നൂറ്റാണ്ടുകളായി ചവിട്ടി മെതിക്കാന്‍ മാത്രം
വിധിക്കപ്പെട്ട്,പലരും ഉയരങ്ങളിലേയ്ക്കുള്ള ചുവടുറപ്പിച്ചു കടന്ന് പോയ തന്‍റെ
മാറിലേക്ക് നോട്ടം ഉറപ്പിച്ച് കൊണ്ട് കിടക്കുമ്പോള്‍,കണ്ണുകളില്‍ നിറഞ്ഞിരുന്നത് നിസംഗ
ഭാവമല്ല മറിച്ച് ,തന്നെ ചവിട്ടി മെതിച്ച് കൊണ്ട് ഉയരങ്ങള്‍ തേടി പോയ ഓരോ കാലടികള്‍ക്കും
ഒരിക്കല്‍ തന്നീലൂടെ അല്ലെങ്കില്‍ മറ്റൊരു മാര്‍ഗത്തിലൂടെ, ഒരു തിരിച്ചിറക്കം
നടത്തിയേ പറ്റു എന്ന ചിന്തതന്നെ!!!
ആ ചിന്തയില്‍ പടികള്‍ തന്‍റെ തേഞ്ഞു തുടങ്ങിയ പല്ലുകള്‍
കാട്ടി ഒന്ന് ചിരിച്ചു.ആ ചിരിയില്‍, ഒരു കയറ്റത്തിന് ഒരിറക്കം, അതു നടത്തിയേ പറ്റു എന്ന ജീവിത സത്യം കണ്ടില്ലെന്നു നടിക്കുന്നവരോടുള്ള സഹതാപം നിറഞ്ഞിരുന്നുവോ?
തന്നെ കടന്ന് പോകുന്ന ഓരോ മുഖങ്ങളും താഴെനിന്നു
നോക്കി കാണുന്ന പടികള്‍ക്ക്,ആയിരം മുഖങ്ങളെകുറിച്ചും ആ മുഖങ്ങളിലെ ലക്ഷകണക്കിന് ഭാവ
മാറ്റങ്ങളെ കുറിച്ചും വാതോരാതെ പറയണമെന്നുണ്ട്.പക്ഷെ കേള്‍വിക്കാര്‍ ഇല്ലാത്ത
പ്രസംഗത്തിലെ വരികള്‍ക്ക് എന്തു പ്രസക്തി എന്ന ചിന്ത പടികളെ മൂകനായി തന്നെ തുടരാന്‍
പ്രേരിപ്പിച്ചു.
അഴുക്കുപുരണ്ട പാദരക്ഷകളാല്‍
മലിനപ്പെടുമ്പോഴും,മനുഷ്യന്‍റെ മനസ്സിലെ മാലിന്യകൂമ്പാരവും,വിഷവും തന്നിലേയ്ക്ക്
പടരുന്നത് തടയുന്നതില്‍ ഉള്ള അഗാതമായ
നന്ദിയാല്‍, ഓരോ പാദരക്ഷകള്‍ക്ക് മുന്നിലും
നിറമനസ്സോടെ തലകുനിച്ചു കൊണ്ട്,അടുത്ത കാലുകള്‍ക്കായി അവന്‍ കാത്തിരുന്നു.
***************************************************************************

No comments:
Post a Comment