വായനയുടെ മായാലോകത്തിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം അരുളിക്കൊണ്ട്........,
സമയമില്ല എന്ന കാരണത്താല്‍,പുസ്തകങ്ങളില്‍ നിന്നും മാറി നില്ക്കരുതേ എന്നഭ്യര്‍ത്ഥിച്ച് കൊണ്ട്.......
വി.കെ.എന്‍
പല പ്രമുഖരെയും മാറ്റി നിര്‍ത്തിക്കൊണ്ട്,അല്പം സ്വാര്‍ത്ഥയുടെ പേരില്‍,ആദ്യമായി എന്റെ നാട്ടുകാരനായവടക്കേ കൂട്ടാലെ നാരായണന്‍കുട്ടിനായര്‍ എന്ന, വി.കെ.എന്‍ എന്ന മലയാള സാഹിത്യത്തിലെ ഹാസ്യ സാമ്രാട്ടിനെ അവതരിപ്പിക്കുന്നു.1932 ഏപ്പ്രില്‍ 6 നു തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമല എന്ന ഗ്രാമത്തില്‍ ജനനം.രചനകളിലെ നര്‍മ്മം വാക്കുകളിലും നിലനിര്‍ത്തിയിരുന്ന സരസ്സന്‍.അതികായനായ ഈ മനുഷ്യനെ കണ്ടാല്‍ ചിലര്‍ക്ക് പേടി തോന്നുമെങ്കിലും,വാ തുറന്നാല്‍ പൊട്ടിച്ചിരിയുടെ പലപ്പടക്കത്തിന് തീ പിടിച്ചോ എന്ന് തോന്നുന്ന രീതിയിലുല്ല പ്രകൃതം.അതുകൊണ്ട് തന്നെ,സാധാരണകാരുടെ തോഴന്.
ഭാര്യ,പഞ്ഞി കേട്ട് പോലത്തെ മുടിയും,പൂനിലാവ് പോലത്തെ ചിരിയും ഉള്ള വേദവതി അമ്മ.
ആ ഹാസ്യം കേട്ട് വളര്‍ന്ന 2 മക്കള്‍- ബാലചന്ദ്രനും, രന്ജതനയും.ഒരുപാടു ചിരികള്‍ ബാക്കി വച്ച് കൊണ്ട് 2004 ജനുവരി 24 നു ദൈവത്തെ ചിരിപ്പിക്കാനായി യാത്ര ആയിട്ടും, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ “പയ്യന് കഥകള്‍”, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ “ആരോഹണം”, മുട്ടത്തുവര്‍ക്കി അവാര്‍ഡ് നേടിയ “പിതാമഹന്” അടക്കം, ജന മനസ്സുകളില്‍ മായാതെ നില്ക്കുന്ന ഒരുപാടു രചനകളിലൂടെ ഇന്നും ജീവിക്കുന്നു, ഹാസ്യത്തിന്റെ ഈ ചക്രവര്‍ത്തി
രചനകള്‍:
നോവല്‍:
അത്തംപെരുന്നാള്
അനന്തരം
അമ്മൂമ്മക്കഥ
അസുരവാണി
ആരോഹണം (കേരള സാഹിത്യ അക്കാദമി അവാര്‍ഡ് )
കുടിനീര്
ചിത്രകേരളം
പിതാമഹന് (മുട്ടത്തുവര്‍ക്കി അവാര്‍ഡ്)
പെണ്പഹട
സിന്ഡിനക്കേറ്റ്
ജനറല്‍ ചാത്തന്സ്സ്്
നാന്ന്വാര്
മഞ്ചല്
അധികാരം
കാവി
കഥകള്‍:
അമ്പത് കഥകള്‍
ഒരു നുറു മിനികഥകള്‍
പയ്യന് കഥകള്‍(കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്)
മാനാഞ്ചിറ ടെസ്റ്റ്
ഹാജ്യാര്
കോഴി
ചാത്തന്സ്സ്
സര് ചാത്തുവിന്റെ റൂളിങ്
പ്രതികഥകള്‍-വിരുദ്ധം
ഹൂവിനു ശേഷം ഹൂ
വി.കെ.എന്‍ കഥകള്‍
വി.കെ.എന്‍ തിരഞ്ഞെടുത്ത കഥകള്‍
എന്റെു പ്രീയപ്പെട്ട കഥകള്‍
നര്‍മ്മ ലേഖനങ്ങള്‍
അയ്യായിരവും കോപ്പും
നമത് വാഴ്വും കാലമും
അയ്യായിരവും കോപ്പും
നമത് വാഴ്വും കാലമും
കുറിപ്പുകള്‍:
ഡല്ഹി് ഡേയ്സ്
ഡല്ഹി് ഡേയ്സ്
(വി.കെ.എന്‍ ന്റെ പല പുസ്തകങ്ങളും dc ബുക്സ് പോലുള്ള പല ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും പത്ത് മുതല്‍ ഇരുപതു ശതമാനം ഓഫര്‍ വിലയില്‍ ഇപ്പോള്‍ കിട്ടുന്നുണ്ട്.)
ഇങ്ങനൊരു ചര്‍ച്ചയിലേയ്ക്ക് വഴിതെളിച്ച എന്റെ പ്രീയ സുഹൃത്ത് "പ്രഭാഷിനു" നന്ദി പ്രകാശിപ്പിച്ചു കൊണ്ട്............
No comments:
Post a Comment