകുമാരിയെ നോക്കി കൊമ്പുകുലുക്കി പോത്തന്‍ അമറി.
കോരന്‍ പോയ ഉടന്‍, ഡിങ്കോള്‍ഫിക്കേഷന്‍ മൂത്തു തൊഴുത്തിലെത്തിയ പോത്തന്‍റെ മര്‍മ്മം നോക്കി കുമാരി കീറി.

“തോഴുത്തില്‍ വച്ചാ പതക്കമൊന്നു..
ചവിട്ട് കൊണ്ട് നിലത്ത്പോയ്...
താ.....ഴെ വീണിന്നുടഞ്ഞുപോ...യ്...”



ഒരുവിധം നിരങ്ങി നിരങ്ങി പോത്തന്‍ വഴി വരെ എത്തി.അവിടെ കിടന്ന് പാടി:

“ഊ....ഞ്ഞാ....ലാ.......ആ... , ഊ...ഞ്ഞാല....

ഊ..ഞ്ഞാലാ... ഇനി... ഊ...ഞ്ഞാ.......ല....”

പാടിതീരും മുന്‍പ് പോത്തന്‍റെ ബോധം പോയി.
പിന്നെ പൊങ്ങുന്നത് രാത്രി.
ചുറ്റിനും നോക്കി.കോരന്‍ ഇതുവരെ വന്നില്ലല്ലോ??
പോയി നോക്കാം.
പോത്തനകത്ത് കടന്നു.കോരനില്ല.അടുത്ത മുറിയില്‍ നിന്നും ദേ കേള്‍ക്കുന്നു.... കോര രോദനം .

നോക്കുമ്പോള്‍ പിറന്നപടി കോരന്‍ കുത്തിയിരുന്നു “ജോപ്പന്‍” പാതി കടിച്ചേച്ച് വച്ചിട്ടുപോയ ആപ്പിളുമായി മുച്ചിട്ടു കളിക്കുന്നു.
തോറ്റ് തുന്നം പാടി  കീറിയ  “കളസ്സം” വരെ പണയം വച്ചേച്ചിരിക്കുന്ന ഇരിപ്പാ.കടുംപൊട്ടന്‍!! അല്ലെങ്കില്‍ പിന്നെ ജോപ്പന്‍ കടിച്ച ആപ്പിളിനോട് ആരേലും കളിയ്ക്കാന്‍ നിക്കുമോ?എന്നിട്ടിരിക്കുന്ന ഇരിപ്പ് കണ്ടോ?

പോത്തന് കലിയിളകി.കാലുമടക്കി ഒന്ന് കൊടുത്തു.
കോരന്‍ ചുരുണ്ട് അടിച്ച് താഴെ!!!
“ജോപ്പനെവിടെ?”
“ടാബെവിടെ?”
രണ്ടിനും കൂടി കോരപ്പന്‍ അടുത്തമുറിയ്ക്ക് നേരേ ചൂണ്ടി.
വേഗം വാ.ഇപ്പോതന്നെ ലേറ്റ് ആണ്.

“കോപ്പന്‍സ്സ് ഓണ്‍ ഡ്യൂട്ടി”


രണ്ടും കൂടി ചെല്ലുമ്പോള്‍, പാതി കടിച്ച തന്‍റെ സ്വന്തം ആപ്പിളീല്‍ “ആന്ഗ്രി ബേര്‍ഡ്സ്സ്” കളിക്കുന്നു, ശ്രീമാന്‍ “സ്റ്റീവ് ജോപ്പന്‍”


“കീ... ര്‍.. യീ..യീ.....
......കിറി..കുരി... ഡിഷ്യും, ദിശ്യും...”


*******************************************


കോരന്‍ ഓടി ചെന്ന് ജോപ്പന്‍റെ ബാഗില്‍ നിന്നും തന്‍റെ ടാബ് വലിച്ചെടുത്തു.
എന്‍റെ കളസ്സം വരെ ഊരി വാങ്ങിയവനാ.ഇവന്‍റെ ജീവനെടുത്ത് “സിപ്പ്” ഫോള്‍ഡ്‌റില്‍ കൊണ്ടുപോയി “സിപ്പ് സ്പിരിറ്റ്” ആക്കി ഇട്ടിട്ടു വേണം ഇവന്‍റെ ബോഡി തോണ്ടി “റീസൈക്കിള്‍ ബിന്നില്‍” തട്ടാന്‍!!


എന്‍റെ കളസ്സം ഊരി വാങ്ങിയിട്ട് “മീന്‍വലയാണോ?” എന്നൊരു ചോദ്യവും.
“ഉണ്ണാക്കന്‍” , ജോപ്പനെ വലിക്കാന്‍ ആക്രാന്തം മൂത്ത കോരന്‍, ടാബ് ഓണായി.
അപ്പൊ ദേ അടുത്ത പുകില്‌ സെക്യുരിറ്റി പസ്സില്‍!!.
ഉത്തരം ശരിയായാല്‍ ജോപ്പന്‍ “സിപ്പാ”കും.

കോപ്പന്‍സ്സ് തലചൊറിഞ്ഞും കൊണ്ട് ചോദ്യം പിന്നേം പിന്നേം വായിച്ചു.

“ജോപ്പന്‍റെ ഫ്രിഡ്ജില്‍ പത്ത് കൂടുണ്ട്.
ഓരോ കൂടിലും പത്ത് ആപ്പിള്‍ വീതം,
ഓരോ ആപ്പിളും പത്ത് MB വീതം.
പക്ഷേ,
ഏതോ ഒരു കൂടിലെ മാത്രം, ഓരോ ആപ്പിളും 9 MB വീതമേ ഉള്ളു.
അതായത് ആ കൂടിനു മൊത്തം 90 MB സൈസേ ഉള്ളു.
ജോപ്പന്‍റെ ചായ്പ്പില്‍ ഒരു ഡിജിറ്റല്‍ ത്രാസ്സ് ഉണ്ട്.
അതില്‍ “ഒരൊറ്റ തവണ” മാത്രമേ തൂക്കം നോക്കാനാവൂ.
90 MB ഉള്ള ആ കൂട് കണ്ട്പിടിച്ച്, അതിലെ ആപ്പിളില്‍ കടിച്ചാല്‍ ജോപ്പന്‍ ക്ലോസ്സ്.”

ചോദ്യം കണ്ട പോത്തന്‍,കാലനെ തെറിയും പറഞ്ഞ്.... സഭേന്ന് ഇറങ്ങി വാലും മടക്കി ഒരു പോക്ക്.

കോരനാകട്ടെ......,
എതെങ്കിലും വിരുതര്‍ ഉത്തരം പറഞ്ഞുതരും എന്ന പ്രതീക്ഷയില്‍,
ബ്ലോഗും നോക്കി കുത്തിഇരിപ്പായി.






****************************************************************


മുന്‍ ഭാഗങ്ങള്‍:
ഭാഗം 1- “ഗുണ്ട്മേരി”
ഭാഗം 2- “കാലന്‍ കോഴി”
ഭാഗം 3- “കേശുമ്മാവന്‍”
ഭാഗം 4- "ന്യൂട്ടയന്ത്രം"
ഭാഗം 5- “കോരപ്പന്‍ ആന്‍റ് പോത്തന്‍സ്സ്”
ഭാഗം 6- “ചാത്തലീല”

Tuesday, 17 March 2015

കാലന്‍ കഥകള്‍ (ഭാഗം 6)



“ചാത്തലീല”




ചാത്തനും.., ചാത്തിയും., നീലിയും കൂടി,
കോഴിക്കോട്ടങ്ങാടി... കാണാന്‍..പോയി...

                          താ...........നാരോ... തെന്നാരോ..... തക,
                          ....... താ...............നാ...രാ..... തന്നാ....രോ.......

മൂവന്തി നേരത്ത്,,,, മടങ്ങാന്‍ നോക്കീപ്പോ,
ചാത്തിയേം..., നീലിയേം..., കാണാനില്ല!!

          ആ....ഹ
                      താ...........നാരോ... തെന്നാരോ..... തക,
                      ....... താ...............നാ...രാ..... തന്നാ....രോ.......

മുക്കോടി “മാപ്പു”മായി “ഗവര്‍ണര്‍” പാഞ്ഞെത്തി,
ആ.....C.I.D മൂപ്പരും.... കൂടെ കൂടി......

ജില്ലേല് തപ്പി, ഇന്ത്യേലും തപ്പി,
പ്രവാസ്സ ലോകത്തും തപ്പി നോക്കി


                                താ...........നാരോ... തെന്നാരോ..... തക,
                        ....... താ...............നാ...രാ..... തന്നാ....രോ.......


മുക്കിലും മൂക്കിലും തപ്പി നടന്നപ്പോള്‍,
ചാത്തന്‍റെ ചന്തീമ്മെ തീ പിടിച്ചു!!

           ഹോയ് !! ഹോയ് !!
                                          താ...........നാരോ... തെന്നാരോ..... തക..
                                         ....... താ...............നാ...രാ..... തന്നാ....രോ.......

ഓടി നടന്നു...., മണ്ടി നടന്നു...
കണ്ടോടെത്തെല്ലാം കൊണ്ടൊരച്ചു.
വാലോണ്ട് കുത്തി, ചിരവയ്ക്കടിച്ചു,
എന്നിട്ടും ചന്തീന്ന് തീ പോയില്ല!!

തന്നോളം പോന്നൊരു ചക്കയുമായിട്ട്‌,
ഇഞ്ചക്കാട്ടുള്ളോരു “ഇക്ക” വന്നു.
ചക്ക എടുത്തിട്ടാ മുള്ളോണ്ട് കുത്തീട്ട്‌,
പ്ലിങ്ങേട്ടന്‍ ചാത്തന്‍റെ തീ കെടുത്തി.

തീ....കെട്ട നേരത്ത്.. തലപൊക്കി നോക്കീപ്പോ,
ചാത്തിയും,നീലിയും ദേ വരുന്നേയ്!!

       ഹോ ഹോയ്..........,
                 താ...........നാരോ... തെന്നാരോ..... തക,

                  ....... താ...............നാ...രാ..... തന്നാ....രോ.......

ചോര കുടിച്ചു മടുത്തോരാ പെണ്ണുങ്ങള്‍,
ബിരിയാണി ഞണ്ണാനായി പോയതാണേ...!! ”

                  ഹോയ് !! ഹോയ് !!
                                               താ...........നാരോ... തെന്നാരോ..... തക,
                                               ....... താ...............നാ...രാ..... തന്നാ....രോ.......

            താ...........നാരോ... തെന്നാരോ..... തക..
  താ.........................നേ.. പൂവിട്ട..മോഹം...
        മൂ..കം വിതുമ്പും..യാമം...”


പാട്ടിന്‍റെ വരികളും സംഗീതവും പെട്ടന്ന്‌ മാറി.
മുന്നിലതാ.. ചാത്തന്‍റെ കൂലി.. നീലി.

ഭരണി പാട്ടിന്‍റെ താളത്തില്‍, തത്തക്കം പോത്തക്കം ആടി,”ചാത്തലീലകള്‍” പാടിക്കൊണ്ട്.....,കള്ളിയംകാട്ടില്‍ കേറിയ കോരനെ “നീലി” പൊക്കി,“ആല്‍ത്തറ”യില്‍ കൊണ്ടോയി മുട്ടേല്‍ നിര്‍ത്തി.


മുട്ട് പൊട്ടി, കോരന്‍ പൊട്ടിക്കരഞ്ഞു.

ചാത്തനും,ചാത്തിയും ചേര്‍ന്ന്‍ കേസ് ഏറ്റെടുത്തു.

“ചാത്തന്‍റെ”യും, “ചാത്തി”യുടെയും ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചുപോയ കോരന്‍റെ കാല്‍മുട്ടുകള്‍ “കടുംതുടി” താളത്തില്‍ കൂട്ടി മുട്ടി.
“ജലസേചന” വകുപ്പ് പനിനീര്‍ തളിച്ച് സംഭവം കുളമാക്കി.
കോരവീര്യം ചോര്‍ന്ന് പോയി.


അതുകണ്ട കാലന്‍കോഴിക്കാവേശം.
മസ്സിലില്ലാത്തതിനാല്‍, “തൊലി” പെരുപ്പിച്ച് അവന്‍ ഓടി നടന്നു.അപ്പോളാണ് പോത്തന്‍സ്സിന്‍റെ വരവ്.കാലന്‍കോഴി പിന്നെ നിന്നില്ല, പതിവ് ഓട്ടവും,പട്ടികളുടെ തെറികേള്‍ക്കലും കഴിഞ്ഞ്... എങ്ങോ പോയോളിച്ചു.

പോത്തനെ കണ്ട കോരന് വീര്യമേറി.അഞ്ചാം വേദത്തിന്‍റെ പ്രചാരകനായ പോത്തന്‍സ്സ്, കടുപ്പത്തില്‍ 4-5 ശ്ലോകങ്ങള്‍ ചാത്തന്‍റെ ചെവിയിലോതി.


“സംഗതി” പോയ അണ്ണനെ പോലെ ചാത്തനിരുന്നു.

“ഡ്യൂപ്പന്‍ കാലനാ” കൊരനെന്നറിഞ്ഞ ചാത്തന്‍സ്സ്, “ഓക്കന്‍സ്സ്” ആയി.
“ചാത്തി” മുങ്ങി.

കോരനും, പോത്തന്‍സ്സും കൂടിച്ചേര്‍ന്നപ്പോള്‍ “കോപ്പന്‍സ്സ്” ഉണ്ടായി.
പുതിയ പേജ്, വെബില്‍ വയറല്‍ ആയി.

“ഗള്‍ഫില്‍” വച്ച് “കുള്‍ഫി” തിന്നുന്ന “സെല്‍ഫി”എടുത്ത് പേജിലിട്ട പോത്തന്‍സ്സിനൊരു “ഡിങ്കോള്‍ഫി” ഒത്തു.
എല്ലാ “കോപ്പന്‍മാരും” തള്ളി കേറി ലൈക്ക് അടിച്ചു.
ലൈക്കടിച്ചവര്‍ക്കൊക്കെ കിട്ടി “ഡെയിലി ടിപ്സ്” ഫ്രീ.

ഡ്യൂപ്പനും പോത്തനും വേണ്ടി, ചാത്തന്‍ പാര്‍ട്ടി നടത്തി.തലയ്ക്കുള്ളില്‍ അധികമുണ്ടായിരുന്നതില്‍ കുറച്ച് എടുത്ത് “പിണ്ണാക്കലുവ” ഉണ്ടാക്കി വിളമ്പി. ആക്രാന്തം മൂത്ത് തിന്ന പോത്തന്‍സ്സിന്‍റെ കണ്ണ് തള്ളി.

“പതുക്കെ തിന്ന്,.......അല്ലേല്‍ കണ്ണൂരി പ്ലേറ്റില്‍ വീഴും.
പിന്നെ,....
“ഉണ്ണിയപ്പം” എന്നും പറഞ്ഞ് പോത്തന്‍സ്സ് തന്നെ അതെടുത്ത് തിന്ന്കളയും”

കിട്ടിയ ചാന്‍സ്സില്‍ “ചാത്തന്‍സ്സ്” ജോക്ക് തള്ളി. ജോക്കടിച്ച ചാത്തന്‍സ്സ് മാത്രം ചുമ്മാ പൊട്ടിചിരിച്ചു.





                “കി..കി ക്കി...

                കു..ക്ക് ക്കി...
  
                കി.. കു... ക്കീ........”
അതുകണ്ട പോത്തന്‍, തള്ളിയ കണ്ണിനെ കുത്തി അകത്ത് കേറ്റി വിട്ടിട്ട്,ചാത്തന്‍റെ കൂമ്പിന് കുത്തി.

കിണി മാറി ചാത്തന്‍ കരച്ചിലായി. മുങ്ങിയ ചാത്തി വീണ്ടും പൊങ്ങി.
"കുട്ടിചാത്തനെ" എടുത്ത് മടിയില്‍ ഇട്ട്കൊടുത്തു.


“ഇതിലും വലുതിനി ഒന്നും വരാനില്ല” എന്നുകണ്ട് ചാത്തന്‍ “കീറ്റല്‍” നിറുത്തി, സൈഡില്‍ പാര്‍ക്ക് ചെയ്തു.

പാര്‍ട്ടി തട്ടി,കോരന്‍റെ കുഭ വീര്‍ത്തു. ചാത്തനും പോത്തനും കെട്ടിപിടിച്ചു.

ടാറ്റാ പറഞ്ഞ് “കോപ്പന്‍സ്സ്” യാത്ര തുടര്‍ന്നു.


****************************************************************


മുന്‍ ഭാഗങ്ങള്‍:
ഭാഗം 1- “ഗുണ്ട്മേരി”
ഭാഗം 2- “കാലന്‍ കോഴി”
ഭാഗം 3- “കേശുമ്മാവന്‍”
ഭാഗം 4- "ന്യൂട്ടയന്ത്രം"
ഭാഗം 5- “കോരപ്പന്‍ ആന്‍റ് പോത്തന്‍സ്സ്”