Tuesday, 28 July 2015

ദൈവം രക്ഷപെട്ടു!!

               രിക്കല്‍ രണ്ടു സൃഷ്ടാക്കള്‍ തമ്മില്‍ അപ്രതീക്ഷിതമായി കണ്ടു മുട്ടി - മനുഷ്യന്‍റെ സൃഷ്ടാവായ "ദൈവവും", ദൈവത്തിന്‍റെ സൃഷ്ടാവായ "മനുഷ്യനും".

രണ്ടാളുകളുടേയും ഉള്ളില്‍ ഭയ ഭക്തി ബഹുമാനങ്ങള്‍ വന്നു നിറഞ്ഞു.

പരസ്പരം നമിച്ചു കൊണ്ട് തമ്മില്‍ പിരിയുമ്പോഴും,അവരുടെ മനസ്സില്‍ "ആരാണ് കേമന്‍" എന്ന ഭാവമോ മറ്റഹങ്കാരങ്ങളോ ഒന്നും തന്നെ ഇല്ലായിരുന്നു.

പകരം, സ്വന്തം സൃഷ്ടിയെ കുറിച്ചുള്ള ആകുലതകളും,ഇനിയും വെളിപ്പെടാത്ത നിഘൂടതകളെകുറിച്ചുള്ള ചിന്തകളും മാത്രം ആയിരുന്നു.

ഒരാള്‍ക്ക് മറ്റൊരാളെ കുറിച്ചുള്ള അറിവ് ഒരു "മരീചിക" ആയി അവശേഷിപ്പിച്ചുകൊണ്ടവര്‍ രണ്ടുവഴി പിരിഞ്ഞുപോയി.

പിരിയുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷം ദൈവത്തിനായിരുന്നു!!

കാരണം തന്‍റെ സൃഷ്ടികളില്‍ ഏറ്റവും "ആപല്‍ക്കാരി"യില്‍ നിന്നും ആണു തനിപ്പോ കഷ്ടിച്ച് രക്ഷപെട്ടതെന്നു ദൈവത്തിനറിയാമായിരുന്നു. 

********************************************************************

No comments:

Post a Comment