ആരാണ് സ്വാര്‍ത്ഥന്‍ എന്നു തിരയാന്‍ തുടങ്ങിയ നേരത്താണ് അപ്രതീക്ഷിതമായി കണ്ണാടിയിൽ എൻ്റെ രൂപം കാണുന്നത്.നരവീണ രൂപം നോക്കി ചെറുപ്പം ഉറപ്പുവരുത്തികൊണ്ടിരുന്നപ്പോൾ ആണ് സ്വാർത്ഥൻ അവനവൻ തന്നെ എന്ന തിരിച്ചറിവ് ഉണ്ടായത്.
ശരിയാണ്, ഞാൻ എല്ലാവരെയും സ്നേഹിക്കുന്നത് സ്വാർത്ഥത കൊണ്ട് മാത്രം!!
എൻ്റെ മകൻ ആയതു കൊണ്ടല്ലേ എനിക്ക് മകനോട് ഇഷ്ടം ഉള്ളത്??
മകന്റെ അച്ഛൻ എന്ന ചിന്ത ആയിരുന്നെങ്കിൽ , അനാഥത്വം ഉണ്ടാവില്ലായിരുന്നല്ലോ!!
പെറ്റ 'അമ്മ പറയുന്നതും ഇതു തന്നെ!!
എൻ്റെ കുഞ്ഞാ നീ....
ശരിയാണ്!!
അമ്മയുടെ കുഞ്ഞാണ് ഞാൻ എന്നതുകൊണ്ടല്ല എനിക്ക് അമ്മയോട് സ്നേഹം തോന്നുന്നത്, മറിച്ച് എൻ്റെ 'അമ്മ ആയതു കൊണ്ടാണ്.
"എൻ്റെ" എന്ന ചിന്ത ഉള്ളിടത്ത് അവനവനു വേണ്ടി എങ്കിലും സ്നേഹം ഉണ്ടായിരിക്കും.
"എൻ്റെ" എന്നത് കൊണ്ട് എനിക്ക് പ്രാധാന്യം ഇല്ലാത്ത, മറ്റുള്ളവർക്ക് പ്രാധാന്യം തോന്നുന്ന ഏക കാര്യം....
അത് "മരണം" മാത്രം!!
മരണത്തിലും സ്വാർത്ഥനാവാൻ കഴിയാതെ..... എൻ്റെ മരണം നിങ്ങൾക്കുള്ളതാണ്!!
ഞാനറിയാതെ നിങ്ങൾ പങ്കെടുക്കുന്ന, എൻ്റെ ജീവിതത്തിലെ ഒരേ ഒരു കാര്യം!!

No comments:
Post a Comment