മുടങ്ങാതെ പറഞ്ഞ് തന്നിരുന്ന കഥകളിലൂടെ, പുസ്തകങ്ങളുടെ ലോകത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ എന്റെ മാതാവിന് നന്ദി പറഞ്ഞ് കൊണ്ട്, ആദ്യ പുസ്തകം ആയി "ടോട്ടോ-ചാൻ" അവതരിപ്പിക്കുന്നു.
എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് ആദ്യമായി ഈ പുസ്തകം വായിക്കുന്നത്.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തിറക്കിയ ആദ്യ പതിപ്പ്."ടോട്ടോ-ചാൻ" ജപ്പാനിലെ ബെസ്റ്റ് സെല്ലര്‍ ആണ്.മിക്ക ലോക ഭാഷകളിലും ഇതിന്റെ പതിപ്പുകള്‍ ലഭ്യമാണ്.
"റ്റോമോ" എന്ന സ്കൂളില്‍ എത്തുന്ന കൊച്ചു ടോട്ടോ എന്നാ ജനലക്കരികിലെ വികൃതികുട്ടി,തെത്സുകോ കുറോയാനാഗി ആയി വളര്‍ന്നപ്പോള്‍ , തന്റെ പ്രീയ അദ്ധ്യാപകനായ "സോസാകു കൊബായാഷി" എന്ന ഹെഡ്മാസ്റ്ററെ സ്മരിച്ചുകൊണ്ട് തുടങ്ങുന്നു.കുട്ടികള്‍ക്കും, കുട്ടികളെ സ്നേഹിക്കുന്നവര്‍ക്കും പ്രായ ഭേതമന്യേ ഒരു നല്ല വിരുന്നു തന്നെ ആണ് ടോട്ടോച്ചാന്.
അമ്മയുടെ വിരലില്‍ തൂങ്ങി ആദ്യമായി റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന കൊച്ചു ടോട്ടോ , ഒരു പെട്ടി നിറയെ ടിക്കറ്റ് നിറച്ചു നില്ക്കുന്ന, ടിക്കറ്റ് കളക്ടറെ കണ്ട്
"വലുതാകുമ്പോള്‍ താനും ഇത് പോലെ ടിക്കറ്റ് വില്‍ക്കും , നോക്കിക്കോ" എന്ന് പറയുന്നു.
ഇന്നലെ വരെ ചാര പണിക്കു പോകുന്നു എന്ന് തീരുമാനിച്ചിരുന്ന ടോട്ടോ യോട് അമ്മ അതെ പറ്റി ചോദിക്കുമ്പോള്‍ ,
"അമ്മെ ..അപ്പൊ ടിക്കറ്റ് വിറ്റൊണ്ട് ചാരപണി നടത്താന്‍ പറ്റ്വോ ??" എന്നായിരുന്നു ടോട്ടോയുടെ മറു ചോദ്യം .
അപ്പോള്‍ തന്നെ മേളക്കാരെ കണ്ട അവള് പറയുന്നു
"എന്റെ മനസ്സുമാറി,ട്ടോ.ഞാനേയ് , പാട്ടുപാടി ചുറ്റിനടക്കണ ആ ചെണ്ടാക്കാരുടെ കൂടെ കൂടിയാലോന്ന് ആലോചിക്കുവ!"
നിഷ്കളങ്കമായ ചോദ്യങ്ങളും വികൃതികളും ആയി വളരുന്ന ടോട്ടോയുടെ സ്കൂള്‍ ജീവിതം ഏവര്‍ക്കും ഹൃദ്യമായ അനുഭവം തന്നെ ആകും എന്നതില്‍ സംശയം വേണ്ട .
Njn 7th std il padichappo tottochande oru kunju lesson indarnnu😁
ReplyDelete