ഒരു കരയലിനും ഒരു കരയിപ്പിക്കലിനും ഇടയിലുള്ള സമയം!!
ആ സമയത്ത് ചിരിക്കാൻ താല്പര്യമില്ലാഞ്ഞതിനാൽ, സമയത്തേയും തിരക്കുകളേയും പ്രതികളാക്കി ലോക്കപ്പിൽ കയറ്റി കൂമ്പിടിച്ച് വാട്ടി എടുത്ത് ഉണങ്ങാനിട്ടു.
ആദ്യ കരച്ചിലിൻ്റെ ഓർമ്മകളും തുടർവർഷങ്ങളും വരികളിൽ കോറിയ ശേഷം ഈഗോയുടെ വർണ്ണകടലാസ്സിൽ പൊതിഞ്ഞുകെട്ടി,പഴയ ഫോട്ടോകളുടെ അകമ്പടിയോടെ സോഷ്യൽ നെറ്റ് വർക്കുകളിൽ വയറൽ ആക്കുവാൻ നോക്കി.
ഒലിച്ച് പോകുന്ന മണ്ണിന് മുകളിൽ കയറി നിന്ന് ലൈക്കുകൾ, ഷെയറുകൾ, സെൽഫികൾ ഒക്കെ വാരി വിതറി കൃഷിയിറക്കി.
കൃഷി വിളയും മുന്നേ കരയിപ്പിക്കാനുള്ള കയറുമായി "ബ്രോ" വന്നു.
തെറ്റുകൾ തിരുത്താൻ,ഈഗോയുടെ കെട്ട് പൊട്ടിച്ചെറിയാൻ....
ആത്മാര്‍ത്ഥമായി എല്ലാവരേയും ഒന്ന് സ്നേഹിക്കാന്‍ ......
മനം നിറഞ്ഞ് ഒന്നുറക്കെ ചിരിക്കാൻ....???
എല്ലാം ബാക്കി ആക്കി സോഷ്യലും പ്രൈവറ്റും ആയ എല്ലാ നെറ്റ് വര്‍ക്കുളില്‍ നിന്നും പുറത്തേയ്ക്ക്.
സമയ ചക്രം പിന്നോട്ട് കറങ്ങാറില്ലല്ലോ!!
കരയിപ്പിക്കാൻ പോലുമാകാതെ, ചിരിക്കാൻ മറന്ന മനസ്സുമായി......
ബ്രോയോടൊപ്പം നടന്നകലുമ്പോൾ......
ചക്രവാളം ചുമന്നിരുന്നു!!

No comments:
Post a Comment