കുരുക്കഴിച്ച് ശാന്തമ്മ
അവിടെ മുങ്ങിയ പോത്തന്‍ ഇവിടെ പൊങ്ങി.
“ഈ ശാന്തേടെ വീടെവിടാ”
ഇറങ്ങി പോരും വഴി,മൊബൈലും മറ്റു വഴികാട്ടികളും മറന്ന പോത്തന്‍ ആദ്യം കണ്ട
മണ്ണുണ്ണിയോട് ചോദിച്ചു.
“ഗോത്തില്ലപ്പാ..”
കൊത്തില്ലാന്നോ? ങാ വല്ല കല്ല്‌കൊത്തിയും ആകും !!
പോത്തന്‍ വേറൊരുത്തനെ സമീപിച്ചു.
പിന്നേം കിട്ടി 5-6 കൊത്തുകള്‍.
ഒടുവില്‍ തൊട്ടടുത്ത ആക്രി കടയില്‍ കയറി, പഴയ പുത്തകങ്ങള്‍ക്കിടയില്‍
തപ്പി.ശാന്തമ്മയുടെ സ്വന്തം പാചക കുറിപ്പുകളായ “പസിൽസ് ടു പസിൽസ്
യു” നക്കിയെടുത്ത്..., അഡ്രസ് കുറിച്ചെടുത്തു.
ഇനി അങ്ങോട്ടുള്ള വഴി എങ്ങനെ തപ്പും??
“ഹോ!! ഒരു “റൂട്ട് മാപ്പ്” എങ്കിലും കിട്ടിയിരുന്നാല്‍ മതിയാരുന്നു.”
മാപ്പെന്ന് കേട്ടതും,കിട്ടിയ മാപ്പെല്ലാം ഒരുലോറിയില്‍ കുത്തിനിറച്ച് ,
ഉപ്പ്ഭരണി പോലൊരുവന്‍ പാഞ്ഞെത്തി.
“ആര്‍ക്കും വേണ്ടാത്ത കുറേ മാപ്പ് ഉണ്ട്
മുഴുവനും എടുത്തോളൂ....., ....ബ്ലീ...സ്സ് !!"
"വേണ്ട!!"
ആവശ്യമായ “മാപ്പ്” മാത്രം വാങ്ങി പോത്തച്ചന്‍ ആ ഊപ്പ, മാപ്പ്മുതലാളിയെ
പറഞ്ഞുവിട്ടു.മാപ്പില്‍ നിന്നും , ശാന്തേടെ വീട് കണ്ടുകിട്ടി.
പോണ വഴി “കൂര്‍ക്ക ദോശ” എന്ന് എഴുതിയിരിക്കുന്നത് കണ്ട പോത്തന്‍ ചാടി കേറി ഓര്‍ഡര്‍
കൊടുത്തു.
ആകെകൂടി ഒരു പുക!!
“സര്‍........
കൂര്‍ക്ക ദോശ ഇവിടെ കിട്ടില്ലല്ലോ!!”
“കിട്ടില്ലേ...?? പിന്നെ വെളിയില്‍ എഴുതിയെക്കുന്നതോ?മെനു കൊണ്ടുവാടാ മാക്രി.”
കൊതിമൂത്ത് പോത്തന്‍ അലറി.
മെനു എത്തി.
"ദേ... ഇതിലും ഉണ്ടല്ലോ”
പോത്തന്‍, “കൂര്‍ക്ക ദോശ” എന്നതിന് നേരേ നാക്ക് ചൂണ്ടി.
“പ്ര്‍ര്‍ര്‍.. റൂ....ഹഹഹ..”
ഭു..ബ്ഹു.ഹഹഹ.....”
പോത്തനോന്നും പിടികിട്ടിയില്ല.
സാര്‍... അതു “കൂര്‍ക്ക ദോശ” അല്ല, ഹോട്ടലിന്‍റെ പേരാ “ഗഫൂര്‍ക്ക ദോസ്ത്”
പ്ലിംഗ് പുറത്ത് കാണിക്കാതെ , പോത്തന്‍ അവന്‍റെ പേര് കുറിച്ചെടുത്തു.
"തിരിച്ച് പോകുമ്പോള്‍ ഇവനേയും പൊക്കാം.അവന്‍റെ ഒരു “പ്ര്‍ര്‍ര്‍.. റൂ....ഹഹഹ..,
ഹും പരട്ട!!”
ചെല്ലുമ്പോള്‍, ശാന്തമ്മ പഴംകഞ്ഞി കുടിക്കുവാരുന്നു.കൊതി മൂത്ത പോത്തന്‍
ശാന്തമ്മെ തള്ളിമാറ്റി കഞ്ഞികുടിച്ചിട്ട് കിറി തുടച്ചു.
വന്നകാര്യം പറഞ്ഞു.
”കൂടെ വരണം”
“പറ്റില്ല, കാവിലെ പാട്ടുമഹോത്സവത്തിനു പ്രാക്ടീസ് ചെയ്യാനുള്ളതാ”
“ശാ............ന്ത..ഹ്..മ്മേ........ നിന്നെ ഞാന്‍ ബലാത്സംഗം ചെയ്യും..”
ഒരു കെട്ട് ഇന്ത്യന്‍ വയാഗ്രയും പിടിച്ച്... കെ.പി.ഉമ്മച്ചന്‍ സ്റ്റൈലില്‍
ഉണ്ടകണ്ണും തുറുപ്പിച്ച്, തുരു തുരാന്ന് 7-8 ബ്ലിങ്കും ഇട്ട്, എളിക്ക് കൈയും
കൊടുത്ത് നില്‍ക്കുന്ന പോത്തനെ കണ്ട് ശാന്തമ്മ കിടുങ്ങി.
കെട്ടില്‍ നിന്നൊരു മുരിങ്ങക്ക വലിച്ചൂരി...ചവച്ചോണ്ട്, ഒരു വെടല ചിരി ചിരിച്ച
പോത്തന്‍റെ കൂടെ ശാന്തമ്മ ഇറങ്ങി നടന്നു.
“മാനത്തിലും വലുതല്ലല്ലോ ജീവന്‍”
അങ്ങനെ ആദ്യമായി ശാന്തമ്മേടെ കണക്കുകള്‍ തെറ്റി!!
*****************************
പോരും വഴി, പോത്തന്റെ സ്പെഷ്യല്‍ റൈറ്റ്സ് വച്ച് “ഗഫൂര്‍ക്ക ദോസ്ത്തിനെ”യും
പൊക്കി.
******
“ഗഫൂര്‍ക്ക ദോസ്ത്തിനെ” വേളിയിലിരുത്തി,പോത്തനും ശാന്തയും കൂടി ചെല്ലുമ്പോഴും
ജോപ്പന്‍ കളിയോട് കളിതന്നെ.
കോരന്റെ കളസ്സത്തേല്‍ ഈച്ച ശല്യം കൂടിയപ്പോള്‍,ജോപ്പനതെടുത്ത് വെളിയില്‍
തൂക്കി.
അപ്പൊ ദേ... പിന്നേം പുകില്!!
വെളിയില്‍ കിടക്കുന്ന “വല” കണ്ട ചിലര്‍ മീന്‍ വാങ്ങാന്‍ കൂടയുമായെത്തി.
കളസ്സം വീശി 5-6 മീന്‍ പിടിച്ചു കൊടുത്തു.... ജോപ്പന്‍
************
ടാബനും, കളസ്സം പോയ കോരനും തമ്മില്‍ മുട്ടന്‍ വഴക്ക് നടക്കുന്നു.
കോരനെ നോക്കി കൊഞ്ഞനം കുത്തുന്നു ടാബന്‍.
ജോപ്പനെ പൊക്കാന്‍ പറ്റാത്ത കലിയില്‍, ടാബനെ നോക്കി കോപ്രായം കാട്ടുന്ന കോരന്‍.
ടാബനെ പിടിച്ച് ശാന്തയ്ക്ക് കൊടുത്തു പോത്തന്‍.ടാബന്‍ ചോദ്യം വീണ്ടും തള്ളി:
“ജോപ്പന്‍റെ ഫ്രിഡ്ജില്‍ പത്ത് കൂടുണ്ട്.
ഓരോ കൂടിലും പത്ത് ആപ്പിള്‍ വീതം,
ഓരോ ആപ്പിളും പത്ത് MB വീതം.
പക്ഷേ,
ഏതോ ഒരു കൂടിലെ മാത്രം, ഓരോ ആപ്പിളും 9 MB വീതമേ ഉള്ളു.
അതായത് ആ കൂടിനു മൊത്തം 90 MB സൈസേ ഉള്ളു.
ജോപ്പന്‍റെ ചായ്പ്പില്‍ ഒരു ഡിജിറ്റല്‍ ത്രാസ്സ് ഉണ്ട്.
അതില്‍ “ഒരൊറ്റ തവണ” മാത്രമേ തൂക്കം നോക്കാനാവൂ.
90 MB ഉള്ള ആ കൂട് കണ്ട്പിടിച്ച്, അതിലെ ആപ്പിളില്‍ കടിച്ചാല്‍ ജോപ്പന്‍ ക്ലോസ്സ്.”
ശാന്തമ്മ ചിരിച്ചു.
“ത്രാസ്സെവിടെ?”
ത്രാസ്സ് ഹാജര്‍ വച്ചു.
പത്ത് കൂടുകളും വരി വരിയായി ഹാജര്‍!!
ആദ്യത്തെ കൂടില്‍ നിന്നും ഒരു ആപ്പിള്‍, രണ്ടാമത്തേതില്‍ നിന്നും രണ്ട്,മൂന്നാമത്തേതില്‍ നിന്നും മൂന്ന്
ആപ്പിള്‍,നാലില്‍ നിന്നും നാലാപ്പിള്‍,.......,....., പത്താമത്തേതില്‍ നിന്നും
പത്താപ്പിളും!!
അങ്ങനെ എടുത്ത് ത്രാസ്സിന്‍റെ തട്ടില്‍ അടുക്കി വച്ചു ശാന്തമ്മ.
പിന്നെ,
ചില കണക്കുകള്‍ കൂട്ടിനോക്കി.
1+2+3+4+5+6+7+8+9+10= 55 MB
“ത്രാസ്സ് ഓണ്‍ ചെയ്തേക്ക്”
പോത്തന്‍ ത്രാസ്സിന്റെ മൂട്ടില്‍ ഞെക്കി ഓണ്‍ ചെയ്തു.
ത്രാസ്സില്‍ 49 കാണിച്ചു.
പിന്നേം ശാന്തമ്മ തലപുകച്ചു.
55-49= 6 MB
“ആറാമത്തെ കൂടിലെ ആപ്പിളാ......” എന്ന് പറഞ്ഞ് തീരും മുന്‍പേ കോരന്‍ ചാടി കടി
കഴിഞ്ഞു.
കളിച്ചോണ്ടിരുന്ന ജോപ്പന്‍റെ ആപ്പിളകി.
ജോപ്പന്റെ ജീവനെ സിപ് ചെയ്ത് ടാബില്‍ ഇട്ട് ലോക്ക് ചെയ്തു.
കാക്ക കൊത്തിക്കൊണ്ടിരുന്ന കളസ്സം വലിച്ചുകേറ്റി... തിരികെയെത്തിയ കോരന്‍,
ജോപ്പന്‍റെ ബോഡി.... പുറങ്കാലിനടിച്ച് റീസൈക്കിള്‍ കോട്ടേലിട്ടു.
“അവന്‍റെ ഒരു ചീഞ്ഞ ആപ്പിളും ഒരു മുച്ചിട്ടു കളിയും.
കോപ്പന്‍സ്സിനോടാ അവന്‍റെ കളി!!
ബ്ലഡി ഫൂ........ള്‍!!”
ശാന്തമ്മയേ പിന്നിലിരുത്തിയും, കൂര്‍ക്ക ദോശക്കാരനെ പോത്തന്‍റെ പിന്നാലെ
നടത്തിച്ചും കൊണ്ട്...... കോരപ്പന്‍ ടാബുമായി മടങ്ങി.
****************************
കള്ളിയന്‍ കാട്ടിലെത്തിയപ്പോള്‍,
പഴയ ഓര്‍മ്മയില്‍ കോരന്‍ ഉറക്കെ പാടി.
“താ...........നാരോ... തെന്നാരോ..... തക,
....... താ...............നാ...രാ..... തന്നാ....രോ.......
പൊള്ളിയ ചന്തീമായ് പോരുന്ന നേരത്ത്
ചാത്തന്‍റെ പിന്നാലെ... പട്ടി.. വന്നേ....
പട്ടിയെ പേടിച്ചു.. ഓടിയ ഓട്ടത്തില്‍
പിന്നാലെ ഓടിയാ.... പെണ്ണുങ്ങളും..
താ...........നാരോ... തെന്നാരോ..... തക,
....... താ...............നാ...രാ..... തന്നാ....രോ.......
അന്ന് വെളുപ്പിനെ .. ചാത്തനെഴുന്നേറ്റു...
പട്ടി...ക്കെതിരായി ...ചര്ച്ചയിട്ടു....
പത്രക്കാരെത്തി ... മീന്കാരി...യെത്തി
പ്രതിപക്ഷത്തുള്ളോരു.. നേതാവെത്തി
താ...........നാരോ... തെന്നാരോ..... തക,
....... താ...............നാ...രാ..... തന്നാ....രോ.......
സഞ്ചാരിയായുള്ള ആദിത്യന്‍ ചേട്ടനോ..
ബാലൂണില്‍ തൂങ്ങി അ...ങ്ങോടി... വന്നു.
ചര്‍ച്ച കൊഴുത്തു...പട്ടി തിളങ്ങി....
എന്നിട്ടും പട്ടിക്ക് മുറുമുറുപ്പോ...??
താ...........നാരോ... തെന്നാരോ..... തക,
....... താ...............നാ...രാ..... തന്നാ....രോ.......
ചാളയുമായി വന്ന മേരിയും ഇട്ടല്ലോ
അഞ്ചാറു ചര്‍ച്ചകള്‍ തോന്നും പോലെ..
പ്ലിങ്ങിക്കൊണ്ടെത്തുന്ന പ്ലിങ്ങേട്ടനുണ്ടല്ലോ..
ചെറുവള്ളി കള്ളനാം കിണ്ണനുണ്ടേ
ഹോയ് !! ഹോയ് !!
താ...........നാരോ... തെന്നാരോ..... തക,
....... താ...............നാ...രാ..... തന്നാ....രോ.......
ഗുണ്ടവിനുവുണ്ട്,മന്ത്രി മാരുണ്ടല്ലോ...
ചാലക്കുടീ....ന്നൊരു ചെക്കനുണ്ടേ....
പെടലി നിറച്ചും.... ടിപ്പുമായെത്തുന്ന
പഹയനാം ഗവര്‍ണറും തലേന്നെത്തും.
ആ....ഹ!!
താ...........നാരോ... തെന്നാരോ..... തക,
....... താ...............നാ...രാ..... തന്നാ....രോ.......
ഒരു കൂട്ടം കളറുമായ് ഇക്ക വരുനുണ്ടേ
കൂ തറ ആബിയും കൂടെയുണ്ടേ... ഹോയ്
തിന്ന് മുടിക്കാനായി, അടിയനും ഏത്തുന്നു..
വെക്കം പേരു... ചേര്‍ത്തോ കൂട്ടുകാരെ....
അടി ...
താ...........നാരോ... തെന്നാരോ..... തക,
....... താ...............നാ...രാ..... തന്നാ....രോ.......
ഊരു വെളുത്താലും.. ഉണ്ണി പിറന്നാലും
കോഴിക്കോട്ടങ്ങാടില്‍ കാണാം കെട്ടോ...
ഇക്കൊല്ലം.... തമ്മില്‍ ചുമ്മാതെ കാണാനായി
സംഗമം കൂ...ടാനായി വന്നോളു.....ട്ടോ....
താ...........നാരോ... തെന്നാരോ..... തക,
....... താ...............നാ...രാ..... തന്നാ....രോ.......
ആ..ഹ ...........
ചാത്തന്‍റെ കുട്ടി അതേറ്റു പാടി. അങ്ങനെ കുട്ടിച്ചാത്തന്‍ നാട്ടിലെ ഹീറോ ആയി.ചാത്തി
ചെത്തിയ മാങ്ങയും തിന്നോണ്ട്,ചാത്തന്‍ ഉറങ്ങാന്‍ കിടന്നു.
***********************************
പുതിയ ചില പുകിലുകളുമായി...... കോപ്പന്‍സ്സ്.... യമപുരിയില്‍ പ്രവേശിച്ചു.
****************************************************************
മുന്‍ ഭാഗങ്ങള്‍:
ഭാഗം 1- “ഗുണ്ട്മേരി”
ഭാഗം 2- “കാലന്‍ കോഴി”
ഭാഗം 3- “കേശുമ്മാവന്”
ഭാഗം 4- "ന്യൂട്ടയന്ത്രം"
ഭാഗം 5- “കോരപ്പന്‍ ആന്റ് പോത്തന്‍സ്സ്”
ഭാഗം 6- “ചാത്തലീല”
ഭാഗം 7- “കോപ്പന്‍സ്സ് ഓണ്‍ ഡ്യൂട്ടി”
ഭാഗം 8- "കുരുക്കഴിച്ച് ശാന്തമ്മ"
ഭാഗം 9- "കാലപുരി മേള"