Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Saturday, 18 October 2025

നടേശാ... കൊല്ലണ്ട!!

അടക്കാകുരുവി മുട്ട പോലെ ചെറിയ നമ്മുടെ പാവക്കാ ഷെയ്പ്പൻ കേരളത്തിൽ 130 ഓളം തരം പാമ്പുകൾ ഉണ്ട് എന്ന് കേട്ടപ്പോ തന്നെ ഒരു വല്ലാത്ത ഭീതി.രണ്ട് ദിവസം ന്യൂഡിൽസ് മാത്രം തിന്ന് വീട്ടിൽ തന്നെ കുത്തി ഇരുന്നു. പിന്നെ രണ്ടും കൽപ്പിച്ച് പുറത്തിറങ്ങാൻ തീരുമാനിച്ചു.നടക്കുന്ന വഴിയരികിൽ എങ്ങാനും ഒളിച്ചിരുന്ന് വിഷം ചീറ്റി ഒളിയമ്പിൽ തേച്ച് ഉന്നം നോക്കി എറിഞ്ഞു വീഴ്ത്തുമോ എന്ന ചിന്ത ഫണം ഉയർത്തി അതിനിടയിൽ എപ്പോളോ ചീറ്റിയപ്പോൾ ആണ് എവിടാണ് ഇവരൊക്കെ ഉള്ളത് എന്ന് അന്വേഷിച്ചു തുടങ്ങിയത്."എവിടുണ്ട്" എന്നറിഞ്ഞാൽ പിന്നെ ആ വഴി പോകാതിരുന്നാൽ മതിയല്ലോ!!
കവടി നിരത്തി, നട്ടാരറിയാതെ ഉച്ചത്തിൽ തപ്പികൊണ്ടിരുന്നപ്പോൾ, "അങ്ങനങ്ങു പേടിച്ചാലെങ്ങനാ മല്ലയ്യാ" എന്ന ചോദ്യവുമായി പറന്നിറങ്ങിയ ഡിങ്കൻ ആ സത്യം പൊതിയഴിച്ചു നിലത്തിട്ടു.കേരളകരയാകെ ഇഴഞ്ഞു നടക്കുന്ന നൂറ്റി മുപ്പതോളം പാമ്പൻ തറവാട്ടുകാരിൽ 20 എണ്ണത്തിന് മാത്രമേ സംഗതി ഉള്ളൂ, വിഷം!! അതിൽ തന്നെ നമ്മുടെ ഈ കൊച്ചു കരയിലെ 6 മുന്തിയ ഇല്ലക്കാർക്ക് മാത്രമേ കാലപുരിക്ക് വിസ അടിച്ചു തരാനുള്ള അധികാരം രാജാവ് കൽപ്പിച്ചു കൊടുത്തിട്ടുള്ളൂ.

"ഡേയ് പാക്കാരാ... നീ വേണേൽ പോയി ദേ ധിവിടെ കയറി നോക്കി അവരെ പറ്റി പഠിച്ചെടുത്തോ" എന്നും പറഞ്ഞു ഡിങ്കൻ നേരെ 6 കേമന്മാരെ ഒഴിവാക്കി തൊട്ട് താഴെ ഉള്ള തറവാടുകളിലേയ്ക്ക് ഓടി കയറി.ഷെഡ്യുൾ 4 ൽ പെട്ടവർ ആണ് ഇവർ എല്ലാം.

ആദ്യ തറവാട് "കുഴിമണ്ഡലി" (Pit vipers): അന്തിക്ക് രണ്ടെണ്ണം അടിച്ചിട്ട് കുഴിയിൽ ചുരുണ്ടു കൂടി കിടക്കുന്നത് കൊണ്ടല്ല തറവാട്ട് പേരിൽ "കുഴി" ചേർക്കപ്പെട്ടത്, മറിച്ച് അവയുടെ മൂക്കിനും കണ്ണിനും ഇടയിൽ ചൂട് തിരിച്ചറിയാൻ സഹായിക്കുന്ന, കുഴിപോലെ ഒരു ഭാഗം ഉള്ളത് കൊണ്ടാണ്. അണലി വിഭാഗത്തിൽ പെട്ടത് ആണ് ഇവർ എങ്കിലും താരതമ്യേന കുറഞ്ഞ വിഷമുള്ള പാമ്പുകൾ ആണ് ഇവർ.എങ്കിലും കടി ഏറ്റാൽ നിർബന്ധമായും ചികിത്സ നേടേണ്ടതാണ്.

1) മലബാർ കുഴിമണ്ഡലി: (മലബാർ പിറ്റ് വൈപ്പർ )[Trimeresurus malabaricus]

മലബാർ റോക്ക് പിറ്റ് വൈപ്പർ എന്നും റോക്ക് വൈപ്പർ എന്നും ഇവ അറിയപ്പെടുന്നു.50 മുതൽ 70 സെൻ്റീമീറ്റർ വരെ സാധാരണയായി നീളമുണ്ടാകാറുണ്ട്. തല ത്രികോണാകൃതിയിലുള്ളതും കഴുത്തിനെക്കാൾ വീതിയുള്ളതുമാണ്. കണ്ണുകൾക്ക് കുത്തനെയുള്ള കൃഷ്ണമണികളുണ്ട്.പല നിറങ്ങളിൽ ഇവയെ കാണാറുണ്ട്.പച്ച, മഞ്ഞ, ഓറഞ്ച്, തവിട്ടുനിറം എന്നിവ ഇവയുടെ നിറങ്ങളിൽ ചിലതാണ്.


കടി ഏറ്റാൽ: കഠിനമായ വേദനയും നീർക്കെട്ടും ഉണ്ടാകാം. 

പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇവയെ

Craspedocephalus malabaricus,(മലബാർ പിറ്റ് വൈപ്പർ)

Craspedocephalus anamallensis, (ആനമല പിറ്റ് വൈപ്പർ)

Craspedocephalus travancoricus (ട്രാവൻകൂർ പിറ്റ് വൈപ്പർ)

എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.


2) മുളമണ്ഡലി:(ബാംബൂ വൈപ്പർ) [Trimeresurus gramineus]

കേരളത്തിൽ കാണുന്ന ഏറ്റവും വലിയ പിറ്റ് വൈപ്പർ ആണ് ഇവർ.തിളക്കമുള്ള പച്ച ശരീരവും അതിൽ കറുത്ത പുള്ളികളും, ഇടുങ്ങിയ കഴുത്തും പരന്ന തലയും ഇവയുടെ പ്രത്യേകതകൾ ആണ്. ബാബൂ കോർപ്പറേഷനോടുള്ള അതിയായ സ്നേഹം കാരണം ഇവർ മുളങ്കാടുകളിൽ ആണ് കൂടുതൽ ആയി വസിക്കുന്നത്.കാട്ടുപ്രദേശങ്ങളിൽ ഇവർ ധാരാളമായുണ്ട്.

കടി ഏറ്റാൽ: ഒരാഴ്ച നന്നായി പനിച്ചു കിടക്കാനും ഛർദ്ദി, നീര് എന്നിവ മൂലം ബുദ്ധിമുട്ടാനും ഉള്ള അവസരം ഇവന്റെ ഒരു കടികൊണ്ട് തന്നെ കിട്ടും. അതുകൊണ്ട് "വടി" ആവില്ല എന്ന ആശ്വാസത്തിൽ ചികിത്സ വേണ്ട എന്ന് വയ്ക്കരുത്.

3) ചട്ടി തലയൻ കുഴിമണ്ഡലി : (Large- Scaled Pit Viper)

കാടുകൾ, തേയില, ഏലം തൊട്ടങ്ങൾ ചോല കാടുകൾ എന്നിവയിൽ കാണപ്പെടുന്നു.ഇവയ്ക്ക് വളരെ വലിയ ശൽക്കങ്ങൾ ആണ് ഉള്ളത്.ഇവയ്ക്ക് നല്ല തിളങ്ങുന്ന പച്ച നിറം ആണുള്ളത്.ഇവരുടെ കഴുത്തിനു താഴെയായി മഞ്ഞനിറം കാണാറുണ്ട്.


4) ലാട മണ്ഡലി : (Horse shoe pit viper)

കഴുത്തിനു മുകളിൽ കുതിര ലാടം പോലുള്ള അടയാളം വച്ച് ഇവയെ തിരിച്ചറിയാം.നീലഗിരി കുന്നുകളിലും സൈലന്റ് വാലിയിലും ഇവയെ കണ്ടിട്ടുണ്ട്.

അടുത്ത തറവാട് "പവിഴ പാമ്പുകളുടെ" (coral snakes) ആണ്.4 തരം പാമ്പുകൾ ആണ് ഇതിൽ ഉൾപ്പെടുന്നത്.

1) എഴുത്താണി മൂർഖൻ: ( Slender coral snake) - തലയ്ക്കും കഴുത്തിനും  നല്ല കറുപ്പു നിറമാണ്. കഴുത്തിനു മുകളിൽ ഇരുവശത്തുമായി ഓരോ വെള്ളപ്പുള്ളി കാണുന്നു.രണ്ട് കറുത്ത വളയങ്ങളുള്ള വാലിന്റെ അടിഭാഗത്തിന് നീലകലർന്ന ചാരനിറമാണ്.
2) വരയൻ പവിഴപ്പാമ്പ്:( Striped Coral snake)
കറുപ്പ്, ചുവപ്പ്, ചാര നിറങ്ങളിൽ കാണുന്ന ഇവയെ എട്ടടി മൂർഖൻ എന്നും അറിയപ്പെടുന്നു.തല മുതൽ വാല് വരെ നീളുന്ന 3-5 ഇരുണ്ട വരകളും  അടിഭാഗത്ത് കാണുന്ന കുങ്കുമചുവപ്പ് നിറവും ഇവയെ മനോഹരം ആക്കുന്നു.

50-110 cm വരെ നീളം വരാറുണ്ട് 

3) പുള്ളി പവിഴപ്പാമ്പ്: (Beddoms Coral snake)
എഴുത്താണി വരയൻ എന്നും അറിയപ്പെടുന്ന ഇവയുടെ കഴുത്തു മുതൽ വാല് വരെ മൂന്ന് വരികളിലായി കറുത്ത പുള്ളികൾ കാണാം.
4) എഴുത്താണി വളയൻ: (Bibron Coral snake)
വളർച്ചയെത്തിയ പാമ്പുകൾക്കു കറുപ്പുനിറം കലർന്ന് ബ്രൗൺ നിറത്തിലുള്ള വളയങ്ങളുണ്ട്. അടിഭാഗത്തായി ഓറഞ്ച് നിറം കാണപ്പെടുന്നു. തലയുടെ ഭാഗം വട്ടത്തിലായിരിക്കും
50 മുതൽ 88 സെന്റീമീറ്റർ വരെ നീളം വയ്ക്കുന്നു.

അടുത്തത് കടൽ പാമ്പുകളുടെ തറവാട് ആണ്.6 അംഗങ്ങൾ ആണ് ഇതിൽ ഉള്ളത്.
1) വലകടിയൻ കടൽപാമ്പ്: (hook nosed sea snake)
                 Hydrophis Schistosus
ശരീരത്തിന് ഇളം നീലകലർന്ന ചാരനിറമാണ്. വാൽ തുഴയുടെ ആകൃതിയിലും. ശരാശരി ഒന്നര മീറ്ററോളമാണ് നീളം. മഴക്കാലം കഴിയുമ്പോൾ മീൻപിടുത്തക്കാരുടെ വലയിൽ കുടുങ്ങി ഈ പാമ്പുകൾ കരയിലെത്താറൂണ്ട്. വലയിൽ കടിച്ച് പിടിച്ചിരിക്കുന്ന സ്വഭാവമുള്ളതുകൊണ്ടാന് വലകടിയൻ കടൽപാമ്പ് എന്ന് വിളിയ്ക്കുന്നത്.
മൂർഖൻ പാമ്പിന്റെ പത്തിരട്ടി വിഷ വീര്യം ഉണ്ട് എങ്കിലും ഇവ വളരെ അപൂർവമായേ കടിക്കാറുള്ളൂ.120-130 cm നീളം വയ്ക്കാറുണ്ട്.
LD50 വാല്യൂ 0.02 mg/kg

2) മഞ്ഞ കടൽ പാമ്പ്: (Yellow sea snake)
                     Hydrophis spiralis
1-2 മീറ്റർ നീളം.ശരീരം മുഴുവൻ ഇടവിട്ട കറുത്ത പട്ടകൾ.
LD50 വാല്യൂ 0.315 mg/kg

3) ചിട്ടൂളി പാമ്പ് : (Cochin Banded sea snake )
                     Hydrophis Ornatus
ഒരു മീറ്ററിൽ അധികം നീളം വയ്ക്കാറുണ്ട്. തടിച്ചുരുണ്ട ഇവയെ കേരളത്തിന്റെ തീരങ്ങളിൽ അപൂർവമായാണ് കാണുന്നത്.
LD50 വാല്യൂ 0.12 mg/kg

4) മഞ്ഞകറുമ്പൻ പാമ്പ്, മഞ്ഞക്കുറുശ്ശി പാമ്പ് : ( Yellow-Bellied Sea Snake)
                  Hydrophis Platurus
മൂന്ന് മണിക്കൂറിൽ അധികം കടലിനടിയിൽ മുങ്ങി നീന്തുവാനുള്ള കഴിവുണ്ട്.മേൽഭാഗം കറുത്തതും അടിവശം നല്ല തിളങ്ങുന്ന മഞ്ഞനിറവുമാണ്. വാലിന്റെ അറ്റത്ത് മഞ്ഞയിൽ കറുത്തപുള്ളികളുണ്ട്.
LD50 വാല്യൂ 0.067 mg/kg


5) കടലൊര കോടാലി (Annulated Sea Snake)
               Hydrophis Cyanocinctus
275 സെ.മീറ്റർ വരെ വലിപ്പത്തിൽ കണാറുണ്ട്. പല നിറത്തിലും കാണുന്നുണ്ട്. സാധാരണയായി പച്ചകലർന്ന ഒലീവ് നിറത്തിൽ കാണുന്നു. ദേഹത്തിൽ നിറയെ 75 ഓളം കറുത്ത പട്ടയോ വളയങ്ങളോ കാണാം.
LD50 വാല്യൂ 0.35 mg/kg

6) അറബി പാമ്പ് : ( Shaw's Short Sea Snake )
                    Hydrophis Curtus
കേരള തീരത്ത് ഉള്ള ഏറ്റവും ചെറിയ കടൽ വിഷപാമ്പ് ആണ് അറബി പാമ്പ്. ഉഗ്ര വിഷം ഉള്ള ഇവയുടെ LD50 വാല്യൂ 1.5 mg/kg

തറവാട്ടുകാർ ഒക്കെ തീർന്ന സ്ഥിതിക്ക് സ്ഥലത്തെ ചില പ്രധാന പയ്യന്മാരെ കൂടി ഒന്ന് കണ്ടുനോക്കാം.

അതിൽ ഒന്നാമൻ ആണ് മഞ്ഞ, കറുപ്പ് എന്നിങ്ങനെ കളറുകളിൽ കാണപ്പെടുന്ന നമ്മുടെ കേരള സംസ്ഥാന ഉരഗം മിസ്റ്റർ
"ചേരസാർ": (Indian rat snake)                                        Ptyas mucosa
കർഷക മിത്രം ആയ ഇവരെ പലപ്പോഴും മൂർഖൻ എന്ന് തെറ്റിദ്ധരിച്ചു കൊല്ലാറുണ്ട്. വായയുടെ താഴത്ത് ഉള്ള കറുപ്പ് വരകളും, വേഗത്തിൽ ഉള്ള ചലനങ്ങളും, ശല്കങ്ങളുടെ ഷേപ്പും ഒക്കെ വച്ച് ഇവയെ മൂര്ഖനിൽ നിന്നും വളരെ വേഗം തിരിച്ചറിയാൻ പറ്റുന്നതാണ്.

കിങ് കോലി, നീർക്കോലി : പുളവൻ (Checkered keelback)
                Xenochrophis piscator
ശുദ്ധജലത്തിൽ ജീവിക്കുന്ന വെനം ഇല്ലാത്ത പാമ്പാണ് നീർക്കോലി.എങ്കിലും കടിച്ചാൽ ആശുപത്രിയിൽ പോകണം. ഇൻഫെക്ഷൻ വരാതിരിക്കാനുള്ള ചികിത്സ നേടണം.

പച്ചിലപാമ്പ്:വില്ലോളിപാമ്പ് (Asian vine snake or Asian whip snake or Common vine snake.) 
                     Ahaetulla nasuta
മരങ്ങളിൽ കാണപ്പെടുന്ന ഇവയ്ക്ക് കടിച്ചാൽ 2-3 മണിക്കൂർ നേരത്തേയ്ക്ക് നീര് ഉണ്ടാകാറുണ്ട്. നീണ്ട തല. കേരളത്തിൽ മൂന്ന് തരം പച്ചിലാപാമ്പുകളെ കാണാറുണ്ട്.

ഇത്രേം ആയ സ്ഥിതിയ്ക്ക് ലോകത്തിലെ ഏറ്റവും വീര്യമുള്ള വെനം സ്വന്തമായി ഉള്ള ചിലരെ കൂടി കണ്ടിട്ട് പോകാം.

ടൈഗർ സ്‌നേക്ക് (ഓസ്ട്രേലിയ)
                   (Notechis scutatus)
LD50 വാല്യൂ 0.5 mg/kg

ബ്ലാക്ക് മാമ്പ (ആഫ്രിക്ക)
                 (Dendroaspis polylepis)
LD50 വാല്യൂ 0.28 mg/kg
10-15 mg വെനം മതി ഒരു മനുഷ്യനെ കൊല്ലുവാൻ. സാധാരണയായി ഒറ്റ കടിയിൽ 120 mg വെനം കടത്തി വിടുന്നു.

കോസ്റ്റൽ തായ്‌പൻ ( ഓസ്ട്രേലിയ and ന്യൂ Guinea)
               (Oxyuranus scutellatus)
LD50 വാല്യൂ 0.099 mg/kg

ഈസ്റ്റേൺ ബ്രൗൺ സ്നേക്ക്.(ഈസ്റ്റ്‌ കോസ്റ്റ് ഓഫ് ഓസ്ട്രേലിയ)
                 (Pseudonaja textilis)
LD50 വാല്യൂ 0.053 mg/kg

Dubois' Sea Snake
                (Aipysurus duboisii)
LD50 വാല്യൂ 0.044 mg/kg

ഇൻലാൻഡ് തായ്‌പൻ (ഓസ്ട്രേലിയ)
               (Oxyuranus microlepidotus)
LD50 വാല്യൂ 0.106 mg/kg.
ഇതുവരെ കണ്ടുപിടിച്ചത് വച്ചിട്ട് ലോകത്തിലെ ഏറ്റവും വെനം ഉള്ള പാമ്പ്. ഒറ്റ കടിയിൽ 100 ആളെ കൊല്ലാനുള്ള വിഷം വരെ ഉണ്ടാകും.


ബോക്സ്‌ ജെല്ലി ഫിഷ്
                (Chironex fleckeri)
2-10 മിനിറ്റിനുള്ളിൽ ഒരു വലിയ മനുഷ്യനെ പടമാക്കാനും മാത്രമുള്ള കഴിവുള്ള ഇദ്ദേഹം ആണ് ഇതുവരെ കണ്ടുപിടിച്ചതിൽ വച്ച് ഏറ്റവും മാരകമായ വെനം ഉള്ള ജീവി.താരതമ്യേന തണുപ്പ് കുറഞ്ഞ, തീരത്തിനോട് ചേർന്നുള്ള ജലത്തിൽ ഇവയെ കാണാറുണ്ട്. കേരളത്തിന്റെ തീരങ്ങളിൽ ചൂട് കാലത്ത് ഇവയെ കണ്ടതായി റിപ്പോർട്ട് ഉണ്ട്.തീരപ്രദേശങ്ങളിൽ വെള്ളത്തിൽ ഇറങ്ങും മുന്നേ ജെല്ലി ഫിഷുകളുടെ മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടോ എന്നത് നിരീക്ഷിക്കുക.

പേപ്പട്ടി:
മനുഷ്യനെ ബാധിക്കുന്ന ജന്തു ജന്യ രോഗങ്ങളിൽ ഏറ്റവും മാരകമായ രോഗങ്ങളിൽ ഒന്ന് ആയ ഇതിനെ ഹൈഡ്രോ ഫോബിയ എന്നും പറയാറുണ്ട്.നായകൾ ആണ് ഈരോഗം 90% പരത്തുന്നത്. പൂച്ച 5% വും
കുറുക്കൻ, ചെന്നായ് വവ്വാൽ,കീരി, പന്നി, പശു,എരുമ,ആട്,കഴുത, കുരങ്ങ്, കാട്ടു പൂച്ച, സിംഹം, കടുവ തുടങ്ങിയ ജീവികൾ ബാക്കി 5% പരത്തുന്നു. 
പേ വിഷം പറത്തുന്ന ജീവി
നേരിട്ട് കടി ഏൽക്കുകയോ, മുറിവുകളിൽ നക്കുകയോ, കണ്ണ്, മൂക്ക് തുടങ്ങി കനം കുറഞ്ഞ ഭാഗങ്ങളിൽ അവയുടെ ഉമിനീര് എത്തുകയോ വഴി ഈ വയറസ്സ് മനുഷ്യരിലേക്ക് പകരുന്നു.തലച്ചോറിനെ റാബിസ് വയറസ്സ് ബാധിച്ചു കഴിഞ്ഞാൽ പിന്നീട് ചികിത്സ ഇല്ല എന്നതാണ് യാഥാർഥ്യം!!

കടിയേറ്റ ഭാഗത്ത് ചൊറിച്ചിൽ,
തലവേദന, തൊണ്ട വേദന എന്നിവ ആണ് ഒന്നാം ഘട്ട രോഗ ലക്ഷണങ്ങൾ.
വിറയൽ,ശബ്ദ വ്യത്യാസം, 
പേടി, ശ്വാസതടസം, ഉത്ഘണ്ട,വിളർച്ച തുടങ്ങിയവ രണ്ടാം ഘട്ട ലക്ഷണങ്ങൾ ആണ്.മൂന്നാം ഘട്ടത്തിൽ വെപ്രാളം,ശ്വാസം മുട്ടൽ, ഉമിനീര് വായിലൂടെ ഒലിച്ചിറങ്ങൽ, വെള്ളത്തിനോടുള്ള പേടി ഒടുവിൽ മരണം എന്നിവ സംഭവിക്കുന്നു.

കടി ഏറ്റാൽ: ആദ്യം ചെയ്യേണ്ടതും ഏറ്റവും പ്രാധാനമുള്ളതുമായ കാര്യം വെള്ളം ഒഴുകുന്ന പൈപ്പിന് ചുവട്ടിൽ വച്ച് മുറിവ് സോപ്പ് ഉപയോഗിച്ച് നന്നായി പതപ്പിച്ച് 15 - 20 മിനിറ്റ് എങ്കിലും നന്നായി ഉരച്ച് കഴുകുക എന്നതാണ്. 85% രോഗാണുക്കളും ഇതോടെ നശിക്കുകയും വെള്ളത്തിൽ ഒഴുകി പോകുകയും ചെയ്യും. പിന്നീട് ഏതേലും ആന്റി സെപ്റ്റിക്ക് ഉപയോഗിച്ചു മുറിവ് കഴുകുകയോ ബീറ്റാഡിന് പോലുള്ള മരുന്നുകൾ വയ്കുകയോ ചെയ്യാൻ പറ്റിയാൽ അങ്ങിനെ ചെയ്ത ശേഷം അപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോയി ഡോക്ടറുടെ നിർദ്ദേശപ്രകാരം വാക്സിൻ എടുക്കുക. 0,3,7,14,28 എന്നീ ദിവസങ്ങളിൽ ആണ് ഡോസ്സുകൾ എടുക്കേണ്ടത്. അത് മുടങ്ങാതെ കൃത്യമായി എടുക്കുക.സാധാരണയായി കൈകളിൽ ആണ് ഇപ്പോളത്തെ വാക്സിൻ എടുക്കാറുള്ളത്.

രണ്ട് രീതിയിൽ ഉള്ള വാക്സിൻ ഉണ്ട്. ഒന്ന് കുതിരയിൽ നിന്നും വേർതിരിച്ചു എടുക്കുന്നതാണ്. രണ്ടാമത്തേത് മനുഷ്യരിൽ നിന്നും വേർതിരിക്കുന്നതും.രണ്ടാമത്തെതിന് ചിലവ് കൂടുതൽ ആണ്.
തൊലിക്ക് ഉള്ളിലായി മാംസത്തിലേക്ക് കയറാത്ത വിധം വാക്സിൻ എടുക്കുന്നത് ആണ് ഏറ്റവും കൂടുതൽ ഫലപ്രദം.അങ്ങിനെ എടുക്കുവാൻ അറിയുന്നവർ എടുത്തില്ല എങ്കിൽ വാക്സിൻ ഉദ്ദേശിച്ച ഫലം കിട്ടി എന്ന് വരില്ല.വാക്സിൻ എടുത്താൽ 7 ദിവസം വരെ എടുത്തേക്കാം നമ്മുടെ ശരീരം റാബീസ് പ്രതിരോധ അണുക്കളെ ഉണ്ടാക്കി തുടങ്ങുവാൻ. അതുകൊണ്ട് കടി ഏറ്റ മുറിവുകൾക്ക് ചുറ്റിനുമായും, ചിലപ്പോൾ മുറിവുകളിൽ തന്നെയും ഉടൻ പ്രതിരോധം എന്ന നിലയിൽ "ഇമ്മ്യുണോ ഗ്ലോബിൻ" കുത്തി വയ്ക്കാറുണ്ട്.

റാബിസ് വയറസുകൾ ഒരു ദിവസംകൊണ്ട് 10-12 സെന്റിമീറ്റർ ആണ് സഞ്ചരിക്കാറുള്ളൂ.തലച്ചോറിലേയ്ക്ക് ഉള്ള ദൂരം എത്ര കുറയുന്നുവോ അത്രയും വേഗം അനുബാധ തലച്ചോറിനെ ബാധിക്കും. അത് കൊണ്ട് ഉടൻ പ്രതിരോധമായ "ഇമ്മ്യുണോ ഗ്ലോബിൻ" എല്ലാ മുറിവുകളിലും എടുത്തു എന്നും ആവശ്യത്തിന് ഡോസ്സുകൾ വാക്സിൻ എടുത്തു എന്നും ഉറപ്പ് വരുത്തുക നമ്മുടെ കടമ ആണ്.







Saturday, 29 October 2022

കടിക്കല്ലേ പാമ്പേ...കൊത്തല്ലേ !!


മുൻകുറിപ്പ്കേരളത്തിൽ കാണപ്പെടുന്ന, മരണത്തിലേയ്ക്ക് നയിക്കുവാൻ പറ്റുന്ന അത്രയും വിഷമുള്ള പാമ്പുകളെക്കുറിച്ച് വാവ സുരേഷ്, അരുൺ പ്രകാശ് ലാൽ, ഡോക്ടർ ഡാനിയേൽ സലിം,മുഹമ്മദ് അൻവർ  എന്നിവരുടെ ക്ലാസ്സുകൾ, ഗൂഗിളിൽ നിന്നും കിട്ടിയ അറിവുൾ, കൂടാതെ മറ്റ് ചില റഫറൻസുകൾ വഴി മനസിലാക്കിയ കാര്യങ്ങൾ എന്നിവയിൽ നിന്നും തയ്യാറാക്കിയതാണ് ഈ ലേഖനം.അറിവുകൾ പകർന്ന എല്ലാവർക്കും, ചിത്രങ്ങൾ കണ്ടെത്താൻ സഹായിച്ച ഗൂഗിളിനും ഒരുപാട് നന്ദിയും കടപ്പാടും അറിയിക്കുന്നു. പലയിടത്തു നിന്നും കിട്ടിയ അറിവുകൾ കൂട്ടിചേർത്ത്, നമ്മുടെ നാട്ടിലെ ഉഗ്രവിഷസർപ്പങ്ങളെക്കുറിച്ചുള്ള ഒരു പൊതു അവബോധം മാത്രമേ ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ.
പാമ്പുകടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  • കടിയേറ്റവര്‍ ഭയന്ന് ഓടരുത്. ഓടിയാൽ അത് വിഷം പെട്ടെന്ന് ശരീരത്തിലാകെ വ്യാപിക്കാന്‍ കാരണമാകും.
  • ചികിത്സ വൈകമ്പോഴോ ശരിയായ ചികിത്സ കിട്ടാതെ വരുമ്പോഴോ, സ്വയം ചികിത്‌സിക്കുമ്പോഴോ  ആണ് മരണങ്ങൾ സംഭവിക്കുക.അതുകൊണ്ട് തന്നെ പാമ്പുകടിയേറ്റു എന്ന് സംശയം തോന്നുകയോ ലക്ഷണങ്ങൾ കണ്ടാലോ ഏതെങ്കിലും ആശുപത്രികളിൽ പോയി സമയം കളയാതെ രോഗിയെ നടത്തിക്കാതെ,കടിയേറ്റ ഭാഗം അനങ്ങാതെ എത്രയും വേഗം ASV (ആന്റി സ്നേക് വെനം)സ്റ്റോക്ക് ഉള്ള ആശുപത്രിയിൽ തന്നെ രോഗിയെ എത്തിക്കുക.
  • ഒരു ഹോസ്പിറ്റലിലേക്ക് രോഗിയെ കൊണ്ടുപോകും മുന്നേ രണ്ട് കാര്യങ്ങൾ അവിടെ വിളിച്ച് അന്വേഷിച്ചുറപ്പ് വരുത്തണം - "ആൻറി വെനം സ്റ്റോക്ക് ഉണ്ടോ" എന്നും ഉണ്ടെങ്കിൽ തന്നെ "ASV അഡ്മിനിസ്ട്രേറ്റ് ചെയ്യാൻ പറ്റുന്ന ഡോക്ടർ ഉണ്ടോ" എന്നും!! ഇതിൽ രണ്ടും ഉണ്ടെങ്കിൽ മാത്രമേ അങ്ങോട്ട് പോകാവൂ.ഇത് രണ്ടിൽ ഏതെങ്കിലും ഒന്ന് ഇല്ല എങ്കിൽ പോലും ഇത് രണ്ടുമുള്ള അടുത്ത ഹോസ്പിറ്റലേതെന്നുറപ്പിച്ച ശേഷം അങ്ങോട്ട് രോഗിയെ കൊണ്ടുപോകുക.
  • ആശുപത്രിയിൽ പോകുന്നതിനു മുൻപോ ആശുപത്രിയിൽ ചെന്ന ശേഷമോ കടിയേറ്റ ആൾ പരിഭ്രമിക്കാതിരിക്കാൻ ശ്രദ്ധിക്കണം.കടിയേറ്റയാളെ പറഞ്ഞു പേടിപ്പിക്കാതെ പകരം സമാധാനിപ്പിക്കാന്‍ മറ്റുള്ളവര്‍ ശ്രമിക്കുക.
  • കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്തം ഞെക്കിക്കളയുകയോ കീറി എടുക്കുകയോ ചെയ്യരുത്.ഐസ് വയ്‌ക്കേണ്ട ആവശ്യമില്ല.പാമ്പുകടി ഏറ്റാൽ ചെയ്യേണ്ട ഏക കാര്യം ശരിയായ പാമ്പിൻവിഷ ചികിത്സ ലഭ്യമായ ഏറ്റവും  അടുത്ത ഹോസ്പിറ്റലിൽ എത്രയും വേഗം രോഗിയെ എത്തിക്കുക എന്നത് മാത്രം ആണ്.
  • ഏതു വാഹനത്തിൽ ആയാലും രോഗിയെ കിടത്തി കൊണ്ടുപോകാതിരിക്കുവാനും ഇരുചക്രവാഹനങ്ങളിൽ ആണെങ്കിൽ നടുക്കിരുത്തി കൊണ്ടുപോകാനും  ശ്രമിക്കുക.
  •  കടിയേറ്റ ഭാഗം ഹൃദയത്തിൻ്റെ  താഴെ വരുന്നപോലെ സാധാരണ രീതിയില്‍ വയ്ക്കാൻ പറ്റുന്നതാണെങ്കിൽ വയ്ക്കുക.വിഷം ഹൃദയത്തിൽ എത്തിച്ചേർന്നാൽ തലച്ചോറിലേയ്ക്കും ശരീരത്തിൻ്റെ മറ്റ്  പ്രധാന ഭാഗങ്ങളിലേക്കും പെട്ടെന്ന് വ്യാപിക്കുന്നത് തടയാൻ ആണിങ്ങനെ ചെയ്യുന്നത്.
  • ശരീരത്തിൻ്റെ കടിയേറ്റ ഭാഗത്തുനിന്ന് ഇറുകിയ എന്തും നീക്കംചെയ്യുക (മോതിരം, വളകള്‍, വാച്ച് പോലുളളവ). 
  • ഇരപിടിക്കുന്നതിനിടയിൽ ചില പാമ്പുകൾക്ക് അവയുടെ വിഷപ്പല്ലിൽ ഒന്ന് അടർന്നു പോകാറുണ്ട്.അത്തരം പാമ്പുകൾ കടിക്കുമ്പോൾ ഒരു വിഷപ്പല്ലിൻ്റെ പാട് മാത്രമേ ഉണ്ടാവുകയുള്ളു.അതുകൊണ്ട് മുറിപ്പാട് നോക്കി പാമ്പുകടി അവഗണിക്കാതിരിക്കുക.
  • ആശുപത്രിയിൽ ചെന്ന ഉടൻ ആന്റിവെനം കുത്തിവെയ്ക്കുകയല്ല സാധാരണയായി ചെയ്യുക!!
    CT(ക്ലോട്ടിംഗ് ടൈം),BT(ബ്ലീഡിങ് ടൈം),WBCT(ഹോൾ ബ്ലഡ്‌ ക്ലോ‌ട്ടിങ് ടെസ്റ്റ്‌ ), സിംഗിൾ ബ്രീത് കൗണ്ടിംഗ് ടെസ്റ്റ് പോലുള്ള ടെസ്റ്റുകൾ ചെയ്തും ലക്ഷണങ്ങൾ മനസ്സിലാക്കിയും ഒക്കെ കടിച്ചത് വിഷപ്പാമ്പ് തന്നെ ആണ് എന്ന് ഉറപ്പുവരുത്തിയ ശേഷമേ... സാധാരണയായി ചികിത്സ ആരംഭിക്കുകയുള്ളു. അതുകൊണ്ട്,രോഗിയോ അല്ലെങ്കിൽ കൂടെ ഉള്ളവരോ പാമ്പുകടിക്ക് ശേഷം രോഗിയ്ക്ക് അനുഭവപ്പെടുന്ന എല്ലാ ബുദ്ധിമുട്ടുകളും ഡോക്ടറുമായി പങ്കുവയ്ക്കണം.


ഇനി കുറച്ച് പാമ്പാട്ടം:
കൈയും കാലുമുള്ള പല ജാതി പാമ്പുകളെ ബീവറേജ് പരിസരത്ത് താൽക്കാലികമായി ഇഴഞ്ഞും,നടന്നും,നിരങ്ങിയുമൊക്കെ കാണുമെങ്കിലും... ജീവിതകാലം മുഴുവൻ ഇഴയാൻ വിധിക്കപ്പെട്ട നൂറിലധികം വ്യത്യസ്ഥ  വിഭാഗത്തിൽ പെട്ട കൈകാലില്ലാ പാമ്പൻമാർ പാവയ്ക്ക പോലത്തെ നമ്മുടെ കൊച്ചുകേരളത്തിൽ അങ്ങോളം ഇങ്ങോളം ഇഴഞ്ഞ് ജീവിക്കുന്നുണ്ട്.ജനിക്കുമ്പോൾ മുതലേ അച്ഛനമ്മമാരുടെ വാത്സല്യമറിയാതെ,സംക്ഷണമില്ലാതെ ഒറ്റയ്ക്ക് പൊരുതി താന്തോന്നി ആയി വളർന്നത് കൊണ്ടാകും മിസ്റ്റർ പാമ്പനെ കണ്ടാൽ തന്നെ ഒട്ടുമിക്ക "പ്രൈമേറ്റ്സി"നും ഉള്ളിലൊരു പേടി ആണ്.പാമ്പൻ കപ്പിൾസിന് "പ്രീ മാരേജ്" കൊഴ്സ്സിനൊപ്പം, "ചൈൽഡ് കെയർ" ക്ലാസ്സുകൾ കൂടി കൊടുക്കാൻ കൗൺസിലർമാർ ഇല്ലായിരുത് കൊണ്ടു മാത്രം
ജന്മനാ അനാഥരായവരാണ് പാമ്പൻസ്സ്.എത്രത്തോളം വളരണം എന്നൊന്നും പറഞ്ഞുകൊടുക്കാൻ ആളില്ലാഞ്ഞത് കൊണ്ട്,പാമ്പൻമാർ വടി ആകുന്ന വരെ തങ്ങളെ കൊണ്ട് പറ്റുന്ന പോലെ ഒക്കെ വളർന്നുകൊണ്ടിരിക്കും.എന്നാൽ...
അങ്ങിനെ വളരുന്നതിന് ഒപ്പം അവരുടെ കുപ്പായം വളരുമോ??
ഇല്ലല്ലോ!!അതുകൊണ്ടാണ്  അവർ ഇടയ്ക്കിടെ പടം പൊഴിച്ച് പുതിയ കുപ്പായമിട്ട് സുന്ദരൻസ്സ് ആകുന്നത്.

തീർന്നില്ല,നമ്മുടെ ചുറ്റിനും കാണുന്ന ഒട്ടുമിക്ക ജീവികളെയും നല്ല പെടപെടച്ചാൽ നെഞ്ചത്തടിയും നിലവിളിയും നാടോടി നൃത്തവുമൊക്കെ   സ്പോട്ടിൽ കാണാം.മനുഷ്യൻ ആണേൽ കാറിക്കൂവിയതും,പേടിച്ചു മുള്ളിയതും പോരാഞ്ഞ് സ്റ്റാറ്റസ് ഇട്ട് മെഴുകുന്നതും കൂടി കാണേണ്ടി വരും.എന്നാൽ നമ്മുടെ പാമ്പൻസിന് അടിതടയാൻ കൈകാലുകളോ, അമ്പും വില്ലുമോ, മലപ്പുറം കത്തിയോ, പീരങ്കിയോ തോക്കുകളോ ഒന്നും ഇല്ലാത്തത് കൊണ്ട്, ആകെ ഉള്ള വായും പല്ലും ഉപയോഗിച്ച്‌ പ്രതിരോധിക്കാൻ ശ്രമിക്കുകയും,അവരിൽ  അപൂർവം ചിലർ ചീറ്റുകയും, മറ്റു ചിലർ ഫണം വിടർത്തി പേടിപ്പിക്കാൻ നോക്കുകയും മാത്രം ചെയ്യും.വളഞ്ഞിട്ട് തല്ലി കൊല്ലുമ്പോൾ,പ്രാണൻ പോകുന്ന പിടച്ചിലിലും... ഒന്നൊച്ചവെയ്ക്കുക പോലും ചെയ്യാതെ.... വേദനയിൽ പുളയുക മാത്രം ചെയ്യുന്ന മിണ്ടാപ്രാണികൾ ആണ് നമ്മുടെ പാവം പാമ്പൻസ്സ്!!
നമ്മൾ വളർത്തുന്ന പക്ഷികൾക്ക് പോലും യജമാനനെ തിരിച്ചറിയാൻ ഉള്ള കഴിവ് ഉണ്ട്.പക്ഷെ നമ്മുടെ പാവം പാമ്പൻസിന് ആളുകളെ തിരിച്ചറിയാനോ ഓർമയിൽ സൂക്ഷിക്കാനോ ഒന്നുമുള്ള തലച്ചോർ വളർച്ച ഇല്ല.തന്നേയും അല്ല കാഴ്ച കുറവും കേൾവി ഇല്ലായ്മയും അവരുടെ കൂടെ പിറപ്പും ആണ്.ആഹാരത്തിൻ്റെ  ടേസ്റ്റ് അറിയാനുള്ള കഴിവ് പോലും പാമ്പൻസിന് ഇല്ല.സ്പന്ദനങ്ങൾ അറിഞ്ഞും, ഊഷ്മാവ് തിരിച്ചറിഞ്ഞുമൊക്കെ ആണ് അവർ വസ്തുക്കളെ അറിയുന്നത്.


 
കേരളത്തിൽ ജനവാസകേന്ദ്രങ്ങളിൽ കാണപ്പെടുന്ന പാമ്പുകളിൽ 3 ഇനങ്ങൾക്ക് മാത്രമേ മനുഷ്യരെ കൊല്ലാൻ ഉള്ള വിഷം ഉള്ളൂ.മിസ്റ്റർ വെള്ളിക്കെട്ടൻ,മിസ്റ്റർ മൂർഖൻ,അണലി ചേട്ടൻ ആൻഡ് ഫാമിലിസ്സ് എന്നിവയാണ്

1)Mr. വെള്ളിക്കെട്ടൻ/ശംഖുവരയൻ/ എട്ടടിവീരൻ - Indian Common Krait (Bungarus caeruleus): LD50 വാല്യൂ 0.169-0.283mg/kg ഉള്ള വെള്ളിക്കെട്ടനാണ് ഇന്ത്യയിലെ ഏറ്റവും വിഷവീര്യമുള്ളത്.മൂർഖനേക്കാൾ 15 മടങ്ങ് വീര്യം ഉണ്ട് ഇവയുടെ വെനം. മൂന്നു മുതൽ അഞ്ച് മില്ലീമീറ്റർ വരെയുള്ള വളരെ  കുഞ്ഞി വിഷപല്ല് ആയതിനാൽ ഇവയുടെ കടി പലപ്പോഴും കാര്യമായ വേദനയ്ക്ക് കാരണമാകാറില്ല.പലപ്പോഴും ഒരു കൊതുകു കടിച്ച വേദന പോലും ഉണ്ടാവണമെന്നില്ല. കടിയേറ്റ ഭാഗത്ത് തണുപ്പും മരവിപ്പും തടിപ്പും ഉണ്ടാകാറുണ്ട്.വളരെ അടുത്ത പല്ലുകൾ ആയതുകൊണ്ട് മുറിവ് ഉണ്ടേൽ വളരെ അടുത്ത പാടുകൾ ആയിരിക്കും.

(Indian Common Krait)


ഇവയുടെ വിഷം പ്രീ സിനാപ്റ്റിക് ന്യൂറോടോക്സിക് ആണ്. തലച്ചോറുള്ളവരിൽ നേരിട്ട് തലച്ചോറിനെ ബാധിക്കുന്നു.

കേരളത്തിൽ അറിയപ്പെടുന്ന മറ്റ് പേരുകൾ: മോതിരവളയൻ,വളവളപ്പൻ,വളയപ്പൻ, കെട്ടുവളയൻ,കരിവേല, രാജില,വളകഴപ്പൻ,വളേർപ്പൻ,കെട്ടുപൊളപ്പൻ

കടിയേറ്റാൽ:  ഓക്കാനം,ഛർദ്ദി,ശക്തമായ വയറു വേദന,വയറിളക്കം,കാഴ്ച്ചമങ്ങൾ, രണ്ടായി കാണുക, ഓർമ്മക്കുറവ്, മരവിപ്പ്,  ബോധക്ഷയം എന്നിവ ഉണ്ടാകാം.

വെള്ളിക്കെട്ടനെ പോലിരിക്കുന്ന അപരന്മാർ ഉള്ളത് കൊണ്ട് അവയിൽ നിന്നും വെള്ളിക്കെട്ടനെ തിരിച്ചറിയുവാൻ ശ്രമിച്ചാലോ ??

വെള്ളിക്കെട്ടൻ:
എണ്ണക്കറുപ്പ് നിറമുള്ള ശരീരത്തിൽ വെള്ള നിറത്തിലുള്ള വരകൾ ശരീരത്തിൻ്റെ  മധ്യഭാഗത്തോടടുക്കുമ്പോൾ ഇരട്ടവരകൾ ആയി മാറുന്നു.പുറത്ത് നെടുനീളെ നട്ടെല്ലിന്ന് മുകളിലൂടെ ഷഡ്ഭുജാകൃതിയിലുള്ള(Hexagonal) ശൽക്കങ്ങൾ(Scales),കഴുത്തിനേക്കാൾ അല്പം മാത്രം വലിപ്പം കൂടിയ ഉരുണ്ട തല.മുകൾ ഭാഗം ഇടുങ്ങി അടിവശം പരന്ന് ഏകദേശം ത്രികോണ ആകൃതിയിൽ ഉള്ള ശരീരം.മുട്ടവിരിഞ്ഞു വന്ന കുഞ്ഞുങ്ങൾ ഒരു പ്രത്യേക വലുപ്പം എത്തുന്നത് വരെ, പൂർണ വളർച്ചയെത്തിയവയിൽ കാണുന്നത് പോലെ ശരീരത്തിലെ വരകൾ കഴുത്തിൻ്റെ  അവസാനത്ത് നിന്നും തുടങ്ങി,  വാലിൻ്റെ  അറ്റം വരെ നീളണം എന്നില്ല.അതുകൊണ്ട് വരകൾ മാത്രം വച്ച് വെള്ളിക്കെട്ടനേയും അപരന്മാരായ വെള്ളിവരയൻ,ചുമർ പാമ്പ് വിഭാഗത്തിലെ പാമ്പുകളേയും തിരിച്ചറിയാൻ ശ്രമിക്കരുത് 

ഡാ ഡ്യുപ്പേ.......(അപരന്മാർ)-(wolf Snakes):

പരന്നതും ത്രികോണാകൃതി ഉള്ളതുമായ തല.ശരീരം ഉരുണ്ടിരിക്കും.ശരീരത്തിന്റെ മുകൾ ഭാഗത്തുനിന്നും തുടങ്ങുന്ന വരകൾ താഴോട്ട് വരും തോറും മങ്ങുകയോ ഇല്ലാതാവുകയോ ചെയ്യും.


2 )Mr. മൂർഖൻ അല്ലെങ്കിൽ വെമ്പാലIndian spectacled cobra (naja naja.):
LD50 വാല്യൂ 0.22 - 0.84 mg/kg
            ഇവയുടെ വിഷം നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്.വിഷത്തിൽ പ്രധാനമായും ന്യൂറോടോക്സിൻ, കാർഡിയോടോക്സിൻ എന്നീ പദാർഥങ്ങൾ അടങ്ങിയിരിക്കുന്നു.സൈറ്റോ ടോക്സിൻ എഫ്ഫക്റ്റ് കൂടി ഉള്ളത് കൊണ്ട് സെല്ലുകൾ പെട്ടെന്ന് നശിക്കാൻ ഉള്ള സാധ്യത ഉണ്ട്.അരിമണി അടുക്കിയ പോലെ ആയിരിക്കും തൊലിയിലെ ഡിസൈൻ.(ചേരയിൽ ഇത് ഡയമണ്ട്സ് അടുക്കിയ പോലാകും)

മറ്റ് പേരുകൾ: പുല്ലാനി,സർപ്പം,പത്തിക്കാരൻ,നല്ലോൻ പാമ്പ്,നാഗം

( Indian spectacled cobra)

കടിയേറ്റാൽ: കടിയേറ്റ് 15മിനിറ്റ് - 1 മണിക്കൂറിനുള്ളിൽ ശ്വാസ തടസം, മുറിവേറ്റ ഭാഗത്ത് ശക്തമായ വേദനയും വീക്കവും.കണ്ണുകൾ അടഞ്ഞു പോകുന്ന പോലെ മയക്കംതുടങ്ങിയവ മൂർഖൻ്റെ കടിയുടെ പ്രധാന ലക്ഷണങ്ങൾ ആണ്. ഛർദ്ദി , മരവിപ്പ് , ബോധക്ഷയം , പേശീവേദന , കാഴ്ച മങ്ങൾ, ആളുകളെയും വസ്തുക്കളെയും രണ്ടായി കാണുക .അതിവേഗം ശ്വാസമെടുക്കുക.ഹൃദയത്തെയും ബാധിച്ചേക്കാം.കടിച്ച ഭാഗത്തു കുമിള പോലെ ചിലപ്പോൾ ഉണ്ടാകുന്നു. നീര് എന്നിവ മറ്റ് ലക്ഷണങ്ങൾ ആണ്.

3 ) അണലി വർഗ്ഗം:ഇവയുടെ വെനം "ഹീമോടോക്സിക്ക്" ആണ്.കേരളത്തിൽ കാണുന്ന ഒട്ടുമിക്ക പാമ്പുകളും മനുഷ്യ സാനിധ്യമറിഞ്ഞാലുടൻ ഓടി രക്ഷപ്പെടുകയാണ് പതിവ്.എന്നാൽ ഓടാനുള്ള മടികൊണ്ട് ഉണ്ടപ്പന്മാരായ  അണലികൾ അങ്ങിനെ ഓടി മറയുവാൻ ശ്രമിക്കാറില്ല.ഇവ മറ്റ് വിഷ സർപ്പങ്ങളെക്കാൾ ആക്രമണകാരികൾ ആണ്.ഒരു ഗുണ്ട സെറ്റപ്പ് ആണ് ഇവയ്ക്ക്.പാമ്പുകടിയേറ്റ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ  കാലപുരിക്ക് ട്രാൻസ്ഫർ ആയത് അണലി മൂലം ആണ്.പ്രസവിക്കുന്ന പാമ്പ് എന്നൊക്കെ ഇവയെ വിളിക്കാറുണ്ട്.പക്ഷെ ഇവ മുട്ടകൾ ശരീരത്തുള്ള അറയിൽ ശേഖരിച്ച്, അവിടുന്ന് വിരിയിച്ച ശേഷം കുഞ്ഞുങ്ങളെ പുറത്തു വിടുന്നതിനാൽ ആണ് അണലികൾ പ്രസവിക്കുന്നതായി ആളുകൾ തെറ്റിധരിക്കുന്നത്.

കടിയേറ്റാൽആഴത്തിൽ ഉള്ള മുറിവ്,ശക്തമായ വേദന,തീ പൊള്ളുന്ന പോലുള്ള  എരിച്ചിൽ കൂടാതെ നല്ല നീരും നീല കളറും ഉണ്ടാകാം.അണലി വിഷം,ആദ്യം രക്തം കട്ടപിടിപ്പിക്കുകയും പിന്നീട് രക്തം കട്ടപിടിക്കുന്നത് ഇല്ലാതാക്കുകയും ചെയ്യാറുണ്ട്. അത് കൊണ്ട് മുറിവിൽ നിന്നും രക്തം വന്നുകൊണ്ടിരിക്കാം.വായിലോ മൂത്രത്തിലോ മറ്റിടങ്ങളിലോ രക്തസ്രാവം ഉണ്ടാകാൻ സാധ്യത ഉണ്ട്.മൂക്കിൽ നിന്നും ചോര വരിക, കണ്ണ് ചുകപ്പ് ആവുക,ഛർദ്ദിൽ, വയറുവേദന, ശരീര വേദന, മയങ്ങി പോകുക,ചുമച്ച് ചോര തുപ്പുക, പ്രഷർ കുറയുക തുടങ്ങിയവയും സംഭവിക്കാറുണ്ട്. സെല്ലുകൾ നശിച്ചുപോകുന്നത് കൊണ്ട് കൃത്യസമയത്ത് ചികിത്സ നേടാനായില്ല എങ്കിൽ കടിയേറ്റത്തിന് സമീപമുള്ള ഭാഗങ്ങളെയും കിഡ്നിയെയും ഒക്കെ അണലിവിഷം സാരമായി ബാധിക്കാറുണ്ട്.

നമുക്കിടയിൽ  കാണുന്ന അണലി വർഗ്ഗങ്ങളിൽ 3 ഇനങ്ങൾ മാത്രമാണ് മനുഷ്യജീവന് ഭീഷണി  

   1. അണലി അല്ലെങ്കിൽ ചേനത്തണ്ടൻ - Russell's Viper (Daboia russelii): LD50 വാല്യൂ 0.30-0.332 mg/kg
ഹീമോ ടോക്സിക് ആയത് കൊണ്ട് തന്നെ രക്തസംക്രമണത്തെ ആണ്        ബാധിക്കുക.വട്ടക്കൂറ, പയ്യാനമണ്ഡലി, കണ്ണാടിവിരിയൻ, മൺചട്ടി,                          കുതിരക്കുളമ്പൻ എന്നീ പേരുകളിലും റസ്സൽ അണ്ണൻ അറിയപ്പെടുന്നു.

(Russell's Viper)

  2. ഈർച്ചവാൾ അണലി ശല്ക അണലിSaw-scaled viper(Echis carinatus)LD50 വാല്യൂ 0.24 - 0.56mg/kg
ത്രികോണാകൃതിയിലാണ് തല.ത്രിശ്ശൂലത്തിൻ്റെ ആകൃതിയിൽ        തലയിലുള്ള അടയാളം, വളരെ കനം കുറഞ്ഞ കുറുകിയ വാൽ,                                ശരീരത്തിൻ്റെ  രണ്ടു വശത്തും Zig-Zag വരകൾ ശരീരം മുഴുവൻ                                  ഉണ്ടായിരിക്കും.38 സെ.മി - 80 സെ.മി നീളം. ഏറ്റവും ആക്രമണകാരി ആയ        പാമ്പുകളിൽ ഒന്നായ ഈ പാമ്പ് പ്രകോപനം ഉണ്ടായാൽ ചുരുണ്ട് ഒരു ചക്രം        കറങ്ങും പോലെ തൻ്റെ ശല്ക്കങ്ങൾ തമ്മിൽ ഉരസി തടി അറക്കും                          പോലൊരു ശബ്ദം ഉണ്ടാക്കുന്നത് കൊണ്ടാണ് "ഈർച്ചവാൾ അണലി" എന്ന            പേര് വരാൻ കാരണം.
(Saw-scaled viper)
കണ്ണൂർ, പാലക്കാട് ഭാഗങ്ങളിൽ കൂടുതലായി കാണപ്പെടുന്നു. ചെങ്കൽ കുന്നുകളിലും തരിശ്ശുഭൂമികളിലുമാണ് ഇവയെ പ്രധാനമായും കാണുന്നത്

  3. ചുരുട്ടമണ്ഡലി/ ചുരുട്ട/ മണ്ഡലിhump nose viper : Hypnale hypnale
LD50 വാല്യൂ 1.6 mg/kg
      കടിച്ച ഭാഗത്ത് വീർത്തു വരും. കഴല വരാറുണ്ട്. 
(hump nose viper) 


അപ്പൊ ദേ ഈ 5 ഘഡീസ്സിനെ എല്ലാം ആകെമൊത്തം ചേർത്ത് വിളിക്കുന്ന ഒരു പേരുണ്ട് നമ്മുടെ ഇന്ത്യയിൽ.
"ബിഗ് 5" !!
എന്നാൽ.... ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായ ആൻ്റിവെനം "ബിഗ് 4" ന് മാത്രമേ പൂർണമായും ഫലിക്കുകയുള്ളു.അതായത് "hump nose viper" ബൈറ്റ് ആണേൽ  ഇപ്പോളുള്ള ആൻ്റിവെനം ഉപയോഗിക്കുന്നത് കൊണ്ട് എല്ലായ്‌പ്പോഴും സുഖപ്പെടണം എന്നില്ല. "hump nose viper" നെ കൂടി ഉൾപ്പെടുത്തി ഉടൻതന്നെ ബിഗ് 5 നുള്ള ആൻ്റിവെനം ഇന്ത്യയിൽ ലഭ്യമാകും എന്ന് പ്രതീക്ഷിക്കാൻ മാത്രമേ ഇപ്പോൾ സാധിക്കുകയുള്ളു.

"ബിഗ് 5" നെ കുറിച്ച് ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പിനെ കുറിച്ച് കൂടി പറഞ്ഞില്ല എങ്കിൽ അതെങ്ങാനും സ്വപ്നത്തിൽ വന്ന് കടിച്ചിട്ട് പോയാലോ?? 

ഉറക്കത്തിൽ കിടന്ന് നിലവിളിക്കാൻ വയ്യ.

അതുകൊണ്ട് മാത്രം പറയാം!!

ഏകദേശം 20 കൊല്ലം ആയുസ്സ് ഉള്ള, 18 അടി വരെ നീളം വയ്ക്കുന്ന, പത്തി വിടർത്തി  മൊത്തം ശരീര നീളത്തിൻ്റെ  മൂന്നിൽ ഒന്ന് ഭാഗം വരെ തറയിൽ നിന്നും മേൽപ്പോട്ട് കൊണ്ടുവന്ന് രാജകീയമായി തല ഉയർത്തി നിൽക്കുന്ന "മിസ്റ്റർ രായപ്പൻ" അല്ലെങ്കിൽ  "കിംഗ് കോബ്ര"!!-
LD50 വാല്യൂ 1.3 -1.644 mg/kg.
ഒഫിയോഫാഗസ്സ് കലിങ്ക എന്ന പശ്ചിമഘട്ട രാജവെമ്പാല ആണ് ഇന്ത്യയിൽ കാണുന്ന രാജവെമ്പാല വിഭാഗം.ഇവയെ കൂടാതെ "നോർത്തേൻ രാജവെമ്പാല"(Ophiophagus hannah),"സുന്ദ രാജവെമ്പാല"(Ophiophagus bungarus), "ലുസോൺ രാജവെമ്പാല"(Ophiophagus salvatana) എന്നിങ്ങനെ മറ്റ് മൂന്ന് വിഭാഗം രാജവെമ്പാലകൾ കൂടി ലോകത്ത് കണ്ടുവരുന്നു.

300 അടി അകലെ ഉള്ള ഇരയെ വരെ തിരിച്ചറിയാൻ കഴിവുള്ള കിംഗ് കോബ്രയ്ക്ക് ഉള്ള ആൻ്റിവെനം ഉൽപ്പാദിപ്പിക്കുന്ന ഏക രാജ്യം, സ്വന്തമായി "പട്ടായ" ഉള്ള തായ്‌ലൻഡ് ആണ്.ഇന്ത്യയിൽ ഇവ മൂലമുള്ള മരണങ്ങൾ വളരെ വളരെ അപൂർവമായി മാത്രം സംഭവിച്ചിട്ടുള്ളത് കൊണ്ട് തന്നെ ഇവയ്ക്കുള്ള ആൻ്റിവെനം ഇന്ത്യയിൽ ലഭ്യമല്ല.
                                     (King Cobra)

ഇവയുടെ വെനം ന്യൂറോടോക്സിക്ക് ആണ്.രായപ്പൻ്റെ  വെനത്തിന് ബിഗ് 5 നേക്കാൾ വീര്യം കുറവാണ്.വീര്യം കുറഞ്ഞത് ആണേൽ ഡ്രമ്മോടെ കമഴ്ത്തുന്ന മലയാളികളായ ഇരുകാലി പാമ്പുകളെ കണ്ടുപഠിച്ചതാണോ എന്നറിയില്ല,ഒരാളെ കൊല്ലുവാൻ ആവശ്യമായതിൻ്റെ 20 ഇരട്ടി അളവ് വെനം  ഒറ്റകടിയിൽ തന്നെ രായപ്പൻ കടത്തി വിടും.അത്രയും ഒരുമിച്ച് ചെന്നാൽ നമ്മുടെ ആന ചേട്ടൻ വരെ മൂന്ന് മണിക്കൂറിനുള്ളിൽ പടമാകും.ഒറ്റകടിക്ക് 400 - 500 mg വെനം ആണ് രാജൻ ശരീരത്തിലേയ്ക്ക് കടത്തി വിടുക. എന്നുവച്ച് പേടിക്കുകയൊന്നും വേണ്ട!! രാജ വെമ്പാലകൾ പൊതുവെ മനുഷ്യ സാന്നിധ്യം വളരെ അകലെ നിന്നും തന്നെ തിരിച്ചറിഞ്ഞ് ഉടൻ സ്ഥലം കാലി ആക്കുകയാണ് ചെയ്യാറുള്ളത്.(അല്ലെങ്കിലും, മനുഷ്യരോളം "മനസ്സിൽ വിഷമുള്ള" ജീവികൾ അല്ലല്ലോ പാമ്പുകൾ!!) ഇന്ത്യയിൽ ഇവയുടെ കടി കിട്ടി മരിച്ചതായുള്ള കേസ്സുകൾ വെറും മൂന്ന് എണ്ണം മാത്രമാണ്.1870 കളിൽ മൂന്നാറിൽ, 2015 ൽ കർണ്ണാടകയിലും മൂന്നാമത്തെ 2022 ൽ തിരുവനന്തപുരം zoo ൽ.

രാജവെമ്പാലകൾ..മറ്റുപാമ്പുകളെ പോലെ മരപ്പൊത്തുകളിലോ ഒഴിഞ്ഞ മാളങ്ങളിലോ കയറി അല്ല മുട്ട ഇടാറുള്ളത്.പകരം വാലുകൊണ്ട്  കരിയിലകൾ കൂട്ടിയിട്ട് സ്വന്തമായി കൂടുണ്ടാക്കി, മുട്ട ഇട്ട് അവയ്ക്ക് മുകളിൽ അട ഇരിക്കാറാണുള്ളത്.ഈ സമയങ്ങളിൽ ഇവ ഏറ്റവും അക്രമകാരികൾ ആയി മാറാറുണ്ട്. 
ഇങ്ങനെ ഒക്കെ ആണെങ്കിലും,രാജവെമ്പാലകൾക്ക് ഇന്ത്യയിലെ മറ്റ് വിഷസർപ്പങ്ങൾക്ക് ഇല്ലാത്ത ഒരു പ്രത്യേക കഴിവുണ്ട്, വിഷം ഇല്ലാതെ കടിക്കുവാൻ (ഡ്രൈ ബൈറ്റ്) പറ്റും.ശത്രുക്കളെ കൊല്ലാതെ പേടിപ്പിച്ചോടിക്കാൻ വേണ്ടി ആണ് ഇവ പലപ്പോഴും ഇങ്ങനെ ചെയ്യുന്നത്. അത് കൊണ്ട് രാജവെമ്പാല കടിച്ചാൽ,"ആൻ്റിവെനത്തിനായി തായ്‌ലൻഡ് വരെ പോകണ്ടേ??" എന്ന് കരുതി  രോഗിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുവാൻ മടിച്ചുകൊണ്ട് നേരെ കൊണ്ടുപോയി ജീവനോടെ സമാധി ആക്കരുത്!!
ഡ്രൈ ബൈറ്റ് ആണെങ്കിലോ ശരിയായ രീതിയിൽ കടി ഏൽക്കാതെ ഇരുന്നാലോ രോഗി രക്ഷപെടുക തന്നെ ചെയ്യും.രാജവെമ്പാലകൾ സാധാരണ ജനവാസമേഖലകളിൽ വസിക്കാറില്ല. ഇരതേടിയോ, ഇണ തേടിയോ ഉള്ള യാത്രയിൽ കാടുകളിൽ നിന്നും കാടുകളിലേക്ക് പോകുന്നതിനിടയിലുള്ള ജനവാസകേന്ദ്രങ്ങളിൽ കൂടി ഇവ  കടന്നു പോകാറുണ്ട്.അങ്ങിനെ ഉള്ളപ്പോൾ...രാജവെമ്പാലയുടെ വലുപ്പം കൊണ്ട് തന്നെ അവയെ നമുക്ക് പെട്ടെന്ന് കാണുവാനും സാധിക്കും.കൂടാതെ....കാക്കകൾ,പട്ടികൾ,കുരങ്ങുകൾ തുടങ്ങി പ്രകൃതിയിലെ പല  ജീവികളും അവയുടെ സാന്നിധ്യം വിളിച്ചോതാറും ഉണ്ട്.(അല്ലേലും... "തന്റെ ഒരു കണ്ണ് പോയാലും വേണ്ടില്ല മറ്റുള്ളവന്റെ രണ്ടു കണ്ണും പോകുന്നേൽ പോകട്ടെ" എന്ന സ്വഭാവം മനുഷ്യന് മാത്രം ദൈവം അവകാശമായി കൊടുത്തത് ആണല്ലോ!!)


പാമ്പുകളെകൊണ്ട് ഭൂമിക്കും മനുഷ്യർക്കും എന്ത് ഗുണം?? :
  
ഇങ്ങനൊരു ചോദ്യം കൊലമാസ്സ് ആയി വലിച്ചെറിയുന്നവർ ആണ് ഭൂരിഭാഗം മലയാളികളും.ഉത്തരം അറിയാത്തത് കൊണ്ട് മാത്രം പാമ്പൻസ്ന്റെ മണ്ടയ്ക്കിട്ട് ആദ്യത്തെ അടി കൊടുക്കുവാൻ വടി തേടി പോകുന്നവർക്കായി.....

കാൻസർ രോഗചികിത്സയിലെ വേദന സംഹാരികളുടെ പ്രധാന ചേരുവയായി,തലച്ചോറിലും ഹൃദയത്തിലും  രക്തം കട്ടപിടിച്ചാൽ  അലിയിക്കാൻ,കൂടാതെ....ത്രോംബോസിസ്,ആർത്രൈറ്റിസ് പാർക്കിൻസൺസ്, അൽഷീമിയേഴ്സ്, ബ്രോങ്കിയൽ ആസ്മ, തുടങ്ങി പല രോഗങ്ങൾക്കും ഉള്ള ചികിത്സയിൽ ഒക്കെ പാമ്പിൻ്റെ വെനത്തിനു വലിയ പങ്കുണ്ട്.

ഫുഡ് ചെയിനിൽ പല ജീവികളെയും ഭക്ഷിക്കുന്നത് വഴി പാമ്പുകൾക്ക് വലിയൊരു സ്ഥാനം ഉണ്ട്.ക്രമാതീതമായി പെരുകിയാൽ ഏറ്റവും കൂടുതൽ രോഗങ്ങൾ പരത്തുകയും ഭക്ഷ്യ ക്ഷാമത്തിനു വരെ കാരണമാവുകയും ചെയ്യുന്ന എലികളെ അവയുടെ മാളത്തിൽ കയറി ഭക്ഷിക്കുന്ന പാമ്പുകൾ ആണ് അവയ്‌ക്കെതിരെ ഏറ്റവും എഫക്റ്റീവ് ആയ ബയോളജിക്കൽ ഏജൻറ്.രാജ വെമ്പാല പോലുള്ള പാമ്പുകൾ, വിഷപാമ്പുകളടക്കമുള്ള മറ്റ് പാമ്പുകളെ ഭക്ഷിക്കാറുണ്ട്.അതുപോലെ പല ജീവികളുടെയും ഇഷ്ട ആഹാരമാണ് പാമ്പുകൾ.നമ്മൾ ശ്വസിച്ചു പുറംതള്ളുന്ന കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കുന്ന ജീവികളിൽ പാമ്പും ഉൾപ്പെടും.

ആവാസ വ്യവസ്ഥയിൽ എല്ലാ ജീവികൾക്കും തുല്യ അവകാശം ഉള്ളത് കൊണ്ടും,ഭൂമിയിലെ ജീവൻ്റെ നിലനിൽപ്പിനായി ഓരോ ജീവിക്കും അതിൻ്റേതായ പങ്കുകൾ നിർവഹിക്കാൻ ഉള്ളതുകൊണ്ടും പാമ്പുകളെ കണ്ടാൽ ഉടൻ കൊന്ന് തള്ളുകയല്ല വേണ്ടത്.പകരം വേണ്ടത്ര കരുതലുകൾ ഉണ്ടായാൽ മാത്രം മതി, ഈ ഭൂമി പാമ്പുകളുടെയും കൂടി ആണെന്നത് ഓർത്താൽ പാമ്പുകളെ നിലനിർത്തികൊണ്ട് തന്നെ മനുഷ്യർക്ക് ഈ ഭൂമിയിൽ ജീവിച്ചു പോകുവാൻ സാധിക്കുന്നതാണ്.നമ്മുടെ ആവാസ വ്യവസ്ഥയിൽ നിന്നും ഉറുമ്പുകളെയും ചിത്രശലഭങ്ങളേയും തേനീച്ചകളേയും പോലുള്ള ചെറു ജീവികൾ ഇല്ലാതായാൽ പോലും ഭൂമിയിൽ മനുഷ്യ കുലം നശിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.അപ്പോൾ പാമ്പുകൾക്ക് ഉള്ള സ്ഥാനം നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു.(പൂർണമായി നശിച്ചാൽ, ഭൂമിദേവിയും മറ്റ് ജീവിവർഗങ്ങളും ഒരുമിച്ചു ചേർന്ന് 
പടക്കം പൊട്ടിച്ചാഘോഷിക്കാൻ സാധ്യത ഉള്ള ഏക ജീവി വർഗം ഒരു പക്ഷെ മനുഷ്യർ ആകാം)

ഫോറസ്റ്റിൽ വച്ചോ അല്ലാതെയോ നമ്മൾ ഒരു പാമ്പിനെ കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ,അനധികൃതമായി പിടിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നത് തടവ് ശിക്ഷ വരെ കിട്ടാവുന്ന കേസ് ആണ്. നമ്മുടെ ആവാസ വ്യവസ്ഥയിൽ പാമ്പിനുള്ള സ്ഥാനം അത്ര വലുതാണ് എന്നതിനാൽ തന്നെ പാമ്പുകളെ വന്യജീവി സംരക്ഷണ നിയമത്തിൽ ഷെഡ്യൂൾ 1-2 എന്നിവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷെഡ്യുൾ 1ൽ ഉൾപ്പെട്ട ഏതെങ്കിലും ഒരു ജീവികൾക്കെതിരെ ഉള്ള കുറ്റകൃത്യങ്ങൾക്ക് 3-7 വർഷം വരെ തടവോ 25000 ൽ കുറയാത്ത പിഴയും കിട്ടാവുന്നതാണ്.പെരുമ്പാമ്പ്,ചേര,നീർക്കോലി എന്നിവ വരെ ഷെഡ്യൂൾ 1 ൽ പെട്ട പാമ്പുകളാണ്.


നമ്മൾ സ്വീകരിക്കേണ്ട ചില മുൻകരുതലുകൾ:
1) വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക: പാമ്പുകൾ എപ്പോഴും ഓരം ചേർന്ന് പോകുക ആണ് പതിവ്.അതിനാൽ മതിലുകൾ വീടിൻ്റെ ചുമരുകൾ എന്നിവയോട് ചേർന്ന് വിറക് ,ടൈൽ വേസ്റ്റ് , മറ്റ് സാധനങ്ങൾ എന്നിവ കൂട്ടി ഇടാതിരിക്കുക.ഇട്ടാൽ അതിനുള്ളിൽ ഇര തേടുവാൻ വേണ്ടി പാമ്പ് കയറുവാനും, അത്തരം സാധനങ്ങൾ എടുക്കുവാൻ ശ്രമിക്കുന്നവർക്ക് കടി ഏൽക്കുവാനും സാധ്യത കൂടുതൽ ആണ്.ശരീര ഊഷ്മാവ് സ്വയം ക്രമീകരിക്കുന്ന സംവിധാനം പാമ്പുകൾക്ക് ഇല്ലാത്തത് കൊണ്ട്, തഴച്ചുവളരുന്ന ചെടികളുടെ ചുവട്ടിലും ചെടിച്ചട്ടിയിലും മറ്റ് തണുപ്പ് കിട്ടുന്ന സ്ഥലത്തും, തണുപ്പ് തേടി ചൂട് കാലത്ത് പാമ്പുകൾ വന്നു കിടക്കാറുണ്ട്.തണുപ്പ് കാലത്ത് ചൂട് കിട്ടുന്ന ഇടങ്ങളിലും അവ എത്താറുണ്ട് .

2) രാത്രികാലങ്ങളിൽ പുറത്തിറങ്ങുമ്പോൾ കയ്യിൽ മതിയായ വെളിച്ചം കരുതുകയും കാലിൽ ചെരിപ്പ് അല്ലെങ്കിൽ ഷൂ നിർബന്ധമായും ധരിക്കുകയും,കാൽ ചുവടുകൾ പാമ്പിൻ കടി ഏൽക്കും വിധം അല്ല എന്നുറപ്പ് വരുത്തുകയും ചെയ്യുക.

3) മാളങ്ങളിൽ നിന്നോ വ്യക്തമായി കാണാത്ത സ്ഥലങ്ങളിൽ നിന്നോ, വസ്തുക്കൾ കൂടിക്കിടക്കുന്നവയ്ക്കിടയിൽ നിന്നോ,ചെടിപടർപ്പുകൾക്കിടയിൽ നിന്നോ യാതൊരു വസ്തുക്കളും അശ്രദ്ധമായി കൈയിട്ടോ, കാലുകൾ കൊണ്ടോ എടുക്കാതിരിക്കുക.

4) മാളങ്ങൾക്കടുത്ത് ചാരി നിൽക്കാതിരിക്കുക

5) പാമ്പു പിടിത്തം അനുകരിക്കാതിരിക്കുക.പാമ്പുകൾ വന്യജീവി വിഭാഗത്തിൽ വരുന്നതാണ്.അവയെ പിടിക്കാൻ അനുമതി ഇല്ലാത്തവർ അവയെ പിടിക്കുന്നത് ശിക്ഷാർഹം ആണ്.

6)സെപ്റ്റംബർ പകുതിയോടടുത്ത് മുതൽ തുടങ്ങി ഒക്ടോബർ, നവംബർ, ഡിസംബർ,ജനുവരി കാലഘട്ടത്തിൽ പാമ്പുകൾ പൊതുവെ ഇണചേരുന്ന കാലഘട്ടം ആണ്.അതുകൊണ്ട്, ഇരപിടിക്കാൻ അല്ലാതെയും പാമ്പുകൾ കൂടുതലായി പുറത്തിറങ്ങാൻ സാധ്യത ഉണ്ട്.ഈ മാസങ്ങളിൽ രാത്രിയിൽ മാത്രം പുറത്തിറങ്ങുന്നവയെ പകൽ സമയങ്ങളിലും,പകൽ സമയങ്ങളിൽ മാത്രം കാണുന്നവയെ രാത്രിയിലും കണ്ടുവരാറുണ്ട്.അതുകൊണ്ട്, ഈ മാസങ്ങളിൽ മനുഷ്യർ പുറത്തിറങ്ങുമ്പോൾ കൂടുതൽ ജാഗ്രത കാണിക്കുക.അതുപോലെ  മാർച്ച്-ഏപ്രിൽ മാസങ്ങളിൽ... കുഞ്ഞുങ്ങളെ കാണപ്പെടുകയും ചെയ്യുന്ന സമയം ആണ്.കുഞ്ഞുങ്ങൾ ചെറുതായതു കൊണ്ട് പെട്ടെന്ന് ശ്രദ്ധയിൽ പെടണം എന്നില്ല.കുഞ്ഞുങ്ങൾ കടിച്ചാലും മരണം സംഭവിക്കും എന്നത് മറക്കരുത്. 

7) പാമ്പുകൾ അവയുടെ വിഷം അവയുടെ ആഹാരം ദഹിക്കുവാൻ കൂടി ഉപയോഗിക്കുന്നു.ഇണചേർന്ന് മുട്ട ഇട്ട് അവ വിരിയുന്ന കാലയളവിൽ പലപ്പോഴും പാമ്പുകൾ ആഹാരം കഴിക്കാറില്ല.അതുകൊണ്ട് തന്നെ ആഹാരം ദഹിപ്പിക്കുവാൻ വിഷം ഉപയോഗിക്കേണ്ടിയും വരില്ല.തന്മൂലം അവയുടെ വിഷ സഞ്ചിയിൽ ഉള്ള വിഷത്തിൻ്റെ  അളവ് സാധാരണയിലും കൂടുതൽ ആയിരിക്കാൻ സാധ്യതയുണ്ട്. ആഹാരം കഴിക്കാത്തത് കൊണ്ട് അവയ്ക്ക് മനുഷ്യരുടെ കാൽപെരുമാറ്റത്തിൽ നിന്നും പെട്ടെന്ന് ഓടിമാറുവാനുള്ള ആരോഗ്യം കുറയുകയും,തന്മൂലം ചവിട്ടേൽക്കാനുള്ള സാധ്യത കൂടുകയും.... ചവിട്ടിയാൽ ഉടൻ അവ കടിക്കുകയും ചെയ്യും. 



തെറ്റായ അറിവുകൾ തിരുത്തുക:

1) പാമ്പിൻ കുഞ്ഞുങ്ങൾക്ക് വിഷമില്ല:
തികച്ചും തെറ്റായ ധാരണ ആണ്.ജനിച്ച് അഞ്ച് ആറ് മാസം വരെ സാധാരണയായി കുഞ്ഞുങ്ങളിൽ വിഷത്തിൻ്റെ  അളവ് കുറവാണ് എങ്കിലും, വിഷ വീര്യം വളരെ കൂടുതൽ ആയിരിക്കും.ഒരു മുതിർന്ന പാമ്പിന്,മുതിർന്ന ഒരു മനുഷ്യനെ കൊല്ലുവാൻ 15-16  mg വെനം പൊട്ടൻസി വേണമെങ്കിൽ കുഞ്ഞുങ്ങളിൽ കാണുന്ന വിഷത്തിൽ നിന്നും 8-9 mg വെനം പൊട്ടൻസി തന്നെ ധാരാളം ആണ് ഒരു മനുഷ്യ ജീവൻ അപഹരിക്കാൻ.

2) പാമ്പിന് പക ഉണ്ട് :
പാമ്പുകൾ കടിക്കുന്നത് ഇരപിടിക്കാനോ ശത്രു എന്ന് തെറ്റിദ്ധരിച്ചോ ആണ്.അവയ്ക്ക് ആളുകളെ ഓർത്തുവച്ചു പക തീർക്കാനുള്ള ഓർമ്മശേഷിയൊന്നും ഇല്ല

3) തിരിച്ചു കടിച്ചാൽ വിഷം ഏൽക്കില്ല :
കടിച്ച പാമ്പിനെ തിരിച്ചു കടിച്ചാൽ വിഷം നിർവീര്യമാകും, കടിച്ച പാമ്പിനെകൊണ്ട് തന്നെ വിഷം ഇറക്കിക്കും എന്നിവ ഒക്കെ തെറ്റായ പ്രചാരണങ്ങൾ ആണ്.

4) വെള്ളത്തിൽ കലർന്ന പാമ്പിൻ്റെ  വിഷം അപകടം :
പാമ്പ് കിടന്ന വെള്ളത്തിലോ പാമ്പ് ചത്ത വെള്ളത്തിലോ അതിൻ്റെ വിഷം ഉണ്ടാവില്ല. കാരണം പാമ്പിൻ്റെ വിഷം പ്രോട്ടീൻ ആണ്.അത് നമ്മുടെ രക്തത്തിലേയ്ക്ക് മുറിവുകൾ വഴിയോ പാമ്പിൻ്റെ കടി വഴിയോ എത്തിയാൽ മാത്രമേ അത് അപകടകരമാകുകയുള്ളു. വെള്ളത്തിലോ മറ്റ് വസ്തുക്കളിലോ കലരുന്ന പാമ്പിൻ്റെ വിഷം നിർവീര്യമാക്കപ്പെടുകയാണ് ചെയ്യുക.

5) പാമ്പിൻ വിഷം കുടിച്ചാൽ മരിക്കും :
വായിലോ തൊണ്ടയിലോ കുടലിലോ വലുതോ ചെറുതോ ആയ മുറിവുകൾ ഒന്നും ഇല്ല എങ്കിൽ ആമാശയത്തിൽ എത്തിച്ചേർന്നാൽ പാമ്പിൻ വിഷം  പ്രോട്ടീൻ ആയത് കൊണ്ട്തന്നെ ദഹനപ്രക്രീയ വഴി ദഹിച്ചു പോകും.

6) മകുടി ഊതിയാലോ രാത്രി ചൂളം വിളിച്ചാലോ പാമ്പ് വരും:
ഇതുവരെയുള്ള പഠനമനുസരിച്ച്,പാമ്പിന് ചെവികൾ ഉണ്ടെങ്കിലും കർണ്ണപടം ഇല്ലാത്തത് കൊണ്ട് അവയ്ക്കു മകുടിയുടെയോ ചൂളംവിളിയുടെയോ അല്ലെങ്കിൽ മറ്റ് ശബ്ദങ്ങളോ കേൾക്കുവാൻ സാധിക്കില്ല. ഭൂമിയിൽ ഉണ്ടാകുന്ന തരംഗങ്ങൾ മനസ്സിലാക്കിയും, ജീവികളുടെ ശരീരത്തിൽ ഉണ്ടാകുന്ന ഊഷ്മാവ് തിരിച്ചറിഞ്ഞും ആണ് മറ്റ് ജീവികളുടെയും ഇരകളുടേയും സാനിധ്യം പാമ്പുകൾ  തിരിച്ചറിയുന്നത്.

7) വൈകുംനേരം കപ്പ പുഴുങ്ങിയ മണം വരുന്നത് വിഷപ്പാമ്പിൻ്റെ വായിൽ നിന്നാണ്: 
വൈകുംനേരവും രാത്രികാലങ്ങളിലും വരുന്ന ഈ മണം "പാട താളി" അല്ലേൽ "പാടവള്ളി" എന്നൊക്കെ അറിയപ്പെടുന്ന ചെടിയുടെ പൂവ് വിരിയുന്ന മണം ആണ്.
(പാട താളി - Cyclea peltata)

8) പാമ്പിനെ കണ്ട് അതിന്റെ പ്രായം പറയാം:
പാമ്പിന്റെ പ്രായം അറിയണം എങ്കിൽ ഒരു വഴി അത് നമ്മൾ വളർത്തുന്ന പാമ്പ് ആവണം. അല്ല എങ്കിൽ "സ്കെൽറ്റൊ ക്രോണോളജി" വഴി അവയുടെ പ്രായം പരിശോധിക്കണം. (അതിന് പാമ്പിന്റെ സ്കെൾട്ടൻ കിട്ടണം)


ASV യുള്ള ആശുപത്രിയുടെ ലിസ്റ്റ്:

പാമ്പുകളുടെ വിഷം 95 ഓളം പ്രോട്ടീനുകളടങ്ങിയതാണ്. ഈ വെനം നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് നിർമ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂർഖൻ, ശംഖുവരയൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയിൽ കുറഞ്ഞ ഡോസിൽ പല തവണയായി കുത്തി വച്ചുകഴിയുമ്പോൾ,അവയുടെ ശരീരം അതിനെതിനെ ആന്റിബോഡി ഉണ്ടാക്കുവാൻ തുടങ്ങും.അങ്ങിനെ കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു. ഇങ്ങനാണ് ആന്റി വെനം ഉണ്ടാക്കുന്നത് .
🔴 🔴 പാമ്പുകടിയേറ്റാൽ ആന്റി വെനം (AntiVenom) സ്റ്റോക്ക് ഇല്ലാത്ത ആശുപതികളിൽ കയറി വിലപ്പെട്ട സമയം കളയാതിരിക്കൂ!! കേരളത്തിലെ 14 ജില്ലകളിലേയും ആന്റിവെനം ലഭ്യമായ ഹോസ്പിറ്റലുകളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു.ഫോൺ വിളിച്ചു ചോദിച്ചുറപ്പ് വരുത്തിയ ശേഷം മാത്രം രോഗിയെ കൊണ്ടുചെല്ലുന്നത് മൂലം, ആന്റിവെനം സ്റ്റോക്ക് ഇല്ലാത്ത ഹോസ്പിറ്റലിൽ ചെന്ന് സമയം കളയുന്നത് ഒഴിവാക്കാനാകും.

അതാത് ജില്ലയിലെ ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസറെ (DMO) വിളിച്ചു ചോദിച്ചാൽ ആ ജില്ലയിൽ പാമ്പുവിഷ ചികിത്സ ലഭ്യമായ ആശുപത്രികൾ ഏതെല്ലാമെന്ന് കൃത്യമായി അറിയുവാൻ സാധിക്കും.

1.👇 തിരുവനന്തപുരം ജില്ല:
1- തിരുവനന്തപുരം സർക്കാർ മെഡിക്കൽകോളേജ്. (0471-2528300) 2- Sree Avittam Thirunal Hospital(SAT) തിരുവനന്തപുരം. (0471-2528963 ) 
3 -ജനറൽ ആശുപത്രി, തിരുവനന്തപുരം.(0471-2303870) 4- ജനറൽ ആശുപത്രി, നെയ്യാറ്റിൻകര. (0471-2221935) 5-PRS ഹോസ്പിറ്റൽ, കിള്ളിപ്പാലം(0471-2344443,0471-2342276)
6- സി എസ് ഐ മെഡിക്കൽ കോളേജ്, കാരക്കോണം(0471-2250233, 0471-3074000) 7- ശ്രീ ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട് (0472- 2815000) 8-KIMS,Anayara,(0471-2941400, 0471-2941101) 9-SK ആശുപത്രി,Edappazhinji(0471-2944444, 0471-3022222)
10-NIMS മെഡിസിറ്റി .നെയ്യാറ്റിൻകര(0471-2222115,0471-2223542)

        DMO തിരുവനന്തപുരം: 0471 2471291, 0471 2473257

2.👇 കൊല്ലം ജില്ല :
1- ജില്ലാ ആശുപത്രി, കൊല്ലം (0474 2768668, 0474 2742004)  2- താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര (0474 2452610) 3- താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂർ . (0475 2228702) 4- താലൂക്ക് ആസ്ഥാനആശുപത്രി, ശാസ്താംകോട്ട. (0476 2831899)
5- താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി.(0476 2620257) 6- സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി. (0474 257 2574) 7- ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി. (0476 262 0323) 8- സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ (0475 2271341) 9- ഉപാസന ഹോസ്പിറ്റൽ, കൊല്ലം. (0474 2762889) 10- ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം. (0474 2721999) 11- സർക്കാർ ജില്ലാ ആശുപത്രി, കൊല്ലം.(0474 2768668)
12- ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം. (0474 2530121) 13-വിജയ ഹോസ്പിറ്റൽ, കൊട്ടാരക്കര. (0474 2653000, 0474 2653333)
14- അസ്സീസിയ മെഡിക്കൽ കോളേജ്,Meeyannoor. (047427224250474 2722222)
DMO കൊല്ലം: 0474 2799299, 0474 2795017
  3. 👇പത്തനംതിട്ട ജില്ല:
1). ജനറൽ ആശുപത്രി, പത്തനംതിട്ട ( 0468 2222364) 2). ജനറൽ ആശുപത്രി, അടൂർ (04734 22484) 3). ജനറൽ ആശുപത്രി, തിരുവല്ല (0469 2602494) 4). ജില്ലാ ആശുപത്രി, കോഴഞ്ചേരി (0468 2214108) 5). താലൂക്ക്ആസ്ഥാന ആശുപത്രി, റാന്നി (9188522982) 6). താലൂക്ക് ആസ്ഥാനആശുപത്രി, മല്ലപ്പള്ളി 7). പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല (0469 2700755)
8.)ഹോളിക്രോസ് ആശുപത്രി, അടൂർ (0473 4234500) 9). തിരുവല്ല മെഡിക്കൽ മിഷൻ (0469 2626000)
DMO പത്തനംതിട്ട : 0468 2228220, 0468 2220313, 0468 2222642

4. 👇 ആലപ്പുഴ ജില്ല :
1). ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ് (0477 2282015) 2). ജില്ലാ ആശുപത്രി, മാവേലിക്കര (0479 2303394) 3). താലൂക്ക് ആസ്ഥാന ആശുപത്രി, ചേർത്തല (0478 2812693) 4). താലൂക്ക് ആസ്ഥാനആശുപത്രി, ചെങ്ങന്നൂർ 5). കെ സി എം ആശുപത്രി, നൂറനാട് (0479 2382348)
DMO ആലപ്പുഴ: 0477 2251650, 04772 252329
5. 👇 കോട്ടയം ജില്ല :
1- കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്. (0481 2592001) 2- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം. (0481 2597344) 3- ജനറൽ ആശുപത്രി, കോട്ടയം. (0481 256 3611) 4- ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി. (04828 203492) 5- സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി. ( 6- താലൂക്ക് ആസ്ഥാനആശുപത്രി, വൈക്കം. ( 7- കാരിത്താസ് ആശുപത്രി (0481 2790025) 8- ഭാരത് ഹോസ്പിറ്റൽ (0481 2582947,0481 2582947)
9 - RIMS , ഈരാറ്റുപേട്ട (0482 2300300)
DMO കോട്ടയം: 0481 2562778, 0481 2562923


6 . 👇 ഇടുക്കി ജില്ല :
1-ജില്ലാ ആശുപത്രി, പൈനാവ് (04862 232444) 2-താലൂക്ക് ആസ്ഥാന ആശുപത്രി,തൊടുപുഴ (04862 224407) 3-താലൂക്ക് ആസ്ഥാന ആശുപത്രി,നെടുക്കണ്ടം (04868 232650) 4-താലൂക്ക് ആസ്ഥാന ആശുപത്രി,പീരുമേട് (04869 232224) 5-താലൂക്ക് ആശുപത്രി, അടിമാലി (04864 222670) 6-പ്രാഥമിക ആരോഗ്യകേന്ദ്രം, പെരുവന്താനം (
DMO ഇടുക്കി: 0486 2233030

7 . 👇 എറണാകുളം ജില്ല :
1- സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി. 2- ജനറൽ ആശുപത്രി, എറണാകുളം. (0484 238 6000) 3- കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി. (0484 3055555) 4- നിർമ്മല ആശുപത്രി, മൂവാറ്റുപുഴ (ഇപ്പോൾ ഈ സൗകര്യം ലഭ്യമല്ല). (0485 2835343) 5- മാർ ബസേലിയോസ് ആശുപത്രി, കോതമംഗലം (0485 2822203) 6- ചാരിസ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ. (0485 2812399) 7- ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി. (0484 3096666) 8- മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം. (0484 2358899) 9- ആസ്റ്റർ മെഡിസിറ്റി, എറണാകുളം. (0484 6699999) 10- അമൃത മെഡിക്കൽ കോളേജ്, എറണാകുളം. (0484 2802111) 11- ലേക് ഷോർ ഹോസ്പിറ്റൽ, എറണാകുളം. (0484 2701032) 12- സെൻറ് ജോർജ് ഹോസ്പിറ്റൽ, വാഴക്കുളം.( 13- താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂർ (0484 2444438)
DMO എറണാകുളം: 0484 2360802, 0484 2369567
8 . 👇 തൃശ്ശൂർ ജില്ല :
1- തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. (0487 2200310) 2- ജൂബിലി മെഡിക്കൽ മിഷൻ, തൃശൂർ. (0487 2432200) 3- ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി. (0480 267 0700) 4- മലങ്കര ആശുപത്രി, കുന്നംകുളം. (04885 222944) 5- എലൈറ്റ് ഹോസ്പിറ്റൽ, കൂർക്കഞ്ചേരി. (0487 2436100) 6- അമല മെഡിക്കൽ കോളേജ്, തൃശൂർ. (0487 2304000) 7-ജനറൽ ആശുപത്രി, തൃശ്ശൂർ. ( 0487 2427778, 0487 2427383) 8- ജില്ലാ ആശുപത്രി, വടക്കാഞ്ചേരി. 9- താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂർ. (
0480 2802394)
10- താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി. (0480 2701823) 11- താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട്. (
0480 275 1232)
12- താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം (04885 222 235) 13- ദയ ആശുപത്രി,തൃശ്ശൂർ (
0487 2475100)
DMO തൃശ്ശൂർ: 04872 333242, 04872 333050


9 . 👇 പാലക്കാട് ജില്ല :
 1-സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ. (0492 4254392) 2- പാലന ആശുപത്രി.കണ്ണാടി (0491 2520901) 3- വള്ളുവനാട് ഹോസ്പിറ്റൽ, ഒറ്റപ്പാലം. (0466 2344900) 4- പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്.വാണിയംകുളം (0466 2344500) 5- സർക്കാർ ജില്ലാ ആശുപത്രി, പാലക്കാട്. (0491 2533327)
6- സേവന ഹോസ്പിറ്റൽ, പട്ടാമ്പി. (0466 2345000) 7- പ്രാഥമിക ആരോഗ്യകേന്ദ്രം, പുതൂർ. 8- സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്. 9- താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം.(0466 2344480) 10-ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ (
094959 99325)
DMO പാലക്കാട്: 04912 505189, 04912505264

  10 . 👇 മലപ്പുറം ജില്ല :
1- മഞ്ചേരി മെഡിക്കൽ കോളേജ്. (0483 2764056) 2- അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ. (0483 2809100) 3- കിംസ് അൽ ഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ. (0493 3227616) 4- മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ. (04933 262262, 04933 352262) 5- മിഷൻ ഹോസ്പിറ്റൽ, കോടക്കൽ. (0494 2602415) 6- അൽഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ. (0493 3227616) 7- ഇ എം എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ. (04933 276000) 8- ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ. (094959 99325) 9- ജില്ലാആശുപത്രി, തിരൂർ.( 0494 2422044, 0494 2423834)
DMO മലപ്പുറം: 04832 73624104832 737857
11. 👇 കോഴിക്കോട് ജില്ല
1-സർക്കാർ മെഡിക്കൽ കോളേജ്,കോഴിക്കോട് (0495 2356531) 2-ആസ്റ്റർ മിംസ് ആശുപത്രി, കോഴിക്കോട് (0495 2488000) 3-ബേബി മെമ്മോറിയൽ ആശുപത്രി (0495 2777777) 4-ആശ ഹോസ്പിറ്റൽ,വടകര (0496 2664000) 5-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേർനൽ & ചൈൽഡ് ഹെൽത്ത്, കോഴിക്കോട് (0495 2350216/ 2350217)
6- സ്റ്റാർ കെയർ ഹോസ്പിറ്റൽ, തൊണ്ടയാട് .(0495 2489000)
DMO കോഴിക്കോട്: 04952 370540, 04952 370494


12 . 👇 വയനാട് ജില്ല
1-ജില്ലാ ആശുപത്രി, മാനന്തവാടി (0493 5240264) 2-ജില്ലാ ആസ്ഥാന ആശുപത്രി, ബത്തേരി (0493 6221136) 3-ജനറൽ ആശുപത്രി, കൽപ്പറ്റ (04936 202 037)

DMO വയനാട്: 0493 5240390, 0493 5241150

13.👇 കണ്ണൂർ ജില്ല
1-പരിയാരം മെഡിക്കൽ കോളേജ് (0497 2808080) 2-സഹകരണ ആശുപത്രി, തലശേരി  (0490 2340000) 3-എകെജി മെമ്മോറിയൽ ആശുപത്രി (0497 2762500) 4-ജനറൽ ആശുപത്രി, തലശേരി (0490 232 2150) 5-ജില്ലാ ആശുപത്രി, കണ്ണൂർ (0471 2302490)
6-പുതുശ്ശേരി സ്റ്റേറ്റ് ഗവ: ജനറൽ ഹോസ്പിറ്റൽ, മാഹി (0490 2332243)  
7 -സഹകരണ ആശുപത്രി ,ആലക്കോട് (04972 255650, 9747808089)

       DMO കണ്ണൂർ: 04972 70019404972 700709


14. 👇കാസർഗോഡ് ജില്ല
1-ജനറൽ ആശുപത്രി, കാസർഗോഡ് (04994 222999) 2-ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്‌ ( 3-ഹരിദാസ് ക്ലിനിക്, നീലേശ്വരം 4-KIMS ആശുപത്രി, (04994 219400) 5-കെയർവെൽ ആശുപത്രി 6-മാലിക് ദിനാർ ആശുപത്രി (099950 07777)

DMO കാസർഗോഡ്: 04672 203118, 04672 209433


🐍സ്നേക്ക് റസ്ക്യൂ പ്രധാനികൾ 🐍

1. വാവ സുരേഷ് - 93879 74441, 8281008282 
2. അബ്ബാസ് കൈപ്പുറം - 9847943631, 9846214772
3. Shamsudheen, Cherpulassery 9447924204


🐍വിവിധ ജില്ലകളിലെ സ്നേക്ക് റസ്ക്യൂ ടീമംഗങ്ങളിൽ ചിലർ🐍
    
 തിരുവനന്തപുരം
  രാജി അനിൽ കുമാർ- 9497002394
  മലയിൻകീഴ് കണ്ണൻ - 8921555251
  Dr Kalesh Sadasivan- 9447044498

 കൊല്ലം 
  Ashna S -7558875293
  Sreejith R - 9744859811 

പത്തനംതിട്ട 
  Vinod R - 9495555636
  Amrutha Sivaraman - 9400770412
  Manoj A - 9349019981
  Sreekumar K C  - 9847327216  


ആലപ്പുഴ
  അനുരാജ്-9745502592
  ഹരിപ്പാട് ടൈറ്റ്സൺ - 7025462962
  ചേർത്തല എഡ്വിൻ - 8907701653


 കോട്ടയം
  ആഷിഷ് ജോസ്-9745752837
  പാല ഉണ്ണിക്കൃഷ്ണൻ - 9447772167

എറണാകുളം 
  രാഹുൽ - 9995557413
  വിദ്യാ രാജു- 9496451335
  അസിസ്റ്റ് സിനിലാൽ - 9847485830

ഇടുക്കി 
  Abhijith P S  - 8078178327
  Jose Mathew - 9744170919
  Ajeesh S - 7034915008

തൃശൂർ
  ജോജു  -9745547906
  രൻജിത്ത് നാരായണൻ     9995808510
  മിഥുൻ -  9567856706
  ഇരിങ്ങാലക്കുട ഷബീർ - 93492 69376
  Subarahmanian V R - 9544566832

 പാലക്കാട്
  ഒറ്റപ്പാലം രഞ്ജിത്ത് - 8281689607
Krishnankutty P G - 9495017932
  Musthafa 9947467807, Musthak 9847087231

 മലപ്പുറം
  റഹ്മാൻ ഉപ്പൂടൻ 9447133366   
  എടവണ്ണ കുഞ്ഞിപ്പ - 9895767472
  പട്ടാമ്പി, കൈപ്പുറം നാസർ  8907020503
  കോട്ടക്കൽ അബ്ദുൾ ഗഫൂർ തലപ്പാറ 8157058551
  കൊണ്ടോട്ടി അസ്ലം - 9037157233

 കോഴിക്കോട്
  അനീഷ് - 9946730728
  അരുൺ - 9846966399
  തിരുവണ്ണൂർ സബീഷ് - 9847500484
  അടിവാരം അർജ്ജുൻ - 8139041554

 വയനാട്
  മാനന്തവാടി സുജിത്ത്  9400490847
  പേരിയ മമ്മാലി  9961540224       
  കൽപ്പറ്റ ബഷീർ - 9961569597
  ഷഫീഖ് - 8943939090
  ബത്തേരി വിഷ്ണു - 8606262978

കണ്ണൂർ
  റിയാസ് മാങ്ങാട്:9895255225.
  ഗണേഷ് ബാബു - 9446660798       
  ശ്രീജിത്ത് -   9895876411 
  തളിപറമ്പ് അനിൽ - 9946460494.   
  ചക്കരക്കൽ സന്ദീപ്  8129639601.  

 കാസർഗോഡ്
  സന്തോഷ് - 9400014590
  നവനീത് - 8848858182
  മാവുങ്കൽ വിപിൻ - 9895288131
  പൊയിനാച്ചി ശരത്ത് - 9048260157


👇 👇 👇 👇 👇 👇 👇


ഫോറസ്ററ് വകുപ്പിന്റെ "സർപ്പ" എന്ന മൊബൈൽ ആപ്പ് "ഗൂഗിൾ 
പ്ലെ സ്റ്റോറിൽ" ലഭ്യമാണ്. പാമ്പുകളെ തിരിച്ചറിയാനും, പാമ്പുകളെ കണ്ടാൽ റിപ്പോർട്ട്‌ ചെയ്യാനും, അടുത്തുള്ള സ്നേക്ക് റസ്ക്യൂയേഴ്സ്സ് നെ കണ്ടെത്താനും, asv ഹോസ്പിറ്റലുകൾ അറിയാനും ഒക്കെ ഈ ആപ്പ് ഏതൊരാൾക്കും സഹായമാകും.


പിൻകുറിപ്പ്: കേരളത്തിലെ ജനവാസമേഖലകളിൽ മാത്രം കാണപ്പെടുന്ന ഉഗ്ര വിഷപാമ്പുകളെക്കുറിച്ചു മാത്രമേ ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നുള്ളു.അതുകൊണ്ട് തന്നെ കേരളത്തിൻ്റെ കടൽ മേഖലയിലെ വിഷപാമ്പുകളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.


അഭ്യർത്ഥന:
ഒരറിവും പൂർണമാകണമെന്നില്ല, പാമ്പുകളെ കുറിച്ചുള്ള ഈ ലേഖനവും!! ഇതിൽ തെറ്റുകൾ ഉണ്ടെങ്കിൽ അത് സദയം ക്ഷമിച്ചുകൊണ്ട് അറിവുള്ളവർ അത് പറഞ്ഞു തരുകയും, ഇതിൽ വിട്ട് പോയിട്ടുള്ള അറിവുകൾ ഉണ്ടെങ്കിൽ, അവ 
അറിയാവുന്നവർ... ആ അറിവുകൾ ദയവായി നൽകി സഹായിക്കുകയും ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു!!

Thursday, 7 May 2020

"കോസ്മിക്ക് കലണ്ടറും, ഫുട്‍ബോൾ സൂര്യനും പിന്നെ ദൈവത്തിൻ്റെ കൂർക്കം വലിയും !!"


                   ഗൂഗിള്‍ ജ്യോത്സ്യന്‍റെ കവടി പലകയ്ക്ക് മുന്നില്‍ ഇരുന്നു നമ്മുടെ പ്രപഞ്ച ജാതകം വായിച്ചു നോക്കിയപ്പോള്‍ സംഗതി "കുഞ്ഞി" കളി അല്ല, ഇമ്മിണി ബലിയ വര്‍ഷങ്ങളുടെ കളികള്‍ ആണ്!!

        ജാതക പ്രകാരം 13.8 ബി ല്യൺ വർഷങ്ങൾക്ക് മുന്നാണത്രെ ഈ പ്രപഞ്ചൻ പൊട്ടിമുളച്ചു കരഞ്ഞുതുടങ്ങിയത്!!

ജാതകം വായിച്ച് മില്യനും  ബില്യനും ഒക്കെ ആയി സീന്‍ ഡാര്‍ക്ക് ആയപ്പോള്‍ പതിവ് പോലെ താടിയിൽ പിടിച്ച് വലിച്ച്കൊണ്ട് അല്‍പ്പനേരം മേപ്പോട്ടു നോക്കി കുത്തിയിരുന്നു.

അപ്പോളാണ് ജ്യോതിഷ ശിരോമണി കാള്‍ സാഗന്‍ തിരുമേനി ബാലരമ രൂപത്തിലുള്ള കുഞ്ഞി ജാതകവും ആയി വന്നത്.സംഗതി വായിച്ചപ്പോള്‍ അതിൽ മില്യണും ബില്യണും ഒന്നുമില്ല.

365 ദിവസത്തെ കണക്ക് മാത്രം, അതായത് വെറും ഒരു കൊല്ലം !!

ആ...ഹാ, അത് കൊള്ളാലോ!!

ആദ്യ പേജ് മറിച്ച് ആവേശത്തിൽ നോക്കിയപ്പോ അതിൽ ഉറുമ്പരിച്ച പോലത്തെ കൈ അക്ഷരത്തിൽ എന്തോ ഒന്ന്!!

1 സെക്കന്റ് = 438 വർഷങ്ങൾ
1 മിനിറ്റ് = 26,280 വർഷങ്ങൾ
1 മണിക്കൂർ = 15.8 ലക്ഷം വർഷങ്ങൾ
1 ദിവസം = 3.78 കോടി വർഷങ്ങൾ

ങാ ഹാ !! ചുമ്മാതല്ല, പ്രപഞ്ച ജാതകം ബാലരമ സൈസ് ആയത്

"അമ്പട കേമാ സണ്ണി കുട്ടാ.." എന്നും പറഞ്ഞു അടുത്ത പേജിൽ തുടങ്ങുന്ന കുഞ്ഞി ജാതകത്തിലേയ്ക്ക് കടന്നപ്പോൾ അമ്മ ഫുഡ് കഴിക്കാൻ വിളിച്ചു."പ്രപഞ്ചത്തിൻ്റെ  ജാതകം നോക്കി മറ്റൊരു ജ്യോതിഷൻ ആകാൻ തുടങ്ങുമ്പോൾ ആണ് അമ്മയുടെ ഒരു ഫുഡ്" എന്ന് പറയാൻ വെമ്പി എങ്കിലും പെട്ടെന്ന് തന്നെ മനസ്സ് മാറ്റി.ഏതൊക്കെ ആയാലും ഫുഡ് അല്ലേ??അങ്ങിനെ പറഞ്ഞ ഫുഡ് നമ്മളെ കുറിച്ച് എന്ത് കരുതും!!

തേങ്ങായും മഞ്ഞളും ജീരകവും ചേർന്നുള്ള അരപ്പ് ചേർത്ത മുരിങ്ങ പൂവ് ,  കറിവേപ്പിലയും വറ്റൽ മുളകും കടുകും ഒക്കെ ഇട്ടു തോരൻ ആക്കിയതും, എണ്ണ മാങ്ങാ അച്ചാറും,മാങ്ങായും മുരിങ്ങക്കായും ഒക്കെ ഉള്ള  ചക്കക്കുരുചാറും , ചമ്മന്തി പൊടിയും, മുരിങ്ങക്ക 3 ഇഞ്ചു നീളത്തിൽ മുറിച്ചിട്ട് മസാല ഒക്കെ ഇട്ടുണ്ടാക്കിയ മെഴുക്ക് പുരട്ടി. 

ഈ കൊറോണ കാലത്ത് മുരിങ്ങക്ക തിന്നിട്ടു പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ലല്ലോ എന്ന ചിന്ത വന്നു എങ്കിലും പാടത്തിറങ്ങിയ പന്നിയെ പോലെ
മൂക്കറ്റം തിന്നു വന്ന ഉടൻ പ്രപഞ്ച ജാതകവായന തുടർന്നു.

കോസ്മിക്ക് കലണ്ടർ: 

                       രു ഡിസംബർ 31 അർദ്ധരാത്രി കൃത്യം 12 മണിക്ക് പ്രപഞ്ചം ഉണ്ടായി എങ്കിൽ അടുത്ത ഡിസംബർ 31 അർദ്ധരാത്രി കൃത്യം 12 മണിക്ക്, പ്രപഞ്ചം ഇന്നത്തെ കോലത്തിൽ എത്തുന്നു.അതായത്,പ്രപഞ്ച ചരിത്രം  1 വർഷത്തെ കഥകളായി ചുരുക്കി പറയുക ആണ് "കോസ്മിക്ക് കലണ്ടർ" എന്ന പ്രപഞ്ചത്തിൻ്റെ കുഞ്ഞിജാതകം ചെയ്യുന്നത്.

                                                                 **************

കുഞ്ഞി ജാതകമനുസരിച്ച് ഒരു ഡിസംബർ 31 അർദ്ധരാത്രി കൃത്യം 12 മണിക്ക് ഓലപ്പടക്കം പൊട്ടുന്ന പോലെ ബിഗ്ബാങ്.

                               ഭും !!

അത്ര തന്നെ!!

പിന്നെ കുറച്ചു നാളത്തേയ്ക്ക് അനക്കം ഒന്നും ഇല്ല. തലവഴി പുതപ്പും പുതച്ചു ദൈവം കൂർക്കം വലിച്ചുറങ്ങി.

വാർഷിക കണക്കെടുപ്പിനു മുന്നേ, മുള്ളാൻ മുട്ടി ഉറക്കമുണർന്ന ദൈവം മാർച്ച് 15 നു "മിൽക്കി വേ" എന്ന ക്ഷീര പഥം ഉണ്ടാക്കിയ ശേഷം പിന്നെയും കൂർക്കം വലി തുടർന്നു.
(മിൽക്കി വേ)

ഉറക്കം കഴിഞ്ഞു ദൈവം കോട്ടുവാ ഇട്ടു എഴുന്നേറ്റപ്പോൾ ഓഗസ്റ്റ്  31 ആയി.അന്നാണ് സൂര്യനും സൗരയൂഥവും ഒക്കെ ഉണ്ടാവുന്നത്.

സെപ്റ്റംബർ 14 നോടടുത്താണ് കട്ട കരച്ചിലോടെ കൊച്ചു ഭൂമി പിറന്നുവീണത്.ജനിച്ചപ്പോ കരഞ്ഞുണ്ടാക്കിയ കണ്ണീര് പിന്നീട് എന്നോ കടൽ ആയി മാറി!!

പിന്നെയും ഏകദേശം പത്ത് ദിവസങ്ങൾ കഴിഞ്ഞു സെപ്റ്റംബർ 24 നോടടുത്ത് ഭൂമിയിൽ ജീവൻ്റെ ആദ്യ കണമായ പ്രോകാരിയോട്ട് എന്നറിയപ്പെടുന്ന ഏക കോശ ജീവി ഉടലെടുത്തു.


മനുഷ്യന് ഏറ്റവും താല്പര്യമുള്ളതിൽ ഒന്നായ "സെക്സ്"  നവംബർ 1 നു തന്നെ ദൈവം പായ്ക്കറ്റിൽ ആക്കിയത് ഒരു പക്ഷെ അതുപോലൊരു നവംബർ 1 ന് പാവയ്ക്ക പോലുള്ള കേരളം പിറവിയെടുക്കും എന്ന് മുൻകൂട്ടി കണ്ടുകൊണ്ടു തന്നെയായിരിക്കും!!

പിന്നെയും 10 ദിവസം കഴിഞ്ഞാണ് പ്രോകാരിയോട്ടുകളിൽ ന്യൂക്ലിയസുകൾ സൃഷ്ടിക്കപ്പെട്ടു അവ യൂക്കാരിയോട്ടുകൾ ആയി മാറുന്നത്.കോശങ്ങളിൽ മർമം വയ്ക്കുന്നതിന് മുന്നേ തന്നെ സെക്സ് ഉണ്ടാക്കിയത് ദൈവത്തിൻ്റെ കള്ളത്തരം തന്നെ !!

ഒന്ന് കുളിച്ചു ഫ്രഷ് ആയി വന്നപ്പോളേക്കും ദൈവത്തിൻ്റെ പെണ്ണുമ്പിള്ള പ്രാതൽ വലിച്ചു വാരി വിളമ്പി.അത് വെട്ടി വിഴുങ്ങി ഏമ്പക്കവും വിട്ടു ദൈവം ഉഷാർ ആയി വന്നപ്പോളേയ്ക്കു ഡിസംബർ 1.

അതായത് കൊല്ലത്തിലെ അവസാന മാസം!!

അതിൻ്റെ ആദ്യ ദിവസം ഓക്സിജൻ ഉണ്ടാകുന്നു.ഡിസംബർ 5 നു ബഹുകോശ ജീവികൾ ഉണ്ടാകുന്നു.ഡിസംബർ 14 നു കടലിനടിയിലെ ലളിതമായ ജീവികൾ ഉണ്ടാകുന്നു.ഡിസംബർ 18 നു മത്സ്യങ്ങളും ഉഭയ ജീവികളുടെ പൂർവികരും ഉണ്ടാകുന്നു.ഡിസംബർ 20 നു കരയിൽ സസ്യങ്ങളും 21 നു ചെറു പ്രാണികളും ഇന്നത്തെ ഇൻസെക്ടുകളുടെ പൂർവികരും 22 നു ഉഭയ ജീവികളും 23 നു ഉരഗങ്ങളും ഉണ്ടാകുന്നു.

ഡിസംബർ 25 നു (ഇന്നത്തെ ക്രിസ്മസ് ദിനം) ആണ് ദിനോസറുകൾ ഉണ്ടാകുന്നത്.മൂന്നു നാല് ദിവസം ഭൂമി അടക്കി ഭരിപ്പിച്ച ശേഷം ദിനോസറുകളെ ദൈവം തിരികെ വിളിക്കുന്നു.അതിനിടയിൽ ഡിസംബർ 27  നു പക്ഷികളും ഡിസംബർ 28 ന് ചെടികളിൽ പൂക്കളും ഉണ്ടായി.

മനുഷ്യൻ്റെ കാര്യം ദൈവം ആലോചിച്ചിട്ട് പോലും ഇല്ല.എങ്ങനെ ആലോചിക്കും, ദിനോസറുകൾ ചത്തൊടുങ്ങിയിട്ടു വേണ്ടേ മനുഷ്യനെ പഞ്ച് മ്യൂസിക്കോടെ അവതരിപ്പിക്കാൻ!!

 അങ്ങിനെ ഡിസംബർ 29  ന് ദിനോസറുകൾ ഫോസിലുകൾ ആകുന്നു.
ഒന്ന് ചീഞ്ഞാൽ ഒന്നിന് വളമാകും എന്ന അവസരം മുതലെടുത്ത് ഡിസംബർ 30 നു എല്ലാ ഹോമിഡുകളുടെയും പൂർവികർ ആയ പ്രൈമേറ്റുകളുടെ ബീറ്റ വേർഷൻ ദൈവം പുറത്ത് വിട്ടു.


ഡിസംബർ 31 നു രാവിലെ 6 നു ശേഷം ape ഉണ്ടാകുന്നു.ഉച്ചയ്ക്ക് 2.30 നു അടുത്ത് "ഹോമിനിഡ്" എന്ന  മനുഷ്യൻ്റെയും,ചിമ്പാന്സിയുടെയും ഒക്കെ പൊതു ഗ്രൂപ്പിന്റെ പൂർവികർ ഉണ്ടായി.രാത്രി 10.15നു ആദ്യത്തെ ആൾകുരങ്ങുണ്ടാകുന്നു.10.24 നു മനുഷ്യൻ്റെ പൂർവികർ ആയ "ഹോമോ എറക്റ്റസ്" ഉണ്ടായി. 11 മണിയോടടുത്ത് കല്ലുകൊണ്ടുള്ള ആയുധങ്ങൾ ഉണ്ടാക്കുന്നു.11.44 നു തീയുടെ ഉപയോഗം കണ്ടുപിടിക്കുന്നു.സമയം ഡിസംബർ 31 രാത്രി 11.50 ദേ ഇനി വെറും 10 മിനിറ്റ് മാത്രം !! ദൈവം ഇപ്പോളും മനുഷ്യനെ ഉണ്ടാക്കി വിട്ടിട്ടില്ല.ദൈവത്തെ നോക്കി ദൈവി മടിയൻ എന്ന ഭാവത്തിൽ ഒന്ന് ഇളിച്ചു.  

അതു കണ്ട പുള്ളി കുറച്ചു നേരം ആലോചിച്ചു.

മൂക്ക് ചൊറിഞ്ഞു!!

ചെവി ചൊറിഞ്ഞു!!

തല ചൊറിഞ്ഞു...!!

അങ്ങിനെ കുറച്ചു നേരം "ചൊറിയാൻ പറ്റുന്നതൊക്കെ" ചൊറിഞ്ഞു!!

ഒടുവിൽ രണ്ടും കൽപ്പിച്ച്... മൂട്ടിലെ പൊടിയും തട്ടി എണീറ്റു. 

എന്നിട്ടു,
"മിന്നിച്ചേക്കണേ ....." എന്ന് പറഞ്ഞു എന്തോ ഒരു ഗോഷ്ടി കാണിച്ചിട്ട് പൊടിയും പാറിച്ചു പുള്ളി മുങ്ങി.

പൊടി അടങ്ങിയപ്പോ രാത്രി 11.52.

നോക്കുമ്പോൾ കോന്ത്രപ്പല്ലും കാണിച്ച് ഇളിച്ചുകൊണ്ട് ദേ... നിൽക്കുന്നു  ആധുനിക മനുഷ്യൻ!!

                                                 ***************

കലണ്ടർ അവസാനിക്കാൻ വെറും 8 മിനിറ്റ് മാത്രം ബാക്കി ഉള്ളപ്പോൾ പൊട്ടിമുളച്ചവൻ്റെ "സകല ചരിത്രങ്ങളും ഈ 8 മിനിറ്റിൽ ഒതുങ്ങുന്നു" എന്ന് പോലും പറയാൻ പറ്റില്ല.കാരണം ഇന്നത്തെ മനുഷ്യൻ്റെ അറിയാവുന്ന ചരിത്രം വെറും "പതിനായിരം" കൊല്ലത്തെ മാത്രം ആണ്.കുഞ്ഞി ജാതകത്തിലെ 8 മിനിറ്റ് യഥാർത്ഥ ജാതകത്തിലെ 2 ലക്ഷത്തി പതിനായിരം വർഷങ്ങൾക്ക് തുല്യം ആണ്.

ആധുനിക മനുഷ്യൻ്റെ സർവത്ര ദൈവങ്ങളും, മതങ്ങളും, ഐതീഹ്യങ്ങളും ശാസ്ത്രജ്ഞരും പ്രശസ്തരും ആയ എല്ലാം വരുന്നത് അവസാന 8 മിനിറ്റിൽ ആണ്.എന്നിട്ടും "ഈ പ്രപഞ്ചം മനുഷ്യന് വേണ്ടി ഉണ്ടാക്കിയത് ആണ്" എന്ന് കേമത്തം പറയുന്നവർ ധാരാളം!!

എഴുത്ത് കണ്ടുപിടിക്കുന്നത് അവസാനത്തെ 13 സെക്കന്റിലും, വേദങ്ങളും, ബുദ്ധനും റോമാ സാമ്രാജ്യവും അശോകനും ഒക്കെ അവസാന 6 സെക്കന്റിലും,ആധുനിക ശാസ്ത്രവും, ആകെ മൊത്തം ടോട്ടൽ വിപ്ലവങ്ങളും യുദ്ധങ്ങളും ഒക്കെ സംഭവിച്ചത് അവസാന 1 സെക്കന്റിനുള്ളിലും ആണെന്ന് മനസ്സിലാക്കുമ്പോൾ ആണ് പ്രപഞ്ച ചരിത്രത്തിൽ മനുഷ്യൻ എത്ര ചെറുതാണ് എന്ന് തിരിച്ചറിയുക!!

ആ തിരിച്ചറിവിനു അൽപ്പം കൂടി വ്യക്തത വരുത്തുവാൻ വേണ്ടി മാത്രം 13ലക്ഷം കിലോമീറ്ററിൽ കൂടുതൽ വ്യാസമുള്ള(Diameter) സൂര്യനെ ഒരു ഫുട്‍ ബോളായി കരുതുക.

എങ്കിൽ....,

ബുധൻ(Mercury) = 13 മീറ്റർ അകലെ കിടക്കുന്ന ഒരു മണൽത്തരി !!
ശുക്രൻ(Venus) = 25 മീറ്റർ അകലെ ഉള്ള ഒരു കുന്നിക്കുരു.
ഭൂമി(Earth) =  34 മീറ്റർ അകലെ ഉള്ള മറ്റൊരു കുന്നിക്കുരു.
ചൊവ്വ(Mars) = 54 മീറ്റർ അകലെ ഉള്ള ചെറിയൊരു കുന്നിക്കുരു.
വ്യാഴം(Jupiter) = 180 മീറ്റർ അകലെ ഉള്ള ഒരു പേരയ്ക്ക.
ശനി(Saturn= 320 മീറ്റർ അകലെ ഉള്ള ഒരു ചെറിയ പേരയ്ക്ക
യുറാനസ്സ്(Uranus) = 650 മീറ്റർ അകലെ ഉള്ള ഒരു ഗോട്ടി
നെപ്ട്യൂൺ(Neptune) = 1 കിലോമീറ്റർ അകലെ ഉള്ള മറ്റൊരു ഗോട്ടി

ഈ ഫുട്‍ബോൾ വലുപ്പ കണക്ക് വച്ച് നോക്കിയാൽ സൂര്യൻ്റെ ഏറ്റവും അടുത്ത നക്ഷത്രം ആയ പ്രോക്സിമ സെന്റൂറി 8000 കിലോമീറ്റർ അകലെ ആകും.
(1 light year = 94,60,80,00,00,000 km

നമ്മുടെ "മിൽക്കി വേ" യ്ക്ക് ഒരു ആളുടെ വലുപ്പമേ  ഉള്ളൂ എങ്കിൽ നമ്മുടെ സൗരയൂഥത്തിന്  ഒരു ആറ്റത്തിൻ്റെ വലുപ്പമേ കാണുകയുള്ളു!!


1990 ൽ വോയേജർ-1 അതിൻ്റെ യാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളിൽ ഒന്നിൽ തുറിച്ചു നോക്കിയാൽ പോലും നമ്മുടെ കൊച്ചു ഭൂമി കണ്ടുപിടിക്കാൻ എളുപ്പം അല്ല.അപ്പോൾ ആണ് അതിൻ്റെ ഉള്ളിൽ "അവനവൻ്റെ" എന്നുപറഞ്ഞു മതിലുകെട്ടി തിരിച്ചും, മതത്തിന്റെയും ദൈവങ്ങളുടേയും വര്ണത്തിന്റേയും ഒക്കെ പേരിൽ ഈഗോ കെട്ടിപ്പൊക്കി അതിന് മുകളിൽ കിടന്നുറങ്ങുന്ന മനുഷ്യനെ!!

(ഭൂമി-ഇത്രേ ഉള്ളു സകല ഈഗോകളും

തലയ്ക്ക് മുകളിൽ ഒരു ഡ്രോൺ  500 മീറ്റർ ഉയരത്തിൽ പറത്തിയാൽ, ആ ക്യാമറയിൽ പോലും തിരിച്ചറിയാൻ പറ്റാത്ത അത്ര ചെറുതാണ് ദൈവത്തിൻ്റെ  ശ്രേഷ്ഠ സൃഷ്ടി ആയി അഹങ്കരിച്ചു നടക്കുന്ന മനുഷ്യൻ്റെ വ്യക്തിത്വം.

നമ്മുടെ പ്രപഞ്ചൻ്റെ ആയുസ്സിൻ്റെ 42% മാത്രമേ നമ്മുടെ ഭൂമി കണ്ടിട്ടുള്ളു.മനുഷ്യനും അവൻ്റെ സൃഷ്ടികൾ ആയ മതങ്ങളും അവയുടെ ദൈവങ്ങളും എല്ലാം ചേർന്ന് കണ്ടിട്ടുള്ളത് വെറും  0.00125% പോലുമില്ല!!

"കോസ്മിക് കലണ്ടർ" പ്രകാരം, വെറും 8 മിനിറ്റുകൾ മാത്രം ജീവിച്ച പെരുമയിൽ പ്രപഞ്ച ജേതാവ് ആയി അഹങ്കരിക്കുന്ന മനുഷ്യന് മുന്നിൽ 5 ദിവസം രാജാക്കന്മാർ ആയി ജീവിച്ച ദിനോസറുകൾ പോലും അവശേഷിപ്പിച്ചത് ഫോസിലുകൾ മാത്രം ആണ്.പ്രപഞ്ച ചരിത്രം നോക്കിയാൽ "പൊടിപോലുമില്ല കണ്ടുപിടിക്കാൻ" എന്ന പരസ്യത്തെ ഓർമപ്പെടുത്തുന്ന വിധമുള്ള വംശനാശങ്ങൾ സമയാസമയങ്ങളിൽ നടക്കുന്നുണ്ട് എന്ന സത്യം മറച്ചുവയ്ക്കാനാവില്ല.


ഭൂമിയുടെ ഉത്പത്തി മുതൽ ഉള്ള കലണ്ടർ:


നമ്മുടെ കൊച്ചു ഭൂമി ഉണ്ടായത് ഒരു ജനുവരി 1 നു ആണെന്നും അതിനു ശേഷം ഇന്നുവരെയുള്ള കാലഘട്ടങ്ങൾ ഒറ്റ വർഷത്തിൽ തീരുകയും ചെയ്‌താൽ, പ്രധാന സംഭവങ്ങൾ എങ്ങിനെ എന്ന് നോക്കാം.

  • ജനുവരി 6, 14:46 -ചന്ദ്രൻ രൂപപ്പെടുന്നു
  • ജനുവരി 29, 01:50 - സമുദ്രങ്ങൾ രൂപം കൊള്ളുന്നു
  • ഏപ്രിൽ 3, 06:03 – ജീവന്റെ ആദ്യ തുടിപ്പ്
  • ജൂൺ 6, 10:17 – പ്രാധമിക കോശങ്ങൾ (പ്രോകാര്യോസൈറ്റ്സ്)
  • ജൂലൈ 24, 13:27 – വ്യക്തമായ ജനിതക ഘടനയുള്ള കോശങ്ങൾ രൂപപ്പെടുന്നു
  • ഒക്ടോബർ 12, 18:43 - പൂപ്പലുകൾ
  • ഒക്ടോബർ 20, 19:15 – ബഹു കോശ ജീവികൾ
  • നവമ്പർ 5, 20:18 – സമുദ്രസസ്യങ്ങൾ
  • നവമ്പർ 23, 11:52 – നട്ടെല്ലുള്ള ജീവികൾ, മത്സ്യങ്ങൾ
  • നവമ്പർ 27, 04:25 – കര സസ്യങ്ങൾ
  • നവമ്പർ 25, 21:37 ‌‌- കര ജീവികൾ - ആർത്രോപോഡ്സ്
  • ഡിസംബർ 1, 23:59 – നാലുകാലുള്ള ജീവികൾ.
  • ഡിസംബർ 1, 23:59 – ഞണ്ടുകൾ, പന്നൽ ചെടികൾ
  • ഡിസംബർ 3, 22:09 - സ്രാവുകൾ
  • ഡിസംബർ 13, 22:48 – ഡിനോസറുകളുടെ ആദ്യരൂപം
  • ഡിസംബർ 14, 18:04 - സസ്തനികൾ
  • ഡിസംബർ 15, 22:56 – ഡിനോസറുകളുടെ ആധിപത്യം
  • ഡിസംബർ 17, പാൻജിയ ഭൂഗണ്ഡം വിണ്ടു മാറുന്നു
  • ഡിസംബർ 19, 23:12 – പക്ഷികളുടെ ആദ്യ രൂപം, ആർക്കിയോപ്ടെറിക്സ്
  • ഡിസംബർ 21, 09:51 ‌‌ - പുഷ്പിക്കുന്ന സസ്യങ്ങൾ (ആൻജിയോസ്പേം )
  • ഡിസംബർ 26, 13:04 – റ്റൈറനോസറസ് റെക്സ്
  • ഡിസംബർ 26, 18:51 - ഡിനോസറുകൾ ഉൾമൂലനം ചെയ്യപ്പെടുന്നു.
  • ഡിസംബർ 26, 22:42 – പ്രിമേറ്റുകളുടെ അവസാന പൊതു പൂർവ്വികൻ
  • ഡിസംബർ 29 , 23:52 – മാനുകളുടെ പൂർവ്വികർ
  • ഡിസംബർ 31, 12:26:54 – മനുഷ്യൻ, ചിമ്പൻസി, ബൊണോബൊ മുതലായവരുടെ അവസാന പൊതു പൂർവ്വികൻ
  • ഡിസംബർ 31, 18:03:58 - മാമത്തുകൾ
  • ഡിസംബർ 31, 20:08:58 – ഹോമോ ജനുസ്സിന്റെ ഉത്പത്തി.
  • ഡിസംബർ 31, 22:27:36 - ഹോമോകൾ തീ ഉപയോഗിക്കാൻ പഠിക്കുന്നു.
  • ഡിസംബർ 31, 23:19:34 – നിയാണ്ടർത്താളുകളുടെ ഉത്പത്തി.
  • ഡിസംബർ 31, 23:36:54 – ഹോമോ സാപ്പിയൻസ് (മനുഷ്യൻ)
  • ഡിസംബർ 31, 23:57:06 – നിയാണ്ടർത്താളുകളുടെ അന്ത്യം.
  • ഡിസംബർ 31, 23:58:16 – മാമത്തുകൾക്ക് വംശനാശം
  • ഡിസംബർ 31, 23:58:50 - മനുഷ്യൻ കൃഷി വശമാക്കുന്നു
  • ഡിസംബർ 31, 23:59:04 – സൃഷ്ടി വിശ്വാസികളുടെ കാലഗണനവെച്ച് ദൈവം സൃഷ്ടി നടത്തുന്നു.
  • ഡിസംബർ 31, 23:59:16 – ആദ്യ അറിയപ്പെടുന്ന തീയതി, ഈജിപ്ഷ്യൻ കലണ്ടർ
  • ഡിസംബർ 31, 23:59:18 - സുമേരിയൻ കുനിഫോം , ആദ്യ എഴുത്ത്
  • ഡിസംബർ 31, 23:59:24 – പിത്തള യുഗം
  • ഡിസംബർ 31, 23:59:24 – സിന്ധു നദീതട സംസ്കാരം
  • ഡിസംബർ 31, 23:59:25 - ഈജിപ്റ്റിലെ ആദ്യ രാജ വംശം
  • ഡിസംബർ 31, 23:59:26 – പാപ്പിറസ് ആദ്യമായി ഉപയോഗിക്കുന്നു, ഈജിപ്റ്റിൽ .
  • ഡിസംബർ 31, 23:59:28 – മായൻ, ഹാരപ്പൻ സംസ്കൃതി. ഗിസായിലെ പിരമിഡ് നിർമ്മാണം ആരംഭിക്കുന്നു.
  • ഡിസംബർ 31, 23:59:36 – ഋഗ് വേദം
  • ഡിസംബർ 31, 23:59:40 – ഇലിയഡ് , ഒഡിസ്സി. ആദ്യ ഒളിമ്പിക്സ് . റോം സ്ഥാപിക്കപ്പെടുന്നു.
  • ഡിസംബർ 31, 23:59:42 – പേർഷ്യൻ സാമ്രാജ്യം , പാണ്ഡ്യ രാജവംശം
  • ഡിസംബർ 31, 23:59:42 - ബുദ്ധൻ, കൺഫൂഷ്യസ്, മഹാവീരൻ
  • ഡിസംബർ 31, 23:59:44 - ചേരരാജവംശം
  • ഡിസംബർ 31, 23:59:46 ‌‌- ചോള രാജവംശം
  • ഡിസംബർ 31, 23:59:46 – ക്രിസ്തുവർഷാരംഭം, ക്രിസ്തു
  • ഡിസംബർ 31, 23:59:48 – നിഖ്യായിലെ സൂനഹദോസ്
  • ഡിസംബർ 31, 23:59:50 – മുഹമ്മദ്
  • ഡിസംബർ 31, 23:59:56 - ഗുട്ടൻ ബർഗ്ഗ് അച്ചടി യന്ത്രം കണ്ടുപിടിക്കുന്നു.
  • ഡിസംബർ 31, 23:59:56 – കൊളമ്പസ് "പുതിയ ലോക"ത്തിൽ എത്തുന്നു.
  • ഡിസംബർ 31, 23:59:57 – മൊണാലിസ
  • ഡിസംബർ 31, 23:59:58 – ടാജ് മഹൽ
  • ഡിസംബർ 31, 23:59:58.3 – പ്ളാശ്ശി യുദ്ധം, ഭാരതത്തിൽ ബ്രിട്ടീഷ് ഭരണം ആരംഭിക്കുന്നു.
  • ഡിസംബർ 31, 23:59:58.4 - അമേരിക്കൻ സ്വാതന്ത്ര്യം
  • ഡിസംബർ 31, 23:59:58.43 - അമേരിക്കൻ വിപ്ളവം
  • ഡിസംബർ 31, 23:59:58.47 – ഫ്രഞ്ച് വിപ്ളവം
  • ഡിസംബർ 31, 23:59:58.58 – ലോക ജന സംഖ്യ ശതകോടി തികയുന്നു
  • ഡിസംബർ 31, 23:59:58.96 – ചാൾസ് ഡാർവിൻ, ഒറിജിൻ ഓഫ് സ്പിഷീസ് പ്രസിദ്ധീകരിക്കുന്നു.
  • ഡിസംബർ 31, 23:59:58.97 - അമേരിക്കൻ സിവിൽ യുദ്ധം
  • ഡിസംബർ 31, 23:59:59.21 – ആദ്യ ആധുനിക ഒളിമ്പിക്സ്.
  • ഡിസംബർ 31, 23:59:59.34 - ഒന്നാം ലോകമഹാ യുദ്ധം
  • ഡിസംബർ 31, 23:59:59.35 - റഷ്യൻ വിപ്ളവം
  • ഡിസംബർ 31, 23:59:59.44 - പെൻസിലിൻ കണ്ടു പിടിക്കുന്നു.
  • ഡിസംബർ 31, 23:59:59.47 – അഡോൾഫ് ഹിറ്റ്‌‌ലർ ജർമ്മൻ ചാൻസലറായി അധികാരമേൽക്കുന്നു.
  • ഡിസംബർ 31, 23:59:59.51 - രണ്ടാം ലോകമഹായുദ്ധം
  • ഡിസംബർ 31, 23:59:59.55 - ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബാക്രമണം
  • ഡിസംബർ 31, 23:59:59.56 - ഭാരതം സ്വതന്ത്രയാവുന്നു.
  • ഡിസംബർ 31, 23:59:59.72 - മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തുന്നു.
  • ഡിസംബർ 31, 23:59:59.94 – 9/11 ആക്രമണം.


മനുഷ്യനും, മനുഷ്യൻ്റെ സൃഷ്ടികൾ ആയ സകല ദൈവങ്ങളും കൂട്ടാളികളും, മത രാഷ്ട്രീയ വേർതിരിവില്ലാതെ, കോവിഡ്-19 എന്ന കുഞ്ഞൻ്റെ മുന്നിൽ പകച്ചു നിൽക്കുന്ന കാഴ്ച കണ്ടു "പ്രപഞ്ച സൃഷ്ടിയുടെ പിന്നിൽ ഉള്ള ദൈവം" പൊട്ടി ചിരിച്ചുകൊണ്ട്.... ദൈവി വിളമ്പിയ കഞ്ഞിയും ചമ്മന്തിയും മോന്തിയ ശേഷം,കിട്ടിയ സ്ഥലത്ത് ചുരുണ്ടുകൂടി കൂർക്കം വലി തുടങ്ങി!!




കടപ്പാട്: 

       കഷ്ടപ്പെട്ട് ഉറക്കമിളച്ചു പഠനങ്ങൾ നടത്തിയ എല്ലാ മഹാന്മാർക്കും, അവരുടെ പഠനങ്ങൾ വിരൽത്തുമ്പിൽ എത്തിച്ചു തന്ന ഗൂഗിൾ അമ്മാവനും, മറ്റൊന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് ഇതൊക്കെ വായിക്കാൻ  പ്രേരിപ്പിച്ച കൊറോണയ്ക്കും!!