Wednesday, 1 July 2015

ഇത് നുമ്മ ജില്ല – ഭാഗം1

തൃശ്ശൂര്‍ 

“ഗഡിയെ തൃശ്ശൂരെ, ഇന്നല്ലേ മച്ചുന്‍റെ പിറന്നാള്?? അപ്പൊ പിന്നെ അതങ്ങ് പരായാണ്ടെ...ന്തൂ...ട്ടാ?? ദാ പിടിച്ചോ ഒരു
അല്ല പിന്നെ!!



അതെ ഇന്ന് തൃശ്ശൂര്‍ ജില്ലയുടെ ഹാപ്പി ബര്‍ത്ത് ഡേ ആണ്.അതായത് , 1949 ജൂലൈ 1 നു ആണ്, കേരളത്തിന്‍റെ മദ്ധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ ജില്ല രൂപീകരിച്ചത്.
തൃശ്ശിവപേരൂർ(“തിരുശിവന്‍റെ പേരിലുള്ള ഊര്” എന്നര്‍ത്ഥം) എന്ന പഴയ നാമം ലോപിച്ചാണ് തൃശ്ശൂര്‍ എന്നായി മാറിയത്.പഴയ കൊച്ചി രാജവംശത്തിന്‍റെ ആസ്ഥാനമായിരുന്നു ഈ സ്ഥലം.കൊച്ചി രാജാവായിരുന്ന രാമവര്‍മ്മ ശക്തന്‍ തമ്പുരാനാണ് നഗര ശില്പിയായി അറിയപ്പെടുന്നത്. പൂരങ്ങളുടെ പൂരമായ “തൃശ്ശൂര്‍ പൂരത്തിന്‍റെ നാട്” എന്ന നിലയില്‍ ലോകമെങ്ങും അറിയപ്പെടുന്ന തൃശ്ശൂരിന്‍റെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല.
                                                      (ശക്തന്‍ തന്ബുരാന്‍ കൊട്ടാരം )
1949ല്‍ കൊച്ചി സംസ്ഥാനം തിരുവതാംകൂറുമായി സംയോജിപ്പിച്ചതോടെ തൃശൂര്‍ തിരു-കൊച്ചി സംസ്ഥാനത്തിന്‍റെ ഭാഗമായിത്തീര്‍ന്നു. ആറു താലൂക്കുകളും കോട്ടയം ജില്ലയുടെ ഭാഗമായ കുന്നത്തുനാട് താലൂക്കും ചേര്‍ത്താണ് തൃശ്ശൂര്‍ ജില്ല രൂപീകരിച്ചത്. 1956-ല്‍ കേരള സംസ്ഥാനപ്പിറവിയോടെ ജില്ലക്ക് ചില മാറ്റങ്ങളുണ്ടായി. ചില താലൂക്കുകള്‍ പുന:സംഘടിപ്പിക്കപ്പെട്ടു.

തൃശ്ശൂര്‍ ജില്ല, 6 താലൂക്കുകള്‍(തൃശൂർ, മുകുന്ദപുരം, ചാവക്കാട്, കൊടുങ്ങല്ലൂർ, തലപ്പിള്ളി, ചാലക്കുടി), 6 മുൻസിപ്പാലിറ്റികൾ (ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂർ, ചാലക്കുടി, കുന്നംകുളം,ഗുരുവായൂർ) ,17 ബ്ലോക്ക് പഞ്ചായത്തുകളും 92 ഗ്രാമപഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ്.

                                                         (ആര്‍ട്ട് മ്യൂസിയം )
നിരവധി സംസ്‌കാരങ്ങളുടെ സംഗമഭൂമിയാണ്, 1979 മുതല്‍ കേരളത്തിന്‍റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂര്‍. പോര്‍ട്ടുഗീസുകാര്‍, ഡച്ചുകാര്‍, ബ്രിട്ടീഷുകാര്‍ എന്നിവരെല്ലാം കാലാകാലങ്ങളില്‍ തൃശ്ശൂരില്‍ എത്തി ആധിപത്യം ഉറപ്പിച്ചവരാണ്. ദ്രാവിഡന്മാരുടെ രാജാക്കന്മാരായിരുന്ന ചേര രാജാക്കന്മാരുടെ തലസ്ഥാനം തൃശ്ശൂര്‍ ജില്ലയിലെ മഹോദയപുരം (ഇന്നത്തെ കൊടുങ്ങല്ലൂര്‍) ആയിരുന്നു. പ്രസിദ്ധരായ പല തമിഴ് കവികളും അന്ന് ഇവിടെ ജീവിച്ചിരുന്നു. ജൈന ബുദ്ധമതങ്ങളുടെ കാലത്തും തൃശ്ശൂര്‍ ഒരു പ്രധാന താവളമായി മാറി. ആര്യന്മാര്‍ അവരുടെ പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളും ഇവിടെ പണിതുയര്‍ത്തി.
(പുത്തന്‍ പള്ളിയിലെ ഏറ്റവും ഉയരം കൂടിയ ബൈബിള്‍ ടവറില്‍ നിന്നൊരു നഗര കാഴ്ച)
കേരളം ഏഷ്യയിലെ ക്രിസ്തുമതത്തിന്‍റെ കളിത്തൊട്ടിലാണെങ്കില്‍ തൃശ്ശൂരിലെ കൊടുങ്ങല്ലൂര്‍ അതിന്‍റെ ഈറ്റില്ലം ആണ്.വടക്കുംനാഥ ക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രവും, ഇന്ത്യയിലെ തന്നെ  ഏറ്റവും വലിയ ക്രിസ്ത്യൻ ദേവാലയം എന്ന് പറയപ്പെടുന്ന ,റോമിലെ ബസലിക്കയുടെ അതെ മാതൃകയില്‍ നിര്‍മിച്ച പുത്തൻ പള്ളി സ്ഥിതി ചെയുന്നതും, ഇന്ത്യയിലെതന്നെ ആദ്യത്തേതെന്നു കരുതുന്ന മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളി സ്ഥിതി ചെയുന്നതും തൃശ്ശൂര്‍ തന്നെ.കേരളത്തില്‍ വിരളമായ കല്‍ദായ സഭയുടെ കേരളത്തിലെ ആസ്ഥാനം തൃശ്ശൂര്‍ ആണ്. കേരളത്തിലെ പ്രശസ്ത വേദപാഠശാലയായ തൃശ്ശൂർ വടക്കേമഠം ബ്രഹ്മസ്വം നഗരഹൃദയത്തിലാണ്.
                                                  (ഇന്നത്തെ ചേരമാന്‍ പള്ളി)
പച്ച മലയാളം എന്ന പ്രസ്ഥാനത്തിന്‍റെ വക്താവായിരുന്ന, കേരളവ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍സി.പി.അച്യുതമേനോന്‍, ആറ്റൂര്‍ കൃഷ്ണപിഷാരടി, വള്ളത്തോള്‍ നാരായണമേനോന്‍, ജോസഫ് മുണ്ടശ്ശേരി, നാലാപ്പാട്ട് നാരായണമേനോന്‍, ബാലാമണിയമ്മ, കമലാസുരയ്യ, സി.വി ശ്രീരാമന്‍ തുടങ്ങിയ പ്രഗത്ഭരായ പല സാഹിത്യകാരന്മാരും, ഇന്ത്യൻ ഫുട്ബോൾ താരങ്ങളായിരുന്ന ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരി, സി.വി. പാപ്പച്ചൻ എന്നിവരും ഈ ജില്ലക്കാരാണ്.



സാഹിത്യസാംസ്കാരികകലാസ്ഥാപനങ്ങള്‍:

കേരള കലാമണ്ഡലം (1930) ചെറുതുരുത്തി,
കേരള സാഹിത്യ അക്കാദമി (1956) ,
കേരള സംഗീതനാടക അക്കാദമി,
ഉണ്ണായിവാര്യര്‍ സ്മാരക നിലയം (ഇരിങ്ങാലക്കുട),
കേരള ലളിതകലാ അക്കാദമി (1962) ,
റീജിയണല്‍ തീയറ്റര്‍ ,
തൃശൂര്‍ മൃഗശാല,
പുരാവസ്തു പ്രദര്‍ശന ശാല,
ശക്തൻ തമ്പുരാൻ കൊട്ടാ‍രം
പുന്നത്തൂർ കോട്ട,ഗുരുവായൂർ
അപ്പന്‍ തമ്പുരാന്‍ സ്മാരകം (അയ്യന്തോള്‍)
                                                (ടൌണ്‍ ഹാള്‍ )
കൂടാതെ ആകാശവാണി തൃശ്ശൂര്‍ നിലയം, മെഡിക്കല്‍കോളേജ്,കേരള കാര്‍ഷിക സര്‍വകലാശാല, ഫൈൻ ആർട്സ് കോളേജ്, ആയുർവേദ കോളജ് എന്നിവയും തൃശ്ശൂര്‍ ആണു.

                                      (അതിരപ്പിള്ളി വെള്ളച്ചാട്ടം)
വിനോദ സഞ്ചാരകേന്ദ്രങ്ങള്‍:
നെഹ്രുപാർക്ക്
ചേറ്റുവ വഴിയോര വിശ്രമകേന്ദ്രം
ഡ്രീം വേൾഡ് വാട്ടർ പാർക്ക്
സിൽ വർ സ്റ്റോം വാട്ടർ തീം പാർക്ക്
അതിരപ്പിള്ളി വെള്ളച്ചാട്ടം
വാഴച്ചാൽ വെള്ളച്ചാട്ടം
പ്രശസ്തമായ ചവക്കാട് ബീച്ച്
സ്നേഹതീരം ബീച്ച്
മുനയ്ക്കൽ ബീച്ച്, അഴീക്കോട്
പീച്ചി ഡാം
വാഴാനി ഡാം, വടക്കാഞ്ചേരി
ചിമ്മിണി ഡാം ,ആമ്പല്ലൂർ
പെരിങ്ങൽകുത്ത് ഡാം
വിലങ്ങൻ കുന്ന്,അമല
തുമ്പൂർമുഴി ,ഗാർഡൻ
അതിരപ്പിള്ളി വെള്ളച്ചാട്ടം
ആനപ്പാറ,രാമവർമ്മപുരം
അഞ്ചുകുന്ന്,പാലയ്ക്കൽ
താണിക്കമുന്നയം, നെടുപുഴ
പുനർജ്ജനി ഗുഹ, തിരുവില്വാമല

ഉത്സവങ്ങള്‍:
തൃശ്ശൂര്‍ പൂരം
തൃശ്ശൂർ പുലികളി
ആറാ‍ട്ടുപുഴ പൂരം
പെരുവനം പൂരം
മച്ചാട് മാമാങ്കം
ഉത്രാളിക്കാവ് പൂരം / വേല
മണലാർകാവ് കാവടി
കൊടുങ്ങല്ലൂർ ഭരണി
ഗുരുവായൂർ ഏകാദശി
തൃപ്രയാർ ഏകാദശി
പറക്കോട്ടുകാവു താലപ്പൊലി
കൂർക്കഞ്ചേരി പൂയ്യം
പാവറട്ടി പെരുന്നാൾ
പുത്തൻ പള്ളി പെരുന്നാൾ
കൊരട്ടി പള്ളി പെരുന്നാൾ
കൊടകര ഷഷ്ഠി
കാളിയാറോഡ് ജാറം ചന്ദനക്കുടം നേർച്ച
ഒരുമ ബീച് ഫെസ്റ്റിവെൽ
മണത്തല നേർച്ച
ചെമ്പൂത്ര ഭഗവതി ക്ഷേത്രം(മകരച്ചൊവ്വ മഹൊൽസവം)
ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവം
അഴീക്കോട് മുനയ്ക്കൽ ബീച്ച് ഫെസ്റ്റ്
കൊടുങ്ങല്ലൂ൪ താലപ്പൊലി

                                                        (പട്ടത്തി പാറ)
ഭാരതപ്പുഴ,കരുവണ്ണൂര്‍‍ പുഴ,ചാലക്കുടിപ്പുഴ,കേച്ചേരിയാര്‍,കുറുമാലി പുഴ എന്നിവയാണ് പ്രധാന നദികള്‍
അതിര്‍ത്തികള്‍ :
വടക്ക് മലപ്പുറം ജില്ല, കിഴക്ക് പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകള്‍, പടിഞ്ഞാറ് അറബിക്കടല്‍, തെക്ക് ഇടുക്കി,എറണാകുളം ജില്ലകള്‍ എന്നിവയാണ് ഇപ്പോള്‍ തൃശൂര്‍ ജില്ലയുടെ അതിര്‍ത്തികള്‍.

*********************************************************

എന്നാ പിന്നെ ഗഡിക്ക് ഒരു ജന്മദിന ആശംസകള്‍ നേര്‍ന്നുകൊണ്ട്..... സ്കൂട്ടായിട്ടാ .




കടപ്പാട്: മുയുവന്‍ ഗൂഗിള്‍ മുത്തസ്സി, വിക്കി എന്നിവര്‍ മിണുങ്ങി.
=============================================================================================

No comments:

Post a Comment