Saturday, 7 January 2017

കണ്ണകന്നാൽ !!


ണ്ണകന്നാൽ മ:നമകലും എന്നത് സത്യം അല്ലാത്തത് പ്രണയിനിയിൽ മാത്രമെന്ന് ഞാൻ ധരിച്ചിരുന്നു.

അകന്നു പോകുന്ന മിഴികൾ മഴയ്‌ക്കൊപ്പം പെയ്തു തോർന്നുവെങ്കിലും, ഹൃദയത്തിൽ എന്നും പെരും മഴക്കാലം തന്നെ ആയിരുന്നു.

പലരാത്രികളിൽ.... ആരവങ്ങളില്ലാതെ മഴ തകർത്തു പെയ്യുന്ന ഹൃദയത്തോടെ ഞാൻ കാത്തിരുന്നു.

ദിവസങ്ങൾ മാസങ്ങൾക്കു വഴിമാറിയ വഴിയിലെവിടെയോ... എങ്ങോ വച്ച് ഞാനറിയുന്നു.....

എന്നിൽ നിന്നും അകന്നു പോയ കണ്ണുകൾ.... ആ മനസ്സിനെയും അകത്തിതുടങ്ങിയിരിക്കുന്നു.

"ഒരിക്കലും അകലില്ല" എന്ന് കരുതിയ എൻ്റെ  ഉള്ളിലെ മഴക്കാലം, വന്യതയോടെ പെയ്യുന്നതാരറിയാൻ???

നോക്കെത്താ ദൂരത്ത് നിന്നും, കണ്ണകന്നാലും മ:നമകലാത്ത നാല് മിഴികൾ മാത്രം തൻ മകനായി കാത്തിരിക്കുന്നുണ്ടായിരുന്നു.

No comments:

Post a Comment