"നീ വരുന്നേനു മുന്നേ തന്നെ ഞാനവിടിണ്ടാവൂ..ഡാ ചാപ്പട്ടേ..."
എന്ന വാക്കും വിശ്വസിച്ച്, എറണാകുളം വരെ ഉണ്ടാക്കുന്ന ടിക്കറ്റ് വകവയ്ക്കാതെ ചാലക്കുടിയിൽ ചാടി ഇറങ്ങിയ കണ്ടിട്ടോ എന്തോ, "ങ്യേേ....യേ.......ഹെ..ഹെ..ഹ..ഹ..ഹ..." എന്ന ചാലക്കുടിക്കാരന്‍റെ ചിരിയോടെ ട്രെയിൻ എറണാകുളത്തെ കൊതുകുകടി കൊള്ളാനായി ചന്തിയും കുലുക്കി യാത്രയായി.
പല്ലുതേയും കുളിയും കഴിഞ്ഞു നേരത്തേ ഹാജരായ സൂര്യേമ്മാൻ കിഴക്ക് വിട്ട്തുടങ്ങിയിരുന്നു.സ്റ്റേഷൻ പരിസരത്ത് മൂടി പുതച്ച് കിടക്കുന്നവർക്കിടയിലും, കുത്തിയിരുന്നുറങ്ങുന്നവർക്കിടയിലും, കൊച്ചുവെളുപ്പാന്കാലത്ത് വെളിക്കിറങ്ങി മടങ്ങുന്നവർക്കിടയിലും ഒന്നും, എന്നെ കൂട്ടാൻ വരാമെന്നു പറഞ്ഞ ആളെ കണ്ടില്ല .ഫോൺ വിളിച്ചപ്പോ സകല നമ്പറും ഓഫ്.ഒടുവിൽ രണ്ടും കൽപ്പിച്ച് ഐ.എസ്സ്.ഡി വിളിച്ചു."ആ @@#$%* നാട്ടിൽ ആണ് " എന്ന് ഫോൺ എടുത്ത ആരോ ഉറക്കച്ചടവിൽ സുഭാഷിതങ്ങള്‍ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു.നാട്ടിലെ നമ്പർ എല്ലാം ഓഫ്,അഡ്രസ്സ് അറിയുകേം ഇല്ല !!
"ഈശ്വരാ.. പണി പാളിയോ?? " എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ "ഊ..ഞ്ഞാ..ലാ...ഊ..ഞ്ഞാ..ലാ..." എന്ന റിങ് ടോണോടെ മച്ചാന്‍റെ വിളി വന്നു.സംഗതി അറിഞ്ഞ മച്ചാനും അതേ പാട്ട് തന്നെ പാടി തന്നു.
ഏഴുമണി കഴിഞ്ഞിട്ടും, "മണിക്കുട്ടി" ഏതോ ഒരുവന്‍റെ പിന്നാലെ ഓടിക്കൊണ്ടേയിരുന്നു.
അവസാന ശ്രമമെന്ന നിലയിൽ ഒരിക്കൽ കൂടി വിളിച്ചപ്പോൾ മറുതലയ്ക്കൽ നിന്നും ഒരു അപശബ്ദം.ഒരു ഹരിനാമകീർത്തനം പാടി മുഴുമിപ്പിക്കും മുന്നേ... ഒരു കാറ് വന്നു നിന്നു.
കാറിനുള്ളിൽ ഈത്തയും ഒളിപ്പിച്ച്, വര്ഷങ്ങളായി തേയ്ക്കാത്ത പല്ലുകള്‍ കാട്ടി ഇളിച്ചുകൊണ്ട്, ഒരു വികൃത രൂപം- സജീവേട്ടൻ !!
"നീയെന്താ നേരത്തെ വിളിക്കാഞ്ഞത്?" എന്നതിനു മറുപടിയായി വന്ന സരസ്വതീ ന:മസത്ഭ്യം ഞാൻ ഉമിനീരിനൊപ്പം മനപൂര്‍വ്വം വിഴുങ്ങി.
വലിയൊരു സ്കൂളിന്‍റെ മതിലിനോട് ചേർന്നൊരു ചെറിയ സ്കൂൾ മുറ്റത്ത് വണ്ടി നിന്നു.യൂണിഫോം ധാരികളായ ഒരു ഡസൻ പിള്ളേര്‍ അവിടെ തേരാ പാരാ നടപ്പുണ്ട്.രണ്ടില്‍ പഠിക്കുന്ന ഒരു കാന്താരിക്കുട്ടി,ഷട്ടറില്ലാത്ത മോണകള്‍ കാട്ടി കൊഞ്ഞനം കുത്തിയിട്ട് ഓടി പോയി.
പാട്ട് കേട്ട് പിള്ളാരെല്ലാം അസംബ്ലി നിക്കുംപോലെ ഹാളില്‍ നിരന്നു.
"ഇതെന്‍റെ മൂത്തത്, രണ്ടാമത്തവൾ...
...............
...........
......
ഒടുവിലത്തവൾ ..."
എന്നും പറഞ്ഞു സജീവേട്ടന്‍ ഒടുവില്‍ പല്ലില്ലാ കാന്താരിയെ കൂടി പരിചയപ്പെടുത്തി കഴിഞ്ഞപ്പോൾ ആണ് സ്കൂൾ അല്ല, അതാണ് സജീവേട്ടന്‍റെ വീടെന്നു മനസ്സിലായത്.മാസാ മാസം നാട്ടില്‍ വന്നാല്‍ സ്വന്തമായി സ്കൂള്‍ അല്ല ജില്ല പണിയാം എന്ന് പച്ചമാങ്ങ വചനം ഞാനോര്ത്ത് പോയി.
ചാലക്കുടി വന്നിറങ്ങിയപ്പോൾ മുതൽ പുട്ടാലുമാമനെ വിളിക്കുന്നതാ.അപ്പോൾ മുതൽ ഒരേ ഉത്തരം, "പുറപ്പെട്ടു..... പുറപ്പെട്ടു".മാന്നാര്‍ മത്തായിയെ മനസ്സാ തെറി വിളിച്ച് കൊണ്ട് ഞാന്‍ കുളിക്കാന്‍ കയറി.കുളികഴിഞ്ഞു വന്നപ്പോള്‍ ചായ കിട്ടി.
അതിനിടയിൽ പല വട്ടം ഗുണ്ട വിളിച്ചു.ബാംഗ്ലൂർ ഉള്ള നുമ്മ ഇവിടെ എത്തിയിട്ടും എറണാകുളത്ത് നിന്നും പാണ്ടിപട എത്താഞ്ഞതിൽ പ്രതിക്ഷേധിച്ചുകൊണ്ട് ഞങ്ങൾ ചാലക്കുടി ചന്തയ്ക്ക് പോകുവാൻ തീരുമാനിച്ചു.
ചന്തയിൽ ചെന്നപ്പോൾ അവിടുള്ള അണ്ടനും അടകോടനും വരെ സജീവേട്ടനെ അറിയാം.പണ്ടത്തെ ചന്ത നിരങ്ങിയെ അവര്‍ മറക്കില്ലല്ലോ!!
പന്നിഇറച്ചി, കോഴിയിറച്ചി,ഒരു ചാക്ക് പച്ചക്കറി,ചപ്പാത്തി,വട എന്നിവ വാങ്ങിയപ്പോളേക്കും പാണ്ടിപ്പട ഹാജർ.മറ്റു സാധനങ്ങൾ വാങ്ങുവാൻ അവരെ ഒരു സൂപ്പർ മാർക്കറ്റിലേയ്ക്ക് തള്ളി വിട്ടശേഷം വാങ്ങിയതെല്ലാം വണ്ടിയിൽ കയറ്റി, നേരെ സൂപ്പർമാർക്കറ്റിലേയ്ക്ക്!!
അവിടുന്ന് മീൻ,അരി , പലചരക്ക് സാധനങ്ങൾ എന്നിവയും കൂടി വാങ്ങിയശേഷം സജീവേട്ടന്‍റെ വീട്ടിലേയ്ക്ക് മടങ്ങി ചെന്നു.സജീവേട്ടനെ കണ്ട്, ഈ മാരണം പിന്നേയും വന്നോ എന്ന ഭാവേന സജീവേടത്തി അടുക്കളയിലേയ്ക്ക് വലിഞ്ഞു.മാരകായുധങ്ങളുമായി ചേച്ചി മടങ്ങി വരുംമുന്നേ ഞങ്ങൾ രണ്ടു വണ്ടിയിലായി മുല്ലശ്ശേരി ലക്ഷ്യമാക്കി യാത്ര തിരിച്ചു.
വാർദ്ധക്യപുരാണം വായിച്ച്കൊണ്ടിരുന്ന പുട്ടാലുനെ സൈഡിലിരുത്തി, പുട്ടാലുന്‍റെ തേര് ശാന്തത്തപ്പൻ തെളിച്ചുതുടങ്ങി.ആ വാഹനത്തിൽ ആർട്ടിസ്റ്റ് വിപിൻദാസ്സ്,മച്ചാൻ,കുഞ്ഞുശാന്തത്തപ്പൻ എന്നിവരും ഉണ്ടാരുന്നു.സജീവേട്ടനും ഞാനും കയറിയ വണ്ടിയിൽ ആണ് വട പോലുള്ള ഭക്ഷണ സാധനങ്ങൾ എന്ന് കണ്ട സിനു,ഒരു കള്ള ചിരിയോടെ പുട്ടാലു വണ്ടിയിൽ നിന്നും ഇറങ്ങി ഞങ്ങടെ വണ്ടിയിൽ കയറി.
അവിടുന്ന് നേരെ പോയത് സജീവേട്ടന്‍റെ കമ്പനിയിലേയ്ക്ക് ആണ്.വർഷങ്ങൾക്കു ശേഷം കമ്പനിയിൽ കാലുകുത്തിയ സജീവേട്ടനെ മറ്റു പാർട്നേർസ് കൂമ്പിനിടിച്ച് വരവേറ്റു.വെള്ളം നിറയ്ക്കാനുള്ള സിന്തറ്റിക് ടാങ്ക് ഉണ്ടാക്കുന്ന കമ്പനി.അവിടുള്ള ഓരോ ഘട്ടങ്ങളും സജീവേട്ടൻ ഓടി നടന്ന് പറഞ്ഞു തന്നു.ചാക്കിൽ നിറച്ച് വച്ചിരുന്ന റോ മെറ്റീരിയല്‍ കൽക്കണ്ടം ആണെന്ന് പറഞ്ഞു തിന്നാൻ ഒരുങ്ങിയ സിനുവിനെ ബംഗാളി പണിക്കാർ ഓടിച്ച് വിട്ടു.
ഏതു കളർ ആണോ വേണ്ടത് അതിൻ്റെ കളർ ക്രിസ്റ്റലുമായി ഉരുക്കി ചേർത്ത് നൂൽ പോലെ വരുന്ന മിശ്രിതം, വെള്ളം നിറച്ച പാനലിൽ കൂടി കടത്തിവിട്ടു തണുപ്പിച്ച് ചെറു കഷ്ണങ്ങളായി മുറിച്ച് എടുക്കുന്നതും മിഷ്യൻ വഴി.
അങ്ങിനെ പൊടിച്ച് ചാക്കിൽ നിറച്ചിരിക്കുന്ന പൊടി സർഫ് എക്സൽ ആണെന്നുകരുതി അടിച്ചുമാറ്റി സഹധർമനിക്കു കൊടുത്ത ശാന്തപ്പൻ ഒരാഴ്ച കിടപ്പിലായിരുന്നു എന്നത് ഇന്നും ആരും അറിഞ്ഞിട്ടില്ല എന്നതാണ് സത്യം.
ഈ പൊടി അച്ചിൽ ഇട്ട് ഉരുക്കി തണുപ്പിച്ച് വാട്ടർ ടാങ്കുകൾ ഉണ്ടാക്കുന്നു
വാട്ടർ ടാങ്കുകൾ കണ്ട് അന്തം വിട്ടു ഒരു മൂലയിൽ മാറി നിന്നിരുന്ന പുട്ടാലുമാമനെ,"ഉടുപ്പിട്ട ടാങ്ക്" എന്നും പറഞ്ഞുകൊണ്ട് സപ്ലൈ വണ്ടിയിൽ കയറ്റിയ ഹിന്ദിക്കാരനുമായി മച്ചാൻ മുട്ടൻ വഴക്കുണ്ടാക്കി.
ഒടുവിൽ ഹിന്ദി അറിയാവുന്ന ഏക വ്യക്തിയായ ശത്തപ്പൻ ഇടപെട്ട് പുട്ടാലുവുമായി ഞങ്ങൾ യാത്ര തിരിച്ചു.
ഹൈവേയിൽ കയറിയപ്പോൾ പിന്നിൽ വന്നിരുന്ന ശാന്തത്തപ്പ വാഹനം പോലീസ്സ് പൊക്കി.ഫൈൻ കൊടുത്ത് നേരെ മുല്ലശ്ശേരിക്ക്.പോകുന്ന വഴി അഞ്ചു കിലോ പച്ച കപ്പ കൂടി വാങ്ങി.
ചുട്ട കോഴി പറന്നു വരുന്നത് കണ്ട ഗുണ്ട മുട്ടയിട്ട് കൊക്കുന്ന കോഴിയെ പോലെ അഞ്ചാറു വട്ടം കൊക്കി വിളിച്ചു.
എന്ന വാക്കും വിശ്വസിച്ച്, എറണാകുളം വരെ ഉണ്ടാക്കുന്ന ടിക്കറ്റ് വകവയ്ക്കാതെ ചാലക്കുടിയിൽ ചാടി ഇറങ്ങിയ കണ്ടിട്ടോ എന്തോ, "ങ്യേേ....യേ.......ഹെ..ഹെ..ഹ..ഹ..ഹ..." എന്ന ചാലക്കുടിക്കാരന്‍റെ ചിരിയോടെ ട്രെയിൻ എറണാകുളത്തെ കൊതുകുകടി കൊള്ളാനായി ചന്തിയും കുലുക്കി യാത്രയായി.
പല്ലുതേയും കുളിയും കഴിഞ്ഞു നേരത്തേ ഹാജരായ സൂര്യേമ്മാൻ കിഴക്ക് വിട്ട്തുടങ്ങിയിരുന്നു.സ്റ്റേഷൻ പരിസരത്ത് മൂടി പുതച്ച് കിടക്കുന്നവർക്കിടയിലും, കുത്തിയിരുന്നുറങ്ങുന്നവർക്കിടയിലും, കൊച്ചുവെളുപ്പാന്കാലത്ത് വെളിക്കിറങ്ങി മടങ്ങുന്നവർക്കിടയിലും ഒന്നും, എന്നെ കൂട്ടാൻ വരാമെന്നു പറഞ്ഞ ആളെ കണ്ടില്ല .ഫോൺ വിളിച്ചപ്പോ സകല നമ്പറും ഓഫ്.ഒടുവിൽ രണ്ടും കൽപ്പിച്ച് ഐ.എസ്സ്.ഡി വിളിച്ചു."ആ @@#$%* നാട്ടിൽ ആണ് " എന്ന് ഫോൺ എടുത്ത ആരോ ഉറക്കച്ചടവിൽ സുഭാഷിതങ്ങള്‍ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു.നാട്ടിലെ നമ്പർ എല്ലാം ഓഫ്,അഡ്രസ്സ് അറിയുകേം ഇല്ല !!
"ഈശ്വരാ.. പണി പാളിയോ?? " എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ "ഊ..ഞ്ഞാ..ലാ...ഊ..ഞ്ഞാ..ലാ..." എന്ന റിങ് ടോണോടെ മച്ചാന്‍റെ വിളി വന്നു.സംഗതി അറിഞ്ഞ മച്ചാനും അതേ പാട്ട് തന്നെ പാടി തന്നു.
ഏഴുമണി കഴിഞ്ഞിട്ടും, "മണിക്കുട്ടി" ഏതോ ഒരുവന്‍റെ പിന്നാലെ ഓടിക്കൊണ്ടേയിരുന്നു.
അവസാന ശ്രമമെന്ന നിലയിൽ ഒരിക്കൽ കൂടി വിളിച്ചപ്പോൾ മറുതലയ്ക്കൽ നിന്നും ഒരു അപശബ്ദം.ഒരു ഹരിനാമകീർത്തനം പാടി മുഴുമിപ്പിക്കും മുന്നേ... ഒരു കാറ് വന്നു നിന്നു.
കാറിനുള്ളിൽ ഈത്തയും ഒളിപ്പിച്ച്, വര്ഷങ്ങളായി തേയ്ക്കാത്ത പല്ലുകള്‍ കാട്ടി ഇളിച്ചുകൊണ്ട്, ഒരു വികൃത രൂപം- സജീവേട്ടൻ !!
"നീയെന്താ നേരത്തെ വിളിക്കാഞ്ഞത്?" എന്നതിനു മറുപടിയായി വന്ന സരസ്വതീ ന:മസത്ഭ്യം ഞാൻ ഉമിനീരിനൊപ്പം മനപൂര്‍വ്വം വിഴുങ്ങി.
വലിയൊരു സ്കൂളിന്‍റെ മതിലിനോട് ചേർന്നൊരു ചെറിയ സ്കൂൾ മുറ്റത്ത് വണ്ടി നിന്നു.യൂണിഫോം ധാരികളായ ഒരു ഡസൻ പിള്ളേര്‍ അവിടെ തേരാ പാരാ നടപ്പുണ്ട്.രണ്ടില്‍ പഠിക്കുന്ന ഒരു കാന്താരിക്കുട്ടി,ഷട്ടറില്ലാത്ത മോണകള്‍ കാട്ടി കൊഞ്ഞനം കുത്തിയിട്ട് ഓടി പോയി.
"അത്തള പിത്തള തവളാച്ചി
ചുക്കുമേലിരിക്കണ ചൂലാപ്പ്
മറിയം വന്ന് വിളക്കൂതി.........
ഗുണ്ടാമണി..... സാറാ പീറാ
മാറാ... കീറാ.... കോറാ...
കുട്ടകള്‍ നിറയെ ഡോ.....ട്ട് !!"
പാട്ട് കേട്ട് പിള്ളാരെല്ലാം അസംബ്ലി നിക്കുംപോലെ ഹാളില്‍ നിരന്നു.
"ഇതെന്‍റെ മൂത്തത്, രണ്ടാമത്തവൾ...
...............
...........
......
ഒടുവിലത്തവൾ ..."
എന്നും പറഞ്ഞു സജീവേട്ടന്‍ ഒടുവില്‍ പല്ലില്ലാ കാന്താരിയെ കൂടി പരിചയപ്പെടുത്തി കഴിഞ്ഞപ്പോൾ ആണ് സ്കൂൾ അല്ല, അതാണ് സജീവേട്ടന്‍റെ വീടെന്നു മനസ്സിലായത്.മാസാ മാസം നാട്ടില്‍ വന്നാല്‍ സ്വന്തമായി സ്കൂള്‍ അല്ല ജില്ല പണിയാം എന്ന് പച്ചമാങ്ങ വചനം ഞാനോര്ത്ത് പോയി.
ചാലക്കുടി വന്നിറങ്ങിയപ്പോൾ മുതൽ പുട്ടാലുമാമനെ വിളിക്കുന്നതാ.അപ്പോൾ മുതൽ ഒരേ ഉത്തരം, "പുറപ്പെട്ടു..... പുറപ്പെട്ടു".മാന്നാര്‍ മത്തായിയെ മനസ്സാ തെറി വിളിച്ച് കൊണ്ട് ഞാന്‍ കുളിക്കാന്‍ കയറി.കുളികഴിഞ്ഞു വന്നപ്പോള്‍ ചായ കിട്ടി.
അതിനിടയിൽ പല വട്ടം ഗുണ്ട വിളിച്ചു.ബാംഗ്ലൂർ ഉള്ള നുമ്മ ഇവിടെ എത്തിയിട്ടും എറണാകുളത്ത് നിന്നും പാണ്ടിപട എത്താഞ്ഞതിൽ പ്രതിക്ഷേധിച്ചുകൊണ്ട് ഞങ്ങൾ ചാലക്കുടി ചന്തയ്ക്ക് പോകുവാൻ തീരുമാനിച്ചു.
ചന്തയിൽ ചെന്നപ്പോൾ അവിടുള്ള അണ്ടനും അടകോടനും വരെ സജീവേട്ടനെ അറിയാം.പണ്ടത്തെ ചന്ത നിരങ്ങിയെ അവര്‍ മറക്കില്ലല്ലോ!!
പന്നിഇറച്ചി, കോഴിയിറച്ചി,ഒരു ചാക്ക് പച്ചക്കറി,ചപ്പാത്തി,വട എന്നിവ വാങ്ങിയപ്പോളേക്കും പാണ്ടിപ്പട ഹാജർ.മറ്റു സാധനങ്ങൾ വാങ്ങുവാൻ അവരെ ഒരു സൂപ്പർ മാർക്കറ്റിലേയ്ക്ക് തള്ളി വിട്ടശേഷം വാങ്ങിയതെല്ലാം വണ്ടിയിൽ കയറ്റി, നേരെ സൂപ്പർമാർക്കറ്റിലേയ്ക്ക്!!
അവിടുന്ന് മീൻ,അരി , പലചരക്ക് സാധനങ്ങൾ എന്നിവയും കൂടി വാങ്ങിയശേഷം സജീവേട്ടന്‍റെ വീട്ടിലേയ്ക്ക് മടങ്ങി ചെന്നു.സജീവേട്ടനെ കണ്ട്, ഈ മാരണം പിന്നേയും വന്നോ എന്ന ഭാവേന സജീവേടത്തി അടുക്കളയിലേയ്ക്ക് വലിഞ്ഞു.മാരകായുധങ്ങളുമായി ചേച്ചി മടങ്ങി വരുംമുന്നേ ഞങ്ങൾ രണ്ടു വണ്ടിയിലായി മുല്ലശ്ശേരി ലക്ഷ്യമാക്കി യാത്ര തിരിച്ചു.
(ശാന്തത്തപ്പനും പുട്ടാലുവും)
വാർദ്ധക്യപുരാണം വായിച്ച്കൊണ്ടിരുന്ന പുട്ടാലുനെ സൈഡിലിരുത്തി, പുട്ടാലുന്‍റെ തേര് ശാന്തത്തപ്പൻ തെളിച്ചുതുടങ്ങി.ആ വാഹനത്തിൽ ആർട്ടിസ്റ്റ് വിപിൻദാസ്സ്,മച്ചാൻ,കുഞ്ഞുശാന്തത്തപ്പൻ എന്നിവരും ഉണ്ടാരുന്നു.സജീവേട്ടനും ഞാനും കയറിയ വണ്ടിയിൽ ആണ് വട പോലുള്ള ഭക്ഷണ സാധനങ്ങൾ എന്ന് കണ്ട സിനു,ഒരു കള്ള ചിരിയോടെ പുട്ടാലു വണ്ടിയിൽ നിന്നും ഇറങ്ങി ഞങ്ങടെ വണ്ടിയിൽ കയറി.
(വട കണ്ടു കൊതിച്ച് വണ്ടി മാറുന്ന സിനു)
അവിടുന്ന് നേരെ പോയത് സജീവേട്ടന്‍റെ കമ്പനിയിലേയ്ക്ക് ആണ്.വർഷങ്ങൾക്കു ശേഷം കമ്പനിയിൽ കാലുകുത്തിയ സജീവേട്ടനെ മറ്റു പാർട്നേർസ് കൂമ്പിനിടിച്ച് വരവേറ്റു.വെള്ളം നിറയ്ക്കാനുള്ള സിന്തറ്റിക് ടാങ്ക് ഉണ്ടാക്കുന്ന കമ്പനി.അവിടുള്ള ഓരോ ഘട്ടങ്ങളും സജീവേട്ടൻ ഓടി നടന്ന് പറഞ്ഞു തന്നു.ചാക്കിൽ നിറച്ച് വച്ചിരുന്ന റോ മെറ്റീരിയല്‍ കൽക്കണ്ടം ആണെന്ന് പറഞ്ഞു തിന്നാൻ ഒരുങ്ങിയ സിനുവിനെ ബംഗാളി പണിക്കാർ ഓടിച്ച് വിട്ടു.
(ചാക്കിൽ ഉള്ളത് കളർ ക്രിസ്റ്റൽ ആണ് )
ഏതു കളർ ആണോ വേണ്ടത് അതിൻ്റെ കളർ ക്രിസ്റ്റലുമായി ഉരുക്കി ചേർത്ത് നൂൽ പോലെ വരുന്ന മിശ്രിതം, വെള്ളം നിറച്ച പാനലിൽ കൂടി കടത്തിവിട്ടു തണുപ്പിച്ച് ചെറു കഷ്ണങ്ങളായി മുറിച്ച് എടുക്കുന്നതും മിഷ്യൻ വഴി.
ഈ പൊടി അച്ചിൽ ഇട്ട് ഉരുക്കി തണുപ്പിച്ച് വാട്ടർ ടാങ്കുകൾ ഉണ്ടാക്കുന്നു
വാട്ടർ ടാങ്കുകൾ കണ്ട് അന്തം വിട്ടു ഒരു മൂലയിൽ മാറി നിന്നിരുന്ന പുട്ടാലുമാമനെ,"ഉടുപ്പിട്ട ടാങ്ക്" എന്നും പറഞ്ഞുകൊണ്ട് സപ്ലൈ വണ്ടിയിൽ കയറ്റിയ ഹിന്ദിക്കാരനുമായി മച്ചാൻ മുട്ടൻ വഴക്കുണ്ടാക്കി.
(പുട്ടാലു മാമൻ)
ഒടുവിൽ ഹിന്ദി അറിയാവുന്ന ഏക വ്യക്തിയായ ശത്തപ്പൻ ഇടപെട്ട് പുട്ടാലുവുമായി ഞങ്ങൾ യാത്ര തിരിച്ചു.
(മച്ചാനും സിനുവും)
ഹൈവേയിൽ കയറിയപ്പോൾ പിന്നിൽ വന്നിരുന്ന ശാന്തത്തപ്പ വാഹനം പോലീസ്സ് പൊക്കി.ഫൈൻ കൊടുത്ത് നേരെ മുല്ലശ്ശേരിക്ക്.പോകുന്ന വഴി അഞ്ചു കിലോ പച്ച കപ്പ കൂടി വാങ്ങി.
************************************
ഗുണ്ടാ സങ്കേതത്തിൽ ചെല്ലുമ്പോൾ ഉച്ച ഉച്ചര ആയി.വിശപ്പിന്‍റെ വിളി കൂടി കൂടി വന്നതിനാൽ, അൽപ സമയം ഗുണ്ടയുടെ തോന്ന്യാസങ്ങൾ കേട്ട ശേഷം എല്ലാവരും കൂടി അടുക്കളയിലേയ്ക്ക്.അടുക്കളയിൽ അടിച്ചു തളിക്കാരി ആയി ഒരാളെ ഗുണ്ട തയാറാക്കി നിർത്തിയിരുന്നു.ജീവിതത്തിൽ ആദ്യമായി അടുക്കളയിൽ കയറുന്ന ഭാവത്തിൽ നിന്ന അടിച്ചു തളിക്കാരി അബിതജിയെ ശാന്തപ്പനും മച്ചാനും കൂടി ചട്ടുകത്തിന് തല്ലിയും കുത്തിയും ഓരോരോ പണികൾ ചെയ്യിപ്പിച്ച് തുടങ്ങി.
(മച്ചാൻ, അബിതാജി, ശാന്തത്തപ്പൻ)
"ഇറച്ചികളും മീനും കഴുകി തരാം,പച്ചക്കറികൾ വൃത്തിയാക്കിത്തരാം........നിങ്ങൾ പറയുന്ന എന്തും ചെയ്യാം....... എന്നേയും കൊണ്ടോകണം ബ്ലീ....സ്സ്!!" എന്നൊക്കെ പറഞ്ഞു കൂടെ കൂടിയ പുട്ടാലു മാമനെ പിന്നെ കണ്ടത് വിളമ്പി വച്ച ഭക്ഷണത്തിന് മുന്നിൽ ആണ്!!
ശാന്തപ്പൻ വക ചിക്കൻ "തട്ടി കൂട്ട്" ആയിരുന്നു ആദ്യം തയാറാക്കിയത്.അതിനിടയിൽ ഒരു കലത്തിൽ ചോറ് വയ്ക്കാൻ അബിതാജിയോട് പറഞ്ഞേൽപ്പിച്ചിട്ട്, അറിയില്ല എന്ന് പറഞ്ഞതിനാൽ ആ പണി പാവം 'അമ്മ ഏറ്റെടുത്ത് ഭംഗിയാക്കി.
(ചിക്കൻ തട്ടികൂട്ട്)
വാചകത്തിൽ മുന്നിലും പാചകത്തിൽ പിന്നിലും ആയ അബിതാജി യെ നാണിപ്പിച്ചു കൊണ്ട്,പച്ചക്കറി ഒരുക്കൽ സജീവേട്ടനും,കറിക്കരിയാൽ മച്ചാനും, കപ്പ നേരെ ആക്കൽ ആർട്ടിസ്റ്റ് വിപിൻദാസും ഏറ്റെടുത്ത് വിജയിപ്പിച്ചു.വെസ്റ്റ് പെറുക്കി കളയുന്ന പണി അബിതാജി ഭംഗിയായി ചെയ്തു.
(മച്ചാൻ,നുമ്മ, വിപിൻദാസ്സ്)
അപ്പോഴും ആ വഴി വരാഞ്ഞ പുട്ടാലുമാമൻ, ചെത്ത് കള്ളാണെന്നു പറഞ്ഞു ഗുണ്ട കൊടുത്ത പുളിച്ച കഞ്ഞിവെള്ളം മോന്തി ഫിറ്റായി.അതിനിടയിൽ ഞങ്ങൾ അടുത്ത ഘട്ടം പാചകത്തിലേയ്ക്ക് കടന്നു.
മീൻകറി, മീൻ ഫ്രൈ, മോരുകറി, രസം,പന്നിയിറച്ചി എന്നിവ പാവം സ്മിനേഷ് ഏറ്റെടുത്ത് കൊതിയൂറും വിഭവങ്ങൾ ആയി തയ്യാറാക്കി.അപ്പോഴേയ്ക്കും മച്ചാനും ആർട്ടിസ്റ്റും കൂടി കപ്പ തയ്യാറാക്കി.ഞങ്ങൾ ഉണ്ടാക്കിയ വിഭവങ്ങളുടെ വാസന അടിച്ച് ഗുണ്ടയുടെ സഹായികളായ കൊച്ചു ഗുണ്ടകൾ ജൂബി, സെബു,അനിയൻ വിജീഷ്, പിന്നെ ആരെല്ലാമോ വേഗം ഭക്ഷണം വിളമ്പൂ എന്നും പറഞ്ഞു വന്നു.
അബിത സുരേഷ്ജിക്ക് അനുവദിച്ച പരോൾ തീർന്നതിനാൽ, ഭക്ഷണത്തിനു മുന്നേ ഗുണ്ട, അബിതജി,ജൂബി എന്നിവർക്ക് ഞങ്ങൾ ഓണകോടികൾ കൈമാറിയ ശേഷം, ചില ഫോട്ടോകൾ എടുത്തു.
ഞങ്ങൾക്കായി കൊണ്ടുവന്ന വിം ഇട്ടുണ്ടാക്കിയ ബീഫ് ഫ്രൈയും,മച്ചാനും എനിക്കും ഓരോ മുണ്ടുകളും തന്ന ശേഷം പിന്നേയും ചുറ്റി പറ്റി നിന്നിരുന്ന അബിതാജി യെ എല്ലാവരും ചേർന്ന് എറിഞ്ഞോടിച്ചു.
പോകുന്നതിന് മുന്നേ.. ചെകുത്താൻ കോട്ട പരട്ട ഉണ്ണി നടത്തിയ മത്സരത്തിൻ്റെ വിജയികളായ അബിതജി യ്ക്കും സന്ധ്യജി യ്ക്കും ഉള്ള സമ്മാനങ്ങൾ മിസിസ്സ് സുരേഷ്ജി യെ ഏൽപ്പിക്കാനും മറന്നില്ല.
(മച്ചാൻ സ്പെഷ്യൽ)
അപ്പോളേക്കും വിശപ്പിൻ്റെ അസുഖം മൂർദ്ധന്യാവസ്ഥയിൽ എത്തിയിരുന്നു.എല്ലാവരും കൂടി കൈയിട്ട് വാരി കുംഭ നിറച്ച് കഴിഞ്ഞപ്പോളേയ്ക്കു സജീവേട്ടൻ സ്പെഷ്യൽ സോമരസം മുന്നിലെത്തി.
(സോമരസം കണ്ട് ഓടിവന്ന പുട്ടാലു)
പിന്നെ.....ൻ്റെ സാ....റേ.......
ചുറ്റിലുള്ളതൊന്നും കാണാൻ പറ്റിയില്ല.
"നീ..യറിഞ്ഞോ.... മേലെ മാനത്ത്...
ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ടേ...
ആ.. സ്വർഗ്ഗത്തിലേ... മുത്തശ്ശൻമാർ.......
.............. ........... ............... ...................
.............. ........... ............... ...................
ലാ ..ല ...ല ലാ ........ലാ..ലാ ...ല ല ലാ..."
ഒന്നാഘട്ട പോളിംഗ് വിജയകരമായി തീർന്നപ്പോഴേയ്ക്കും, മൂവന്തി മോന്താനാണെന്നും പറഞ്ഞുകൊണ്ട് സൂര്യേമ്മാൻ പടിഞ്ഞാട്ട്മുറി ഷാപ്പ് ലക്ഷ്യമായി ഒറ്റ മുങ്ങൽ !! അപ്പോഴാണ് "ചുട്ട കോഴിയെ പറപ്പിക്കും" എന്നും പറഞ്ഞു സിനു മൂന്ന് കോഴിയുമായ് വന്നത്.
കുഞ്ഞുശാന്തപ്പൻ കോഴിപറക്കുന്നത് കാണാൻ കോഴിക്കരികിൽ തന്നെ സ്ഥാനം പിടിച്ചു.
(സിനു മന്ത്രവാദി ഹോമം തുടങ്ങി)
ഹോമകുണ്ഡം ആളിക്കത്തി.ഹോമത്തിൻ്റെ ശക്തിയിൽ മൂന്നുകോഴികളും കൊക്കോ ക്കോ പാടി.
അതേസമയം ഗുണ്ടാസങ്കേതത്തിൽ, ഗുണ്ട നഗ്ന നൃത്തം തുടങ്ങിയിരുന്നു.നിരത്തി വച്ച സോമരസ ഗ്ലാസ്സുകൾ കൂട്ടിമുട്ടിയ ശബ്ദം കേട്ട് നടുങ്ങിയ പമ്മൻ വരെ ഖത്തറിൽ നിന്നും വിളിച്ച് പൂര പാട്ടു പാടി.പമ്മൻ്റെ പാട്ടിന് മറുപാട്ട് പാടിയ ഗുണ്ടയുടെ സംഗതി താഴെ പോയത് കണ്ട മച്ചാൻ സംഗതികൾ ചേർത്ത് വച്ച് മറുപാട്ട് മുഴുമിച്ചു.താളമേളം തപ്പും പാട്ടും ഏറ്റുപിടിച്ച് ശാന്തപ്പനും, ആർട്ടിറ്റും സജീവേട്ടനും രംഗം കൊഴുപ്പിച്ചു.മുല്ലപ്പന്തൽ അനുഭവം വച്ച്, ആർട്ടിസ്റ്റ് പാടാൻ ചാൻസുണ്ടെന്ന് നേരത്തേ കണക്കുകൂട്ടിയ ഞാൻ മന്ത്രവാദത്തിന് ശിങ്കിടി നിന്നു.
ഒടുവിൽ ഹോമം ഫലം കണ്ടുതുടങ്ങി.ഹോമ പുകയേറ്റ് വശം കേട്ട അസുരൻ ഹോമകുണ്ഡത്തിനടുത്തെത്തി ആർത്തിയോടെ അന്തിച്ചു നിന്നു.
(മന്ത്രവാദ ശക്തിയിൽ പേടിച്ച് നിൽക്കുന്ന പുട്ടാലു)
അസുരനെ ആവാഹിച്ച് ഗ്ളാസ്സിലാക്കാൻ വേണ്ടി മന്ത്രവാദി കോക്ടെയിലിൽ മന്ത്ര ജലം തയ്യാറാക്കി.അപ്പോഴേയ്ക്കും മന്ത്രവാദ ശക്തിയിൽ ദുർമൂർത്തികൾ ഓരോന്നായി മന്ത്രകളത്തിൽ കയറി നിന്ന് തുള്ളി തുടങ്ങി.
(ഉറഞ്ഞു തുള്ളുന്ന മൂർത്തികൾ)
ഓടി നടന്നു മന്ത്രങ്ങൾ ഉരുവിട്ടതോടെ മന്ത്രത്തിന് അടിപ്പെട്ട, കൂടിനുള്ളിൽ കൂടിയിരുന്ന മാടനും, വേടനും, മറുതയും, പേയുമെല്ലാം നിൽക്കകളിയില്ലാതെ ഹോമകുണ്ഡത്തിൽ വന്നു വീണു.
(ചുട്ട കോഴിയിലൊരെണ്ണം കൊക്കി പറന്നു.)
പിന്നെ പ്രസാദ വിതരണം ആയിരുന്നു.എത്ര വിതരണം ചെയ്തിട്ടും, കപ്പയും ബീഫും,മീനും, പന്നിയും, മോരുകാരിയും,ചപ്പാത്തിയും,ചോറും ഒക്കെ ബാക്കി വന്നു.
അപ്പോളേക്കും മണിക്കുട്ടി "ഒന്നേ...ന്നു" വീണ്ടും ഓട്ടം തുടങ്ങി.
ആഘോഷത്തിനിടയിൽ ബി.പി കൂടിയ പുട്ടാലു, മന്ത്രവാദ തകിട് പൊട്ടിച്ചെറിഞ്ഞു കൊണ്ട് അപ്പോൾ തന്നെ വണ്ടിയെടുത്ത് കൊച്ചിക്കു വിട്ടു.
ബി.പി കൂടിയ മറ്റൊരാൾ ആരോരുമറിയാതെ ചാലക്കുടിക്ക് തിരിച്ചത്, ചാലക്കുടി ചന്തയ്ക്കു പോകാൻ വേണ്ടിയാണെന്ന് മാളോകർ പാടി നടന്നു.
ഉറക്കം വരാത്ത ഗുണ്ട മാത്രം ചാലക്കുടിക്കാരൻ്റെ ഒരു പാട്ട് അക്ഷരം തെറ്റാതെ വളഞ്ഞ മൂക്കും കൊഴഞ്ഞ നാവുമായി പാടിക്കൊണ്ടിരുന്നു...അപ്പോളേക്കും മണിക്കുട്ടി "ഒന്നേ...ന്നു" വീണ്ടും ഓട്ടം തുടങ്ങി.
ആഘോഷത്തിനിടയിൽ ബി.പി കൂടിയ പുട്ടാലു, മന്ത്രവാദ തകിട് പൊട്ടിച്ചെറിഞ്ഞു കൊണ്ട് അപ്പോൾ തന്നെ വണ്ടിയെടുത്ത് കൊച്ചിക്കു വിട്ടു.
(ബി.പി കൂടി നിൽക്കുന്ന പുട്ടാലു)
ബി.പി കൂടിയ മറ്റൊരാൾ ആരോരുമറിയാതെ ചാലക്കുടിക്ക് തിരിച്ചത്, ചാലക്കുടി ചന്തയ്ക്കു പോകാൻ വേണ്ടിയാണെന്ന് മാളോകർ പാടി നടന്നു.
"പകല് മുഴുവൻ പണിയെടുത്ത്.....
കിട്ടുന്ന കാഷിനു കല്ലും കടിച്ച്.............
നിൻ്റെ ഭാവി കസ്ടത്തിലാക്കാല്ലേ......
ദാ.....സ... പ്പാ ..... നിൻ്റെ ഭാവി .....
പിറ്റേന്ന് രാവിലെ എണീറ്റ് ശന്തപ്പനും മച്ചാനും, ആര്‍ട്ടിസ്റ്റും യാത്രപറഞ്ഞു.ഞാനും സിനുവും കുറെ നേരം കൂടി കിടന്നുറങ്ങി.ഗുരുവായൂര്‍ അമ്പലം കാണണം എന്ന് പറഞ്ഞു മൂക്ക് പിഴിഞ്ഞ സിനുവിനേയും കൂട്ടി അങ്ങോട്ട് പോകുവാന്‍ തന്നെ തീരുമാനിച്ചു."അമ്പലമുറ്റത്താന നിറഞ്ഞു" എന്നല്ലേ?? അതുകൊണ്ട് ആദ്യം ആനകൊട്ടില്‍ കാണാന്‍ തന്നെ പോയി.
സാമന്ത രാജാവിന്‍റെ കൊട്ടാരം ആയിരുന്ന പുന്നത്തൂര്‍ കോട്ട ഇപ്പോള്‍ ആന താവളം ആണ്.ചെല്ലുമ്പോള്‍ 54 ആനകള്‍ ഉണ്ടാരുന്നു.അതില്‍ ചിലവന്മാര്‍ മദ പാടോട് കൂടി കുറുമ്പുകാട്ടി നില്‍ക്കുന്നു.ഫോട്ടോ എടുക്കാന്‍ അനുവാദം ഇല്ലായിരുന്നു.എല്ലാ ആനകളെയും കണ്ട ശേഷം അമ്പലമുറ്റത്ത് എത്തി.സിനു അകത്ത് കയറി പ്രാര്‍ത്ഥിച്ചു.ഞാന്‍ പുറത്ത് കറങ്ങി നടന്നു.
ഒടുവില്‍ ഗുരുവായൂര്‍ കെ.എസ്സ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ വച്ച് ഞങ്ങള്‍ രണ്ടു വഴി പിരിഞ്ഞു.
ഒടുവില്‍ ഗുരുവായൂര്‍ കെ.എസ്സ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ വച്ച് ഞങ്ങള്‍ രണ്ടു വഴി പിരിഞ്ഞു.
ഒറ്റപ്പാലം എത്തിയപ്പോള്‍, വഴി തടഞ്ഞുകൊണ്ട് ഗണേശോല്സവം!!
രണ്ടുമണിക്കൂറില്‍ അധികം വഴിയില്‍ കിടന്നു.വിവരവും വിദ്യാഭ്യാസവും കൂടിപോയതുകൊണ്ടാവും നാട്ടില്‍ രാഷ്ട്രീയത്തിനും മതത്തിനും വകതിരിവ് നഷ്ടപ്പെടുന്നത് എന്ന് കരുതി സമാധാനിച്ചു കൊണ്ട് വീടെത്തിയപ്പോള്‍ രാത്രി എട്ടു മണി കഴിഞ്ഞിരുന്നു.
അമ്മയുടെ കൈകൊണ്ടു വിളമ്പിയ കഞ്ഞിയും ചമ്മന്തിയും മാങ്ങാ അച്ചാറും കൂട്ടി അത്താഴം കഴിഞ്ഞു കിടക്കുമ്പോള്‍....
നിസ്വാര്‍ത്ഥമായ സൌഹ്രതങ്ങള്‍ എന്നെന്നും നിലനില്‍ക്കണേ എന്ന പ്രാര്‍ത്ഥന മാത്രം!!

No comments:
Post a Comment