യുഗങ്ങള്‍ക്ക് പിന്നില്‍ നിന്നും വീണ്ടുമൊരു നവയുഗപിറവിയിലേയ്ക്കുള്ള യാത്രയില്‍ തന്റെ നിയോഗം നടപ്പിലാക്കുവാന്‍ വന്നവന്- നോഹ.
ആവര്‍ത്തന വിരസതയിലുള്ള മടുപ്പൊഴിവാക്കാനായി, നോഹയുടെ ഇത്തവണത്തെ വിയോഗം ഒരോ വര്‍ഗ ജോടികളേയും സംരക്ഷിക്കുക എന്നതല്ല, മറിച്ച് ഓരോ ജീവജാലങ്ങള്‍ക്കും ഉള്ളിലെ നന്മകളുടെ സംരക്ഷകന്‍ ആവുക എന്നതാണ്.
തന്നിലെ നിയോഗത്തിന് അകമ്പടി എന്നവണ്ണം അവന് തേടിനടന്ന ആദ്യ വസ്തു മറ്റൊന്നും അല്ല, ആത്മാര്‍ത്ഥ സ്നേഹം തന്നെ.
പിന്നെ, സത്യം,നീതി,ധര്‍മ്മം,ആത്മധൈര്യം,തുടങ്ങി അപൂര്‍വമായ പലതും തേടി നടന്ന അവന് ഒടുവില്‍ ക്ഷീണിതനായി ഒരു മരചുവട്ടില്‍ തളര്‍ന്നിരുന്നു.
ഇനിയും അംഗങ്ങള്‍ വന്നുചേരാത്ത തന്റെ പേടകവും നോക്കി,ഒരു നെടുവീര്‍പ്പോടെ!!
അപ്പോളേയ്ക്കും പ്രളയത്തിന്റെ മുന്നോടിയായി മഴത്തുള്ളികള്‍ പെയ്തുകൊണ്ട്, ഭൂവിലെങ്ങും ഉറവകള്‍ കൂടി ചേര്‍ന്ന് സര്‍വ്വ നാശമായി, മനുഷ്യ ഗര്വ്വിന് മേലെ പടര്‍ന്നു തുടങ്ങിയിരുന്നു.
*********************************************************************************
No comments:
Post a Comment