കാള്‍ ഫെഡ്രിക്സന്‍ എന്ന എട്ടുവയസ്സുകാരന്‍ സൌത്ത് അമേരിക്കയിലെ പാരഡൈസ്സ് വെള്ളചാട്ടം കാണുവാനായ അതിയായി ആഗ്രഹിക്കുന്നു.പിന്നീട് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആ ആഗ്രഹത്തെ മനസ്സിലെവിടെയോ കൊണ്ടുനടക്കുന്നു.

വളരെ ചുറുചുറുക്കുള്ള ഏലി എന്ന കളികൂട്ടുകരിയോടൊപ്പം കളിച്ചു നടക്കുന്ന ഫെഡ്രിക്സന്‍.ഏലി എന്നും അയാള്‍ക്കൊരു അത്ഭുതമായിരുന്നു.ഒടുവില്‍ തങ്ങളുടെ ബാല്യകാല സ്വപ്‌നങ്ങള്‍ എല്ലാം ഒരുമിച്ചു നേടുവാന്‍ തീരുമാനിച്ച്കൊണ്ട് അവര്‍ വിവാഹ ജീവിതം തുടങ്ങുന്നു.

ഫെഡ്രിക്സന്‍ ബലൂണ്‍ വില്പനയിലൂടെ ഉപജീവനത്തിനുള്ള പണം ഉണ്ടാക്കുന്നു.അവരുടെ കൊച്ചു ഭവനത്തില്‍ ഇപ്പോഴും സന്തോഷം നിറഞ്ഞു നിന്നിരുന്നു.

ഏലിയുടെയും ഫെഡ്രിക്സന്‍റെയും ജീവിതത്തില്‍ ഒരു കുഞ്ഞുണ്ടാവഞ്ഞതിന്റെ വിഷമം ഉള്ളില്‍ ഉള്ളപ്പോഴും, അവരുടെ പരസ്പര സ്നേഹവും പെരുമാറ്റവും എല്ലാം ഹൃദയത്തെ സ്പര്ശ്ശിക്കുന്നതാണ്.
പാരഡൈസ്സ് വെള്ളചാട്ടം കാണുവാന്‍ പോകാന്‍ വേണ്ടി അവര്‍ മിച്ചം വരുന്ന പണം പലപ്പോഴും കൂട്ടി വച്ചു എങ്കിലും, എപ്പോഴും അത് മറ്റാവശ്യങ്ങള്‍ക്കായി ചിലവഴിക്കേണ്ടതായി വരുകയാണുണ്ടായത്.

ഒടുവില്‍ ഭാര്യയുടെ മരണ ശേഷം, ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വന്ന ഫെഡ്രിക്സന്‍, റിട്ടയര്‍മെന്റ് ഭാവനത്തിലെയ്ക്ക് പോകേണ്ട ഒരു സാഹചര്യം ഉടലെടുത്തപ്പോള്‍, താനും തന്‍റെ ഭാര്യയും, തങ്ങളുടെ സ്വപ്നങ്ങളും ഒക്കെ ഉറങ്ങിയിരുന്ന ആ വീടും കൊണ്ട്,വാര്‍ദ്ധക്യം തളര്‍ത്താത്ത മനസ്സുമായി, ഭാര്യക്ക് കൊടുത്തിരുന്ന വാക്ക് പാലിക്കാനായി ഒരു സാഹസിക യാത്രയ്ക്ക് ഒരുങ്ങുന്നു.തങ്ങളുടെ എക്കാലത്തെയും സ്വപ്നഭൂമിയായിരുന്ന പാരഡൈസ്സ് വെള്ളചാട്ടം തന്നെ ലക്‌ഷ്യം.

ബലൂണുകളില്‍ തൂങ്ങി പറക്കുന്ന ആ വീട്ടില്‍ പക്ഷെ അദ്ദേഹത്തെ കൂടാതെ മറ്റൊരാള്‍ കൂടി കയറി കൂടിയിരുന്നു ,അയാള്‍ പക്കത്തെ റസല്‍ എന്ന കൊച്ചു കുട്ടി!!

അവരുടെ തുടര്‍ യാത്രയില്‍ ഉണ്ടാകുന്ന ചില സംഭവങ്ങളിലൂടെ ചിത്രം അതി വേഗം മുന്നോട്ടു പോകുന്നു.അടുത്തതായി അവര്‍ക്ക് എന്ത് സംഭവിക്കും എന്ന ആകാംക്ഷ തുടര്‍ രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.

വാള്‍ട്ട് ഡിസ്നി പിക്ചേര്‍ഴ്സും, പിക്സാര്‍ ആനിമേഷന്‍ സ്റ്റുഡിയോസ്സും ചേര്‍ന്ന് 2009 ലെ മെയ് 29 ന് പുറത്തിറക്കിയ "UP" എന്ന ഈ ആനിമേഷന്‍ സിനിമ 2010 ലെ ഓസ്കാര്‍, ഗോള്‍ഡന്‍ ഗ്ലോബ്, BAFTA തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ നേടുകയുണ്ടായി.മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ആസ്വദിപ്പിച്ചുകൊണ്ട്, ഏകദേശം 4898 കോടി രൂപ ബോക്സ്‌ഓഫീസ് കളക്ഷന്‍ വാരി കൂട്ടി.

ഏതൊരു നല്ല സിനിമ പോലെ തന്നെ മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന ഒന്ന് തന്നെയാണ് ആനിമേഷന്‍ സിനിമകളും എന്ന്, ഈ പംക്തിയിലെ ആദ്യ ഷോയില്‍ അവതരിപ്പിച്ച സിനിമ മുഴുവനായി കണ്ടിട്ടുള്ള ഏവര്‍ക്കും മനസ്സിലായിട്ടുണ്ടാവും.
അങ്ങിനുള്ളവരോടായി....
ആനിമേഷന്‍ സിനിമകള്‍ കാണുവാന്‍ ആഗ്രഹിക്കുന്നവരോടായി.....
..............
"ഒരുപാട് ആളുകളുടെ ഒരുപാടു വര്‍ഷത്തെ ശ്രമങ്ങള്‍ ആണ് ഒരു അനിമേഷന്‍ സിനിമ.അത് ഒര്‍ജിനല്‍ ക്വാളിറ്റിയില്‍ കണ്ടാല്‍ മാത്രമേ അതിന്റെ യഥാര്‍ത്ഥ ഭംഗി ആസ്വദിക്കാന്‍ കഴിയൂ. അതുകൊണ്ട്, വല്ലപ്പോഴും നല്ല ആനിമേഷന്‍ സിനിമകള്‍ നിങ്ങളുടെ കുട്ടികളോടൊപ്പം തീയറ്ററില്‍ പോയി തന്നെ കാണുവാന്‍ ശ്രമിക്കുക.അതിനു പറ്റാത്തവര്‍ ഒര്‍ജിനല്‍ പ്രിന്‍റ് എങ്കിലും കാണുവാന്‍ ശ്രമിക്കുക"

*************************************************************************************
No comments:
Post a Comment