കഴിഞ്ഞ ദിവസം “ജീവൻ” ഉള്ള ഒരു സുഹൃത്ത് “സമ്മർ” ദ സ്പെഷ്യൽ ആയി, താമസിക്കുന്ന മാളം മാറുന്നു എന്നു പറഞ്ഞപ്പൊളാണു, ആദ്യമായി ആ ആശയം അടിയന്റെ മനസ്സിൽ മുട്ടയിട്ടത്. ഒരു സാങ്കേതിക വിദ്യയുടേയും സഹായമില്ലാതെ, വായുവില്‍ നിൽക്കാനുള്ള കഴിവുണ്ടെങ്കിൽ !!....... ഓടാനും, ചാടാനും, മറിയാനും, കിടക്കാനും
..... ഒക്കെ പറ്റണം. പിന്നൊരു
കാര്യം, ഉറങ്ങുവാണെങ്കിൽ എണീക്കുന്നത് കാറ്റിൽ പറന്ന് പോയി, വേറൊരിടത്താവരുത്!!
വാട്ട് ഏൻ ഐഡിയ അടിയന്‍ ജീ !!
മേലേടം തറവാടിലെ പകൽ മാന്യനായ
സൂര്യമ്മാവനും, പെരും കള്ളനായ ചന്ദ്രമ്മാവനും ഈ കഴിവുണ്ടത്രെ!! തറവാട്ടിലെ
മറ്റു പലർക്കും ഈ കഴിവുണ്ടെന്നാണു നാട്ടുവാർത്ത. ഏതാണ്ടതുപോലൊരെണ്ണം കിട്ടാനെന്താ
വഴി?? തല പുകഞ്ഞ്, പുകഞ്ഞ്....., അവസാനം കരിഞ്ഞ് പിടിച്ച് തുടങ്ങിയപ്പോ തീരുമാനിച്ചു,
സാക്ഷാൽ ഈശ്വരൻ തിരുമഃനസ്സിനോട് തന്നെ ചോദിക്കാം. കാക്കതൊള്ളായിരം ദൈവങ്ങളും,
മതങ്ങളുമുള്ളപ്പോൾ ആരോട് ചോദിക്കും ?? ഒരാളോട് മാത്രമായി ചോദിച്ചാൽ മറ്റു
കക്ഷികള്‍ പിണങ്ങിയാലോ ?? എല്ലാവരോടും ചോദിക്കണമെങ്കിൽ, മിക്കവരുടേയും പേരറിയില്ല
!!
ഹൊ, .... തൊന്തരവായല്ലോ !!
അവസാനം കണ്ണുരണ്ടും താഴിട്ട് പൂട്ടി,
“അതിമോഹ...” രാഗത്തിൽ ഒറ്റ വിളി, ........
ദൈവ...
മേേേേ.............................!!
ഉണ്ടക്കണ്ണുതുറന്നപ്പോൾ, മീൻ വല ബനിയനും,
ചെക്കിന്റെ കളസവുമിട്ട്, ചകിരി തലയിൽ സ്പൈക്കുമടിച്ച്,
ഒരു ജാാാാങ്കൊ !!
ഗൾഫിലേയ്ക്കെന്നും പറഞ്ഞ്, ഗഫൂർ കാ ദോസ്ത്
വഴി ഉരുവിൽ കേരളത്തിലെത്തിയ വല്ല ബംഗാളിയുമാണോ ?? എന്ന മട്ടിലുള്ള അടിയന്റെ
നോട്ടം കണ്ട്, പുള്ളിക്ക് കാര്യം മ:നസ്സിലായി. “എടാ...... ടൂ........ടൂ......ടൂ......ടൂ.................,
സംശയിക്കണ്ട !! നീ വിളിച്ച ആൾ തന്നെയാ. കാര്യം പറ, പോയിട്ട് വേറെ പണിയുള്ളതാ ! ”. സിനിമകളിൽ
എഡിറ്റിങ്ങിൽ മാത്രം ചേർത്തുവിടുന്ന ടൂ....ടൂ...ടൂ... ശബ്ദ്ത്തോടെ വന്ന ആ ഡയലോഗ് കേട്ടപ്പോ
തന്നെ അടിയന്റെ സംശയങ്ങളെല്ലാം ഷിഫ്റ്റ് + ഡിലിറ്റ്
ആയിപ്പോയി.
ദൈവം തന്നെ !!
ന്യൂ ജനറേഷന്‍ കാലമല്ലേ.... പുള്ളിക്കാരനും മോഡേൺ ആയതാവും !!
എന്നാലും ....., ഒരു "മച്ചാ...മച്ചു
സ്റ്റൈൽ !! ങ!, എന്തായാലും
കാര്യം പറഞ്ഞേക്കാം.
**********************
കേട്ടപാടേ, പുള്ളിക്കാരൻ ഒറ്റ ചിരി!!
മുഃഖത്ത് വീണ ദ്രാവകം തുടച്ച് മാറ്റി
അടിയൻ നോക്കുമ്പോൾ, ഫ്രണ്ട്സിനൊപ്പം ചിരി തുടങ്ങിയ
ചക്കച്ചാം പറമ്പനെ പോലെ വീണ്ടും ചിരി! ഇത്തവണ ഞാനെന്റെ മുഖം രക്ഷിച്ചു. പുള്ളിക്കാരൻ ചിരിച്ച് ചിരിച്ച്
അവസാനം ചുമയിൽ എത്തി.ദൈവമാണെന്നുപറഞ്ഞിട്ട് എന്താ!! അധികമായാൽ അമൃതും വിഷം
തന്നെ !! ഇനി... വല്ല ടി.ബി യും ആണോ????
.................
അല്ല !!
ആധാർ കാർഡിന്റെ കോപ്പി കാണിച്ച ഉടൻ സംഗതി നിന്നു. സ്വന്തമായി
ആധാർ കാർഡ് ഉള്ള അടിയനോട് പുള്ളിക്ക്
അസൂയ ഉണ്ടോ എന്തോ??.
രംഗം ശാന്തമായപ്പോൾ പുള്ളിക്കാരൻ വെള്ളമുണ്ടും,
കഞ്ഞിപശയിൽ മുക്കി തേച്ച ഷർട്ടുമിട്ട് രൂപം മാറി.കോർപ്പറേറ്റുകളുടെ മേലാളനായ
ഒരു രാഷ്ട്രീയക്കാരൻ ! അമ്പിനും വില്ലിനും അടുക്കുന്നില്ല. പണിപാളുമോ??
അവസാാാാനം, പതിനഞ്ച് വർഷങ്ങൾക്ക് ശേഷം, വെളിപ്പെടുത്തലുകളുമായി,
അടിയന്റെ വക ഒരു ആത്മകഥയും പുറത്തിറങ്ങില്ല എന്ന
ഉറപ്പോടെയും, പിന്നെ ദൈവത്തിനും ഫാമിലിയ്ക്കും ഇന്നു രാത്രി കാണാനായി, അടുത്ത
മാസം റിലീസ്സ് നിശ്ചയിച്ചിരിക്കുന്ന മൾട്ടിസ്റ്റാർ പടത്തിന്റെ കോപ്പി തരാം എന്ന വാഗ്ദാനത്തിലും വീണ കക്ഷി,
ഞവുണിക്കയുടെ വലുപ്പമുള്ള 2 ലഡ്ഡു എടുത്ത് അടിയന്റെ
മ:നസ്സിലിട്ട് കുത്തിപൊട്ടിച്ചിട്ട്, സിനിമയുടെ കോപ്പിയും വാങ്ങി... , "തതാസ്തു"
എന്നും പറഞ്ഞ് മുങ്ങി കളഞ്ഞു.
സംഗതി ഏറ്റുകാണുമോ എന്നു പരീക്ഷിച്ചിട്ട്
വേണം വാടക കുടിശ്ശിക ചോദിച്ച് വരുന്ന ആ ഊള യുടെ മുഃഖത്ത് നോക്കി 4 പറയാൻ. നാളെയാകട്ടെ
!!
മലമ്പുഴ യക്ഷി സ്റ്റൈലിൽ നട്ടുച്ചയ്ക്ക്
കിട്ടിയ വരം പരീക്ഷിച്ചപ്പോളാണു പുതിയ പ്രശ്നം, ഒടുക്കത്തെ വെയില്‍ !! തന്നെ
അല്ല, പോകുന്ന പോക്കിന്, ചില പറക്കാനറിയുന്നവന്മാർ മഃനപൂർവ്വം ഉപേക്ഷിച്ച ചിലതൊക്കെ
അടിയന്റെ മണ്ടയിൽ തന്നെ വീഴുന്നുമുണ്ട്. നാട്ടിലെ
പക്ഷികൾക്ക് മുഴുവന്‍ നിക്കറ് വാങ്ങികൊടുക്കുന്ന പൈസ ഉണ്ടെങ്കിൽ വാടക വീട്
അല്ല, സ്വന്തം വീടു തന്നെ പണിയാം .
പെട്ടെന്നാണു "സർജി പുതിയ ഐഡിയയുമായി
ചാടി വീണത്!!
അടുത്ത വീട്ടിൽ ചെന്നു, ആദ്യം കണ്ട കസേരയുടെ കാലുകൾ വലിച്ചൂരി
ഓടി.
താഴെ വീണത് ആരാണാവോ എന്തോ!!
4 കാലും നാട്ടി, മുകളിൽ ചാക്കും വലിച്ചുകെട്ടിയപ്പോൾ സംഗതി
ക്ളീൻ !! വിമാനത്തിന്റെ ജനലിൽ കൂടി മുറുക്കി
തുപ്പുന്നവന്മാരും, പക്ഷികളും ഇനി എന്തു ചെയ്യുമെന്നു കാണട്ടെ !!
ഹുംമ്... , എന്നോടാാാാ........കളി!!
അങ്ങനെ..... വീട്, വാടക, താമസം, ....പിന്നെ
വേറെ എന്തൊക്കെയോ വ്യാധികൾ തീർന്നു.
കിട്ടിയ വരത്തിൽ അഹങ്കരിച്ച്, ഒരുറക്കം കഴിഞ്ഞെനീറ്റപ്പോളാണ്,
വളരെ ഗുരുതരമായ ഒരു ആഗോള പ്രതിസന്ധി ഉരുണ്ട് കൂടിതുടങ്ങിയത്. അടി തടുക്കാം,
ഇടി തടുക്കാം ,.....വിശപ്പും, ദാഹവും എന്തിന്.....ട്രയിന്‍ വരെ തടുത്ത് നിർത്താം....... എന്നാാാാൽ
!!!..................
"ഈ.......ശ്വ............
"
മുഴുമിപ്പിച്ചില്ല! ഇനി ഉടനെയെങ്ങാനും പുള്ളിക്കാരനെ ശല്യം ചെയ്താൽ, “ക്വട്ടേഷൻ” കൊടുക്കുമെന്ന, ഒരു ലോഡ് ഭീക്ഷണി
വാരി വിതറിയിട്ടാണല്ലോ ദൈവമേ.....
പുള്ളിക്കാരൻ പോയത് !!!
[ ക്ഷമിക്കണം !! ശീലം കൊണ്ട് മാത്രം ഉച്ഛരിച്ചതാണേ.......]
ദിവസത്തിൽ രണ്ട് തവണയേ ഭൂമിയിൽ ലാൻറ്റിങ്ങ് ചാൻസ്സ് ഉള്ളു താനും. അതും 12 മണിക്കൂറിൽ ഒന്ന്.
മൂപ്പിലാൻ മ:നപൂർവ്വം പണിതതാ.
........... %@..&#...@@%&^......
**************************
എന്റെ...മ്മോാാ.....
ഈ പണ്ടാാാാ..ര...............
**************************
(ഇനി എന്തൊക്കെ പൊല്ലപ്പുകളാണാവോ വരാൻ പോകുന്നത് ?? )
????