ഓടി നടന്ന്
സമ്പാദിച്ചു.ഒടുവില്‍ ഉറങ്ങാന്‍ നേരം കിടക്കാന്‍ സ്ഥലമില്ല.പിന്നെ പണം കൊടുത്തൊരു
കട്ടില്‍ കടം കൊണ്ടു. ആരോ പൊക്കിയെടുത്ത് വാടക കട്ടിലില്‍ നേരെ
കിടത്തി. നേടിയതെല്ലാം ഇവിടുപേക്ഷിച്ചു നൊടിയിടയിലൊരുപിടി ചാരമായി മാറി. കൂടെ പോകുമെന്നാശിച്ച
സമ്പാദ്യങ്ങളെല്ലാം ആ ചാരം നോക്കി ഒന്ന് നെടുവീര്‍പ്പിടുക മാത്രം ചെയ്തു.
അടുത്ത വാടകകാരനേയും കാത്ത്, കട്ടില്‍ തന്‍റെ കിടപ്പ് തുടര്‍ന്നു.
***********************************************************************

No comments:
Post a Comment