കഴിഞ്ഞ തവണ നാട്ടില്‍ ചെന്നപ്പോള്‍ ഏതോ ലോക്കല്‍ ചാനലില്‍ ഒരു കോമഡി സിനിമ. മലയാളത്തിലെ ദിലീപ് എന്ന നടന്‍ അഭിനയിച്ചു തകര്‍ക്കുന്ന ദയനീയ കാഴ്ച വീട്ടിലെ ടെലി "വിഷം", കാണിച്ചു തന്നു. വീട്ടില്‍ എല്ലാവരും ഇരുന്നു കാണുന്നു. ചില രംഗങ്ങള്‍ കണ്ടപ്പോള്‍ നല്ല പരിചയം. പണ്ടെന്നോ കണ്ട ഒരു ഇംഗ്ലീഷ് സിനിമയുടെ കഥ പോലെ !!
ഉറപ്പിക്കാന്‍ വേണ്ടി,തൂശനിലയില്‍ പരസ്യം വിളബിയ നേരത്ത് അതുവരെ ഉള്ള കഥ ചോദിച്ചറിഞ്ഞു.അതുവരെ ഉള്ള കഥയും നല്ല പരിചിതം.
"എന്നാല്‍ പിന്നെ രണ്ടിലോന്നറിയണമല്ലോ" എന്ന് കരുതി, ടെലിവിഷത്തിനു മുന്നില്‍ കാലും നീട്ടി ഞാനും ഇരിപ്പുറപ്പിച്ചു.
ഉറപ്പിക്കാന്‍ വേണ്ടി,തൂശനിലയില്‍ പരസ്യം വിളബിയ നേരത്ത് അതുവരെ ഉള്ള കഥ ചോദിച്ചറിഞ്ഞു.അതുവരെ ഉള്ള കഥയും നല്ല പരിചിതം.
"എന്നാല്‍ പിന്നെ രണ്ടിലോന്നറിയണമല്ലോ" എന്ന് കരുതി, ടെലിവിഷത്തിനു മുന്നില്‍ കാലും നീട്ടി ഞാനും ഇരിപ്പുറപ്പിച്ചു.
ദൂരദര്‍ശനില്‍ ഞായറാഴ്ച സിനിമ കാണുവാന്‍ ഒരു കിലോമീറ്റര്‍ നടന്നു ചെന്ന്, നാട്ടില്‍ ടിവി ഉള്ള അപൂര്‍വ്വം ചില വീടുകളില്‍ ഒന്നായ "സെബാസ്റ്യന്‍ ചേട്ടായി"യുടെ വീട്ടിലെ ചുമന്നു മിനുത്ത തറയിലെ തണുപ്പാസ്വദിച്ചുകൊണ്ട്, കണ്ണും വായും തുറന്ന് നിലത്തിരുന്നു സിനിമ കണ്ട വള്ളി നിക്കറുകാരന് കിട്ടിയിരുന്ന സുഖമൊന്നും ഇപ്പോഴത്തെ ഇരിപ്പിനില്ല!!
ഓര്‍മകളിലേയ്ക്ക് ഊളിഇടാന്‍ തുടങ്ങും മുന്നേ തന്നെ ദിലീപ് സ്ക്രീനില്‍ കോപ്രായങ്ങള്‍ തുടര്‍ന്നു.
മലപ്പുറം കത്തിയും, അമ്പും വില്ലും, വെല്ലുവിളികളും പൊങ്ങച്ചവുമൊക്കെയായി വന്ന "പവനായി" ഒടുവില്‍ ശവമായി!!
എല്ലാവീടുകളിലേയും പോലെ ഒരു ക്ലീഷേ ആയി, ടെലിവിഷം യഥാര്‍ത്ഥ വിഷമായ സീരിയലുകളിലേയ്ക്ക് മൂക്കും കുത്തി വീണപ്പോള്‍ എണീറ്റ് ഉമ്മറത്ത് ചെന്നിരുന്നുകൊണ്ട്.... ആ സിനിമയുടെ യഥാര്‍ത്ഥ സിനിമയുടെ പേരോര്‍ത്തെടുക്കുവാന്‍ ഒരു ശ്രമം നടത്തി.
ഇല്ല.... രക്ഷയില്ല!!
സിനിമകളില്‍ വര്‍ണ്ണങ്ങള്‍ പടരും മുന്നേ ഇറങ്ങിയ ഒരു സിനിമയുടെ പേരും, ഓര്‍മയുടെ വര്‍ണ്ണങ്ങള്‍ക്കപ്പുറമെങ്ങോ മറഞ്ഞുവോ ???
ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ ആ ഒര്‍ജിനല്‍ സിനിമയ്ക്ക് സംസാര ശേഷി ഇല്ലായിരുന്നു.പശ്ചാത്തല സംഗീതവും, ചാര്‍ളി ചാപ്ലിന്‍ സിനിമകളില്‍ കൂടി നമുക്ക് പരിചിതമായ ചില വിവരണങ്ങളും, പെട്ടെന്നുള്ള ചലനങ്ങളും ഒക്കെ ആയി, ഒന്നര മണിക്കൂറില്‍ താഴെ മാത്രമുള്ള ഒരു കൊച്ചു സിനിമ.
ഇന്നത്തെ സാങ്കേതിക മികവ് മനസ്സില്‍ വച്ചുകൊണ്ട് ഒരിക്കലും കാണുവാന്‍ പാടില്ലാത്ത ഒരു സിനിമ ആണ് എങ്കിലും, അഭിനയം, സംവിധാനം തുടങ്ങി പലതും ഇന്നത്തെ പല സിനിമകളെക്കാളും മികച്ചത്!!
മലയാള വേര്‍ഷന്‍ മിക്കവരും കണ്ടതായത് കൊണ്ട് തന്നെ കഥാവിവരണം ഒഴിവാക്കിക്കൊണ്ട് സിനിമയുടെ ലിങ്ക് താഴെ ചേര്‍ക്കുന്നു.
1923 നവംബര്‍ 19 ന് പ്രദര്‍ശനത്തിനെത്തിയ "അവര്‍ ഹോസ്പിറ്റാലിറ്റി" എന്ന ഈ ചിത്രത്തില്‍ "ബസ്‌റ്റര്‍ കേറ്റണ്‍ " പ്രധാന വേഷത്തില്‍ എത്തുന്നു. ഈ ചിത്രത്തിന്‍റെ പ്രധാന സംവിധായകന്‍ അദ്ദേഹം തന്നെ ആണ്.മൊത്തം കളക്ഷന്‍ ഏകദേശം മൂന്നര കോടിയില്‍ അധികം ആണ്.
*************************************************************************************
No comments:
Post a Comment