വര്‍ഷങ്ങളായുള്ള സംശയം ആണിത്.
ക്രീയേറ്‍റീവ്ലി നോക്കിയാല്‍ മുട്ട തന്നെയാണ് ആദ്യം ഉണ്ടായത്.എന്നാൽ പ്രാക്ടിക്കലി ആദ്യം അതിജീവിച്ചത് കോഴി ആണ്.
എഴുതുതപ്പെടാത്ത ചരിത്രം:
സംഭവം നടക്കുന്നത് "ചരിത്രം എഴുതി സൂക്ഷിക്കണം" എന്ന ചിന്ത തുടങ്ങുന്നതിന് ഏതാനും മിനിട്ടുകള്‍ക്ക് മുന്നേ ആണ്.
മുകളിലെ ഏതോ മേഘത്തിനു മറവിൽ ഇരുന്നു ദൈവം എന്ന പ്രൊഡക്ഷൻ മുതലാളി ആദ്യം ഉണ്ടാക്കിയത് മുട്ട തന്നെ ആയിരുന്നു. പക്ഷെ അത് ഭൂമിയിലേയ്ക്ക് ഉള്ള ലാൻഡിങ്ങില്‍ പറ്റിയ പിഴവുമൂലം, ലോകത്തിലെ ആദ്യത്തെ "ബുൾസൈ" ആയി മാറുകയാണുണ്ടായത്.
ഓടി നടന്നു പാപം തിന്നു കൊണ്ടിരുന്ന മാഡം ഹവ്വ, ജന്മനാ കിഴങ്ങന്‍ ആയിരുന്ന മിസ്റ്റര്‍ ആദത്തിന്‍റെ മുഖത്ത് നോക്കി തന്നെ അതും മിണുങ്ങി.അങ്ങനെ ഭൂമിയിലെ ആദ്യത്തെ "ശശി" ജനിച്ചു.
ഇതറിഞ്ഞ ദൈവം തല ചൊറിഞ്ഞു, നഖം കടിച്ചു, മൂക്ക് പിഴിഞ്ഞു!!
ഒടുവില്‍ ചന്തി ചൊറിഞ്ഞു കൊണ്ട് "കോഴിയെ പറ പറ" എന്നും പറഞ്ഞൊരു സാധനം ഉണ്ടാക്കി, മേലെന്നു താഴോട്ട് ഉന്തിയിട്ടു.
താഴോട്ട് പോന്ന കോഴി, മൂക്ക് കുത്താതിരിക്കാന്‍ വേണ്ടി ചിറക് വിരിച്ച്, താഴെ പറന്നിറങ്ങി.
"ദൈവം കൊറിക്കാന്‍ വറുത്ത് വച്ചിരുന്ന കടല പൊതി കൊത്തി തിന്നാലോ??" എന്നലോചിച്ച് നിന്നിരുന്ന തന്നെ പിന്നില്‍ നിന്നും തള്ളിയിട്ട ദൈവത്തിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ മേലോട്ട് നോക്കി രണ്ട് മൂന്ന് "തെറി" കൊക്കിവിളിച്ച കോഴിടെ മൂട്ടില്‍ നിന്നും "മുട്ട" സേഫ് ആയി ഭൂമില്‍ ലാന്‍ഡ് ചെയ്തു.
ചന്തി ചോറിഞ്ഞപ്പോള്‍ കിട്ടിയ ഐഡിയ വച്ച്, കോഴീടെ മൂട്ടില്‍ മുട്ട തിരുകിയ ദൈവത്തോടുള്ള പ്രതികാരമായി.....,
ദൈവം വച്ച മുട്ടകള്‍ പുറത്തേയ്ക്ക് മുക്കിയിട്ട ശേഷം കൊക്കിവിളിച്ചു ദൈവത്തെ തെറി വിളിക്കുന്നത് കോഴിക്കൊരു ഹരമായി മാറി.കോഴിയുടെ കൂട്ട്, അങ്കവാലന്‍ പൂവന്‍ ദൈവത്തെ കളിയാക്കിക്കൊണ്ട്,ഇടയ്ക്കിടെ മേപ്പോട്ടു നോക്കിയുള്ള കൂക്കി വിളി തുടര്‍ന്നു പോന്നു.
എഴുതപ്പെട്ട ചരിത്രം:
ആദ്യം ജനിച്ച മുട്ടയും, ആദ്യം ജീവിച്ചു തുടങ്ങിയ കോഴിയും തമ്മില്‍ കാരണവര്‍ സ്ഥാനത്തിന് വേണ്ടി തര്‍ക്കമായി.ആദ്യം ഉണ്ടായത് മുട്ടഎങ്കിലും, ആദ്യം ഭൂമിയില്‍ ജീവനോടെ എത്തിയത് കോഴിതന്നെ എന്നത് കൊണ്ട്, ചരിത്രത്തിന്‍റെ മാഞ്ഞുതുടങ്ങിയ പേജുകളില്‍ ജ്യേഷ്ഠ സ്ഥാനം കോഴിക്ക് കിട്ടി.

Ezhuthapetta charithram.. .. Athoru onnonnara ചരിത്രം തന്നെയാ .. .. Sprr
ReplyDeleteചരിത്ര താളുകൾ മറന്ന പലതും ഉണ്ട് ഇതുപോലെ
Delete