മുന്നത്തെ 2 ഭാഗങ്ങൾ വായിച്ച് വായിക്കുക
***************************************************************
മൂട്ടില് തൂങ്ങിയ പട്ടിയുമായി ഓടും വഴി ആണ് ഗുരുവായൂരെ
അപ്പന് തമ്പ്രാന് വക "ഗരുഢ മോട്ടോഴ്സ്" അപ്പൻ തമ്പ്രാൻ അറിയാതെ
അന്തി മോന്താൻ പോയി വരുന്നത് കണ്ടത്.
പട്ടി കടിയേറ്റു കുറഞ്ഞ ചന്തിയോടെ ഇനി ഒരടി വയ്യ എന്നും പറഞ്ഞു, അന്തി മോന്തി താണു പറന്നു പോകുന്ന ഗരുഢ മോർട്ടേഴ്സ്സിനെ ലാക്കാക്കി കുതിക്കാൻ പാകത്തിന് കാലൻ ഒരാന്റിക് എടുക്കാൻ കുത്തിയിരുന്ന ഇരുപ്പിൽ പട്ടിയുടെ പിടി അയഞ്ഞു.കിട്ടിയ ലാക്കിനു ചാടിയ കാലൻ ഗരുഢ മോർട്ടേഴ്സ്സിന്റെ മടക്കി വച്ച ലാൻഡിംഗ് ടയറിൽ പിടുത്തമിട്ടു. അപ്രതീക്ഷിത പിടിത്തത്തിൽ ഒരു ടയർ അൽപ്പം താഴേയ്ക്ക് വലിഞ്ഞു നീണ്ടു. അന്ന് മുതൽ ഗരുഢ തലമുറക്കാർ നടക്കുമ്പോൾ മേ.. കോ എന്ന് ഇരു വശങ്ങളിലേയ്ക്കും കുണുങ്ങി കുണുങ്ങി ഞൊണ്ടി തുടങ്ങി.
ആദ്യമൊന്നു ബാലൻസ് പോയി എങ്കിലും സംഗതിയുടെ "തൂങ്ങി" കിടപ്പു മനസ്സിലാക്കിയ ഗരുഢൻ കാലനേയും കൊണ്ട് പാഞ്ഞു.
പോകുന്ന വഴി ലാടവൈദ്യൻ ബൃഹസ്പതി ഗുരുക്കളുടെ പൊടി പിടിച്ചുകിടന്ന വീട്ട് മുറ്റത്ത് കാലനെ അൺലോഡ് ചെയ്തശേഷം ഗരുഢ മോട്ടോഴ്സ് സ്കൂട്ടായി.
വാതത്തിനു കഷായം കുടിച്ചും പെടലി വേദനയ്ക്ക് ബെൽറ്റിട്ടും, മുട്ടും തടവി മുറുക്കാനും ചവച്ച് കോലായിൽ മൂത്തുനരച്ചു കിടന്നിരുന്ന ഗുരു ശബ്ദം കേട്ട് വടിയും കുത്തി വേച്ച് വേച്ച് കാലനരികിൽ ചെന്നു.തൻ്റെ വീട്ടിലേയ്ക്കുള്ള റോഡ് പണിക്ക് വന്ന ദേവേന്ദ്രൻ്റെ ആളുകൾ കൊണ്ടിട്ടിട്ടു പോയ ടാറിൻ വീപ്പ ആണെന്നാണ് ഗുരു ആദ്യം കരുതിയത്.
ബൃഹു ഗുരുനെ കണ്ടയുടൻ, തൻ്റെ മീൻ ചട്ടിപോലത്തെ ചന്തിയേൽ പട്ടി കടിച്ച കാര്യം എട്ടു വട്ടം പറഞ്ഞു പൊട്ടികരഞ്ഞ കാലൻ്റെ, പട്ടി നുഴഞ്ഞുകയറിയ പിന്നിലെ രഹസ്യ ബങ്കറുകളിൽ കമ്യുണിസ്റ്റു പച്ച പിഴിഞ്ഞൊഴിച്ച ശേഷം ബൃഹു ഗുരു കാലനെ എടുത്ത് വെയിലത്ത് ഉണങ്ങാൻ ഇട്ടു.
അപ്പോളാണ് മൂക്കിനിടയിൽ വിരലിട്ടു കിള്ളിക്കൊണ്ട്, പൊട്ടന് ലോട്ടറി അടിച്ചപോലത്തെ ചിരിയും ചിരിച്ചുകൊണ്ടൊരു രൂപം കടന്നു വന്നത്.
മൂപ്പിലാനേ ഇതേതാണ്ടപ്പ ഈ ശവി?? ആഗതൻ മൂക്കേന്നു വിരലെടുക്കാതെ തന്നെ വെയിലത്ത് തിരിഞ്ഞു കിടന്നിരുന്ന കാലനെ ചൂണ്ടി കളിയാക്കി ചിരിച്ചു.
"ആല്ല ഗഡിയേ ... ഇതെന്തൂട്ടാണ് ഈ കുരുപ്പിൻ്റെ മൂട്ടില് ?? "
ഹോ ഹോ ഹോ ഹോ ഹോ ....
ആസ്മ പിടിച്ച പട്ടി കുരയ്ക്കുന്ന പോലെ ചിരിക്കുന്നവൻ ആരെടാ എന്നറിയാൻ ചാടി എണീറ്റപ്പോൾ ആണ് കാലന് ആഗതനെ പിടികിട്ടിയത്.
ചാക്ക് ചരടിട്ടു മുറുക്കിചുറ്റിയ കീറിയ മുണ്ടും, ഉണങ്ങിയ ചെമ്പരത്തി പൂമാലയും,ഇടംകൈയിലൊരു ചിരവ പോലത്തെ കമ്പി പൊട്ടിയ വീണയും, വലത് കൈയിൽ രണ്ടു ചിരട്ട പൊട്ടുകളും , വെടല ചിരിയുമായി ദേവഋഷി നാരദർ !!
താനെന്താണ്ടോ ഇബടെ ??
കാലനെ കണ്ട നാരദർ ചോദിച്ചു.
എന്തേ എനിക്കിവിടെ വരാൻ പാടില്ലേ ??
തന്നെ ഇവിടെ കണ്ടപ്പോ "ബൃഹു കിളവൻ്റെ കാര്യം പോക്കാണോ" എന്ന് കരുതി ചോദിച്ചതാ!!
അത് പോട്ടെ ... തന്നെ കണ്ടത് നന്നായി .
"ഗുണ്ട് മേരി സുഖമായിട്ടിരിക്കുന്നോ? കാലപുരിക്ക് ഞാനൊന്നു വരുന്നുണ്ട്!!"
"ഇനി അവിടേം വന്നു കലക്കാൻ ആണോ ? തൻ്റെ നാരദ പണി കാലപുരിക്ക് പുറത്ത് മതി"കടിച്ച പട്ടിയോടുള്ള ചൊരുക്ക് നാരദരോട് തീർത്താലോ എന്നു കാലനൊന്നു ചിന്തിച്ചു.ദേവർഷി അല്ലേ.. തന്നേമല്ല.. ആടിനെ പട്ടി ആക്കുന്ന സ്വഭാവവും.

വേണ്ട, പിണക്കിയാൽ പണി ബ്ലൂ ഡാർട്ട് വഴി വരും.
നാരദരെ നോക്കി ഒന്നിളിച്ചു കാണിച്ച ശേഷം കാലൻ ചരിഞ്ഞു കിടന്നു വെയിൽ കൊള്ളൽ തുടർന്നു.
ഉച്ച വരെ നീണ്ട ബൃഹ-നാരദ ഉച്ചകോടിയ്ക്ക് ശേഷം, നാരദർ വന്ന പോലെ ചിരവയും തൂക്കി തിരിച്ചു പോയി.
ബൃഹന്റെ മരുന്ന് ഫലിച്ചു.പട്ടി കടിച്ച ത് കരിഞ്ഞു തുടങ്ങിയ ഉടൻ കിടന്ന കിടപ്പിൽ നിന്നും ഒന്നാം ക്ലാസ്സിൽ പോകാൻ വേണ്ടി കാലൻ ചാടി എണീറ്റു.പോയി നിന്നു തപ്പി നോക്കിയപ്പോ ദേ ഒരെണ്ണം എസ്ട്ര.
പടച്ചോനെ... ഈ കിളവൻ തന്ന മരുന്നിനു സൈഡ് എഫ്ക്റ്റോ?? എന്നു കരുതി സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് കാര്യം പിടി കിട്ടിയത്.വെയിലത്ത് ഉണങ്ങാൻ കിടന്ന കിടപ്പിൽ ഒന്നാം ക്ലാസ് വാതിലിനടുത്ത് പറ്റി കൂടിയ അട്ട ചോര കുടിച്ചു വളർന്നൊരു പ്രസ്ഥാനമായി മാറിയത് ആണ്.
തീക്കട്ടയിൽ ഉരുമ്പരിക്കുന്നോ??
അട്ട മോന്റെ ചീട്ട് ഉടൻ കീറിയ കാലൻ ഒന്നാം ക്ലാസ് കഴിഞ്ഞ ഉടൻ ഒന്നും മിണ്ടാതെ ഫീസും കൊടുക്കാതെ ബൃഹു കാണാതെ കാലപുരി ലക്ഷ്യമാക്കി ഒറ്റ മുങ്ങൽ!!
**********
കയ്യിലെ അട്ടയെ കണ്ടു തെറ്റിദ്ധരിച്ച കാലത്തി ചേമ്പ് പുഴുങ്ങാനുള്ള കലമെടുത്ത് വെള്ളം ഒഴിച്ച് അടുപ്പത്ത് വച്ചിട്ട് മുളക് അരയ്ക്കാൻ പോയി.
****************************************************************
മുന് ഭാഗങ്ങള്:
ഭാഗം 1- “ഗുണ്ട്മേരി”
ഭാഗം 2- “കാലന് കോഴി”
ഭാഗം 3- “കേശുമ്മാവന്”
ഭാഗം 4- "ന്യൂട്ടയന്ത്രം"
ഭാഗം 5- “കോരപ്പന് ആന്റ് പോത്തന്സ്സ്”
ഭാഗം 6- “ചാത്തലീല”
ഭാഗം 7- “കോപ്പന്സ്സ് ഓണ് ഡ്യൂട്ടി”
ഭാഗം 8- "കുരുക്കഴിച്ച് ശാന്തമ്മ"
ഭാഗം 9- "കാലപുരി മേള"
ഭാഗം 10- "കാശിനെട്ട്"
ഭാഗം 11- "മാക്രി ഒരു പോക്രി"
ഭാഗം 12- "കേരള ടൈ"
ഭാഗം 13- പോ.. പട്ടി
No comments:
Post a Comment