കാലപുരിയിലെ ഒരു
ഒഴിവുദിനത്തില്‍, കേന്ദ്രത്തില്‍ കൈയും തിരുകി,കമ്പിളിക്കടിയില്‍ ചുരുണ്ടുറങ്ങുന്ന
കാലന്‍, “ക്രേ.. ക്രേ..” എന്ന ഒരു അപശബ്ദം കേട്ട് ഞെട്ടിയുരുണ്ട് മറിഞ്ഞു
കട്ടിലേന്നു താഴെ!!
അപ്പോളാണ് ആ ശബ്ദം
വീണ്ടും.
“കാലേ....ട്ടാ... കാലേ....ട്ടാ..........”
കാലത്ത് തന്നെ
കാലത്തി കാലനെ കാലിചായ അടിക്കാന്‍ വിളിച്ചതാണ്.
വീണിടത്ത് നിന്നും ചന്തിയും
തിരുമി എണീറ്റ കാലന്‍, ഉടുമുണ്ട് തപ്പിയെടുത്തുടുത്ത് കാലിയടിക്കാന്‍ ചെന്നു.
“കാലത്തി”യുടെ
സ്പെഷ്യല്‍ ചേന തോരന്‍ കൂട്ടിയ അന്നുമുതല്‍,അണ്‍ലിമിറ്റഡ് ഇന്കമിംഗ് ഉണ്ടേലും,
കാലന്‍റെ വയറ്റില്‍ നിന്നുള്ള “ഔട്ട്‌ഗോയിംഗ്” കട്ടായതാ.പല പല മരുന്നുകളും മാറി
മറിച്ചു നോക്കി,ഒടുവില്‍ “ഗുലുമാല്‍” വൈദ്യന്‍ പറഞ്ഞതനുസരിച്ചാണ് “കാജാബീഡി” വച്ചു
റീചാര്‍ജ് ചെയ്തു നോക്കിയത്.സംഗതി ക്ലിക്ക് ആയി.
അങ്ങനെ കാലത്തി വക,“കാലിചായ”
കാലിയാക്കി ഒരു കാജാബീഡിയും കത്തിച്ചു വലിച്ച് കുത്തിയിരുന്ന്, ഇന്നലത്തെ “ലോഡിറക്കി”ക്കൊണ്ടിരിക്കുമ്പോളാണ്- “ചുമ്മാ
ഇരുന്ന് കാലത്തിയുടെ തെറിയും കേട്ട് ഇരിക്കുന്നതിനു പകരം,ഒരു ട്രിപ്പ് പോയാലോ”
എന്ന് തലയില്‍ ബള്‍ബ് കത്തിയത്.
വിസ്തരിച്ചൊരു കുളി
കഴിഞ്ഞ് മേക്കപ്പിട്ടു വന്നപ്പോളേയ്ക്കും പതിവുപോലെ ഒരു ചെമ്പ് പഴങ്കഞ്ഞി തയാര്‍.പച്ചമോരും,കാന്താരിയും
ഉള്ളിയും, മാങ്ങാ ചമ്മന്തിയും,ഉപ്പും കൂട്ടി, “അളിച്ചു പിളിച്ചു” ഒറ്റയിരുപ്പിന്
മോന്തിയിട്ട് കാലത്തിയോട് പറയാതെ ഒറ്റ മുങ്ങല്‍!!
************************
കാലപുരിയും കള്ളിയംകാടും, കഴിഞ്ഞ് ഭൂമിയില്‍ കയറിയപ്പോള്‍ ദാ തൊട്ടുമുന്നില്‍ വെളുക്കെചിരിച്ചുകൊണ്ട്
“പോത്തന്‍”.
"ഈ പരട്ട കാണാതെ
മുങ്ങിയിട്ട്, ഇതിപ്പോ എവിടുന്നു വന്നു ചാടി??
ങാ!! സാരമില്ല,
നടന്നു മടുക്കുമ്പോള്‍ ഉപകാരമാകും" എന്ന് കരുതി കൂടെപോന്നോളാന്‍ ആംഗ്യം കാണിച്ചു
കഴിഞ്ഞാണ് കണ്ടത്, പോത്തപ്പന്‍റെ പിന്നിലായി ബര്‍മുഡയും ബനിയനും ഇട്ടുകൊണ്ട്,
“പാതാളത്തില്‍ ട്യൂബ് കത്തിച്ചപോലെ” കൊന്ത്രപല്ല് മുഴുവന്‍ കാട്ടി “ചിത്രഗുപ്തന്‍”!!
“ബര്‍മുഡഗുപ്തന്‍റെ”
കോലം കണ്ട് കാലനും മോഡേണ്‍ ആവാന്‍ മോഹം.
ആദ്യം കണ്ട വീട്ടില്‍
നിന്നും, കാലന് ഒരു ജീന്‍സും,ഫുള്‍കൈ ഷര്‍ട്ടും ഒരു ഷൂവും അടിച്ചുമാറ്റി വാരി വലിച്ച്
കയറ്റി.
“ഇനി ഒരു “ടൈ” കൂടി
വേണം.ഇത്തവണത്തെ യാത്ര എക്സിക്യൂട്ടീവ് സ്റ്റൈലില്‍ തന്നെ ആവട്ടെ.”
കാലന്‍ തന്‍റെ
ആഗ്രഹം കുടഞ്ഞ് പുറത്തിട്ടു.
കേട്ട പാതി “ദാ ദിപ്പോ
ശരിയാക്കാട്ടാ...” എന്നും പറഞ്ഞ് “ബര്‍മുഡ ഗുപ്തന്‍” പോത്തന്‍റെ പുറത്ത് കയറി ഒറ്റ
പോക്ക്.
*******************
നേരെ ചെന്നത്
കള്ളിയന്‍കാടിനു നടുവിലുള്ള “ചാത്തന്‍റെ” വീട്ടില്‍.ഒറ്റയ്ക്ക് ചോരകുടിച്ചിരുന്ന ചാത്തന്‍,അംഗബലം കൂട്ടുന്നതിന്‍റെ ഭാഗമായി ചാത്തന്‍റെ
കൂലികളായ - ചാത്തി,കുട്ടി ചാത്തന്‍, “കള്ളിയന്‍കാട്നീലി” എന്നീ അണികളെ കൂടെ ചേര്‍ത്തു.അങ്ങനെ ഇപ്പൊ 3 ആളുടെ ബോസ്സ്!!
ബോസ്സ് ആയപ്പോ ടൈയു കെട്ടി തുടങ്ങിയ ചാത്തന്‍റെ അലക്കി ഇട്ടിരുന്ന ടൈയും അടിച്ചു മാറ്റി, രാത്രീലെ
ചോരകുടിയും കഴിഞ്ഞ് ഉറങ്ങിയിരുന്ന “ചാത്തന്‍സ് ആന്‍ഡ് പര്ട്ടീസ്സ്” അറിയാതെ അവരോറ്റ
മുങ്ങല്‍!!
ഡ്യൂട്ടി സമയത്ത്
കഴുത്തിലും, അല്ലാത്തപ്പോള്‍ “കേരളാ ടൈ”(കൌപീനം) ആയും “ടു ഇന്‍ വണ്‍” ആയി
ഉപയോഗിച്ചിരുന്ന,ആകെ ഉണ്ടായിരുന്ന ആ പുരാവസ്തു കാണാതായതോടെ ചാത്തന്‍ പഴേപോലെ
ചാത്തീടെ “ചിരവയ്ക്കടിയും” കൊണ്ട് “ഓണ്‍ ലീവില്‍” വീട്ടിലിരിപ്പായി.കിട്ടിയ ചാന്‍സിന്
“കൂലി നീലി” കള്ളിയംകാട്ടില്‍വച്ച്,കഞ്ഞിവെള്ള സൂപ്പിനു പേറ്റന്ടെടുത്തവളേയും ഒപ്പം
കൂട്ടിക്കൊണ്ട്, “ചോര കുടി വാരം” ആഘോഷിച്ചു.
******************
ഈച്ച പിടിക്കുന്നതാണേലും,കിട്ടിയ ടൈയും കെട്ടി
അവര്‍ മൂന്നുംകൂടി ആ അവധിക്കാലം ആഘോഷിക്കാന്‍ യാത്ര തുടങ്ങി.പോണ പോക്കിന്, “ജന്മന ഉള്ളത്”
എന്ന ഭാവേന, പാണ്ടിലോറിടെ ചില്ലുപോലെ വലിയൊരു കണ്ണട കൊണ്ട് മുഖത്തെ വൃത്തികെട്
മറച്ചു വച്ചിരുന്ന “വ്യാജ CID”യുടെ ആ കണ്ണട കൂടി അടിച്ചു മാറ്റാന്‍
മറന്നില്ല.കണ്ണട പോയ വ്യാജന്‍, ഗൂഗിള്‍ മാമന്‍റെ മുന്നില്‍ പോയി മുട്ടിപ്പായി
പ്രാര്‍ഥിച്ചു.
(ജും... ജും...)
മുന്‍ ഭാഗങ്ങള്‍:
ഭാഗം 1- “ഗുണ്ട്മേരി”
ഭാഗം 2- “കാലന്‍ കോഴി”
ഭാഗം 3- “കേശുമ്മാവന്‍”
ഭാഗം 4- "ന്യൂട്ടയന്ത്രം"
ഭാഗം 5- “കോരപ്പന്‍ ആന്‍റ് പോത്തന്‍സ്സ്”
ഭാഗം 6- “ചാത്തലീല”
ഭാഗം 7- “കോപ്പന്‍സ്സ് ഓണ്‍ ഡ്യൂട്ടി”
ഭാഗം 8- "കുരുക്കഴിച്ച് ശാന്തമ്മ"
ഭാഗം 9- "കാലപുരി മേള"
ഭാഗം 10- "കാശിനെട്ട്"
ഭാഗം 11- "മാക്രി ഒരു പോക്രി"
No comments:
Post a Comment