Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, 22 October 2021

പിപ്പി പിള്ള!!

 പീക്കിരി പോ...ക്കിരി

പിപ്പി പിള്ള..


കാലത്തെണീറ്റല്ലോ...

കുട്ടി പിള്ള


എന്താടോ പിള്ളേ നോക്കണത്??

ജലജേടെ ആട്ടല് കണ്ടിട്ടാണോ?


അല്ലെടോ മണ്ട അടിമക്കണ്ണേ

ജലജേടെ ആട്ടല് കണ്ടിട്ടല്ല!!


പിന്നെന്താ പിള്ളേ നോക്കണത്

ചട്ടീടെ മൂടത് പൊട്ടീതാണോ??


അല്ലെടോ മണ്ട ഉണ്ടക്കണ്ണാ..

ചട്ടീടെ പൊട്ടിയത് കണ്ടിട്ടല്ല!!


പിള്ളേച്ചൻ തന്നങ്ങു വാതുറക്കു

പിന്നെന്താ പിള്ളേച്ച കാര്യം പറ.


പീക്കിരി പോക്കിരി...

പീപ്പി പിള്ള...


തത്തക്കം പിത്തക്കം..

കള്ള പിള്ള...


മണ്ടശ്ശിരോമണി അടിമ കണ്ണാ

ജാനൂന്റെ വാറ്റത് നീ എടുത്തോ??


സോമനും സരളയും കുട്ടി ദിയെം

ഓസിക്കടിക്കാനായ് വന്നു ചേരും


അമ്പട കേമ കള്ളപിള്ളേ..

ചട്ടീനേം ജലജെയും കൂടി വിളി


ആയ്യയ്യോ വേണ്ടല്ലോ ഉണ്ടാകണ്ണാ

വയറ്റത്തടിക്കല്ലേ അടിമ കുട്ടാ


ചട്ടിയും പൊട്ടിയും വന്നീടെന്നാൽ

ആക്രാന്തപൂരണ  പൊങ്കാലയാ!!


ഞാനില്ല ഞാനില്ല ഹിന്ദി ചെക്കാ

രണ്ടിനേം കൊണ്ടോയി പൂട്ടിയിട്.

Saturday, 7 January 2017

മുത്തശ്ശി!!

വീട്ടിലെ മുത്തശ്ശി:
ഥകള്‍ പറഞ്ഞ് നടന്നൊരു മുത്തശ്ശി 
ഒരുനാള്‍ കണ്ടൊരു കോമള രൂപം.
കൊമ്പന്‍ മീശയും കുംഭവയറും 
കണ്ട് മയങ്ങി പാവം മുത്തശ്ശി
മോണകള്‍ കാട്ടി ചിരിച്ചൊരാമുത്തശ്ശി 
ഒരുന്നാള്‍ രാവിലോളിച്ചോടി പോയി
കഥകള്‍ കവിതകള്‍ ഒക്കെയുമായി 
കാലന്റൊപ്പം പോയൊരു മുത്തശ്ശി
പിന്നൊരു നാളില്‍ രൂപം മാറി 
കമ്പ്യൂട്ടറിനുള്ളില്‍ ചാടി കയറി.
വിഡ്ഢി പെട്ടിയിലേറിനടന്നാ 
കഥകള്‍ കവിതകളെല്ലാം ചൊല്ലി.
അങ്ങനെ ഇങ്ങനെ നാട്ടാരെല്ലാം
മുത്തശ്ശിമാരെ കാട്ടിലെറിഞ്ഞു
പകരം കടയില്‍ നിന്നും വാങ്ങി
ആയിരമായിരം മുത്തശ്ശിമാരെ!




പല്ലില്ലാ മുത്തശ്ശി:
മുറ്റം നിറയെ തുപ്പിയ മുത്തശ്ശി 
തുപ്പലിനിടയില്‍ തപ്പിനടന്നു...
താഴോട്ട് വീണൊരാ വെപ്പ്പല്ലുകളയ്യോ
കിട്ടിയതോടുവില്‍ എന്താണെന്നു 
ചൊല്ലുകില്‍ കൊല് മിഠായി നല്‍കാം




ലാലുൻ്റെ മുത്തശ്ശി: 
കീറിയ ഷഡ്ജം കണ്ട് ചൊല്ലി മുത്തശ്ശി
ലാലൂ... നിന്‍ ഷഡ്ജം കീറിയതെങ്ങനെ??
പരിപ്പ് തന്‍ ശക്തിയോ അതോ ഉരുള കിഴങ്ങോ?
ചോദ്യത്തിനൊപ്പം മുഴങ്ങി മുത്തശ്ശി തന്‍
മോണകള്‍ കാട്ടിയ ചിരികള്‍ നാലഞ്ചെണ്ണം

Thursday, 7 January 2016

കേട്ടിയവള്‍!!



കെട്ടിയ നാള്‍ മുതല്‍ കെട്ടി ഒരുങ്ങീട്ട് 
എന്നെ മുടിപ്പിച്ചെന്‍റെ കേട്ടിയവള്‍!!

കെട്ടിയ രാത്രില് പാല് കുടിച്ചിട്ട്
ഗ്ലാസ്സോണ്ടെറിഞ്ഞെന്റെ കേട്ടിയവള്‍!!

പിറ്റേന്ന് രാവിലെ മോന്തയ്ക്കടിച്ചിട്ടു
ഏ ടി എം കാര്ഡ് അവള്‍ സ്വന്തമാക്കി!!

സീരിയല്‍ കണ്ടിട്ട് മൂക്ക് പിഴിഞ്ഞിട്ടു
കൊഞ്ഞനം കുത്തുന്ന കേട്ടിയവള്‍!!

കാലു പിടിച്ചിട്ടും നെഞ്ചത്തടിച്ചിട്ടും 
എന്നെന്നു തല്ലുന്നെന്‍ കേട്ടിയവള്‍!!

കൂമ്പിനിടിച്ചിട്ട്‌ ചവുട്ടി മെതിക്കുന്നു
അയ്യയ്യോ കൊല്ലല്ലേ എന്നെ വിട് !!

Thursday, 31 December 2015

ഗ്ലാസ്‌ മേറ്റ് !!

"അമ്പിളി മാമാ അമ്പിളി മാമാ .... താഴോട്ട് പോരുന്നോ ?
പായാരം ചൊല്ലാൻ കൂട്ടുകളില്ലാ പൈതങ്ങളുണ്ടിവിടെ
ആരോരുമില്ലാത്ത നേരത്ത് നമ്മുക്ക് ചീയെഴ്സ്സ് ചോല്ലാലോ 
പാതിരാ നേരത്ത് അഞ്ചാറ് പെഗ്ഗുകള്‍ ഒന്നിച്ചു മോന്തീടാം
ഇച്ചിരി നേരം ഒത്തിരി കാര്യങ്ങള്‍ പങ്കിട്ടെടുത്തീടാം
മേലെ വിരിയുന്ന ലഹരീടെ താളത്തില്‍ ചുവടുകള്‍ വച്ചീടാം
ഈ രാത്രി ഞാനില്ല, ഇന്നലെ വാങ്ങിയ കുപ്പികളുണ്ടിവിടെ
കുപ്പികള്‍ തീരുന്ന തഞ്ചത്തില്‍, നമ്മുക്ക് ഒന്നിച്ചു കൂടീടാം
ഉപ്പിട്ട് വച്ചൊരു പേപ്പറില്‍ മുക്കിയ ഗ്ലാസ്സിലോഴിച്ചീടാം
ടക്കീല തട്ടീട്ടു നേരം വെളുക്കോളം കിറുങ്ങി നടന്നീടാം
ഊരുകള്‍ പേരുകള്‍ ഒന്നുമറിയാതെ ചുറ്റി നടക്കാലോ
പിന്നെ,തട്ടിട്ട മേശേടെ ചുറ്റിനുമായി ചില വാളുകള്‍ വച്ചീടാം
ഋതുക്കള്‍ ചൊല്ലുന്ന പാട്ടുകളെല്ലാം ഒന്നിച്ചു മൂളീടാം
പൂങ്കോഴി കൂവുമ്പോ കാലുമടക്കിട്ട്, ഒന്നങ്ങ് പൊട്ടിക്കാം
എണ്ണിയാ തീരാത്ത താരങ്ങള്‍ കാണാതെ നിപ്പനടിച്ചീടാം
പാത്തും പതുങ്ങിയും ടാറ്റ പറഞ്ഞോണ്ട് തമ്മില്‍ പിരിയാലോ"                                           
             ബ്ഭുഹ് ഹ ഹ ഹ ഹ