Showing posts with label കുറുങ്കഥകള്‍. Show all posts
Showing posts with label കുറുങ്കഥകള്‍. Show all posts

Wednesday, 24 March 2021

മാറ്റത്തിൻ സൂത്രവാക്യം!!

"നീയും" "ഞാനും" ഈഗോയുടെ അതിർത്തിയ്ക്കപ്പുറം മരിച്ചു വീഴുമ്പോൾ "നമ്മൾ" ജനിക്കും

അതോടെ സ്വർഗത്തിൻ വാതിലുകൾ പൂട്ടുകൾ ഭേദിച്ച് നമുക്കായി തുറക്കപ്പെടും!! അപ്പോഴാണ് സന്തോഷത്തിൻ പൊൻ കതിർ തളിർക്കുന്ന കാഴ്ചകൾ കണ്മുന്നിൽ നൃത്തം തുടങ്ങുക.

മാറ്റത്തിൻ സൂത്രവാക്യം നമ്മളിൽ തുടങ്ങുന്നു!!

Sunday, 5 April 2020

പ്രതികാരം !!

                “ബെര്‍ലിന്‍ ഫ്രൈഡ് ചിക്കന്‍”(BFC) എന്ന ബോര്‍ഡ് കണ്ട് "ജര്‍മ്മന്‍ രുചി" മനസ്സില്‍ കണ്ട് കയറിയപ്പോളാണറിഞ്ഞത്, “മെര്‍ലിന്‍” എന്ന തന്‍റെ പഴയകാമുകിയുടെ പേരുചാര്‍ത്തി ഓരോ കോഴികളേയും വെട്ടിനുറുക്കി “ബേക്ക്" ചെയ്ത് പിന്നെ “ഫ്രൈ” ആക്കി വിളമ്പിക്കൊണ്ട്, തന്നെ വഞ്ചിച്ചവളെ ദിവസേന പ്രതീകാത്മകമായി കൊല്ലുകയാണവിടെ എന്ന നഗ്നസത്യം!!

Thursday, 30 May 2019

ഈച്ചകൾ!!

                         ച്ചകൾ മുട്ടയിടുന്നത് മാലിന്യങ്ങളിൽ ആണെന്നും.മുട്ട വിരിഞ്ഞു വന്നവർ ചിറക്കുമുളച്ചു രോഗങ്ങൾ പറത്താനുള്ള കഴിവ് നേടും വരെ അവരുടെ ഭക്ഷണം മാലിന്യങ്ങൾ ആണെന്നും, മാലിന്യ സംസ്ക്കരണത്തിൽ ഈച്ചകളുടെ പങ്ക് ചെറുതല്ല എന്നും പഠനങ്ങൾ പറയുന്നു.


മാലിന്യങ്ങൾ വലിച്ചെറിയുന്നതിൽ പ്രധാനിയായ മനുഷ്യനെതിരെ രോഗങ്ങൾ പരത്തി ശിക്ഷ നൽകുന്ന ഈച്ചകൾ നീണാൾ വാഴട്ടെ!!

Friday, 10 May 2019

വിഡ്ഢിത്വം അതോ വിഡ്ഢിത്തം??


                      വിഡ്ഢികൾ പറയുന്ന "തത്വം" വിഡ്ഢിത്വം, സന്ധി നീയമങ്ങൾ അനുസരിക്കുമ്പോൾ വിഡ്ഢിത്തം ആണ് ശരി എന്ന് പണ്ഡിതർ!!




PSവിഡ്ഢി ആയത് കൊണ്ട് എനിക്ക് ഇഷ്ടം "വിഡ്ഢിത്വ"ത്തിനോട് 

Monday, 15 April 2019

വിഷു പടക്കം !!

അടുത്ത വീട്ടിലുള്ളവൻ വാശിക്ക് പൊട്ടിച്ച പടക്കങ്ങളുടെ വൈവിധ്യം കണ്ടപ്പോൾ വീട്ടിലെ കൊച്ചു കുട്ടി ഉറക്കെ പറഞ്ഞ കാര്യം, ഈഗോ കാരണം ഞാൻ എന്റെ മനസ്സിൽ പതുക്കെ പറഞ്ഞു....

"കുറേ കൂടി വാങ്ങാമായിരുന്നു!!"

Wednesday, 19 December 2018

വളർച്ച!!

വളർച്ചയിലേക്ക് കണ്ണും നട്ടിരുന്നു വളർന്നു കഴിഞ്ഞപ്പോൾ വേദനയോടെ തിരിച്ചറിഞ്ഞു.. വളരുവാൻ ആഗ്രഹിച്ചത് ഏറ്റവും മനോഹരമായ ആ കുട്ടിക്കാലത്ത് നിന്നും ആയിരുന്നു എന്ന്.

കാപട്യങ്ങളുടെയും പിരിമുറുക്കങ്ങളുടെയും പൊയ്മുഖങ്ങൾ വലിച്ചുകീറി.... വളർച്ചയിൽ നിന്നും ആ കുട്ടിക്കാത്തിലേക്കൊരു മടക്കം ഇനി അസാധ്യമെന്നറിയുമ്പോൾ ആണ്  ജീവിതത്തിലെ ഏറ്റവും സുന്ദരനിമിഷങ്ങളുടെ വില എത്ര വലുതെന്ന തിരിച്ചറിവ് ഒരു നൊമ്പരമായി കടന്നു വരുന്നത്.




Sunday, 13 August 2017

പെയില്‍ കില്ലര്‍ !!

മനസ്സിന്‍റെ പെയിന്‍ മാറും എന്ന തെറ്റായ പ്രതീക്ഷയില്‍, അവന്‍ പെയിന്‍ കില്ലറുകൾ തേടി വെറുതേ അലഞ്ഞു നടന്നു.

Monday, 24 October 2016

പൂച്ച


കെട്ടുകഥകളില്‍ മാത്രം ഉണ്ടായിരുന്ന സിംഹം,പുലി എന്നിവയുടെ ഒക്കെ തറവാട്ടില്‍ പെട്ടവന്‍ എന്ന് വീമ്പും പറഞ്ഞ് നടക്കുന്ന പെരും കള്ളന്‍.എച്ചില് തിന്നും,പാത്തും പതുങ്ങിയും, കട്ടും പെറുക്കിയും,മുട്ടി ഉരുമിയും ഒക്കെ ജീവിക്കുന്ന വെള്ളത്തില്‍ പൊങ്ങിയായ ഇവന്‍ ചില കുബുദ്ധികൾക്ക് പൊന്നോമന .

ബ്ഭുഹ്ഹഹഹഹ 

മ്യാവു ....മ്യാവു

Thursday, 25 August 2016

ആനച്ചെവി!!


                    "സ്വയം വലുപ്പമറിയാതെ നടന്ന ആന, സ്വന്തം വലുപ്പമറിയാൻ മോഹം തോന്നിയ ഉടൻ തന്നെ, പിന്‍ കാഴ്ചകളെ മറച്ചുകൊണ്ട് വളർന്നു നിന്ന ചെവികളെ വാശിയോടെ ആട്ടി തുടങ്ങിയിട്ടും, തന്‍റെ വലുപ്പം മാത്രം ആനയ്ക്കിന്നും അന്യമായി തുടരുന്നു!!"


Tuesday, 16 August 2016

സ്മാർട്ട് ഫോൺ!!



                           കുനിഞ്ഞ ശിരസ്സുകളും, വളഞ്ഞ നട്ടെല്ലുമായി "സ്മാർട്ട് ഫോണിൽ" തോണ്ടി ലോകത്തെ മുഴുവൻ  സ്വന്തമാക്കിയവർക്കിടയിൽ നിന്നും, "സ്മാർട്ടല്ല" എന്നുപറഞ്ഞ് പുറത്താക്കിയപ്പോൾ,
.
.
അതറിയാതെ  ഞാൻ നിവർന്നിരുന്നുകൊണ്ട്......
ചുറ്റുമുള്ള ലോകത്തെ അറിയുകയായിരുന്നു.

Saturday, 30 July 2016

കൊലുസ്സ് !!


           വളുടെ കുഞ്ഞികാലുകളില്‍ കൊലുസ്സുകള്‍ ഇട്ടുകൊണ്ട് അവര്‍ മൊഴിഞ്ഞു.

"ആഹാ!!  നീ ഇപ്പോള്‍ എത്ര സുന്ദരി!!"

"നിന്‍റെ കൊലുസ്സിന്‍ കിലുക്കം കേട്ട് പ്രകൃതിപോലും ചിരിക്കുന്നത് കണ്ടോ??"

നടക്കുമ്പോള്‍, കൊലുസ്സിലെ കൊച്ചു മണികള്‍ ചേര്‍ന്നുണ്ടാക്കിയിരുന്ന മണികിലുക്കം അവള്‍ക്കും ഇഷ്ടമായിരുന്നു.കൊലുസ്സിന്‍റെ താളത്തിനൊത്ത്, മുല്ല മൊട്ടുകള്‍ പോലുള്ള പല്ലുകള്‍ കാട്ടി അവള്‍ കൊഞ്ചി ചിരിച്ചു കൊണ്ടിരുന്നു...

അച്ഛനമ്മമാര്‍ ചാര്‍ത്തിയ "കൊലുസ്സുകള്‍" കരുതലിന്‍റെ ആയിരുന്നു.ഓടി നടക്കുന്ന മകളുടെ കാലടികള്‍ ഒപ്പിയെടുക്കാനുള്ള ഞൊടിവിദ്യ!!

യവ്വ്വനത്തിന്  മുന്നില്‍ കുട്ടിത്തം  വഴിമാറി കൊടുത്തപ്പോള്‍ കാലുകള്‍ക്ക് മേലേ കൊലുസ്സുകള്‍ പിടിമുറുക്കി.

കൊലുസ്സുകളുടെ പിടിയിലമര്‍ന്ന അവളുടെ സഞ്ചാര സ്വാതന്ത്ര്യം, ആരുമറിയാതെ....

ഒരിക്കലെങ്കിലും നിലാവത്ത് നടക്കുവാന്‍ വെമ്പിക്കൊണ്ടിരുന്നു....

Monday, 18 July 2016

നീതിമാന്‍ !!



                           നീതിദേവതയുടെ മുന്നില്‍ പ്രാര്‍ത്ഥിച്ച് കൊണ്ട് എഴുതിയ പേജ് എടുത്ത് വായിച്ച ശേഷം നിരഞ്ജന്‍ ഷാ എന്ന നീതിമാന്‍, പതുക്കെ കസ്സേരയിലെയ്ക്ക് ചായുമ്പോള്‍, തനിക്കച്ഛനെ എന്നന്നത്തേയ്ക്കുമായി നഷ്ടപ്പെടുകയാണ് എന്നറിഞ്ഞ് പുറകിലെ നിരയില്‍ നിന്നും പ്രതികൂട്ടിലേയ്ക്ക് തന്നെ ഉറ്റു നോക്കിക്കൊണ്ടിരുന്ന ആ രണ്ട് കൊച്ചു കണ്ണുകള്‍ നിറഞ്ഞൊഴുകി.....





Wednesday, 25 May 2016

പഞ്ഞികള്‍!!







                                         രണ്ട് തുണ്ട് പഞ്ഞികള്‍ സ്വന്തമായി കിട്ടിയപ്പോള്‍, "പഞ്ഞികള്‍ക്ക്  വേണ്ടി ഉള്ള  മത്സരഓട്ടത്തിനിടയില്‍ എങ്ങോ നഷ്ടപ്പെട്ടുപോയ മനോഹരമായ ആ വഴിയോര കാഴ്ചകള്‍ ഇനി എന്ന് കാണും" എന്നറിയാത്ത ഇന്ദ്രിയങ്ങളെല്ലാം, ലക്ഷ്യം നേടിയ നിര്‍വൃതിയില്‍ ശന്തമായുറക്കം തുടങ്ങിയിരുന്നു!!





Saturday, 2 April 2016

വിഡ്ഢിത്വം !!


                         വായനക്കാരെ വിഡ്ഢികള്‍ ആക്കികൊണ്ട് ഞാനിപ്പോലും വിഡ്ഢിത്വങ്ങള്‍ മാത്രം എഴുതുന്നു എന്നതാണ് ഏറ്റവും വലിയ വിഡ്ഢിത്തം.


സ്ഥിതിസമത്വം

                             ക്കൂസ്സിലും ചോറിലും ഒരുപോലെ എത്തിയ ഈച്ച, സ്ഥിതി സമത്വം ഇന്നും സാധ്യമെന്ന് തെളിയിച്ചു കൊടുത്തു.

ആചാര വെടി!!


                       ജീവനുള്ള സമയം അദ്ദേഹം ആദരങ്ങള്‍ ആഗ്രഹിച്ചിരുന്നു.ഒന്ന് മിണ്ടുവാന്‍ എങ്കിലും ഒരാള്‍ വന്നിരുന്നെങ്കില്‍ എന്ന് മോഹിച്ചിരുന്നു.അന്നെല്ലാവരും ഒറ്റപ്പെടുത്തി.ഇന്ന് വന്ന വിശിഷ്ടര്‍ അന്ന് പുറം തിരിഞ്ഞ് നടന്നു പോയി.

വിശിഷ്ട വ്യക്തികളുടെ സാനിധ്യത്തില്‍ പോലീസ് അദ്ദേഹത്തിന്‍റെ ജീവനില്ലാത്ത ശരീരത്തിനു മുന്നില്‍ ആചാര വെടി മുഴക്കി.ഒന്നല്ല മൂന്നു വട്ടം.

ആ വെടിയുണ്ടകളേറ്റ് ചിറകറ്റു വീണതാവട്ടെ,ആവശ്യപ്പട്ടിരുന്ന ആദരങ്ങള്‍ ജീവനുള്ളപ്പോള്‍ നല്‍കാത്തവരെ നോക്കി,  ജീവനറ്റ ശരീരത്തിനു മുന്നില്‍ കോപ്രായങ്ങള്‍ കാണിക്കുന്നവരോട് .... "മൃതദേഹം ഇതൊന്നും ആഗ്രഹിക്കുന്നില്ല" എന്നുറക്കെ പറഞ്ഞു കൊണ്ടിരുന്ന അദ്ദേഹത്തിന്‍റെ ആ പാവം ആത്മാവ് തന്നെ ആയിരുന്നു.

Friday, 5 February 2016

പ്രായശ്ചിത്തം !!

സൂര്യന്‍ ഒരു പിംബ് ആണ്.തെളി വെളിച്ചത്തില്‍ കൂട്ടികൊടുപ്പ് നടത്തി , സമുദ്രവുമായുള്ള വഴി വിട്ട ബന്ധത്തില്‍ മുങ്ങി താഴുന്ന ഒരു പിമ്പ്.

എന്നാല്‍ , സൂര്യന്‍റെ പ്രവര്‍ത്തികളുടെ ഫലം നേരിട്ടുകണ്ടു കൊണ്ട് , സൂര്യ പ്രവര്‍ത്തികളുടെ പ്രായശ്ചിത്തമായി സ്വയം ഇല്ലതാവുന്നവന്‍ ചന്ദ്രന്‍. തന്‍റെ പ്രകാശഹേതുവായ സൂര്യനോടുള്ള നന്ദിയായി അവന്‍ തന്‍റെ നാവുകള്‍ അറുത്തുമാറ്റി കഴിഞ്ഞു .അതുകൊണ്ട് മാത്രം , പലരും ഇപ്പോളും പൊതു മധ്യത്തില്‍ മാന്യന്മാര്‍ ആയി നിലകൊള്ളുന്നു.പലരുടെയും യഥാര്‍ത്ഥ മുഖം രാത്രിയില്‍ ആണല്ലോ പുറത്തുവരുക.ചന്ദ്രനു നാവുകള്‍ ഇല്ലാഞ്ഞത് നന്നായി.

ഇല്ല എങ്കില്‍ , ഒരുപക്ഷെ .....


Thursday, 4 February 2016

മച്ച!!




                                   നുഷ്യന്‍റെ മനസ്സും പൂച്ചയുടെ രൂപവുമായി പതുങ്ങി പതുങ്ങി നടന്നവനെ ഒരിക്കല്‍ ഒരു പാവം പട്ടി പിന്തുടര്‍ന്നു.ഓടി വളവില്‍ മറഞ്ഞ പൂച്ച രൂപത്തെ പിന്തുടര്‍ന്ന്‍ വന്ന പട്ടി, ഇരുട്ടില്‍ തന്നെ കാത്തിരിക്കുന്ന ചതികുഴികള്‍ അറിഞ്ഞിരുന്നില്ല.
                           ഒടുവില്‍ ഒരുനാള്‍ ,പുഴുക്കള്‍ അരിക്കാതെ ബാക്കി വന്ന "പട്ടി" എന്ന പേരുമാത്രം, കഥയറിയാതെ പൂച്ചയെ തേടി നടക്കുമ്പോള്‍, മനുഷ്യ മനസ്സിലെ ചതിപ്രയോഗങ്ങളുമായി പൂച്ച രൂപമുള്ള മച്ച, തന്‍റെ അടുത്ത ഇരയേയും കൊണ്ട് ഇരുലിന്റെ മറവില്‍ പതുങ്ങി കഴിഞ്ഞിരുന്നു.




Sunday, 31 January 2016

അച്ഛന്‍ !!

                          

             

                           ക്ത ബന്ധം എന്നത് കാറ്റില്‍ പറത്തികളഞ്ഞുകൊണ്ട്, ഗ്ലാസ്സില്‍ നിറഞ്ഞ ലഹരിക്കൊപ്പം നുരഞ്ഞ് പൊങ്ങിയ കാമാഗ്നിയില്‍ എരിക്കപ്പെട്ടത് ഒരു മകള്‍ക്കുണ്ടായിരുന്ന "അച്ഛന്‍" എന്ന പദത്തിന്‍റെ വ്യാഖ്യായനങ്ങള്‍ ആയിരുന്നു.

                          ഇനി അച്ഛനില്ല , അയാള്‍ മാത്രം !!

Friday, 22 January 2016

ഒറ്റ വാക്യ കഥകള്‍ അഥവാ നിപ്പനടി കഥകള്‍

                                                   ആശയം മുഴുവന്‍ ഒറ്റ വാക്യത്തില്‍ തന്നെ പറഞ്ഞുകൊണ്ട്, ഒറ്റവായനയില്‍ തന്നെ മനസ്സിലാവണ തരം കുട്ടികഥകള്‍ ആണ് ഒറ്റവാക്യകഥകള്‍.
എന്നാല്‍, ആലോചിക്കുംതോറും പല പല അര്‍ഥങ്ങള്‍ അനാവരണം ചെയ്യുന്നതായും ചിലപ്പോള്‍ തോന്നിയേക്കാം.
“ആലോചിച്ചാലോരു അന്തോമില്ല....
ആലോചിച്ചില്ലേലൊരു കുന്തോമില്ല” എന്നാണല്ലോ?
ആലോചിക്കാതെ വായിക്കുവാനും, വായിച്ചിട്ടാലോചിക്കുവാനും ഒക്കെ ആയി നിപ്പനടി കഥകള്‍ സമര്‍പ്പിക്കുന്നു.

                                                  ഇന്നത്തെ കഥകള്‍ 
വിലക്കുറവ് :
               തൊട്ടടുത്ത മലയാളി ഹോട്ടലില്‍ ചെന്ന് അന്നത്തെ സാമ്പാറിലെ കഷ്ണങ്ങള്‍ ഏതാണെന്നറിഞ്ഞ ശേഷം,പച്ചക്കറികള്‍ വാങ്ങുവാനായി ചന്ത ലക്ഷ്യമാക്കി അവന്‍ നടന്നകന്നു.
ആനവാല്‍മോതിരം:
               പേടിമാറ്റാനുള്ള മോതിരത്തിന്നുടമ ആനയ്ക്കിന്നും ഉറുമ്പിനെ പേടിയാണ്.
വര്‍ക്ക്ഷോപ്പ്‌:
              കേടില്ലാത്തൊരു വണ്ടി നന്നാക്കാന്‍ വരുമെന്ന് വര്‍ക്ക്ഷോപ്പും വെറുതേ കൊതിച്ചിരുന്നു.
മുലയൂട്ടല്‍:
              മുലയൂട്ടലിന്‍റെ പ്രാധാന്യം മനസ്സിലാക്കിക്കാന്‍ വേണ്ടി ചില സ്ത്രീകള്‍ നഗ്നത പ്രദര്‍ശനം ഒരു ശീലമാക്കി.
വെള്ളിക്കരണ്ടി:
                വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവനും,
                                          വിശന്നപ്പോള്‍
                              ഭക്ഷണം തേടി പുറപ്പെട്ടു.
പുച്ഛം:
            ചീഞ്ഞളിഞ്ഞ്‌ പുഴുവരിക്കും മനസ്സുമായി നടക്കുമ്പോഴും , മുന്നില്‍ കണ്ട കുഷ്ഠരോഗിയെ പുച്ഛത്തോടെ തന്നെ ഞാനോന്നു നോക്കി.

ദൈവം :
മനുഷ്യന്‍റെ ശല്യം സഹിക്കവയ്യാതെ ദൈവം തന്‍റെ  പേര് മാറ്റുവാനുള്ള പരസ്യവുമായി  പത്രമാപ്പീസിനു മുന്നില്‍ ക്യു നിന്നു.

മനുഷ്യന്‍ എന്നാ അച്ഛന് , വിശ്വാസം എന്ന ദൌര്‍ബല്യത്തില്‍ പിറന്ന മക്കളായ ദൈവവും ചെകുത്താനും തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍, അച്ഛനായ മനുഷ്യനെ തങ്ങളുടെ പേരില്‍ തല്ലിപ്പിച്ചു പൂര്‍ണമായും നശിപ്പിക്കുന്നതെങ്ങനെ എന്ന് ചര്‍ച്ച ചെയ്തശേഷം ,കെട്ടിപ്പിടിച്ച് ഉമ്മകള്‍ കൈമാറി തമ്മില്‍ പിരിഞ്ഞുപോയി .

ദൈവവും ചെകുത്താനും ഒരുമിച്ചിരുന്നു ചീട്ടുകളിക്കുമ്പോള്‍, മനുഷ്യര്‍ തമ്മില്‍ ദൈവത്ത്ന്റെ പേരില്‍ തമ്മില്‍തല്ലും കൊലയും ചെയ്തു കളിക്കുവാരുന്നു.


സ്വസ്ഥമായി ഇരിക്കുവാന്‍, ഒരിടം തേടി അലഞ്ഞ്‌ മടുത്ത ദൈവം ഒടുവില്‍ ചുടല പറമ്പില്‍ കയറി സുഖമായി കിടന്നുറങ്ങി

ഇന്നലെ പെയ്ത മഴയില്‍ ഒലിച്ചുപോയ ദൈവം ഒടുവില്‍ ചെന്നെത്തിയത് പിശാചിന്‍റെ കോട്ടയില്‍ .

ദൈവ പ്രീതിക്കായുള്ള അര്‍പ്പണത്തിന് മുന്നേ തന്നെ ബലിമൃഗം ചത്തതിനാല്‍, തെരുവില്‍ കാഴ്ചകള്‍ കാണുവാനിറങ്ങിയ ദൈവത്തെ തന്നെ പിടിച്ച് കെട്ടി ബലി നടത്തിയപ്പോള്‍ , ദൈവത്തിന് പ്രസാധിക്കാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു

വിശന്നു ചാവാറായ പൂച്ചയും, പൂച്ചയ്ക്ക് മുന്നില്‍ ഓടുന്ന എലിയും ഒരേപോലെ ജീവന് വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍, "തന്‍" പാതി ഭംഗിയായി ചെയ്തവന്‍മാത്രം ജീവന്‍ നിലനിര്‍ത്തി.

കോരന്റെ മുറ്റത്തെ പ്രതിഷ്ഠയെ ദൈമെന്നറിയാത്ത പാണ്ടന്‍ നായ , പോകുന്ന വഴി പനിനീര് തളിച്ചാ കല്ലിലെ ദൈവത്തെ ശുദ്ധമാക്കി.

ദൈവം = വഞ്ചന 
സൂക്ഷിക്കുക 
ദൈവം നിന്നോട് കൂടെ ഉണ്ട്

തന്‍റെ പാതി ചെയ്തു നോക്കാതെ പലരും ദൈവത്തിന്‍റെ പാതി മാത്രം പ്രതീക്ഷിച്ചിരുന്നപ്പോള്‍,വഞ്ചകന്റെ രൂപത്തില്‍ പുള്ളിക്കാരന്‍ സ്കൂടായി.


ലോകം മുഴുവന്‍ തന്നെ പറ്റിപറഞ്ഞുകൊണ്ടേ ഇരിക്കുമ്പോള്‍ , സഭാകമ്പം കയറിയ ദൈവം പൊതുവേദിയില്‍ വരാതെ ഓടിയൊളിച്ചുകൊണ്ടേയിരുന്നു


തെയ്യങ്ങളുടെ കഥ പോലെ ,തഴയപ്പെട്ടവന്റെ അങ്ങീകരിക്കപ്പെടാനുള്ള മോഹം തന്നെ അല്ലെ ദൈവങ്ങളുടെ ദൈവീകതയും , പാടി പതിഞ്ഞ രൂപങ്ങളും ??

സത്യങ്ങള വിളിച്ചു പറയുന്നവരെ ഉന്മൂലനം ചെയ്യുന്ന പദ്ധതി തുടങ്ങി വച്ചതു തന്നെ ദൈവങ്ങള ആണ്
ദൈവത്തിന്‍റെ പിറന്നാളിനു ബിരിയാണി വയ്ക്കാന്‍ വേണ്ടി ആണത്രേ , പക്ഷി പനി പരത്തി , കോഴികളെയും തറാവുകളേയും കൂട്ടത്തോടെ കൊന്നൊടുക്കിയത്