ഒരു നാള്‍ അവന്, തന്‍റെ ബോധമണ്ഡലത്തില്‍ നിന്നു “ഞാന്‍” എന്ന വാക്ക് നഷ്ടമായി.ജീവിതത്തില്‍ ഇതുവരെ ഉണ്ടായ ഏറ്റവും വലിയ നഷ്ടം!!
തന്‍റെ ഇതുവരെയുള്ള ജീവിതത്തില്‍ ഏറ്റവും അധികം
ഉപയോഗിച്ച്പോന്നിരുന്ന “ഞാന്‍” എന്ന വാക്കില്ലാത്തതിനാല്‍ മറ്റുള്ളവരോട് സംസാരിക്കാനാവാതെ
അവന്‍ കുഴങ്ങി. “ഞാന്‍” എന്ന വാക്കിലൂടെ സ്വയം പ്രദര്‍ശിപ്പിച്ചിരുന്ന താന്‍ പെട്ടന്ന്
അദൃശ്യനായത് പോലെ!!.
ലോകത്തിനു മുന്നില്‍ തന്‍റെ "പ്രമാണിത്തം" വില്‍ക്കുവാന്‍
പറ്റാത്ത ഒരു ദിവസ്സം അവന് അസഹനീയമായി തോന്നി.പകരം ഒരു വാക്കിനായി അവന്‍ പല
നാടുകള്‍ അലഞ്ഞു.നിരാശനായി മടങ്ങിയെത്തിയ അവനില്‍ നിന്നും ഞാനെന്ന വാക്കിന് പിന്നാലെ
“ഞാന്‍” എന്ന ഭാവവും കൂടി നഷ്ടപ്പെട്ടിരുന്നു.
അതോടെ പ്രകൃതിയില്‍ താന്‍ അലിഞ്ഞ് ചേരുന്നതായി അവന്‍
തിരിച്ചറിഞ്ഞു.മറ്റുള്ളവരില്‍ നിന്നും സന്തോഷങ്ങള്‍ തന്നിലേയ്ക്ക് പ്രവഹിക്കുന്നത്
തിരിച്ചറിഞ്ഞ അവന്‍ "ജീവിത രസങ്ങള്‍" എന്തെന്ന് തിരിച്ചറിഞ്ഞ് തുടങ്ങുകയായിരുന്നു......
***************************************************************
No comments:
Post a Comment