Showing posts with label നാട്ടറിവുകള്‍. Show all posts
Showing posts with label നാട്ടറിവുകള്‍. Show all posts

Tuesday, 21 July 2015

ഔഷധ സസ്യങ്ങൾ (ഭാഗം - 3) - ജാതി

തറവാട്:മിറിസ്റ്റിക്കേസി
sslc ബുക്കിലെ പേര്: മൈറിസ്റ്റിക ഫ്രാഗ്രൻസ്
ജാതിഫലം എന്നും മാലതീഫലം എന്നും ഒക്കെ അറിയപ്പെടാറുണ്ട്.
                         ഇന്ത്യോനേഷ്യയിൽ ആണു ജനിച്ചതെങ്കിലും,മറ്റു പല രാജ്യങ്ങളെ പോലെ, ഇന്ത്യയിലും ജാതി സുലഭമായി കൃഷി ചെയുന്നുണ്ട്. നമ്മുടെ കൊച്ചു കേരളത്തില്‍ ആണ്, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജാതി കൃഷി ചെയ്യുന്നത്.
ആണ്‍ മരവും, പെണ്‍ മരവും ഉണ്ടെങ്കിലും കായ്ക്കുന്നത് പെണ്‍മരങ്ങള്‍ മാത്രമാണ്.
ഉഷ്ണവീര്യവും കഫവാതശമനവുമായ ഇത് അജീര്‍ണത്തെ മാറ്റും.  വായനാറ്റം, കൃമി, ഛര്‍ദ്ദി, ഹൃദ്രോഗം, ധാതുക്ഷയം, നീര് എന്നിവക്ക് ഉപയോഗിക്കാവുന്നതാണ്.  ജാതിപത്രി  മധുര രസമുള്ളതും കഫഹരവും ഉഷ്ണവീര്യവുമാണ്.   കാസം, ശ്വാസം, തൃഷ്ണ, വിഷം എന്നിവയ്ക്ക് ഗുണപ്രദമാണ്.  ഗര്‍ഭകാലത്തുണ്ടാവുന്ന ഛര്‍ദ്ദി, ശുക്ലവര്‍ധന എന്നിവയ്ക്ക് ജാതി ഉപയോഗിച്ച് വരുന്നു. ജാതിക്കയുടെ പൊടി ആപ്പിള്‍ നീരുമായോ വാഴപ്പഴവുമായോ ചേര്‍ത്ത് കഴിച്ചാല്‍ വയറുകടിക്ക് ആശ്വാസം കിട്ടും. ഒരു കാരണവുമില്ലാതെ,രാത്രി മുഴുവന്‍ കുത്തിയിരുന്നു കരയുന്ന പുള്ളേര്‍ക്ക് , ജാതിപത്രി തേനില്‍ ചാലിച്ച് നാക്കില്‍ തേച്ചുകൊടുത്താല്‍ ഉടനെ ആശ്വാസമുണ്ടാകും.(എന്ന് വച്ച്, സ്ഥിരം കൊടുക്കരുത്). അതിസാരം അധികമായി ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് ദേഹം വരണ്ട് പോയാല്‍ ജാതിക്ക കഷായം വെച്ച് ഇളനീര്‍ വെള്ളത്തോടൊപ്പം കൊടുക്കുന്നത് നല്ലതാണ്.
ജാതിമരത്തിന്‍റെ താഴത്ത് പതിവായി പോയി മേപ്പോട്ട് നോക്കി കുത്തിയിരുന്നാല്‍  ദുര്‍മേദസ് കുറയുന്നതാണ്. മോണപഴുപ്പ്, പല്ലുവേദന ഇവയ്ക്ക് ജാതിക്കായും ഇന്തുപ്പും ചേർത്ത് അരച്ച് തേച്ചാൽ മറും. ത്രിഫലാദി ചൂർണ്ണം, ആട്ടിൻ സൂപ്പ് , അതിസാരഗ്രഹണിചൂർണ്ണം, കർപ്പൂരാദി ചൂർണ്ണം, ജീരകാദിചൂർണ്ണം എന്നിവയിൽ ഉപയോഗിക്കുന്നു
===========================================================
കടപാടും, കഷ്ടപാടും ഒക്കെ ഗൂഗിള്‍ മുത്തിയോട് തന്നെ

ഔഷധ സസ്യങ്ങൾ (ഭാഗം - 2) - കന്നബിസ്‌ അഥവാ കഞ്ചാവ്


          പേര് കേള്‍ക്കുമ്പോള്‍ തന്നെ ഇത് എവിടാണ് കൂടുതല്‍ ഉള്ളത് എന്ന് നമുക്കൂഹിക്കാം- അതെ ഏഷ്യയില്‍ തന്നെ.

കീമോതെറാപ്പിയോടനുബന്ധിച്ചിട്ടുണ്ടാകുന്ന ഓക്കാനവും, ഛർദിക്കുമുള്ള മരുന്നായിട്ട്, കഞ്ചാവിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ടെട്രാ ഹൈഡ്രോ കനാബിനോൾഉള്ള ഡ്രോണാബിനോൾ ഗുളിക ഉപയോഗിക്കുന്നു. എയ്ഡ്സ് രോഗികളിലെ വിശപ്പില്ലായ്മയും ഭാരക്കുറവിനും ഈ മരുന്ന് നിർദേശിക്കപ്പെടുന്നുണ്ട്.
മൈഗ്രേൻമൾടിപ്പിൾ സ്ക്ളീറോസിസ്ആസ്ത്മപക്ഷാഘാതംപാർകിൻസൺസ്അസുഖം, അൽഹൈറ്റ്മേഴ്സ് അസുഖം, അമിത മദ്യപാനം,ഉറക്കമില്ലായ്മ,ഗ്ലോക്കോമഒബ്സസീസ് കമ്പൽസീവ് ഡിസോർഡർ തുടങ്ങിയ അസുഖങ്ങൾക്ക് കഞ്ചാവ് ഫലപ്രദമായ മരുന്നാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഗൊണേറിയ,നെഞ്ച് വേദന തുടങ്ങിയ അസുഖങ്ങൾക്കും, വിശപ്പ് വർധിപ്പിക്കുവാനും, ലൈംഗിക പ്രശ്നങ്ങൾക്കുള്ള ഔഷധം എന്ന നിലയിലും ഈ ഔഷധം ഉപയോഗിച്ച് വരുന്നതായി കാണുന്നു.
             1985 സെപ്റ്റമ്പർ 16-ന് ലോകസഭ പാസാക്കിയ നാർകോടിൿ ഡ്രഗ്സ് ആൻഡ് സൈകോട്രോപിൿ സബ്സ്റ്റൻസസ് ആക്റ്റ്  പ്രകാരം ഇന്ത്യയിൽ കഞ്ചാവിന്റെ ഉപയോഗം ഗവൺമെന്റിന്റെ നിയന്ത്രണത്തിന് വിധേയമാണ്.
        എന്നാല്‍, കഞ്ചാവ് കേന്ദ്ര നാഡീവ്യൂഹത്തിൽ വരുത്തുന്ന ഫലങ്ങള്‍ കൊണ്ട് തന്നെ,ഒരു ലഹരി മരുന്നായി ഇത് വളരെ അധികം ദുരുപയോഗം ചെയ്യുന്നുണ്ട്.ഓര്‍മ്മയെ കാര്യമായി ഇത് ബാധിക്കുന്നു.
=================================================================================

കടപാടും, കഷ്ടപാടും ഒക്കെ ഗൂഗിള്‍ മുത്തിയോട് തന്നെ

ഔഷധ സസ്യങ്ങൾ (ഭാഗം - 1) - കടുക്ക

തറവാട്:കോംബ്രിട്ടേസി
sslc ബുക്കിലെ പേര്: ടെര്‍മിനേലിയ ചെംബുല
ഇന്ദ്രൻ അമൃതുപാനം ചെയ്യുമ്പോൾ അതിൽ നിന്നും ഒരു തുള്ളി ഭൂമിയിൽ വീണുന്നും അത് കടുക്കയായി എന്നു ഒരു ഐതിഹ്യം പറയപ്പെടുന്നു.
നല്ല തിളക്കമുള്ള ഇലകളും ധാരാളം കായകളും സീസണില്‍ ഉണ്ടാകും. കായയുടെ മാംസളമായ പുറംതോടാണ് ഔഷധമായി ഉപയോഗിക്കുക. കടുക്ക കത്തിച്ച ചാരം വെണ്ണയില്‍ ചാലിച്ച് പഴകിയ വ്രണങ്ങളില്‍ പുരട്ടിയാല്‍ സുഖപ്പെടും. കടുക്കത്തോട് പൊടിച്ചതുകൊണ്ട് പല്ലുതേച്ചാല്‍ വായ് ‌നാറ്റവും മോണരോഗങ്ങളും മാറും.   ദഹനക്കുറവുള്ളവര്‍ ആഹാരത്തിനു മുമ്പ് അര ടീസ്പൂണ്‍ കടുക്കപ്പൊടി ശര്‍ക്കരയും ചേര്‍ത്ത് കഴിച്ചാല്‍ നല്ല വിശപ്പും ദഹനവും ലഭിക്കും.
യൌവനം നിലനിര്‍ത്തുംമലശോധനകുഷ്ഠംക്ഷയംപ്രമേഹംഅര്‍ശസ്,അമ്ലപ്പിത്തംകഫ രോഗങ്ങള്‍ ഇവക്കെല്ലാം ഗുണം ചെയ്യും. കടുക്ക നെല്ലിക്ക താന്നിക്ക, ഇരട്ടിമധുരം ഇവ പൊടിച്ച് ചൂര്‍ണമാക്കി നെയ്യും തേനും ചേര്‍ത്ത് പതിവായി കഴിക്കുന്നത് എല്ലാ നേത്രരോഗങ്ങള്‍ക്കും നല്ലതാണ്. ദഹന ശക്തി വര്‍ദ്ധിപ്പിക്കാന്‍, കണ്ണിനും ഗളരോഗങ്ങള്‍ക്കും ഉള്ള ഔഷധം എന്നീ നിലകളില്‍ കടുക്ക ഉപയോഗിക്കുന്നുണ്ട്. വലിയ മരമായി വളരുന്ന ഔഷധസസ്യമായ  ഇതിന്റെ തടി പ്ലൈവുഡ് വ്യവസായത്തിനും ഉപയോഗിക്കുന്നു. നല്ല ഒരു തണല്‍വൃക്ഷം കൂടിയാണിത്.    
പത്തമ്മയ്ക്ക് തുല്യം ഒരു കടുക്ക എന്നര്‍ത്ഥം വരുന്ന ദശമാതൃഹരീതകീ എന്നൊരു ചൊല്ല് സംസ്കൃതത്തിലുണ്ട്. കടുക്ക ത്രിദോഷഹരമായ ഒരു ഔഷധമാണ്,ചൊറി,ചിരങ്ങ്,വ്രണങ്ങൾ ഇവ മാറുന്നതിനും വിരേചനതിന്നും ഇത് ഉപയോഗിക്കുന്നു. കരള്‍വീക്കത്തിനും, മഹോദരത്തിനും കടുക്കയുടെ ഉപയോഗം പ്രയോജനം ചെയ്യും. കടുക്കാപ്പൊടി തേന്‍ ചേര്‍ത്ത് തൊണ്ടപഴുപ്പിന് പുരട്ടാം.
വെള്ളത്തിൽ കടുക്കയുടെ പുറംതോട് ചുരണ്ടിയിട്ട് പടിക്കാരം ചേർത്താൽ മഞ്ഞച്ചായം കിട്ടും. പടിക്കാരത്തിനു പകരം അന്നഭേദി ചേർത്താൽ കറുത്ത മഷി കിട്ടും. തോൽ ഊറയ്ക്കിടാനും ഉപയോഗിച്ചിരുന്നു.
അഴകും ആയുസ്സും,സൂര്യതേജസ്സും പ്രദാനം ചെയ്യുന്ന ഈ ഔഷധം തന്നെ ലൈംഗിക വിരക്തി ആഗ്രഹിക്കുന്ന പലര്‍ക്കും ഉപയോഗിക്കാവുന്നതാണ്.(സൂക്ഷിച്ചു ഉപയോഗിച്ചില്ലേല്‍ പണി പാളും എന്നതിനാല്‍ ലൈംഗിക വിരക്തി കൊതിക്കുന്ന ഫാവി സന്യാസിമാര്‍ വൈദ്യന്‍മാരോട് ചോദിച്ച്,ഉപയോഗം മനസ്സിലാക്കി മാത്രം ഉപയോഗിക്കുക)
=================================================================================
കടപാടും, കഷ്ടപാടും ഒക്കെ ഗൂഗിള്‍ മുത്തിയോട് തന്നെ