മുൻകൂർ ജാമ്യം: മരണ ദേവൻ ആയ "യമദേവൻ" അഥവാ കാലനെ ചുറ്റി പറ്റി ഉള്ള ചില കേട്ടുകേൾവിയും ആനുകാലിക സംഭവങ്ങളും ചേർത്ത് കഥാ രൂപേണ അവതരിപ്പിക്കാൻ ഉള്ള ഒരു ശ്രമം ആണ് "കാലൻ കഥകൾ!!". ഇതിൽ ഉള്ള സംഭവങ്ങൾ തികച്ചും സാങ്കൽപ്പികം മാത്രം!!മരിച്ചവരോ മരിച്ചുകൊണ്ടിരിക്കുന്നവരോ ഇനി മരിക്കാൻ പോകുന്നവരോ ആയ ആരുമായും ഈ കഥയ്ക്ക് ഒരു ബന്ധവുമില്ല.
“ഗുണ്ട്മേരി”
ഡും ഡും ഡും......
ഡുംഡും
......
ഡുംഡും..ഡുംഡും...
തുടര്‍ച്ചയായ മുട്ടു
കേട്ട് കണ്ണുകള്‍ പാതി തുറന്നോന്നടച്ച്, മുതുപാതിരായ്ക്ക് കിടന്ന കിടപ്പില്‍ തന്നെ
മേരി ഒന്നു ഞരങ്ങി.
“ആരാടാ...
ഗോപിയാണോ?”
അനക്കമില്ല!
“പിന്നാരാ മജീദാ
??... ആരായാലും നാളെ വാ”
മേരി പിന്നേം ടോപ്പ് ഗീയറില്‍ ഓട്ടോ
ഓടിച്ച് തുടങ്ങി,
"ങൂര്‍.. കുര്..കുര്‍ര്‍ര്‍.....കുര്ര്ര്ര്ര്ര്..."
ങാ.....ഹാ!! അത്രയ്ക്കായോ!!
“മേരി.................... എടീ..... മേ.....രീ......മേരീ.... ”
ഞണ്ടുതൊണ്ടുന്നത്
പോലത്തെ തോണ്ടല് സഹിക്കാഞ്ഞ് ഒടുവില്‍
“ഇവനൊക്കെ
പാതിരയ്ക്കാ ഓരോന്നുമൂക്കുന്നത്....” എന്നും പിറുപിറുത്തുകൊണ്ട് നാട്ടുകാരുടെ
സ്വന്തം “ഗുണ്ട്മേരി” ചെറുതായൊന്നു തിരിഞ്ഞോണ്ട് ചോദിച്ചു."ആരാടാ ഈ സമയത്ത്??"
“കാലന്!!”
“അപ്പൊ ഈ
കിടന്നുറങ്ങുന്ന പോത്തേതാ?”
കട്ടിലിന്റെ,വിരല്‍
ചൂണ്ടിയ ഭാഗത്ത് ആരുമില്ലാന്നു മനസ്സിലായ മേരിക്ക് അരിശം വന്നു. “ഓ! അപ്പോ, ഇപ്പോളാണോ എഴുന്നള്ളുന്നത്??ഞാന്‍ കരുതി നിങ്ങള്‍
കട്ടിലേലുണ്ടെന്നു! നിങ്ങള്‍ക്ക് മിണ്ടാതെ വന്നു കിടന്നാല്‍ പോരെ?, മനുഷ്യനെ
മിനക്കെടുത്താനായി ഓരോമാരണങ്ങളെ കെട്ടിയോനായി കിട്ടും,ഒന്നിനും കൊള്ളാത്ത കിഴങ്ങന്
!!..... ..“ഫ്ഹൂൂൂൂൂ...”
വീണ്ടും ഓട്ടോ വണ്ടി ആയ
ഗുണ്ടിന്റെ മണ്ടയ്ക്കിട്ടോന്നു കൊടുത്തു.ഞെട്ടിപ്പിടഞ്ഞുണര്ന്ന് ഉണ്ടകണ്ണ്
തുറന്നപ്പോള്‍,ഇരുട്ടില്‍ ദേ നില്ക്കുന്നു മുന്നില്‍,
ചളുങ്ങിയ ടാറിന് വീപ്പയ്ക്ക് കൈയും കാലും വെച്ചപോലത്തെ ഒരു രൂപം!!
“ഏതാടാ... നീ..യ്?”
“ഞാന്‍ കാ...ല.....
“ആരായാലും നാളെ
വരാന്‍ പറഞ്ഞില്ലേ?” “ദേ അതിയാന് എപ്പോവേണമെങ്കിലും കേറി വരാം,താനിപ്പോ പോയിട്ട്
നാളെവാ..”
“അതല്ല, ഞാന്‍ കാലന്,
യമരാജന്!! നിന്നെ കൊണ്ടുപോകാന്‍
വന്നതാ!!”
“എങ്ങോട്ട്?”
“യമലോകത്തിലേയ്ക്ക്”
“റേറ്റ് കൂടും,...
ആട്ടേ എത്ര ആള്‍ക്കാരുണ്ട്?”
കാലനോന്നു പരുങ്ങി!!
ഇവളെന്താ ഉദ്ദേശിച്ചത് ??
????
??
.....
..
ഛീ........!!! വൃത്തികേട്ടവള്‍!!
“പ്...ഫാ............,” പിന്നൊരോറ്റ ആട്ടായിരുന്നു.
ആട്ടിയ ആട്ടില്‍ ദേ
കിടക്കുന്നു, വെപ്പുപല്ലുകളെല്ലാം കൂടി നിലത്ത്!!ഇരുട്ടത്ത് അതു തപ്പിഎടുക്കുമ്പോള്
പിന്നിലൊരു കാലനക്കം.
“അ..ളി..യാ
സുരേസ്ശേ........”
പാമ്പുജോസഫാണ്. "ഗുണ്ടി"ന്റെ
കെട്ടിയവന്!!
ഉള്ളിലെത്തിയ
മുതലിന്റെ പേരിനോത്ത് പെരുമാറുന്നവന്.
“മണവാട്ടി” അടിച്ചാല്‍,
കാല് വിരളാല്‍ പടമൊക്കെ വരച്ച്,നഖവും കടിച്ചു.. നാണംകുണുങ്ങി ഒറ്റ നില്പ്പാ!!
“കൂവീ..ച്ച” അടിച്ചാല്‍
വീട്ടിലോട്ട് കടക്കില്ല, മൂളിപാട്ടും പാടി..കതകിനു മുന്നില്‍തന്നെ അങ്ങോട്ടും ഇങ്ങോട്ടും തത്തി കളിച്ച് നില്ക്കും.
“നിയമസഭ” അടിക്കുന്ന
അന്ന്, അസഭ്യ വര്‍ഷമാ.ഇടയ്ക്കിടയ്ക്ക് തുണി പൊക്കി കാണിക്കുകേം ചെയ്യും.
“ചെണ്ട” ആണേല്‍ പിന്നെ പേടിക്കണ്ട,നാട്ടുകാര്‍ മുഴുവനും കൂടി കൊട്ടി കൊട്ടി എങ്ങനെയെങ്കിലും വീട്ടിലെത്തിച്ചോളും.ആ ലിസ്റ്റ് അങ്ങനെ നീളുന്നു.
ജോസഫിനെ കണ്ടതും,പെട്ടന്നു
കാലന് തന്റെ ടാബെടുത്ത് തോണ്ടിനോക്കി ഉറപ്പു വരുത്തി, ഇല്ല... ഇവന്റെ
സമയമായിട്ടില്ല !!!
അപ്പോഴേയ്ക്കും
പാമ്പ് കാലേല് ചുറ്റിയിരുന്നു. "അ...ളി..യാ, കുറേ നേരമായി എന്റെ വീട് തപ്പുന്നു,
അതെവിടെ പൊയീന്നറിയില്ല."കൈയില്‍ ബാക്കിയുണ്ടായിരുന്ന കുപ്പി കാലനു കൊടുത്തിട്ട് മൊഴിഞ്ഞു, “ഞാനിന്നിവിടെ കിടന്നോട്ടെ ?”
പളിം...ഗ്സ്സ്!!
അതുപറഞ്ഞതും പാമ്പ്
പടം മടക്കി.ടാറിന്വീപ്പ വീണ്ടും "ഗുണ്ടി"നു നേരെ തിരിഞ്ഞു.മേരി ലൈറ്റുകള്‍ ഓണാക്കി.
“നിന്റെ സമയം തീരാറായി.എന്തെങ്കിലും
അവസാന ആഗ്രഹം?”
“അതെങ്ങനെ ശരിയാകും?
ഒരു ഹിന്ദുകാലന്റെ കൂടെ ഞാന്‍ പോയാല്‍ കര്ത്താവെന്നാ കരുതും??ഞാന്‍ വരില്ല”
“മേ..രീ....,
ഹിന്ദുവും, ക്രിസ്ത്യാനിയും, മുസ്ലീമുമൊക്കെ മനുഷ്യര്ക്കിടയിലല് മാത്രമേ ഉള്ളൂ."
മനുഷ്യന് ഒരിക്കലും മനസ്സിലാക്കുവാനും പറ്റാത്ത ഒരു സത്യം!!
"നീ വാ,പോകാം”
പണിപാളുമെന്നു
തോന്നിയ മേരി, കഴുത്തേല് കിടന്ന മാല ഊരിക്കൊടുത്തിട്ട് ചോദിച്ചു “ഒരു 10 വര്‍ഷംകൂടി
തരുവോ??”
കാലന്
മിണ്ടുന്നില്ലെന്ന് കണ്ട്, വളകളും ഊരി നീട്ടി.
“ഓരഞ്ചു വര്‍ഷം ??”
കാലനു പിന്നേം "വായില്ലാകുന്നിലപ്പന്‍" ഭാവം!!
മേരി തുടര്‍ന്ന് കമ്മല്‍,മൂക്കുത്തി,അരഞ്ഞാണം തുടങ്ങി എല്ലാം വച്ചു നീട്ടി. “കുറച്ച്
നാളും കൂടി താ.. പ്ലീസ്സ്, ഞാനിനി നല്ലവളായി ജീവിച്ചോളാം.”
“മേരി...., നിന്റെ
സമയം തീരാറായി.എന്തെങ്കിലും അവസാന ആഗ്രഹമുണ്ടേല്‍ പറ”
1 മണിക്കൂര്‍ നേരത്തെ
നെഞ്ചത്തടിയും നിലവിളിക്കും ഒടുവില്‍ മേരി ചോദിച്ചു... “അവിടെ സീരിയലു കാണാനൊക്കെ
പറ്റുമല്ലോ അല്ലേ?”
വാരിക്കുഴി,ചക്കപോത്ത്,പരദൂഷണം,ചേനപൂവ്,ചട്ടിയും
വാളും,വരിക്കച്ചക്ക,മറുത,ജാരന്,.... അങ്ങനെ സീരിയലുകളുടെ ഒരു നീണ്ട ലിസ്റ്റ്തന്നെ വളരെ തിരക്കിലോടുന്ന ഒരു ട്രെയിന്‍ എന്നപോലെ മനസ്സിലോടിയെത്തി.മേരി പ്രതീക്ഷയോടെ കാലനെ നോക്കി.
“ഇല്ല!!”...
അതു
കേട്ടതും മേരി ബോധംകെട്ടു വീണു.
പാമ്പ് തന്ന
കുപ്പിയിലെ ദ്രാവകം മുഖത്ത് തളിച്ച് കാലന് മേരിയെ പൊക്കി. “പോകാറായി, ഒടുക്കത്തെ
ആഗ്രഹം പറഞ്ഞാല്‍ വേണേലൊരരകൈ നോക്കാം”
“എനിക്ക് നാളെത്തെ
എല്ലാസീരിയലുകളും കാണണം” മേരിക്ക് മറ്റൊന്നും ആലോചിക്കാനില്ലാരുന്നു.
“സമയം നീട്ടാന്‍
പറ്റില്ലല്ലോ മേരി...”
“അയ്യോ... ഈ കാലമാടന്റെ
തലയില്‍ ഇടിത്തീവീഴ്ത്തണേ...കര്‍ത്താവേ....”
തന്റെ മണ്ടയ്ക്ക് നേരേ എന്തേലും വരുന്നുണ്ടോ?? എന്നറിയാന്‍ കാലന് ആല്പസമയം മേലേയ്ക്ക് നോക്കി നിന്നു.ഭാഗ്യം ഒന്നും വന്നില്ല!!
“വേണമെങ്കില്‍
ഒരുമണിക്കൂര്‍ തരാം.നിനക്ക് വല്ലതും തിന്നാനുണ്ടെങ്കില്‍ തിന്നാം.എനിക്കും
എടുത്തോ,നന്നായി വിശക്കുന്നു”
കേട്ട വഴി മേരി ഓടിപോയി
TVവച്ചു.അതില്‍ പ്രവാസികള്‍ക്കായി സീരിയലുകലുടെ ആവര്‍ത്തനം നടക്കുന്നു.
കുറച്ച് കഴിഞ്ഞപ്പോള്‍
അവള് 2 ആള്‍ക്ക് കഴിക്കാന്‍ പാകത്തിനുള്ള ചോറും ചിക്കന്‍ കറിയും വിളമ്പി.അപ്പോളും
മേരിയുടെ കണ്ണുകള്‍ TVയേല്‍ തന്നെ.
ഇവളുടെ കണ്ണിവിടുന്നു
കൊണ്ട്പോകാന്‍ തനിക്ക് പറ്റാതെ വരുമോ എന്ന സംശയം കാലന് തോന്നാതിരുന്നില്ല!!
കഴിക്കാന്‍
തുടങ്ങുംമുമ്പേ അവള് 2 ഗ്ലാസ്സുകളില്‍ ജോസഫിന്റെ അന്നത്തെ കുപ്പിയിലെ ബാക്കി
വന്ന മദ്യം പകര്‍ന്നു. “ഞാന്‍ വല്ലപ്പോഴും ഈയാളുടെ കുപ്പീന്നു കട്ട് കുടിക്കറുള്ളതാ.ഇന്നു
കാലേട്ടനും എന്റൊപ്പം കുറച്ച് കുടിക്കണം.എന്റെ ഒരാഗ്രഹമാ”
കാലന് അതും സമ്മതിച്ചു.ഉണ്
കഴിഞ്ഞ് കൈയും നക്കി തുടച്ച് അവസാനത്തെ യാത്രയ്ക്ക് മുന്നോടിയായി ആ ഗ്ലാസ്സുകള്‍
എടുക്കപ്പെട്ടു. മേരിക്കിനി ഒറ്റവലിയ്ക്ക് അതു തീര്‍ക്കാനുള്ള സമയം മാത്രം."ചീയേഴ്സ്" പറഞ്ഞ് അവര്‍ ഗ്ലാസ്സുകള്‍ ചുണ്ടോടടുപ്പിച്ചു.മേരിടെ കണ്ണുകളിലിരുട്ടു കയറി.
* * * * * * * * * * * *
നോക്കുകൂലി പേടിച്ച്...., ചുമട്ടു തൊഴിലാളികളറിയാതെ തന്നെ,
വളരെ കഷ്ടപ്പെട്ട് കാലന്റെ ചടാക്ക് വണ്ടിയില്‍ ഗുണ്ട്മേരീടെ ഭാരം കേറ്റിവയ്ക്കുമ്പോള് ഉപ-കാലനായ ചിത്രഗുപ്തന് പിറുപിറുത്തു...
“കാലനാന്നു പറഞ്ഞിട്ടെന്താ, ജോസഫിന്റെ “ഈസ്റ്റര്‍”
എടുത്തടിച്ചാല്‍ മൂന്നാം നാളല്ലേ ഇനി തല പൊങ്ങൂ. മരമണ്ടന്‍!!
*
* * *
ഹോ, ഇതിനെ
രണ്ടിനേയും ഇനി ഞാന്‍തന്നെ സഹിക്കണമല്ലോ!!”
പിരിയുടെ ചിന്തകൾ നന്നായിട്ടുണ്ട്... . നാക്കിനു ഇല്ലാത്ത ലൈസൻസ് വരികളിലും ഇല്ലാ..
ReplyDeleteചിന്തകള്‍ തന്നെ ആണ് നാക്കും വരികളും .ചിന്തകള്‍ക്ക് ലൈസൻസ് ഇല്ല.അതുകൊണ്ട് തന്നെ നാക്കിനും വരികളിലും ലൈസൻസ് കാണില്ല
Delete