പ്രീയപ്പെട്ട വാസുമാഷിന്,
സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട ശേഷം "വഴിയേ പോയ വയ്യാവേലി ആണേല്‍ അത് എനിക്കുള്ളതാ" എന്നുറക്കെ പറഞ്ഞുകൊണ്ടു പാടവരമ്പത്ത് ഇരുന്നു നൂർസേട്ട് ബീഡി കലിപ്പോടെ പുകച്ചു തള്ളി വഴിയേ പോണോർക്ക് മുഴുവൻ വിപ്ലവ വീര്യം പകർന്നു ആളെ ബേജാറാക്കുന്ന ആ പഴയ പതിവ് ഇപ്പോളും ഉണ്ട് എന്നറിഞ്ഞത് മുതൽ നിങ്ങൾക്ക് "നല്ലത്" എഴുതണം എന്നു കരുതിയതാണ്.
അങ്ങോട്ട് ബന്ധപ്പെടാൻ നോക്കിയാൽ കിട്ടില്ല.അതറിഞ്ഞാൽ തിരികെ ബന്ധപ്പെടാൻ നിങ്ങൾ ഒരിക്കലും ശ്രമിക്കാറില്ലല്ലോ.അതുകൊണ്ടാണ് വേണ്ട എന്ന് വച്ചത്.
പിന്നെ ഇപ്പോൾ എഴുതാൻ കാരണം ഉണ്ട്.പ്രഭയും സജീവേട്ടനും കൂടി വൃദ്ധ സദനം തുടങ്ങുന്നു.ഒൻപത് ആളുകളെ കിട്ടിയിട്ടുണ്ട്.ഒൻപത് എന്നാൽ "വശപ്പിശക്" ആണ് എന്ന് മാഷെ നിങ്ങൾ തന്നെ പലപ്പോഴും വിനുവിനോട് പറഞ്ഞിട്ടുള്ളതല്ല??എങ്കിൽ പിന്നെ നിങ്ങളെ കൂടി ചേർത്താൽ ആ പേരുദോഷം മാറ്റി പത്താളുകളുമായി സദനം നാടമുറിച്ചുമാറ്റി തുറന്നിടാം എന്ന് പ്രഭ പറഞ്ഞു .നിങ്ങൾക്ക് ബോറടി മാറുകയും ചെയ്യും സദനത്തിൽ ഒരു വിപ്ലവകാരിയുടെ സാനിധ്യം ആവുകയും ചെയ്യും.
എന്നാൽ ഒരു കാര്യം ആദ്യമേ തന്നെ പറയട്ടെ.ഇവിടെ വന്നിട്ട് ആരും കാണാതെ "ഇടുക്കി ഗോൾഡും" "നാടനും" തേടി പോയാൽ..... തൊണ്ണൂറു വയസ്സായ കിളവന് ആണ് ഇങ്ങള് എന്നൊന്നും നോക്കില്ല,പിള്ളേരെല്ലാം കൂടി വളഞ്ഞിട്ട് തല്ലും!!
പിന്നെ ഇപ്പോൾ എഴുതാൻ കാരണം ഉണ്ട്.പ്രഭയും സജീവേട്ടനും കൂടി വൃദ്ധ സദനം തുടങ്ങുന്നു.ഒൻപത് ആളുകളെ കിട്ടിയിട്ടുണ്ട്.ഒൻപത് എന്നാൽ "വശപ്പിശക്" ആണ് എന്ന് മാഷെ നിങ്ങൾ തന്നെ പലപ്പോഴും വിനുവിനോട് പറഞ്ഞിട്ടുള്ളതല്ല??എങ്കിൽ പിന്നെ നിങ്ങളെ കൂടി ചേർത്താൽ ആ പേരുദോഷം മാറ്റി പത്താളുകളുമായി സദനം നാടമുറിച്ചുമാറ്റി തുറന്നിടാം എന്ന് പ്രഭ പറഞ്ഞു .നിങ്ങൾക്ക് ബോറടി മാറുകയും ചെയ്യും സദനത്തിൽ ഒരു വിപ്ലവകാരിയുടെ സാനിധ്യം ആവുകയും ചെയ്യും.
എന്നാൽ ഒരു കാര്യം ആദ്യമേ തന്നെ പറയട്ടെ.ഇവിടെ വന്നിട്ട് ആരും കാണാതെ "ഇടുക്കി ഗോൾഡും" "നാടനും" തേടി പോയാൽ..... തൊണ്ണൂറു വയസ്സായ കിളവന് ആണ് ഇങ്ങള് എന്നൊന്നും നോക്കില്ല,പിള്ളേരെല്ലാം കൂടി വളഞ്ഞിട്ട് തല്ലും!!
വേറെ ഒരു കാര്യം പ്രത്യേകം പറയാൻ ഉണ്ട്.കഴിഞ്ഞ രണ്ടു മാസമായി "വടമാല" വഴിപാട് നടത്തുവാൻ എന്ന പേരിൽ മാഷിന്റെ, ഇടയ്കിടെ ഉള്ള ഹനുമാന്‍കോവില്‍ സന്ദര്‍ശനം മീര ടീച്ചർക്ക് അത്ര പിടിക്കുന്നില്ല എന്നത് സത്യം ആണ് എന്ന് വിനു പറഞ്ഞു കേട്ടു.അതുകൊണ്ടു തന്നെ, മാഷ് മുഖം മാത്രമായി ഒന്ന് ഇൻഷുർ ചെയ്യുന്നത് നല്ലതായിരിക്കും, പ്രത്യേകിച്ച് വായിൽ മിച്ചമുള്ള അഞ്ചാറു പല്ലുകൾ എങ്കിലും!!
പിന്നെ ഒരു കാര്യം,"സ്മിനുവും പ്രഭയും സജീവും വിനുവും ഒക്കെ പാർട്ട്ടൈം വഷളന്മാർ ആണ്" എന്ന് മാഷ് "ശാന്ത"യോട് പറഞ്ഞതായി ബീരാൻ പറഞ്ഞു.ഉള്ളതാണോ മാഷെ? ഇങ്ങനെ പറഞ്ഞു നടക്കാൻ മാഷിനോട് ആരാ പറഞ്ഞത്? മീര ടീച്ചര്‍ പറഞ്ഞു തന്നതാണോ?? അതോ മുന്തിരിയിൽ ഒളിച്ചിരുന്ന പുളി കണ്ടുപിടിച്ച ആ പഴയ കുറുക്കച്ചാർ ആയതാണോ മാഷെ നിങ്ങൾ ?
ഇര കോർത്തിട്ട മാഷിന്റെ "ചൂണ്ട" അടക്കം മീനുകൾ വിഴുങ്ങുകയും മറ്റുള്ളവരുടെ കളസത്തിന്റെ വള്ളിയിൽ വരെ "ചൂണ്ട" എന്ന് കരുതി മീനുകൾ കൂട്ടത്തോടെ വന്നു ഉരുമി നീക്കുകയും ചെയ്യുമ്പോൾ, സ്വാഭാവികമായും ആർക്കും ഉണ്ടാകുന്ന ഫീലിംഗ്സ്സ് ഒക്കെ തന്നെ ആണ് ഇപ്പോൾ ഞങ്ങളോട് മാഷിന് തോന്നിയതും.
മാഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഹാലൂസിനേഷന്!!
"കാരാട്ട പഠിക്കാനുള്ള ഫോം താന്‍ പൂരിപ്പിച്ചത് കൊണ്ടാണ് ബ്രൂസ്ലി ലോകപ്രശസ്തനായത്" എന്ന് കണാരേട്ടന് പറയും പോലെ ഇനി മാഷിനും വേണേൽ മീനുകളുടെ ക്രെഡിറ്റ് ഏറ്റെടുക്കാം കേട്ടോ.
പിന്നെ മാഷെ,
തിരക്കിനിടയില്‍ പറയാന്‍ മറന്നു.നിങ്ങടെ തനി സ്വഭാവം ഉള്ള ഒരു കോഴി ഇവിടുണ്ട് എന്ന് പറഞ്ഞിരുന്നത് ഓർക്കുന്നോ? ആ പൂവാലന് പൂവന് ഇന്നലെ ചക്കി കോഴിടെ വീടിലോട്ടുള്ള വേലി ചാടാൻ പോകുന്ന പോക്കിൽ, റോഡു കടക്കുമ്പോൾ വണ്ടി തട്ടി ചത്തു.അടുത്ത മാസം പാടിയിൽ നിർത്തി പൊരിക്കാൻ നേർന്ന് വച്ചിരുന്നതാ.തട്ടിയ വണ്ടിക്കാരൻ തന്നെ പൂവാലനെ പൊക്കി എന്നത് ആണ് ഏറെ സങ്കടം.കണ്ടുനിന്ന പാണ്ടൻ നായ കുര പോയിട്ട് ഒന്ന് മൂളുക പോലും ചെയ്തില്ല."അലിഞ്ഞു താഴെ വീഴുമോ" എന്ന പിരിമുറുക്കത്തിൽ ചായ മുക്കി ടൈഗർ ബിസ്ക്കറ്റ് തിന്നുമ്പോൾ വാലാട്ടി വരും ആ പരട്ട ശുനകൻ, അപ്പോൾ അവന്റെ ഉണക്ക മോന്തയിൽ നോക്കി തന്നെ ഞാൻ ബിസ്ക്കറ്റ് മൊത്തത്തിൽ തിന്നുന്നുണ്ട്.
രണ്ടു ദിവസം മുന്നേ ഒരു സംഭാവമുണ്ടായിട്ടോ മാഷെ.തളര്‍ന്നു കിടന്ന കുറിഞ്ഞിപൂച്ചകുട്ടിയ്ക്ക് ഭക്ഷണം കൊടുക്കും വഴി അതിന്റെ പല്ല് കൊണ്ട് കൈയ്യില്‍ നല്ലൊരു മുറിവുണ്ടായി.പത്ത് ദിവസം നോക്കീട്ട് പൂച്ചയ്ക്ക് കുഴപ്പമില്ല എങ്കില്‍ കുത്തിവെപ്പ് വേണ്ട എന്ന് ശശി ജ്യോത്സ്യന് കുറിപ്പെഴുതി തന്നതിനാല്‍ കുത്തിയില്ല.
ജ്യോത്സ്യനെ കണ്ടു വരുന്നത് വരെ മുറ്റത്ത് അനങ്ങാതെ കിടന്ന കുറുഞ്ഞി,അടിയനോന്നു മുഖം കഴുകി വന്നപ്പോളെയ്ക്കും അപ്രത്യക്ഷമായത് എങ്ങിനെ എന്നറിയില്ല ഗുരോ.അതിന്റെ പിന്നിലും "പാണ്ടൻ" തന്നെ ആണോ എന്നൊരു സംശയം ഇല്ലാതില്ല!!
മാഷിനറിയോ....
ഇപ്പോള്‍.....ഞാനൊരു പൂച്ച ആയി മാറുന്നതും കാത്തുള്ള ഇരിപ്പാണ്.വരണ്ടുണങ്ങിയ തൊണ്ടയില്‍ കൂടി പതുങ്ങിയ "മ്യാവൂ...." വിളികള്‍ വൈകാതെ എത്തുമോ എന്നറിയില്ല.എങ്കിലും പൂച്ച കുലത്തിൽ എത്തിപ്പെടാൻ കൊതിയോടെ കാത്തിരിക്കുന്നത്തിന്റെ ആദ്യ പടി എന്ന നിലയിൽ അടുക്കളയിൽ കയറി 'അമ്മ അറിയാതെ ഞാനിപ്പോൾ പാല് കട്ടുകുടിച്ചു തുടങ്ങിയിട്ടുണ്ട്.ഇരുട്ടത്ത് തിളങ്ങുന്ന വെള്ളാരം കല്ലുകൾ പോലത്തെ കണ്ണുകളുള്ള ഒരു കരിമ്പൂച്ച ആയി ഒരിക്കൽ ഞാൻ മാറും മാഷെ !!
ഹഹഹഹ.... എന്നിട്ട് വേണം എനിക്കൊരു എലിയുടെ പുറകെ ഓടി, ദംഷ്ട്രകള്‍ കാട്ടി അതിനെ ഒന്ന് അടിമുടി പേടിപ്പിക്കാന്‍! !പേടിച്ചു വിറയ്ക്കുന്ന മൂഷികനെ നോക്കി ഞാനൊന്ന് പൊട്ടിച്ചിരിക്കുന്നുണ്ട്.
ഹഹഹഹ.... എന്നിട്ട് വേണം എനിക്കൊരു എലിയുടെ പുറകെ ഓടി, ദംഷ്ട്രകള്‍ കാട്ടി അതിനെ ഒന്ന് അടിമുടി പേടിപ്പിക്കാന്‍! !പേടിച്ചു വിറയ്ക്കുന്ന മൂഷികനെ നോക്കി ഞാനൊന്ന് പൊട്ടിച്ചിരിക്കുന്നുണ്ട്.
ഒരുരഹസ്യം പറയട്ടെ ??
പൂച്ച ആയാല്‍ എനിക്ക് ഇടാന്‍ ഞാനൊരു പേര് കണ്ട് വച്ചിട്ടുണ്ട് - ഡുംഡുഭം.ലക്ഷ്യം തെറ്റിയതിന്റെ പേരില്‍ മുനിയുടെ ശാപവാക്കുകള്‍ ഏല്‍ക്കേണ്ടി വന്ന പുരാണ കഥാപാത്രം!!
പൂച്ച ആയാല്‍ എനിക്ക് ഇടാന്‍ ഞാനൊരു പേര് കണ്ട് വച്ചിട്ടുണ്ട് - ഡുംഡുഭം.ലക്ഷ്യം തെറ്റിയതിന്റെ പേരില്‍ മുനിയുടെ ശാപവാക്കുകള്‍ ഏല്‍ക്കേണ്ടി വന്ന പുരാണ കഥാപാത്രം!!
പൂച്ച ആയാലും ഞാനാ പാണ്ടന്‍ നായയുടെ മുന്നിലൂടെ തന്നെ നടക്കും.അവന് എന്നോടുള്ള ദേഷ്യം പൂച്ച രൂപം കാണുമ്പോൾ കൂടുമോ എന്നൊന്നറിയണമല്ലോ!! എന്നിട്ടു വേണം നഖങ്ങൾ എല്ലാം വിരിച്ചു പിടിച്ച് പാണ്ടന്റെ ആ മരമോന്ത ശരിക്കൊന്ന് മാന്തിപ്പൊളിക്കാൻ!!
മാഷെ നിങ്ങളും,നിങ്ങളെ പോലുള്ള പല മൂരാച്ചികളും വളർത്തുന്ന പൂച്ചകളെ പോലെ... ഓസിക്ക് തിന്നു കൊഴുത്ത്,"മൂഷിക വേട്ട" പാമ്പുകളെ ഏൽപ്പിച്ചു യജമാനന്റെ കാലിനിടയിലൂടെ മുട്ടി ഉരുമ്മി കുറുങ്ങി നടക്കുന്ന "ഷണ്ഡത്വം" ബാധിച്ച ഒരു തടിയൻ പൂച്ച ആയിരിക്കില്ല ഞാൻ, ഉറപ്പ്!!
വേറൊരു കാര്യം, മാഷ് കരുതും പോലെ .....ഇത്തിരി പോന്ന കുഞ്ഞന്‍ മഴത്തുള്ളികളെ ജനലിലൂടെ അകത്തേയ്ക്ക് തട്ടിമറിച്ചിടുന്ന കുറുമ്പന് കാറ്റിനെ ഗര്‍ജ്ജിച്ചു പേടിപ്പിക്കുന്ന ഇടിമിന്നലിന്റെ മുഴക്കം കേട്ട് ഇന്നലെ രാത്രി പേടിച്ചത് ഞാനല്ല കേട്ടോ.ബള്‍ബുകളുടെ മൂടും നോക്കി നടന്നിരുന്ന ആ പോഴന്‍ കരണ്ട് ആണ്.അതുകൊണ്ടല്ലേ ആദ്യ മുഴക്കത്തിൽ തന്നെ അവൻ നാടുവിട്ടോടിയത്!!ഇരുട്ടിന്റെ മറവിൽ പല അവിഹിതങ്ങളും ഒളിഞ്ഞു നോക്കിയ ക്ഷീണത്തിൽ ഒന്നും അറിയാത്ത പോലെ ഇനി എപ്പോളെങ്കിലും കയറി വരും.നോക്കിക്കോ, ഇന്ന് ഞാനവന്റെ ഓർമകളിൽ നിന്നും പല കാണാകാഴ്ചകളും ചുരണ്ടി എടുത്ത് വിറ്റു കാശാക്കും!!
ഉറക്കം വന്ന് ഒരു കണ്ണ് താഴെ വീണു പോയി, അടുത്തതും കൂടി വീഴും മുന്നെ പലതവണ പറഞ്ഞ ഒരു കാര്യം ഒരിക്കല്‍ കൂടി പറയട്ടെ;
ഇങ്ങളോട് എന്തേലും പറയാന്‍ ഉണ്ടേല്‍ കത്തിലൂടെ അല്ല, നേരിട്ട് തന്നെ പറയാന്‍ ആണ് ഇഷ്ടം.അതാണ് ശീലവും.പക്ഷെങ്കില്,
പല തവണ വിളിച്ചിട്ടും ഫോണ്‍ ബുസി ആയിരുന്നു എന്നത് കൊണ്ട് മാത്രമാണ് ഇങ്ങനൊരു കത്ത്.ഏതാണ്ടൊക്കെ കുറെ വിശേഷങ്ങൾ പറയാൻ ഉണ്ടായിരുന്നു.ഇനി ഇങ്ങള് വിളിക്കുമ്പോൾ അതൊന്നും ഓർമയും കാണില്ല.
സമയം പുലര്‍ച്ചെ രണ്ടുമണി കഴിഞ്ഞു.അല്‍പ്പം കൂടി ഇരുന്നാല്‍ അടുത്ത വീട്ടിലെപമ്മന്‍ കോഴി കൂവും.നമ്മുടെ കൂടെ ഉള്ള ഒരംഗത്തിന്റെ മുഖമാണതിന്,സ്വഭാവവും അത് തന്നെ!! അങ്ങിനാണ് അതിനാ പേര് ഇട്ടത്. അവന് എണീക്കും മുന്നേ ആരേലും ഉണര്‍ന്നിരിക്കുന്നത് അറിഞ്ഞാൽ, അവന് പിന്നെ കെറുവാ.പിന്നെ ഒരാഴ്ച 2 മണിമുതൽ തന്നെ കൂവിത്തുടങ്ങും അതുകൊണ്ട് തല്ക്കാലം നിര്‍ത്തുന്നു.
മീര ടീച്ചറോട് സ്നേഹാന്വേഷണം അറിയിക്കണേ.....
സസ്സ്നേഹം
സ്മിനേഷ് രവീന്ദ്രന്!!
.
PS: രാത്രി ആയതുകൊണ്ട് സ്റ്റാമ്പ് ഒട്ടിക്കാന്‍ കിട്ടിയില്ല.ഫൈന്‍ അടച്ച് കത്ത് കൈപറ്റേണ്ടി വന്നത് കൊണ്ട് വായിച്ചിട്ട്, സ്റ്റാമ്പിന്റെ പേരും പറഞ്ഞ് പോസ്റ്റ് കാർഡിൽ "സരസ്വതി" എഴുതി അയക്കരുത്!!
പ്രത്യേകിച്ച് പണി ഒന്നും ഇല്ലെങ്കിൽ പോലും,വീട്ടിലിരിപ്പ് വളരെ കുറവായത് കൊണ്ട്,
എനിക്ക് വരുന്ന കത്തുകൾ മിക്കതും പാവം അമ്മ ആണ് കൈപ്പറ്റാറുള്ളത്.സംഗതി "സരസ്വതി" ആണേൽ... പോസ്റ്റ് കാർഡ് മാറ്റി പോസ്റ്റ് കവറിൽ ആക്കി "സംഗതികൾ" ഒന്നും പുറത്തേക്ക് തെറിച്ചു പോകാത്തവിധം നാലുപാടും ഭദ്രമായി ഒട്ടിച്ചയക്കുക.
പിന്നെ...
വൃദ്ധസദനത്തിലെ പത്താമൻ ആകുന്ന കാര്യം മറക്കണ്ട!!
എന്നാലും ഈ വാസുമാഷിന്റെ കോഴിത്തരം ഇത് വരെ മാറിയിട്ടില്ലല്ലേ.വൃദ്ധസദനത്തിൽ ഒരു റൂം വാസുമാഷിന് കരുതി വെച്ചത് നന്നായി.
ReplyDeleteanger athu kond onnum othungilla
Deleteവൃദ്ധസദനം .. വാസുമാഷ്, വിപ്ലവം .. .അടിപൊളി ,ഇമോഷണൽ സ്റ്റോറി
ReplyDeleteവാസുമാഷ് ഒരു സങ്കൽപ്പം അല്ല.വാസ്തവം ആണ്
Delete