Showing posts with label അരപ്പിരി വണ്ടി. Show all posts
Showing posts with label അരപ്പിരി വണ്ടി. Show all posts

Tuesday, 21 June 2016

അരപ്പിരി വണ്ടി ട്രിപ്പ്‌ 1

********************************************************************************************************
നിയമപരമായ മുന്നറിയിപ്പ്:
അരപ്പിരി വണ്ടിയില്‍ ഇത് വരെ കയറാത്തവര്‍  മുന്‍ഭാഗങ്ങള്‍ വായിച്ചിട്ട് മാത്രം തുടരുക.


**********************************************************************************************************************************
തുടര്‍ന്നു വായിക്കുക.....

                         മണികിലുക്കം കെട്ടിടത്തേയ്ക്ക് ഏവരും ആക്രാന്തത്തോടെ നോക്കി.

അപ്പോളുണ്ട്‌ നാണം കൊണ്ട് പൊതിഞ്ഞ മുഖവുമായി ഒരു "തൈ കിളവി" വേച്ചു വേച്ച് കടന്നു വരുന്നു. സര്‍ക്കാര്‍ പണം അടിച്ച്മാറ്റിയ കേസില്‍ സസ്പെന്‍ഷനില്‍ പറഞ്ഞുവിട്ട സര്‍ക്കാര്‍ വാഹന കണ്ടക്ടര്‍ കുസുമം!! പണിലാല്‍ റാവുത്തറുടെ ബാല്യകാല സഖി.

വലിഞ്ഞ സ്പ്രിംഗ് പോലത്തെ മുടിയും,പായല് പിടിച്ച മുറം പോലത്തെ പല്ലുകളും കാട്ടി ചിരിച്ചുകൊണ്ട്,ഏതോ പൊട്ട കവിതയും മൂളിക്കൊണ്ട് വണ്ടിക്കു നേരെ നടന്നടുക്കുന്ന കുസുമത്തിന് തൊട്ടു പിന്നില്‍ മറ്റൊരു രൂപം.

കണ്ടക്ടര്‍ക്ക് പിന്നില്‍, പണിലാല്‍ റാവുത്തറുടെ പ്രധാന ഭൂതം എന്നറിയപ്പെടുന്ന “സജിന മൂത്താപ്പ” യെ കൂടി കണ്ടപ്പോള്‍ പൂവാലന്സ്സ് എല്ലാം മുഖം തിരിച്ചു. "ഇനി മുത്തശി കഥകളും ഉപദേശങ്ങളും മാത്രം കേള്‍ക്കേണ്ടി വരുമല്ലോ”.

*******************

കുസുമത്തിന്‍റെ ഡബിള്‍ ബെല്‍ കേട്ടതോടെ “പ്ലിങ്ങന്‍ കുഞ്ഞാക്ക” വണ്ടി സ്ടാര്ട്ടാക്കി.

വണ്ടിയില്‍ പെണ് കണ്ടക്ടര്‍ ആണെന്നറിഞ്ഞ, ആക്ക്രി പെറുക്കാന്‍ പോയ ആക്രിവാസു,ആക്രി പെറുക്കല്‍ മാറ്റി വച്ച് ഓടി കിതച്ചെത്തി.
ആക്രിവാസുന് പിന്നാലെ ഒരു വിധം ഇഴഞ്ഞെത്തിയ വെട്ടിരുമ്പ് മത്തായി ആക്രിയുടെ "ആക്ക്രിയേല്‍" തന്നെ പിടിത്തമിട്ടു.അപ്പോഴേയ്ക്കും വണ്ടി നീങ്ങി തുടങ്ങി.വാതിലേല്‍ തൂങ്ങി നില്‍ക്കുന്ന ആക്രിവാസുവും, ആക്രിവാസുന്‍റെ ആക്രിയേല്‍ തൂങ്ങി പിടിച്ച് വെട്ടിരുമ്പ് മത്തായിയും.....

ആ പോക്ക് കണ്ട പണിലാല്‍ റാവുത്തര്‍, ബാല്യകാല സഖിക്ക് നല്ലൊരു പണി കൊടുത്ത സന്തോഷത്തില്‍ പൊട്ടി ചിരിച്ചു.

**************

അതേ സമയം അരപ്പിരിവണ്ടിയില്‍ നിലത്തിരുന്ന് ചീട്ടുകളിച്ചവരുടെ മേലേയ്ക്കു സീറ്റിലിരുന്നുറങ്ങിയ ഗുണ്ട ഉരുണ്ട് പിടഞ്ഞ് വീണു.നിലത്ത് വീണ ഗുണ്ട ഉറക്കെ വിളിച്ചു കൂവി.

“തീ തീ തീ.....”

തീ എന്ന് കേട്ടതും കലിപ്പ് മുഖവുമായി പിണങ്ങി ഇരുന്ന പഴയ വിപ്പ് കുപ്പയും മറിച്ചിട്ട് സീറ്റിനടിയില്‍ കയറി ഒളിച്ചു.അവിടിരുന്ന് തെറി വിളി തുടങ്ങി.

ആരാടാ എന്നെ തള്ളിയിട്ടെ” എന്ന് ചോദിച്ചുകൊണ്ട് പിടഞ്ഞെണിറ്റ ഗുണ്ടയുടെ മുന്നില്‍ ഒലക്കയുമായി വന്നുപെട്ട അധികാരി മാടം, ലേഡിസ്സ് സീറ്റിനടുത്ത്‌ അഴകിയ രാവണന്‍ ആയി നിറഞ്ഞാടിക്കൊണ്ടിരുന്ന പൊട്ട മണ്‍കലത്തിന് നേരെ വിരല്‍ ചൂണ്ടി.കണ്ട പാടെ കാണാത്ത പാടെ അങ്ങോട്ട്‌ പാഞ്ഞ ഗുണ്ടയ്ക്ക് മുന്നില്‍ പെടലി ഒരുകുപ്പി "ചാരായം" എടുത്തുവച്ചു.

ചാരായം കണ്ട ഗുണ്ട, പെടലിയുടെ തെയ്യാര കളി കണ്ടില്ലെന്നു നടിച്ചു.ചാരായ മണം അടിച്ച വെട്ടിരുമ്പ് മത്തായി ആക്രിയെലേ പിടി വിട്ട് പതുക്കെ ഇഴഞ്ഞ് കുപ്പിക്കരുകില്‍ എത്തി പത്തി വിടര്‍ത്തി.ഓസിക്കടിക്കാന്‍ വന്ന മത്തായിയെ കൂട്ട് കിട്ടിയ ഗുണ്ട സന്തോഷം കൊണ്ട് തെറിപാട്ട് തുടങ്ങി.
പണ്ടാരാ കാലാ.... കോന്തന്‍ മത്തായി.
ഓസിക്കടിക്കാന്‍ വന്നോനല്ലേ നീ ...
ആസിഡ് കിട്ട്യാലും ഓസിനടിക്കും 
തിരുപ്പൂരെ ഊച്ചാളി കിളവന്‍ മത്തായി ..

അപ്പോഴാണ് വണ്ടിക്ക് കുറുകെ ഒരു പെണ്‍പട വട്ടം കയറി നില്‍ക്കുന്നത് പ്ലിങ്ങന്‍ കണ്ടത്.കണ്ട പാടെ ആഞ്ഞു ചവുട്ടിയത്‌ കൊണ്ട് ഞെരിഞ്ഞമര്‍ന്നു ചാടി കുത്തി, അലറി വിളിച്ചുകൊണ്ട് വണ്ടി നിന്നു.വണ്ടിയേല്‍ തൂങ്ങിനിന്നാടിയ ആക്രിവാസു തെറിച്ച് ഗ്രാമത്തിലെ അഴുക്കു ചാലില്‍ വീണു.അതോടെ ആ ചാല്‍ മൊത്തത്തില്‍ മലിനമായി.

വണ്ടിയേലെ ഒലക്ക കൊണ്ട് പലരുടെയും പല്ലിളകി.
വണ്ടി നിന്ന പാടെ പെണ്പട അടുത്ത് വന്നു.അവര്‍ക്കിടയില്‍ നിന്നും അതിശയന്‍ കണക്കെ വലിയ ശരീരവും ചെറിയ ബുദ്ധിയും കൈയ്യില്‍ കോലുമുട്ടായിയുമായി, വള്ളി നിക്കറിട്ടു മൂക്കൊലിപ്പിച്ചൊരു ചെറുക്കന്‍.

"ഇവനും ഗുണ്ടയാ.ഞങ്ങടെ ഒരേ ഒരു ആങ്ങള.ഇവനും വണ്ടിയേല്‍ കയറണം പോലും"

"ഗുണ്ട" എന്ന് കേട്ടപ്പോള്‍തന്നെ പേടിച്ച കണ്ടക്ടര്‍ കുസുമം ഉടന്‍തന്നെ, ആ പീറ ചെറുക്കനെ പിടിച്ച് വണ്ടിയേല്‍ കയറ്റി."താനല്ലാതെ മറ്റൊരു ഗുണ്ടയോ" എന്ന് കരുതി ഗുണ്ടവിനു കത്തിയേല്‍ പിടി മുറുക്കി.
"ഉള്ള ഗുണ്ടയെ തന്നെ സഹിക്കാന്‍ പറ്റാതെ ഇരിക്കുമ്പോളാ വേറൊരെണ്ണം" എന്ന് ചിലര്‍.
"പുതിയ ഗുണ്ടയെ വച്ച് പഴയ ഗുണ്ടയെ ഒതുക്കാം" എന്ന് മറ്റു ചിലര്‍.

വണ്ടിയേല്‍ ഗുണ്ട പ്രശ്നം രൂക്ഷമാകുന്നതിനു മുന്നേ തന്നെ പ്ലിങ്ങന്‍ കുഞ്ഞാക്ക വീണ്ടും വണ്ടി എടുക്കാന്‍ തുടങ്ങിയപ്പോളെയ്ക്കും കയ്യില്‍ കുറെ കൊച്ചുപുസ്തകങ്ങളുമായി ഒരുവന്‍ ചാടി കയറി.

വട്ട മുഖം,ചട്ടി തല, തേച്ചുമിനുക്കിയ മുഖം. കള്ളചിരിയും വീഞ്ഞിന്‍റെ മണവും കുറുക്കന്‍റെ  നോട്ടവുമായി വന്നവന്‍ എരിവും പുളിവും ഉള്ള തീവ്രവികാരങ്ങള്‍ തുളുമ്പുന്ന പുസ്തകങ്ങള്‍ വിറ്റ് കൈ നിറയെ പണം വാരി.മനസ്സിനും ശരീരത്തിനും ചൂട് പിടിപ്പിക്കുന്ന പുസ്തകങ്ങള്‍ വായിച്ച ആരാധകര്‍ക്കും ആരാധികമാര്‍ക്കും മുന്നില്‍ അവന്‍ പമ്മന്‍ ആയി മാറി.

വണ്ടി പിന്നെയും ഓടി തുടങ്ങിയപ്പോള്‍, ബോറടി മാറ്റാനായി അന്താക്ഷരി കളി തുടങ്ങി.പല പല ടീമുകളായി വാശിയോടെ പൊരുതി.പെണ്‍പടയുടെ തെറ്റിയ വരികള്‍ തിരുത്തിക്കൊടുത്ത പെടലിയെ ആരോ "മൂരാച്ചി" എന്ന് വിളിച്ചു.വിളി കേട്ട പെടലി നെഞ്ചത്തടിച്ച് നിലവിളിച്ചു.മൂക്ക് പിഴിഞ്ഞ് അടുത്തവന്റെ ഷര്‍ട്ടില്‍ തേച്ചു.എന്നിട്ടും സങ്കടം മാറഞ്ഞ്‌ മൂന്നര കട്ടയില്‍ ഒരു വിരഹ ഗാനം കാറി കൂവിയേച്ചു പുറകിലെ സീറ്റില്‍ പോയിരുന്നുറങ്ങി.

അതുകണ്ട പലരും ശവത്തെല്‍ കുത്തുന്ന പോലെ പൊട്ടിചിരിച്ചു.

*****************************
തൊട്ടടുത്ത സ്റ്റോപ്പില്‍ നിന്നും വിക്കനായ ഒരു കുടനന്നാക്കുകാരനും പൊട്ടനായ ഒരു ചെരുപ്പ് കുത്തിയും കൂടി തോളത്ത് കൈയിട്ട് കയറി വന്നു.ഒരുവന്‍ അല്‍പ്പം വിക്കുള്ളവന്‍ 
"സൂ... സൂ ... സൂ ...സൂ " അവന്‍ കിടന്ന് വിക്കി.
 ചെരിപ്പ്കുത്താന്‍ പറ്റിയ സ്ഥലം കണ്ട് പിടിച്ച പോട്ടനാവട്ടെ "സമാധി"യിലിരിക്കും പോലെ ഒരു മൂലയ്ക്ക് പോയി കുത്തിയിരുന്നു.



                                                                                                            (ജും ജും)

Wednesday, 13 January 2016

അരപ്പിരി വണ്ടി - ഒടുവില്‍ വണ്ടി വന്നു !!



ഹോണടി കേട്ട് ഉടു മുണ്ട് തലയില്‍ ചുറ്റി ചാടി എണീറ്റ്‌ വെട്ടിരുമ്പ് മത്തായി താളത്തില്‍ പാടി

പി..പ്പിരി പിരി പിരി അരപ്പിരി വണ്ടി..
വളവു തിരിഞ്ഞിതാ പാഞ്ഞു വരുന്നേ....
കലപില കൂട്ടണ മുഴു വട്ടുകള്ക്കെല്ലാം....
കുത്തിയിരിക്കാതെ... വണ്ടിയില്‍ പോകാം....

പാട്ട് പാടിയതും വെട്ടിരുമ്പ് വെട്ടിയിട്ട പോലെ ദെ കിടക്കുന്നു.
“പൊക്കോ ... പൊക്കോ” എന്ന് കേട്ട് എല്ലാരും മത്തായിച്ചനെ മറികടന്നു പോയി.അതുകണ്ട മത്തായി, “എന്നെ പൊക്കോ... എന്നെ പൊക്കോ” എന്ന് തിരുത്തി.

ഗ്രാമത്തിനെ മുഴുവന്‍ കോരിത്തരിപ്പിച്ചു കൊണ്ട് വളവുതിരിഞ്ഞ് കുണുങ്ങി കുണുങ്ങി അതാ “അരപ്പിരിവണ്ടി”!!

വണ്ടി വന്നു നിന്ന ഉടന്‍ ജനല്‍ വഴി ചാടികയറി ലേഡീസ്സ് സീറ്റിനു തൊട്ടടുത്തായ് കുത്തിയിരുന്ന “പൊട്ട മണ്‍കല”ത്തെ സ്പാനറിനെറിഞ്ഞോടിച്ചു കൊണ്ട് ഡ്രൈവര്‍ പ്ലിങ്ങന്‍ കുഞ്ഞാക്ക പുറത്തിറങ്ങി.അപ്പോളേയ്ക്കും ഗ്രാമ മന്ത്രവാദി , “ചെര്‍പ്പാടന്‍ ആദിത്യന്‍ നമ്പൂരി” ടോയലറ്റു ബ്രഷുപോലത്തെ മീശയും തടവി, കയ്യില്‍ ഒരു ഉണങ്ങിയ നാരങ്ങയും, അഞ്ചാറു ചെമ്പരത്തി പൂവും പിടിച്ചെത്തി.പൂവെറിഞ്ഞു പൂജ നടത്തി, നാരങ്ങ ടയറിനും റോഡിനുമിടയില്‍ തിരുകിയ ശേഷം,
“ഇനി വണ്ടി പുറപ്പെട്ടോളൂ” എന്ന് നീട്ടി വലിച്ചു പറഞ്ഞത് കേട്ട് എല്ലാവരും വണ്ടിയില്‍ ഇടിച്ചു കയറി.

പെണ്ണുങ്ങളായി വളര്‍ന്നോരെല്ലാം അങ്കം ജയിച്ച ഭാവേന മുന്‍ സീറ്റുകളില്‍ കുത്തിയിരുന്നു പരദൂഷണ പൊതിയഴിച്ചു.
എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന് കരുതി “പൊട്ട മണ്‍കലം” അവര്‍ക്കൊപ്പം കൂടി.

ലേഡീസ്സ് സീറ്റിന്‍ ചുറ്റുമായി, “വിജിന്‍ പുത്തനച്ചി”, ഓറഞ്ചു ജാഫര്‍”, “മെഹറിന്‍ ജീവി”, “പഞ്ചാര കുഞ്ചു”, “വെറും പൂവാലന്‍”, “സദാചാരപൂവാലന്‍, ചീയേഴ്സ്സ് മോളികാവ് ”,അഭിനവ കംസന്‍” എന്നിവര്‍ പല പല കമന്റ്‌കളുമായി പാറി നടന്നു.എല്ലാവര്‍ക്കും മുന്നിലായി, ഓട്ടുഭരണിയില്‍ വിഗ്ഗ് വച്ചപോലെ “പെടലിഭായി” തെയ്യരോ പാടി നടന്നു.
ഇതെല്ലാം കണ്ട് പല പല പുച്ഛങ്ങള്‍ വാരി വിതറി പഴയ വിപ്പ് കുപ്പയ്ക്കരികില്‍ ചൊറിഞ്ഞിരുന്നു.

നിമിഷ നേരം കൊണ്ട് വണ്ടി നിറഞ്ഞു.സീറ്റുകിട്ടാത്തവര്‍ കുത്തിയിരുന്നു ചീട്ടുകളിച്ചു.സീറ്റുവേണം എന്ന് പറഞ്ഞ് വഴക്കുണ്ടാക്കിയ അക്കൊസ്സേട്ടനെ ഗുണ്ട പിടിച്ച് പുറത്തെറിഞ്ഞു.കഞ്ഞിവെള്ള സൂപ്പുമായി വന്ന “പഴയ മുഖ്യ” ഉരുണ്ടു വീണ് മണ്ട കലങ്ങി പഞ്ഞിക്കിടാന്‍ പോയി.റോഡില്‍ വീണ സൂപ്പ് നക്കി കുടിച്ച ഒരു പട്ടി വയറിളകികൊണ്ട് ഓടുന്നത് കാണാമായിരുന്നു.

ആളുകള്‍ നിറഞ്ഞ സമയം , പിന്നില്‍ നിന്നൊരു പതുങ്ങിയ ശബ്ദം..
കുഞ്ഞാടുകളെ... നിങ്ങള്‍ പ്രാര്‍ഥിക്കുവിന്‍!!
ദൈവം നിങ്ങളെ കൈവെടിയില്ല
നോക്കുമ്പോള്‍, നീളന്‍ കുപ്പായവും മത ഗ്രന്ധവും മറുകൈയില്‍ ചപ്പാത്തി പലകയുമായി, ഡോക്ടറുടെ ഇടിയും കുത്തും പേടിച്ച്, അടുക്കള വിട്ടു ദൈവ വിളികിട്ടി മതപ്രവാചകനായ പഴയ വിപ്ലവപാര്‍ട്ടിക്കാരന്‍ മാങ്കോയിക്കല്‍ കറുപ്പുണ്ണി!!
ദൈവമാര്‍ഗിയായ കുഞ്ഞികുറുപ്പ്, മുഖ്യനെ നോക്കി പ്രാര്‍ഥിച്ചു....
സാത്താനെ ദൂരെ പോ
പിന്നഞ്ചാറ് വചനങ്ങളും ചൊല്ലി.
കേട്ടപാതി കേള്‍ക്കാത്ത പാതി,"എന്നാ പോയേക്കാം" എന്ന് പറഞ്ഞ് മുഖ്യനും ഒപ്പം പൂക്കോട്ടുംപടി ബബ്ബബ്ബയും സ്ഥലം വിട്ടു.

നാളെയാണ് നാളെയാണ് നാളെയാണ് ഭാഗ്യം.മടിച്ചിടാതെ കടന്നു വരൂ.ഇന്നത്തെ ഊളകള്‍ നാളത്തെ റാങ്ക്കാര്‍

മണ്ണിര വില്‍പ്പന നിര്‍ത്തി ഗ്രാമ സര്‍ക്കാരിന്‍റെ  “സാഹിത്യവേദി ലോട്ടറി” കച്ചവടം തുടങ്ങിയ ഒരു മാര്‍വാടിയും, ഒപ്പം ഗ്രാമ സര്‍ക്കാരിന്‍റെ തന്നെ മാസ്റര്‍ പീസ്സു ലോട്ടറി ആയ “സംവാദ വേദി ലോട്ടറി” യുമായി മറ്റൊരു പാണ്ടിയും.

സാര്‍ , നാളെയാണ് നാളെയാണ് നാളെയാണ് നറുക്കെടുപ്പ്.ഒന്നാം സമ്മാനം ഉടനടി അപ്പ്രൂവലും പൂമുഖത്തൊരു ഫ്ലാറ്റും.!!

രണ്ടാം സമ്മാനം രാത്രീ അപ്പ്രൂവലും,നേരം വെളുക്കും വരെ പൂമുഖത്തൊരു കസ്സെരയും!!

പ്രോത്സാഹന സമ്മാനമായി തോന്നുമ്പോ അപ്പ്രൂവലും, അടുക്കള വെളിയില്‍ ഒരു കല്ലും!!

അവസാന നമ്പര്‍ സമ്മാനം “ഒതുക്കത്തില്‍ ഒരു തള്ളും, ചവറ്റു കോട്ടയില്‍ ഒരു സ്ഥാനവും!!”

ലോട്ടറി കച്ചവടം പൊടി പൊടിച്ചു.പല മണ്ടന്മാരും മണ്ടികളും ഉള്ളത് തപ്പി പെറുക്കി ലോട്ടറി വാങ്ങി.കിട്ടിയ കായും കൊണ്ട് സംഘാടകര്‍ മുങ്ങി.പോങ്ങിയതാവട്ടെ കൊച്ചിമുതലാളിയുടെ “ടിപ്പു സഭ” യിലും. ഉള്ളത് നല്‍കി അവര്‍ ടിപ്പുകള്‍ വാങ്ങി.

പത്രകച്ചവടം നിര്‍ത്തി ആക്രി കട തുടങ്ങിയ ആക്രി വാസു ,“തനിക്കാരും ആക്രി തരണില്ല,ഒറ്റയ്ക്ക് പെറുക്കി വിറ്റ് വേണം വാറ്റു വാങ്ങുവാന്‍” എന്നും പറഞ്ഞ് വണ്ടിയില്‍ കേറാതെ ആക്രി പെറുക്കാന്‍ പോയി.

“ആക്രി പെറുക്കി മടങ്ങും നേരം ...
ഓടയില്‍ നിന്നൊരു മാസിക കിട്ടി
മസാലകള്‍ പലവിധം പേജുകള്‍ നിറയെ
അമ്പട!! ഞാനിതു സംഭവമാക്കും!!”
മാസികയും ആക്രിയും കൊണ്ട് വാസു ഓടി വണ്ടിയില്‍ കയറി.


അപ്പോളേയ്ക്കും സിങ്കവും പുലിയും ഒപ്പം ഒരു കുട്ടിയാനയും എഴുന്നള്ളി വന്നത്.ആനയും അമ്പാരിയും മേളവുമായി ആദ്യ യാത്രയ്ക്കായി വണ്ടി ഒരുങ്ങി.


അപ്പോഴേയ്ക്കും RTO പണിലാല്‍ റാവുത്തര്‍ എങ്ങോ നിന്നു കിട്ടിയ വെള്ളം ചേര്‍ത്ത “അര ഉരി പാലു”മായി രംഗത്തെത്തിയത്. പാല് കുടിച്ച് പലരും ഏമ്പക്കം വിട്ടു.വിട്ടവര്‍ക്കൊക്കെ റാവുത്തര്‍ എട്ടിന്‍റെ  പണിയും കൊടുത്തു.അപ്പോളാണ് പണിലാല്‍ റാവുത്തരുടെ പിന്നിലായി ഒരു മണികിലുക്കം കേട്ടത്. 

                                     (ജും ..ജും..)

Wednesday, 23 December 2015

അരപ്പിരി വണ്ടി - പെര്‍മിറ്റ് നേടി !!



          പിരി പിരി..... പി...പ്പിരി അരപ്പിരി വണ്ടി....
          പിമ്പിരി മൂത്തപ്പോ പമ്പരമായി
          പമ്പരം കറങ്ങീപ്പോ കോമരമായി
          കോമരം തുള്ളീപ്പോ വന്മരമായി
          വന്മരം പെറ്റൊരു ആന ജനിച്ചേ
          ആനേടെ പിന്നിലോരഞ്ചാറ് കൊമ്പ്
                    കൊമ്പ് മുറിച്ചിട്ട് സദ്യ ഒരുക്കി
                    സദ്യ ഉരുട്ടി ആ കൊട്ടാരം തീര്ത്തേ
                    കൊട്ടാര മുറ്റത്ത്‌ പിരി മരം നട്ടേ..
                    കര കര... കുറു കുറു ചറ പറയെന്ന്
                    പിരി മരം നിറയേ അരപ്പിരി കായ്ച്ചേ......
                    കായ്കള്‍ നിറച്ചൊരു വണ്ടി വരുന്നേ
                    പി..പ്പിരി പിരി പിരി അരപ്പിരി വണ്ടി!!


ടവഴിയില്‍ “ഒണക്ക ചുള്ളി” വച്ചു എന്നും പറഞ്ഞ്, ചുള്ളികമ്പേല്‍ തട്ടിവീണ്, തവള കണക്കുള്ള  പെടലി പോയ ചട്ടിതലയന്‍ “വീക്കിലിഭായി” യും, “ഇഞ്ചയ്ക്കല്‍ മത്തായി നമ്പൂരിയും” തമ്മില്‍ ബസ്സ്‌സ്റ്റോപ്പില്‍ വച്ച് നടന്ന ഉന്തും തള്ളും നിര്‍ത്തുവാനായി ഒടുവില്‍ “ഒലക്ക” അടിതന്നെ വേണ്ടി വന്നു.അപ്പോളാണ് “തലയോട്ടിയേല്‍ മുടി കിളിര്‍ത്ത” പോലുള്ള തലയുമായി നില്‍ക്കുന്നവനെ പെടലിഭായി ശ്രദ്ധിച്ചത്.നടവഴിയില്‍ ചാരി വച്ചിരുന്നത് ഒണക്ക ചുള്ളി അല്ല,പകരം കോന്ത്രപല്ല് കാട്ടി ഇളിച്ചോണ്ട്‌ "കരികൂട്ട്‌ നത്തോലി!!"

കോഫി ഹൌസ്സില്‍ വച്ച് തെന്നെ പറ്റിച്ച ദേഷ്യം കൂടി ചേര്‍ത്ത് അവന്‍റെ “ആരോ കാറിതുപ്പിയ” പോലുള്ള മോന്തയ്ക്കിട്ട് തന്നെ ഒന്ന് കൊടുക്കണം എന്ന ഉദ്ദേശത്തില്‍ കൈയ്യും പൊക്കി, തന്‍റെ നേരെ  ഉരുണ്ടുരുണ്ട് വരുന്ന പെടലിയെ കണ്ട്, ഏറുകൊണ്ട പട്ടി കണക്കെ കരഞ്ഞോണ്ട് നത്തോലി എണീറ്റോടി.

വയസ്സനാം കാലത്ത് കുത്തി നടക്കാന്‍ ഒരു വടി എന്ന കണക്കെ കൊണ്ട് നടന്ന നത്തോലി പോയതോടെ ഇഞ്ചയ്ക്കല്‍ മത്തായി നമ്പൂരി ഒരു മുക്കില്‍ പോയിരുന്നു പൊടി വലി തുടങ്ങി.

അപ്പോളേയ്ക്കും,“അരപ്പിരി വണ്ടി”യുടെ ആദ്യ ട്രിപ്പ്‌ “ഫ്രീ” എന്നറിഞ്ഞ്, ഓസിക്ക് കിട്ടിയാല്‍ ആസിഡും കുടിക്കുന്ന ടിപ്പുതോരപ്പന്മാര്‍ പലരും തിങ്ങി നിറഞ്ഞു.അവരെ തള്ളി മാറ്റിക്കൊണ്ട്, വണ്ടിയില്‍ ചൂടുവാനുള്ള ഒരുപിടി രചനകളുമായി ചിലര്‍ പൂമുഖത്തെത്തി.ആള് കൂടുന്നത് കണ്ട് ചൊറി പിടിച്ചൊരു പയ്യന്‍, ഒരു കുട്ടയില്‍ കുറെ ബലൂണും, പിന്നും,ചെവി തോണ്ടിയും ഒക്കെ നിറച്ചുംകൊണ്ട് കടന്നു വന്നു.

ബലൂണ്‍ ബലൂണ്‍ ബലൂണേ...യ്.....
പിന്ന്,മൊട്ടുസൂചി,
ചെവി തോ...ണ്ടി..യേ ......”

“ഓണത്തിനിടയിലാ പൂട്ട്‌ കച്ചവടം, ഒന്ന് മാറടാ” എന്നും പറഞ്ഞ് അവനെ ഉന്തി മാറ്റി ഒരു മുട്ടാളന്‍!!
പൊക്കി ചുറ്റിയ കൈലിക്കടിയില്‍ പാവാട പോലെ കിടന്നാടുന്ന കള്ളി കളസ്സവുമിട്ടു ഗ്രാമത്തിലെ പോക്കിരി “ഗുണ്ട വിനു”.

തഞ്ചത്തില്‍ നിന്നങ്ങനെ “കോല്‍ഐസ്സ്” നുണഞ്ഞോണ്ടിരുന്ന പൊട്ട മണ്‍കലത്തില്‍ ഒട്ടി മുണ്ട് പറിഞ്ഞതറിയാതെ, മുന്നിലെത്തിയ ഗുണ്ട അടക്കിയ ചിരികള്‍ കേട്ട് താഴെ നോക്കിയപ്പോള്‍- മുണ്ടില്ല.



മുണ്ട് കേസ്സില്‍ തല്ലുണ്ടാക്കിയ ഗുണ്ടയെ “പട്ട” കൊടുത്ത് പാട്ടിലാക്കി “കുപ്പത്തൊട്ടി” കൊണ്ടോയ സമയം നോക്കി, മുത്തിയമ്മ പുതിയ അന്താക്ഷരി തുടങ്ങി.മണ്ടത്തരങ്ങള്‍ കൊണ്ട് ഗുണ്ടുമോള്‍ കളം നിറഞ്ഞപ്പോള്‍, നാടനടിച്ചു കിറുങ്ങി ഇരിക്കുന്ന “വെട്ടിരുമ്പ് മത്തായി” താളത്തില്‍ തന്നെ പതിവുപോലെ  ആരുടെയോ തന്തയ്ക്കു വിളി തുടങ്ങി 

               തന്താനെ താനേ .... തക തന്താനം താനേ...
               തന്താനെ ..താനേ ... തക .......
               
മത്തായിച്ചന്‍റെ വായടയ്ക്കാനെന്നോണം,ഗ്രാമത്തില്‍ ഉണ്ടാരുന്ന കോളാമ്പി മൈക്ക് ഞരങ്ങി വിളിച്ച് അന്നാദ്യമായി ചിലച്ചു.

"യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, RTO പണിലാല്‍ റാവുത്തറുടെ പെര്‍മിറ്റ്‌ കിട്ടിയ.......
ചര്‍ച്ച മുക്ക് വഴി ആല്‍ത്തറ കറങ്ങി , ചാറ്റ്കുളം വഴി  രചനാ കുന്നിലേയ്ക്ക് പോകുന്ന അരപ്പിരി വണ്ടി, ഇപ്പോളെങ്കിലും വന്നുചേര്‍ന്നാല്‍........ പ്ലാറ്റ്ഫോം നമ്പര്‍ അഞ്ചാറ് പൂജ്യം കുത്ത് പിന്നേം പൂജ്യത്തില്‍ ഇടിച്ചു നിര്‍ത്തേണ്ടതാണ്"

പറഞ്ഞ് തീര്‍ന്നില്ല , അങ്ങകലെ നിന്നൊരു "ആക്കിയ"ഹോണ്‍ അടി മുഴങ്ങി.


പി..പ്പിരി..... പിരി.... പിരി....
പി..പ്പിരി പെ ... പേ.................
പി ..പ്പി ...പൊ പ്പോ ........പോം......





                   ബ്ഭുഹ് ഹ ഹ ഹ ഹ 



                                                                         (ജും ജും......)

Friday, 13 November 2015

“അരപ്പിരി വണ്ടി”


       കാണാകാഴ്ചകള്‍ കാണുന്നതിനും,കണ്ടതൊക്കെ പൊതുമാധ്യത്തില്‍ വിളമ്പുന്നതിനും ഒക്കെ പറ്റിയ ഒളിക്യാമറ കണ്ണുകളായ “ബൈനോക്കുലര്‍ ഐ” ഉള്ള “അരപ്പിരി വണ്ടി” ഗ്രാമത്തിലൂടെ ഉടന്‍ തന്നെ ഓട്ടം തുടങ്ങുകയാണ്.

      മറ്റു സാരഥികളെ ആരെയെങ്കിലും കിട്ടുന്നത് വരെ ഒഴിവു സമയങ്ങള്‍ നോക്കി, വണ്ടി ഓട്ടാം എന്ന് “കുഞ്ഞാക്ക ശാന്തേട്ടന്‍” പ്ലിങ്ങിയിട്ടുണ്ട്.അതുകൊണ്ട് പ്രത്യേക സമയ നിഷ്ഠ ഒന്നും ഇല്ലാതെ,RTOപണിലാല്‍ റാവുത്തറുടെ” അനുമതിയോടെ,തോന്നുമ്പോള്‍...... തോന്നുന്ന പോലെ വണ്ടി ഓടുന്നതാണ്.

           വണ്ടിക്കു വേണ്ട ഗ്രീസും ഓയിലും മറ്റു സ്പെയര്‍ പാര്‍ട്സുകളും “താടി മാഷ്” അറിയാതെ അടിച്ചുമാറ്റി തരാം എന്ന് ഗ്രാമം വര്‍ക്ക്ഷോപ്പുകാരന്‍ "തരുണ്‍ KSRTC” സമ്മതിച്ചിട്ടുണ്ട്.


കണ്ടക്ടര്‍ ആയി “കിണ്ണപ്പനും”, “സ്വാഹ”യും, “അക്കൊസ്സേട്ടനും”  അപേക്ഷിച്ചിട്ടുണ്ടേലും,കിട്ടുന്ന ചൊള മൊത്തമായി “വാനിഷ്” ആവരുത് എന്നതിനാല്‍ പുതിയ അപേക്ഷകള്‍ പരിഗണിക്കുന്നതാണ്.


വണ്ടിയിലെ “കിളി” പോസ്റ്റിനു വേണ്ടി, “കരിക്കൂട്ട് നത്തോലി”, “ഓറഞ്ചു ജാഫര്‍”, “മെഹറിന്‍ ജീവി”, വാത്സ്യായന മഹര്‍ഷിയെ നേരില്‍ കാണാന്‍ കൊതിച്ചു നടക്കുന്ന “പഞ്ചാര കുഞ്ചു”, “വെറും പൂവാലന്‍”, “സദാചാരപൂവാലന്‍” തുടങ്ങി “വഴിയെ പോയവന്മാര്‍” എല്ലാരും!!
കൂടാതെ,
വട്ടന്‍,പൊട്ടന്‍,മൊട്ടന്‍,കുട്ടന്‍,ചുള്ളന്‍,കുള്ളന്‍ തുടങ്ങിയ വഷളന്മാരും..........

വെട്ട്,നെട്ട്,ചട്ടി,വട്ടി,കൊട്ടി.... തുടങ്ങിയ “ഊരന്‍”മാരും,

ആപ്പ,ഊപ്പ,വീപ്പ,കപ്പ,കുപ്പ,.....തുടങ്ങി “നാടന്‍”മാരും........

കോഫി മാക്രിനൂര്‍,A+B (സണ്ണി) ആക്രികോട്ട, അക്കാക്ക,മുല്ലാക്ക,വിജിന്‍ പുത്തനച്ചി  തുടങ്ങി പല പോക്ക്രികളും............


എന്തിനേറെ!!


തിരുപ്പൂര്‍ മാത്തപ്പന്‍”, “അരിപ്രാഞ്ചി”, “ഇഞ്ചക്കല്‍ മത്തായി”, സീസി അടഞ്ഞ് തീര്‍ത്ത് ടിക്കറ്റും നോക്കി ഇരിക്കുന്ന  "പൊട്ട മണ്‍കലം", പാതാംമ്പുഴയില്‍ വായിനോട്ടം നടക്കണില്ല എന്ന ഒറ്റക്കാരണത്താല്‍ തലസ്ഥാന നഗരിയില്‍ എത്തിപ്പെട്ട “പാതപ്പന്‍ റെജിമോന്‍”, “കോയിക്കാട് ജബ്ബാര്‍ ഗൌഡ”, ഗ്രാമത്തിലെ മന്ത്രവാദി “ചേര്‍പ്പാടന്‍ ആദിത്യന്‍ നമ്പൂരി” തുടങ്ങിയ അപ്പൂപ്പന്‍മാരും.....


“മായാവി”,ലുട്ടാപ്പി,ചാത്തന്‍,കുട്ടിച്ചാത്തന്‍ തുടങ്ങിയ പരട്ട പ്രേതങ്ങള്‍ വരേയും അപേക്ഷ അയച്ചിട്ടുള്ളതിനാല്‍ ഈ വണ്ടിയില്‍ “കിളി” പോസ്റ്റ്‌ ഉണ്ടാവില്ല.ആ പോസ്റ്റ്‌ കണ്ട് ആരും ഇളിക്കണ്ട.


ഗുണ്ടാ പിരിവുമായി വന്നാല്‍ “ഗുണ്ട വിനു”വിനെ വ്യാജ CID യുടെ “ഗൂഗിള്‍ മാമന് ഒരു കടപ്പാട്” എന്ന നാടകം ഇരുത്തി കാണിക്കും.എന്നിട്ടും നന്നായില്ലേല്‍ അദ്ദേഹത്തിന്‍റെ തന്നെ “കോമഡി സ്കിറ്റ് കാണുക” എന്ന കടുത്ത ശിക്ഷ തന്നെ കിട്ടുന്നതാണ്‌.


ടിക്കറ്റ്‌ ചെക്കര്‍ ആയി “മാങ്കോയിക്കല്‍ കറുപ്പുണ്ണിയും”, “ഇടിക്കുള തലതിരിഞ്ഞിയും”, “സമാദി ഇക്കയും” “വിന്‍സാരി ചെളിയരയിലും” അപേക്ഷിച്ചിട്ടുണ്ട്.


വണ്ടി കഴുകുന്ന പോസ്റ്റിനു ഗ്രാമത്തിലെ കുഞ്ഞാട് “ഡെന്നിമോന്‍” മാത്രമേ അപേക്ഷ തന്നിട്ടുള്ളൂ.


തിരുവമ്പാടി ഒലക്ക ആബി വക “ഒലക്ക” അടി, വണ്ടിയില്‍ ഫ്രീ ആയി കിട്ടുന്നത്കൊണ്ട് വായി നോക്കികളും പൂവാലന്‍മാരും വണ്ടിയില്‍ സംയമനം പാലിക്കേണ്ടതാണ്.വണ്ടിയില്‍ വിതരണം ചെയ്യുന്ന-കൂതറ മുഖ്യന്‍റെവക സൌജന്യ “പഴങ്കഞ്ഞിവെള്ള സൂപ്പ്” സ്വന്തം റിസ്ക്കില്‍ മാത്രം കുടിക്കുക.അടിച്ചു മാറ്റിയ “പത്രം , “പെടലിവീക്ക്”ലി, “കുപ്പത്തൊട്ടി” എന്നിവ വയ്ക്കുന്നവര്‍ സീറ്റിനടിയില്‍ തന്നെ വയ്ക്കണം എന്ന അഭ്യര്‍ത്ഥന ഉണ്ട്.


പോലീസ്കാര്‍ക്ക് സൌജന്യ യാത്ര ഇല്ലാത്തതിനാല്‍ “ആറ്റിങ്ങല്‍” ഭാഗത്ത്‌ നിന്നും കയറുന്ന മൂരാച്ചികള്‍ ടിക്കറ്റെടുത്തേ പറ്റൂ. “കുടി കിടപ്പ് സ്ഥിരം ആക്കിയാല്‍ JCBക്കാരനേയും, “സ്വസ്തിക് തകിലിനേയും”, “കൊള്ളക്കാരനേയും” പെറുക്കിയെടുത്തു “കുപ്പത്തൊട്ടീ”ലിടും.


സൌഹൃതത്തില്‍ പുതുമയും” ആയി വരുന്ന സ്ഥിരം “സഞ്ചാരികള്‍ക്കും”, “സഹയാത്രികര്‍ക്കും
വേണ്ടി, സീസണ്‍ ടിക്കറ്റ് “ജലസേചന വകുപ്പി”നടുത്തുള്ള “സജിന മൂത്താപ്പ”യുടെ പീടികയില്‍ നിന്നോ, “മത്സ്യവികസന വകുപ്പി”ന്‍റെ തൊട്ടടുത്ത “ബലൂണ്‍ ബിജു”വിന്‍റെ പെട്ടികടയില്‍ നിന്നോ, “ബാബുമോന്‍റെ” ആധാരമെഴുത്ത് ബൂത്തില്‍ നിന്നോ, “വഴക്കാളി മേളയില്‍” മൂന്നാം റാങ്ക് നേടിയ “മുത്തശ്ശിക്കുട്ടി”യുടെ  മുറുക്കാന്‍ കടയില്‍ നിന്നോ  വാങ്ങാവുന്നതാണ്.


മരപ്പട്ടി” പാര്‍ട്ടി, “കൊച്ചി മുതലാളി”യുടെ “ടിപ്പ് സഭയിലെ” അംഗങ്ങള്‍, മലയോര കര്‍ഷക നേതാവായ പിള്ളസാറിന്‍റെ സന്നദ്ധ നാടക സംഘമായ  “സാംസ്‌കാരിക ട്രൂപ്പിലെ” അംഗങ്ങള്‍, തുടങ്ങി ആര്‍ക്കും തന്നെ “അരപ്പിരി വണ്ടി”യില്‍ പ്രത്യേക സീറ്റു സംവരണം ഉണ്ടാവില്ല.


ഉത്ഘാടകനായി വരാം എന്നേറ്റ മൂരാച്ചി, “പ്രതിപക്ഷ നേതാവ്” വീട് പണിക്ക് വന്ന ബംഗാളികളുടെ വക കൂമ്പിനിടി കൊണ്ട് കിടക്കുന്നതിനാലും, പകരം ഉത്ഘാടിക്കാം എന്ന് പറഞ്ഞ് വന്ന “പൂക്കോട്ടുപടി ബ്ബ ബ്ബ ബ്ബ”യും,“ചീയേഴ്സ്സ് മോളികാവും ”, “രചനാവേദി” കുംഭകോണംത്തില്‍,നാട്ടുകാരുടെ അടി പേടിച്ചോടി “കൊടകന്‍” ആയി മാറിയ “ശശി കുമ്പളങ്ങിയും” ഒക്കെ പെരും കള്ളന്മാര്‍ ആയതു കൊണ്ട്, പറ്റിയ ആളെ കിട്ടിയാല്‍ ഉടന്‍ തന്നെ ഗ്രാമത്തിലൂടെ ഈ വണ്ടി ആദ്യ സര്‍വീസ്സ് നടത്തുന്നതാണ്.

ഫോട്ടോ പിടുത്തക്കാരന്‍ “അസീം കാഢ്ബറീസ്സ്” നഴ്സറി പെണ്ണിനെ കല്യാണവും കഴിച്ച്,പാണ്ടി നാട്ടില്‍ ചെന്നു “മണ്ണിര കച്ചവടം” തുടങ്ങിയതിനാല്‍, ഭര്‍ത്താവിനേം കുട്ടികളേയും കൂട്ടി ഡോങ്കി കളിക്കുന്ന “സുമ മുത്തിയമ്മ” യും ഇറ്റലിയില്‍ മണ്ടത്തരത്തില്‍ റിസര്‍ച്ച് ചെയ്യുന്ന “സിനു മോന്‍ ലോ മോളും” കൂടി ഫോട്ടോ പിടുത്തം ഏറ്റെടുത്തിട്ടുണ്ട്.


അറിഞ്ഞും അറിയാതെയും വണ്ടിയിലെ യാത്രക്കരാവേണ്ടി വന്നേക്കാവുന്ന എല്ലാവര്‍ക്കും യാത്ര മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട്,



പോ ... പോം................


                   ബ്ഭുഹുഹഹഹഹഹ!!!