കൈക്കുമ്പിളിൽ അമർന്ന തോണ്ടൽ യന്ത്രത്തിലേയ്ക്ക് ലോകം ചുരുങ്ങി തുടങ്ങിയ കാലത്ത് എന്നോ ആണ് ഇമോജികൾ പെറ്റു പെരുകുന്നത്.
ആഴ്ച്ചകൾ നീണ്ടു നിൽക്കുന്ന കഥകളിയും മാസങ്ങൾ കൊണ്ടു നിർമിക്കുന്ന പച്ചമരുന്നുകളും ഒക്കെ ചുരുങ്ങി ക്യാപ്സ്യൂൾ രൂപേണ ആധുനിക വൽക്കരിക്കപ്പെട്ടതിന്റെ കൂടെ മനുഷ്യ മനസ്സും ക്യാപ്സ്യൂലുകളായി ചുരുക്കപ്പെട്ടു.
സ്ക്രീനിന്റെ മുന്നിലെ വക്രിച്ച മുഖങ്ങൾ കുട്ടി വട്ടത്തിനുള്ളിലെ മനോഹരമായ ഇമോജികളായി സ്ക്രീനിൽ തെളിയുമ്പോൾ, മറച്ചു വയ്ക്കുന്ന മനോവിചാരങ്ങൾ വികലതകളായി മാറുന്നതറിയതെ ഇമോജികൾ പെറ്റുപെരുക്കിക്കൊണ്ടേയിരുന്നു.
വാക്കുകളുടെ "ആത്മബന്ധം" ഇമോജികൾ നേടും മുന്നെയീ ഭൂമി വിട്ടുപോകുവാൻ വെമ്പുന്ന മനസ്സേ....നീയുമൊരു മുഖംമൂടി വാങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു തൊഴാ!!
മുഖം മൂടിക്കുള്ളില്‍ ഇരുന്നു പല്ലിറുമുമ്പോഴും ചാറ്റുകളില്‍ വരുന്നവരെ മുഴുവന്‍ എമോജികള്‍ കൊണ്ട് ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു എന്ന വ്യാജേന വഞ്ചിക്കുക.തൊട്ടതിനും പിടിച്ചതിനും ഒക്കെ ലൈക്കും ചിരിയും നൽകി ആത്മശാന്തി പകർന്നു നൽകുക.ഇമോജികൾ വാരി വിതറി പുളകിതരാക്കുക.പ്രണയത്തിൽ മുക്കി വെയിലത്തുണക്കുക.
വാക്കുകളുടെ ശക്തി ഇമോജികളിൽ കുത്തിനിറച്ച് വ്യാജ ഹൃദയനൈർമല്യം കൊണ്ടൊരു പ്രളയം സൃഷ്ടിക്കുക.ആ പ്രളയത്തിൽ മുങ്ങി ചാകുവാൻ ഞാനും കൊതിക്കുന്നു.
ആ ബെസ്റ്റ് മുങ്ങാനും മുങ്ങിച്ചാകാനൊന്നും നിക്കണ്ട ...ചില സമയത്തു മൗനം പാലിക്കുന്നതിനേക്കാൾ നല്ലതല്ലേ...ഈ ഇമോജി പ്രളയം.
ReplyDeleteneeyum mugham moodi aniyunnu alle
DeleteEmojiii istham
ReplyDelete