എന്‍റെ സിനിമ എന്ന ഈ പംക്തിയുടെ ആദ്യ ഷോയില്‍ സിനിമ കാണുവാന്‍ വന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട്, അടുത്ത ഷോയിലേയ്ക്ക് കടക്കുന്നു.
നല്ലൊരു കഥയ്ക്കനുസരിച്ച്,നല്ലൊരു സംവിധായകന്‍റെ കീഴില്‍ കഥാപാത്രങ്ങള്‍ ജീവിക്കുമ്പോള്‍, നല്ലൊരു സിനിമ ജനിക്കുന്നു. ആര്‍ഭാടങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ, അത്തരത്തില്‍ ജനിച്ച ഒരു സിനിമ ആണ് 2001 ഡിസംബര്‍ 28 ന് പുറത്തിറങ്ങിയ "ഐ ആം സാം" എന്ന ഇംഗ്ലീഷ് മൂവി.
ജെസ്സി നെല്‍സണ്‍ കഥയും തിരക്കഥയും എഴുതിയ ഈ സിനിമ ഒരു അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ കഥ പറയുന്നു.
ഏഴു വയസ്സിന്‍റെ മാനസ്സിക വളര്ച്ച മാത്രമുള്ള അച്ഛനായി "സീന്‍ പെന്‍" എന്ന,രണ്ട് തവണ ഓസ്കാര്‍ നേടിയ അതുല്യ നടന്‍ അഭിനയിക്കുക അല്ല, മറിച്ച് അക്ഷരാര്‍ത്ഥത്തില്‍ ജീവിക്കുക തന്നെയാണ്.
ഈ സിനിമയിലെ അഭിനയത്തിന് എന്തൊകൊണ്ട് അദ്ദേഹത്തിന് ഓസ്കാര്‍ കിട്ടിയില്ല എന്നത്, അക്കൊല്ലത്തെ അവാര്‍ഡു നേടിയ സിനിമ കണ്ടപ്പോള്‍ തോന്നാതിരുന്നില്ല എന്നതാണ് സത്യം.
തന്നെക്കാള്‍ മാനസ്സിക വളര്‍ച്ചയില്‍ എത്തിയ, തന്‍റെ മകള്‍ "ലൂസി ഡയമണ്ട്" എന്ന കൊച്ചുസുന്ദരി കുട്ടിയെ അധികാരികള്‍ സാം എന്ന അച്ഛനില്‍ നിന്നും അകറ്റുമ്പോള്‍ നിസ്സഹായനായി മാറുന്ന സാം ഒടുവില്‍,"റിത ഹാരിസന്‍" എന്ന നഗരത്തിലെ പ്രശസ്ത വക്കീലിനെ സമീപിക്കുന്നു.
ആദ്യമെല്ലാം സാമിനെ ഒഴിവാക്കാന്‍ ശ്രമിച്ച "റിത" ഒടുവില്‍ ഫ്രീ ആയി ആ കേസ് വാദിക്കുവാന്‍ തയ്യാറാകുന്നു.
തന്നെക്കാള്‍ മാനസ്സിക വളര്‍ച്ച കുറവുള്ള അച്ഛന്റെ മുന്നില്‍, തന്‍റെ കഴിവുകള്‍ മനപൂര്‍വം കുറച്ചു കാണിക്കുന്ന ലൂസിയും, സാമിനെ പോലെ തന്നെ മാനസ്സിക വളര്ച്ച കുറഞ്ഞ സാമിന്റെ ചില കൂട്ടുകാരുടെ സ്നേഹവും,സാമിന് വേണ്ടി സാക്ഷി പറയുവാന്‍ വരുന്നവരും ഒക്കെ ആയി വളരെ മനോഹരമായ ഒരു സിനിമ ആണ് "ഐ ആം സാം".
മറ്റു തിരക്കുകള്‍ ഒക്കെ ഒഴിഞ്ഞ സമയം, ഒറ്റയ്ക്കിരുന്നു കാണുന്ന ഏതൊരാള്‍ക്കും മനസ്സ് നിറയുന്ന,സന്തോഷ കണ്ണീര്‍ പൊടിയുന്ന പല ഹൃദയ സ്പര്‍ശിയായ രംഗങ്ങളും ഈ സിനിമയുടെ പ്രത്യേകതകള്‍ ആണ്.
ട്രെയിലര്‍ കാണുവാന്‍ ഇവിടെ
നല്ലൊരു കഥയ്ക്കനുസരിച്ച്,നല്ലൊരു സംവിധായകന്‍റെ കീഴില്‍ കഥാപാത്രങ്ങള്‍ ജീവിക്കുമ്പോള്‍, നല്ലൊരു സിനിമ ജനിക്കുന്നു. ആര്‍ഭാടങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ, അത്തരത്തില്‍ ജനിച്ച ഒരു സിനിമ ആണ് 2001 ഡിസംബര്‍ 28 ന് പുറത്തിറങ്ങിയ "ഐ ആം സാം" എന്ന ഇംഗ്ലീഷ് മൂവി.
ജെസ്സി നെല്‍സണ്‍ കഥയും തിരക്കഥയും എഴുതിയ ഈ സിനിമ ഒരു അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ കഥ പറയുന്നു.
ഏഴു വയസ്സിന്‍റെ മാനസ്സിക വളര്ച്ച മാത്രമുള്ള അച്ഛനായി "സീന്‍ പെന്‍" എന്ന,രണ്ട് തവണ ഓസ്കാര്‍ നേടിയ അതുല്യ നടന്‍ അഭിനയിക്കുക അല്ല, മറിച്ച് അക്ഷരാര്‍ത്ഥത്തില്‍ ജീവിക്കുക തന്നെയാണ്.
ഈ സിനിമയിലെ അഭിനയത്തിന് എന്തൊകൊണ്ട് അദ്ദേഹത്തിന് ഓസ്കാര്‍ കിട്ടിയില്ല എന്നത്, അക്കൊല്ലത്തെ അവാര്‍ഡു നേടിയ സിനിമ കണ്ടപ്പോള്‍ തോന്നാതിരുന്നില്ല എന്നതാണ് സത്യം.
ആദ്യമെല്ലാം സാമിനെ ഒഴിവാക്കാന്‍ ശ്രമിച്ച "റിത" ഒടുവില്‍ ഫ്രീ ആയി ആ കേസ് വാദിക്കുവാന്‍ തയ്യാറാകുന്നു.
തന്നെക്കാള്‍ മാനസ്സിക വളര്‍ച്ച കുറവുള്ള അച്ഛന്റെ മുന്നില്‍, തന്‍റെ കഴിവുകള്‍ മനപൂര്‍വം കുറച്ചു കാണിക്കുന്ന ലൂസിയും, സാമിനെ പോലെ തന്നെ മാനസ്സിക വളര്ച്ച കുറഞ്ഞ സാമിന്റെ ചില കൂട്ടുകാരുടെ സ്നേഹവും,സാമിന് വേണ്ടി സാക്ഷി പറയുവാന്‍ വരുന്നവരും ഒക്കെ ആയി വളരെ മനോഹരമായ ഒരു സിനിമ ആണ് "ഐ ആം സാം".
മറ്റു തിരക്കുകള്‍ ഒക്കെ ഒഴിഞ്ഞ സമയം, ഒറ്റയ്ക്കിരുന്നു കാണുന്ന ഏതൊരാള്‍ക്കും മനസ്സ് നിറയുന്ന,സന്തോഷ കണ്ണീര്‍ പൊടിയുന്ന പല ഹൃദയ സ്പര്‍ശിയായ രംഗങ്ങളും ഈ സിനിമയുടെ പ്രത്യേകതകള്‍ ആണ്.
ട്രെയിലര്‍ കാണുവാന്‍ ഇവിടെ
No comments:
Post a Comment