Friday, 23 January 2015

സുഹൃത്ത്

                          മെട്രോ നഗരത്തിലാണു ജീവിതമെങ്കിലും, ഒരു നാട്ടിൻ പുറത്തുകാരനായി ജനിച്ചു വളർന്ന അയാളുടെ മഃനസ്സിൽ, നാടും നാട്ടാരും ഒക്കെ ഒരു നനുത്ത വികാരമായി എപ്പോഴും നിലനിന്നിരുന്നു. അതുകൊണ്ടു തന്നെയാണു തരം കിട്ടുമ്പ്പോളെല്ലാം നാട്ടിലെത്തിയിരുന്നത്. പലകാര്യങ്ങളിലും അയാൾക്കിപ്പോഴും നാടൻ രീതികൾതന്നെയായിരുന്നു ഇഷ്ടം.

**********************************************

അതിർത്തി കടന്നു വണ്ടി കേരളത്തിലേയ്ക്ക് കടക്കുമ്പോളെല്ലാം, എന്തെന്നില്ലാത്ത സന്തോഷം മഃനസ്സിൽ നിറഞ്ഞിരുന്നു.നാട്ടിൽ നിന്നും തിരിച്ചുള്ള യാത്രകളിൽ ഉണ്ടാകാറുള്ള ശൂന്യത!!! ആതൊഴിവാക്കാനെന്നവണ്ണം,അമ്മയുടെ പാചകം, അച്ഛ്ന്റെ പായ്ക്കിങ്ങ്!ആ പൊതിചോറുമുണ്ട്, അതിർത്തികടക്കും മുൻപ് തന്നെ ഒറ്റ ഉറക്കം.നല്ല തൂശ്ശനില തീകനലിൽ വാട്ടിയെടുത്ത്, ചൂടോടെ അതിൽ വിളമ്പിയ കുത്തരിചോറിൽ, കുറച്ച് സാമ്പാറൊ അല്ലെങ്കിൽ വറുത്തരച്ച ഉള്ളിതീയലൊ നിരത്തി ഒഴിക്കും. ഒരു സൈഡിലായി കനലിൽ ചുട്ടെടുത്ത ചുമന്നമുളകും,ചുമന്നുള്ളിയും,വാളൻപുളിയും ഒക്കെ ചേർത്ത് അരകല്ലേൽ അരച്ചെടുത്ത ചമ്മന്തി.വാട്ടിയെടുത്ത ഒരു കീറ്റിലയിൽ പൊതിഞ്ഞ പച്ചപയർ മെഴുക്കുപുരട്ടി അല്ലെങ്കിൽ തോരൻ മറ്റൊരു സൈഡിൽ.മേമ്പടിയായി അല്പം ഇഞ്ചിക്കറിയും, നാരങ്ങ അച്ചാറും.കൂടാതെ, ഒരു കുഞ്ഞികുപ്പിയിൽ ഇഞ്ചിയും,പച്ചമുളകും,കറിവേപ്പിലയും,ചുമന്നുള്ളിയും കൂടി ചതച്ചിട്ട് കലക്കിയെടുത്ത പച്ച മോരും കൂടിയാകുമ്പോൾ ബഹുകേമം!!!.

                                 പൊതിച്ചോറഴിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നൊരു മണമുണ്ട്.വാഴയിലയും,ചോറും,കറികളും എല്ലാം കൂടിചേർന്നൊരു മണം. പതിവു പോലെ അയാൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിപ്പ് വട പൊതിക്കുള്ളിലായി ഒളിപ്പിച്ച് വച്ചിട്ടുണ്ട്.പരിപ്പുവട എല്ലായിടത്തും കിട്ടുമെങ്കിലും, നാട്ടിൽ കിട്ടുന്ന നാടൻ പരിപ്പുവടയുടെ അല്ലെങ്കിൽ, വീട്ടിലുണ്ടാക്കിയതിന്റെ രുചി ലോകത്ത് മറ്റെവിടേയും കിട്ടില്ല. ഒരോ കറികളും മാറിമാറി കൂട്ടികൊണ്ട്,ഇടയ്ക്കിടയ്ക് പരിപ്പുവട ഒന്നു കടിച്ച്കൊണ്ട്...... അങ്ങനെ ആ പൊതി തീരുന്നത് വരെ വെറൊരു ലോകമാണു.കഴിഞ്ഞുപോയ പല ഓർമ്മകളുടേയും ലോകം.ഓരൊ ഉരുള ചോറിനും ഒന്നിനൊന്നു മെച്ചമായ വ്യത്യസ്ത രുചികൾ.ഓരോ രുചികളിലും കാലം പിറകോട്ട് നടത്തിച്ചപോലെ ഓരോ ഓർമ്മകൾ!!!

അഴുക്കുപുരണ്ട തുണിസഞ്ചിയിൽ സ്ലേറ്റും, ചെറിയൊരു ബോക്സിൽ സ്ക്കൂളിൽ പോരും വഴി ഒടിച്ചെടുത്ത മഷി തണ്ടും പിന്നെ പൊട്ടിയ ചില കല്ലുപെൻസിൽ കക്ഷണങ്ങളും. ഒരു മൂലയ്ക്കായി പൊതിച്ചോറും. അന്നത്തെ ആ പൊതിച്ചോറിന്റേയും, പിന്നെന്നോ ഒരുനാൾ കൈയിൽ നിന്നും താഴെ വീണ പൊതിച്ചോറിനു പകരം, വിജയകുമാരി ടീച്ചർ വിളമ്പിതന്ന സ്ക്കൂളിലെ ഉച്ചക്കഞ്ഞിയുടേയും ചെറുപയർ കറിയുടേയും, സ്ക്കൂൾ ഗേയ്റ്റിനു സമീപം ഉന്തുവണ്ടിക്കാരൻ കാദറിക്ക പല പല ചില്ലുഭരണികളിലാക്കി അഞ്ചും പത്തും അൻപതും പൈസകൾക്ക് വിറ്റിരുന്ന,നല്ല എരിവും പുളിപ്പും ഒക്കെയുള്ള ഉപ്പിലിട്ട മാങ്ങ,നെല്ലിക്ക,അരിനെല്ലിക്ക,ശീമ നെല്ലിക്ക,അമ്പഴങ്ങ.... അങ്ങനെ ഭൂതകാലത്തിലെ പലരുചികൂട്ടുകളും. അവസാന വറ്റും പെറുക്കി തിന്നു, വിരളുകളോരോന്നായി നക്കി കഴിയുമ്പോളേയ്ക്കും അറിയാതെതന്നെ ഏമ്പക്കം എത്തിയിരിക്കും.കൈയും വായും കഴുകി വന്നുകിടന്നാലും നാവിൽ തങ്ങിനില്ക്കുന്ന ആ രുചികളോട് കൂടിതന്നെ ഒറ്റ ഉറക്കം.നേരം പുലരുമ്പോൾ വണ്ടിയിൽ നിന്നും ഇറങ്ങി മഹാനഗരത്തിന്റെ തിരക്കുകളിലേയ്ക്ക് മറ്റുള്ളവർക്കോപ്പം അയാളും!!

*************************************************************
കൈ നിറയെ വേതനം നല്കുകയും എന്നാലതനുഭവിക്കാനുള്ള സമയം കിട്ടാത്ത വിധം ജോലിഭാരമേല്പ്പിക്കുകയും ചെയ്യുന്ന കോർപ്പറേറ്റ് മാനേജ്മെന്റുകളുടെ കീഴിൽ തന്റെ എല്ലാ സ്വാതന്ത്ര്യവും ത്യജിച്ച്കൊണ്ട് ജോലിചെയ്യുമ്പോളെല്ലാം, തനിക്കു കിട്ടുന്ന വേതനം കൊണ്ട്മാത്രം ജീവിതം പച്ചപിടിപ്പിച്ചോണ്ടിരിക്കുന്ന തന്റെ കുടുംബവും പിന്നെ ആരോരുമറിയാതെ താൻ സഹായിക്കുന്ന ഒരു ശരണാലയത്തിലെ കുറേ അന്തേവാസികളും ആയിരുന്നു അയാളുടെ മഃനസ്സിൽ നിറയെ.

                    അങ്ങനിരിക്കുമ്പോളാണു യാദൃശ്ചികമായി ആ ചെറുപ്പക്കാരൻ അയാളുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത്.വളരെ മാന്യമായ പെരുമാറ്റം, വശ്യമായ മുഖം, ആരെയും മയക്കാൻ പറ്റുന്ന വാക്കുകൾ.എങ്കിലും എന്തൊക്കെയോ ദുരൂഹതകൾ ഒളിപ്പിച്ച ആ കണ്ണുകൾ അയാളോടെന്തോ പറയുന്നത് പോലെ.ഓഫീസ്സിൽ നിന്നും മടങ്ങി വരും വഴി എവിടുന്നാണെന്നറിയാതെ എന്നും ആ ചെറുപ്പക്കാരൻ അയാളുടെമുന്നിൽ എത്തിയിരുന്നു. പറയാതെ തന്നെ, തന്റെ ഓഫീസ്സിലെ പ്രശ്നങ്ങൾ മഃനസ്സിലാക്കുകയും,“ ഓഫീസ്സും സ്വകാര്യതയും കൂട്ടികുഴയ്ക്കരുത്, ഓഫീസ്സ് പിരിമുറുക്കങ്ങൾ പുറംലോകത്തിലേയ്ക്ക് ചുമക്കരുത്, ജീവിതം ആസ്വദിക്കനുള്ളതാ, അതെല്ലാരീതിയിലും ആസ്വദിക്കണം” തുടങ്ങിയ പ്രോൽസാഹന വാക്കുകളുമൊക്കെയായി  എതാനും ദിവസങ്ങൾ കൊണ്ടു തന്നെ ആ  ചെറുപ്പക്കാരൻ അയാളുടെ ആത്മ സുഹൃത്തായിമാറി. അയാളുടെ കാര്യങ്ങൾ എല്ലാം പണ്ടേ അറിയുന്ന ഒരുവനെ പോലാണവന്റെ പെരുമാറ്റം.എന്നാൽ അവനെ കുറിച്ച് അയാൾക്കൊന്നുമറിയില്ലതാനും.ചോദിക്കുമ്പോളെല്ലാം, അയാൾ പോലുമറിയാതെ വളരെ വിദഗ്ദമായവനാവിഷയം മാറ്റിയിരുന്നു.

                  ഒരിക്കൽ, കമ്പനിയിലെ സീനിയർ മാനേജറായിരുന്ന ആഷുഘോവിന്റെ മരണാനന്തര ചടങ്ങിൽ വച്ച് ഒരു മിന്നലാട്ടം പോലെ അയാൾ ആ ചെറുപ്പക്കാരനെ കണ്ടുവെങ്കിലും,പിന്നീട് അവിടെമുഴുവൻ നോക്കിയിട്ടും കാണാഞ്ഞതിനാൽ അതു തന്റെ തോന്നൽ മാത്രമാകുമെന്നു കരുതി വിട്ടുകളഞ്ഞു.തന്നെയുമല്ല എന്തോ അത്യാവശ്യത്തിനു എങ്ങോട്ടോപോകുന്നതിനാൽ, രണ്ടുദിവസം ഇവിടെകാണില്ല എന്നും ഇന്നലെ പിരിയുമ്പോൾ പറഞ്ഞിരുന്നു.

ആഷുഘോവിന്റെ മരണവും, ഞായറാഴ്ചയും അടുത്തടുത്തായിരുന്നതിനാൽ രണ്ടു ദിവസം അയാൾക്ക് പ്രത്യേകിച്ച് പണികളൊന്നുമില്ലായിരുന്നു.ഉച്ചയൂണും കഴിഞ്ഞ് വീട്ടിൽ മയങ്ങുമ്പോളാണു എന്തോ ഒരു പൊട്ടിത്തെറി കേൾക്കുന്നത്.ആരൊക്കെയോ കരയുകയും ഓടുകയും ഒക്കെ ചെയ്യുന്നുണ്ട്.ചാടി എണിറ്റ് നോക്കുമ്പോൾ തൊട്ടു മുന്നിലത്തെ തെരുവിലെ ഒരു വീട്ടിൽ നിന്നും തീ ആളികത്തുന്നു.ഗ്യാസ്സ് ലീക്കായി തീപിടിച്ചതാണെന്നാരോ പറയുന്നത് കേട്ടു.വെള്ളം കോരി ഒഴിച്ച് തീ കെടുത്താൻ ആരൊക്കെയോ ശ്രമിക്കുന്നു.ആ തിരക്കിനിടയിൽ ആരോ ഒരാൾ ഓടിമറയുന്നത് കണ്ടപ്പോൾ അയാൾക്ക് എന്തോ ഒരു ദുരൂഹത തോന്നാതിരുന്നില്ല.അപ്പ്പോളേയ്ക്ക് സൈറൺ മുഴക്കിക്കൊണ്ട് ഫയറെഞ്ചിൻ എത്തിയതിനാൽ അയാളുടെ ശ്രദ്ധ അതിലേയ്ക്ക് തിരിഞ്ഞു.പൊള്ളലേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.അതിൽ രണ്ടുപേർ അന്നു രാത്രിയോടെ മരണമടഞ്ഞു.

               കഴിഞ്ഞ രണ്ടുദിവസങ്ങളിലെ സംഭവങ്ങൾ ആലോചിച്ച്, തിങ്കളാഴ്ച്ച ഓഫീസ്സിൽ ചെന്നശേഷം അയാൾക്ക് ഒന്നുംതന്നെ ചെയ്യുവാനുള്ള മൂഢുണ്ടായിരുന്നില്ല.അലസ്സമായി എന്തോക്കെയോ ചെയ്തോണ്ടിരുന്നപ്പോളാണു തനിക്കോരു വിസിറ്റർ ഉണ്ടെന്നാരോപറഞ്ഞത്.ചെന്നു നോക്കുമ്പോൾ ചെറുപ്പക്കാരൻ.“ഇന്നു അധികം പണിയൊന്നുമില്ലല്ലോ,നേരത്തെ ഇറങ്ങണം.ഒരിടം വരെപോകാനുണ്ട് ” എന്നുമാത്രം പറഞ്ഞ്കൊണ്ട് ഒരു കള്ളചിരി ചിരിച്ച്കൊണ്ട് ചെറുപ്പക്കാരൻ നടന്നകലുമ്പോൾ, ഇന്നു തനിക്ക് അധികം ജോലിയൊന്നുമില്ല എന്നു അവനെങ്ങനെ അറിഞ്ഞു എന്നോർത്ത് അയാൾക്കത്ഭുതമായി.

എന്തായാലും അയാളന്നു നേരത്തെ ഇറങ്ങി.പതിവായി കാണുന്നിടത്ത് ചെറുപ്പക്കാരൻ അയാളേയും കാത്ത് നില്പ്പുണ്ടായിരുന്നു.അയാളേയും കൂട്ടി ചെറുപ്പക്കാരൻ നേരെ പോയത് ഒരു ബാറിലേയ്ക്കായിരുന്നു. ജീവിതത്തിലിന്നുവരെ കയറാത്ത ഒരിടം!! അകത്തുകടക്കാതെ മടിച്ചു നിന്ന അയാൾ ഒടുവിൽ സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങി അന്നാദ്യമായി ബാറിൽ കയറി. അരണ്ട വെളിച്ചത്ത് ഒരു മേശയ്ക്കിരു വശങ്ങളിലായിരുന്ന ഉടൻ അവൻ ഒരു ബീയറും, രണ്ടു ഗ്ലാസ്സും,ഓരോ പ്ലേറ്റ് വെജ്ജ് സാലഡും കല്മി ചിക്കനും ഓർഡർ ചെയ്തു.ബീയർ വന്ന ഉടൻ അതു രണ്ടു ഗ്ലാസ്സുകളിലായി ഒഴിച്ചു.അയാളുടെ എതിർപ്പ് അവഗണിച്ച്കൊണ്ട്, ഒരുഗ്ലാസ്സെടുത്ത് അയാൾക്ക് നീട്ടി കൊണ്ട് അവൻ പറഞ്ഞു.“ ഞാൻ പോയ കാര്യങ്ങളെല്ലാം ഭംഗിയായി തന്നെ കലാശിച്ചു.അതിന്റെ ചിലവാണിത്.എന്റെ സന്തോഷത്തിനു വേണ്ടി ഒരുഗ്ലാസ്സെങ്കിലും കുടിച്ചേ തീരു. പിന്നെ, ഇതു മഃനസ്സിനെ തണുപ്പിച്ച് ടെൻഷനും ആകുലതകളുമൊക്കെ മറക്കാൻ സഹായിക്കും.ദേ.. ഇതങ്ങുപിടിച്ചെ.” അറിയാതെ പിടിച്ചുപോയി. “ചീയേഴ്സ്സ്....” ഗ്ലാസ്സെടുത്ത് അയാളുടെ ഗ്ലാസ്സിൽ മുട്ടിച്ച്കൊണ്ട് അവൻ പറഞ്ഞു.“ചീയേഴ്സ്സ് പറഞ്ഞാൽ പിന്നെ ഒരു സിപ്പെങ്കിലും എടുക്കാതെ ഗ്ലാസ്സ് നിലത്ത് വയ്ക്കൻ പാടില്ല.തണുത്ത ബീയർ അയാൾ ചുണ്ടോടു ചേർത്തു.ഇറക്കുമ്പോൾ ചെറിയ കയ്പ്പ്.”ഒരു കവിളും കൂടി കുടിക്ക്“. അയാളനുസരിച്ചു.പിന്നീട് ചിക്കൻ കഷ്ണം എടുത്ത് കടിച്ചു. അല്പസമയം കഴിഞ്ഞപ്പൊളേയ്ക്ക്, അയാൾക്ക് ചെറിയൊരു തരിപ്പ് തോന്നിതുടങ്ങി.നല്ല സുഖം.ചെറിയ കയ്പ്പ് വക വയ്ക്കാതെ അയാൾ ഗ്ലാസ്സിൽ ബാക്കി ഉണ്ടായിരുന്നത് കുറേശെ കുടിക്കാൻ തുടങ്ങി.പിന്നീടുള്ള ഒരാഴ്ച്ച തുടർച്ചയായി അയാൾ ചെറുപ്പക്കാരന്റൊപ്പം അവിടെ എത്തിച്ചേർന്നു.ബാറിലെ ലഹരി അയാൾക്കിഷ്ടപെട്ടു എന്നുതന്നെ പറയാം.അങ്ങനെ അതൊരു പതിവായി.ഇപ്പോൾ ഓഫീസ്സിലെ ഒരു കാര്യങ്ങളും തനിക്കൊരു തവേദന അല്ല എന്നു അയാൾക്ക് തോന്നി തുടങ്ങി.

                  ഒരു ഞായറാഴ്ച്ച, തന്റെ മറ്റൊരു സുഹൃത്തിന്റെ എന്നു പറഞ്ഞ് ചെറുപ്പക്കാരൻ ഒരു ബൈക്ക് കൊണ്ടുവന്നു. നഗരത്തിനു വെളിയിലുള്ള ഒരു ഗ്രാമത്തിൽ നല്ല നാടൻ മദ്യം കിട്ടുമെന്നും, അതു കുടിച്ചാൽ സ്വർഗ്ഗം കാണാമെന്നും ചെറുപ്പക്കാരൻ പറഞ്ഞതനുസരിച്ച്, ചെറുപ്പക്കാരന്റെ പിന്നിലായി ബൈക്കിൽ കയറി. നാട്ടിൽ നിന്നും പോന്ന ശേഷം ബൈക്ക് ഓടിച്ചിട്ടില്ലാത്ത അയാൾക്ക് അതോടിക്കണമെന്നുണ്ടായിരുന്നു.അയാളുടെ മഃനസ്സറിഞ്ഞെന്നപ്പോലേ , ഒരു സൈഡേ താനോടിക്കൂ,തിരിച്ച് വരുംമ്പോൾ അയാളോടിക്കണം എന്നും പറഞ്ഞായിരുന്നു അവർ യാത്രതുടങ്ങിയത്. പോകും വഴി അവർ മനോഹരമായ ഒരു വലിയ പുഴ കണ്ടു.നിറയെ വെള്ളം.വലിയ പാലം.പാലം കടക്കുംവഴി അയാൾ പറഞ്ഞു “നമുക്കിവിടെ ഇറങ്ങി കുറച്ച്നേരം പുഴയൊക്കെ കണ്ടിട്ട് പോയാലോ?” “നമ്മുക്ക് തിരിച്ച് വരുമ്പോളിറങ്ങാം.എന്നിട്ട് കൊതി തീരുന്നത് വരെ ഇവിടെ വിശ്രമിച്ചിട്ട് പോകാം.” ചെറുപ്പക്കാരൻ അതും പറഞ്ഞ് ബൈക്കിന്റെ സ്പീഡ് കൂട്ടി.

                  ഗ്രാമത്തിലെത്തി കുടിച്ച്മറിഞ്ഞ ശേഷം,തിരികെ പോരാനായി ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ പകൽ മായാറായിരുന്നു.നഗരത്തിലേയ്ക്ക് കടക്കുന്നത് വരെ റോഡിൽ തിരക്ക് വളരെ കുറവായിരുന്നു.അതുകൊണ്ടു തന്നെ, ഓരോ കാഴ്ച്ചകളും കണ്ട് വളരെ ആസ്വദിച്ചാണയാൾ ബൈക്കോടിച്ചിരുന്നത്.ചെറുപ്പക്കാരൻ പിന്നിലിരുന്ന് ചില പാട്ടുകൾ പാടിക്കോണ്ടിരുന്നു.

                 അങ്ങോട്ട് പോകുമ്പോൾ കണ്ട ആ പുഴയും അതിനു കുറുകെയുള്ള പാലവും എത്തിയപ്പോൾ, പാലത്തിന്റെ കൈവരിയിലായി ആരോ ഇരിക്കുന്നത് പോലെ.ബൈക്കിന്റെ ഹെഡ്ലൈറ്റിന്റെ അരണ്ട വെളിച്ചം കണ്ട ഉടൻ ആ മനുഷ്യൻ, തന്നെ കാത്താണിരുന്നത് എന്ന പോലെ കൈവരിയിൽ നിന്നും എണീറ്റു.അപ്പോളേയ്ക്ക് ബൈക്ക് പാലത്തിൽ നിന്നിരുന്ന ആളുടെ അടുത്തെത്താറായിരുന്നു.റോഡിനു നടുവിലേയ്ക്ക് അപ്രതീക്ഷിതമായി നടന്നു കയറിയ അയാളുടെ മുഖം ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ട അയാൾ ഞെട്ടി!! തന്റെ പിന്നിൽ ഇരുന്നിരുന്ന ആ ചെറുപ്പക്കാരൻ! ചെറുപ്പക്കാരനെ കണ്ട ഞെട്ടലിൽ ബൈക്കൊന്നു പാളി.അയാൾ ക്ലച്ച്പിടിച്ച് , ബ്രേയ്ക്കിൽ കാലമർത്തി.

*********************************************************************

പതിവിനു വിപരീതമായി, നാട്ടിലേയ്ക്കുള്ള ഈ യാത്രയിൽ മഃനസ്സ് ആകെ അസ്വസ്ഥമാണു. എന്തൊക്കെയോ നഷ്ടപ്പെടുന്നത് പോലെ!!എന്താണീ അസ്വസ്ഥതയ്ക്ക് കാരണമെന്നു മാത്രം എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല. തന്നെയുമല്ല,കേരളത്തിലേയ്ക്കുള്ള അതിർത്തി കടക്കുമ്പ്പോളുണ്ടാകാറുള്ള പതിവു സന്തോഷമൊന്നും ഇന്നില്ല. അങ്ങനെ പലവിധ വ്യാകുലതകളിൽ മുഴുകിയിരിക്കുമ്പ്പോളാണു തന്നെ ആരോ പിറകോട്ട് പിടിച്ച് വലിച്ച് എങ്ങോട്ടോ കൊണ്ടു പോകുന്നത് പോലെ തോന്നിയത്.തിരിഞ്ഞ് നോക്കിയപ്പോൾ തന്റെ കഴുത്തിലൊരു കുരുക്ക്! തന്റെ കഴുത്തിൽ വീണകുരുക്കിന്റെ അറ്റം, ഒരു പോത്തിന്റെ മുകളിൽ ഇരുന്നുകൊണ്ട് ആരോപിടിച്ചിരിക്കുന്നു. സൂക്ഷിച്ചു നോക്കി.പോത്തിന്മുകളിലിരിക്കുന്ന അയാൾക്ക്, ആഷുഘോവിന്റെ മരണാനന്തര ചടങ്ങിൽ വച്ച് ഒരു മിന്നലാട്ടം പോലെകണ്ട, തീപിടുത്തമുണ്ടായപ്പോൾ ഓടിമറഞ്ഞ, തന്റെ ബൈക്കിനു പിന്നിലിരുന്നു പുഴവരെ സഞ്ചരിച്ച ആ ചെറുപ്പക്കാരന്റെ അതേ മുഃഖം!!

************** 

നാട്ടിലോട്ടുള്ളയാത്രയിലെ പതിവു സുഖങ്ങളൊന്നും ഇല്ലാതെ അയാളുടെ ശരീരം വാളയാർ ചെക്ക് പോസ്റ്റ് കടന്നു കേരളത്തിന്റെ മണ്ണിലേയ്ക്ക് കടന്നു.

**************

തനിക്കു നഷ്ടപെട്ടതെന്തൊക്കെയാണെന്നറിഞ്ഞതിന്റെ വേനയോടെ, അയാൾ ആ ചെറുപ്പാക്കാരന്റെ പിന്നിലായി കയറി ഇരുന്നു.



മറ്റൊരു ലോകത്തിലേയ്ക്കുള്ള യാത്രയ്ക്കായി..!!!



      *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *

Tuesday, 30 December 2014

പട്ടിയും മനുഷ്യനും

തെരുവുതെണ്ടിയായ പട്ടിയുടെലോകത്തിലേയ്ക്ക് ഒരിക്കലൊരുമനുഷ്യൻ കടന്നുവന്നു.മനുഷ്യരുമായുള്ള ചങ്ങാത്തം നല്ലതല്ല എന്ന സുഹൃത്തുക്കളുടെ വാക്കുകളെ തള്ളിക്കോണ്ട്, തനിക്ക് നേരെ ആദ്യമായി നീട്ടപ്പെട്ട അപ്പത്തിന്റെ പങ്ക് അവൻ ആസ്വദിച്ച് തന്നെ ഭക്ഷിച്ചു.പിന്നീടതൊരു പതിവായി.മനുഷ്യന്റെ ഭക്ഷണത്തിന്റെ ഒരു പങ്ക് പട്ടിയുടെ അവകാശമായി മാറി.രണ്ടുകാലിൽ നടക്കുന്ന മനുഷ്യനെ അനുകരിച്ച് , മുൻ കാലുകൾ പൊക്കി പട്ടിയും ഇടയ്ക്കൊക്കെ നടക്കാൻ ശ്രമിച്ചിരുന്നു.വാക്കുകളിലൂടെ പറയാനാവാത്ത നന്ദി , പട്ടി വാലിലൂടെ പ്രകടിപ്പിക്കാൻ തുടങ്ങി.എന്നിട്ടും തൃപ്തിവരാത്തതിനാൽ മനുഷ്യന്റെ സംരക്ഷണം കൂടി അവൻ ഏറ്റെടുത്തു.മനുഷ്യൻ ഉറങ്ങുമ്പോൾ , ഉണർന്നിരുന്നുകൊണ്ട് പട്ടി അവനെ സംരക്ഷിച്ചു പോന്നു. അങ്ങനെ പട്ടിയും മനുഷ്യനും മറ്റുള്ളവരിൽ അസൂയ ഉണ്ടാക്കും വിധം ആത്മഃസുഹൃത്തുക്കളായി മാറി.


നാളുകൾക്കപ്പുറം ഒരുദിവസം മനുഷ്യനും പട്ടിയും കൂടി ഒരു വീട്ടിലോട്ട് താമസം മാറി.മതിലും ഗേറ്റും ഒക്കെ ഉള്ള ആ വീടിനേക്കാൾ പട്ടിക്കിഷ്ടം തെരുവു തന്നെയായിരുന്നു.ഏങ്കിലും, തന്റെ ആത്മ സുഹൃത്തിനൊപ്പം താമസിക്കുന്നതിനു വേണ്ടി അവൻ തെരുവുപേക്ഷിച്ചു.മനുഷ്യനാകട്ടെ പുതിയതായി കിട്ടിയ ജോലിക്കായി എന്നും എങ്ങോട്ടോ പോയിതുടങ്ങി.അങ്ങനെ പകല്മുഴുവൻ പട്ടി ആ വീട്ടിൽ തനിച്ചായി.ജോലികഴിഞ്ഞുള്ള മനുഷ്യന്റെ വരവിനായി കാത്തിരിക്കുന്നത് അവന്റെ ശീലമായി.ഗേറ്റ് തുറന്നു മനുഷ്യൻ വരുന്നതിനു മുൻപേതന്നെ  പട്ടിയുടെ സ്നേഹ പ്രകടനം തുടങ്ങിയിരിക്കും. വാലാട്ടിയും, മുൻ കാലുകൾ മനുഷ്യന്റെ മേലെടുത്തുവച്ചും, അവന്റെ കാലുകളിൽ നക്കിയും, മുൻ കാലുകളിൽ പതുങ്ങിയും, ചാടിയുമൊക്കെ അവൻ മനുഷ്യനെ വീടിനുള്ളിലേയ്ക്ക് ആനയിച്ചിരുന്നു.


ഒരുനാൾ മനുഷ്യന്റെ ചില സുഹൃത്തുക്കൾ ആ വീട്ടിലെത്തി.ഏതാനും ദിവസം അവിടെതങ്ങിയ അവർക്കു വേണ്ടി പട്ടി തന്റെ കിടപ്പ് വീടിനു പുറത്തെ വരാന്തയിലേയ്ക്ക് മാറ്റി.മനുഷ്യൻ അവനു കിടക്കനായി ഒരു പഴയ ചാക്കെടുത്ത് വരാന്തയിൽ വിരിച്ചു കൊടുത്തു.മനുഷ്യന്റെ തന്നോടുള്ള സ്നേഹം കണ്ട് പട്ടി പിന്നെയും വാലാട്ടി.സുഹൃത്തുക്കൾ പോയ ഉടൻ അകത്തു കടക്കാൻ ശ്രമിച്ച പട്ടിയോട് മനുഷ്യൻ ആ പ്രദേശത്തെ അക്രമികളായ കള്ളന്മാരെ കുറിച്ചും, അടുത്ത വീടുകളിൽ അവർനടത്തിയ കളവുകളേയും കുറിച്ചും പേടിയോടെപറഞ്ഞു.തന്റെ സുഹൃത്തിനെ കള്ളന്മാരിൽ നിന്നും സംരക്ഷിക്കാനായി വീടിനു പുറത്തുതന്നെ കിടക്കാൻ പട്ടി തീരുമാനിച്ചു.രാത്രിയിൽ ചെറിയൊരനക്കം പോലും അവൻ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചിരുന്നു.അങ്ങനെ മനുഷ്യൻ പേടിയില്ലതെ വീടിനുള്ളിൽ സുഖമായുറങ്ങിപോന്നു.


മനുഷ്യൻ പട്ടിക്ക് ഒരു കൂടു പണിതു കൊടുത്തു.തനിക്കുവിശ്രമിക്കാനായി ഒരു കൂടു പണിതുതന്ന മനുഷ്യനു എന്തു തിരിച്ച് നല്കണമെന്നറിയാതിരുന്ന പട്ടി മനുഷ്യന്റെ കാലുകളിൽ സ്നേഹത്തോടെ നക്കി.ഒരൊഴിവു ദിവസം പുറത്തുനടക്കാൻ പോയ മനുഷ്യൻ പട്ടിയുടെകഴുത്തിലൊറുബെല്റ്റും,അതിലൊരു തുടലും ഇട്ടുകൊണ്ട് അവനേയും ഒപ്പം കൂട്ടി.അടുത്തുള്ള മൈതാനത്തെത്തിയ ഉടൻ തുടലൂരി പട്ടിയെ അല്പ്പനേരം സ്വതന്ത്രനാക്കി.തെരുവിൽ നിന്നും പോന്നശേഷം ആദ്യമായികിട്ടിയ അനുഭവം!!! അവനാ മൈതാനത്ത് തലങ്ങും വിലങ്ങും ഓടി നടന്നു. പിന്നീടുള്ള ഒഴിവു ദിവസങ്ങളിൽ അതൊരു പതിവായി മാറി.

                 ഒരുനാൾ മൈതാനത്തിന്റെ മൂലയിലായി മറ്റുചില പട്ടികളെ കണ്ട അവൻ സന്തോഷത്തോടെ അവരോടൊപ്പം കൂട്ടുകൂടി.അന്നു തിരികെ പോരും വഴി അടുത്തുള്ള മൃഗാശുപത്രിയിൽ കയറി മനുഷ്യൻ പട്ടിയുടെ ബീജകേന്ദ്രം മുറിച്ചു.മറ്റു പട്ടികളുമായിടപഴകി രോഗങ്ങൾ വരാതിരിക്കാനാണെന്ന മനുഷ്യന്റെ വാദം പട്ടി വിശ്വസിച്ചു.തന്റെജീവിതത്തിൽ നിന്നും കന്നിമാസം കൊഴിഞ്ഞുപോയെങ്കിലും, മനുഷ്യനു തന്റെ ആരോഗ്യത്തിലുള്ള ശ്രദ്ധ കണ്ടു പട്ടിയുടെമനം നിറഞ്ഞു.


കാലങ്ങൾ കഴിഞ്ഞപ്പോൾ, പട്ടിക്കു വയസ്സായി.രോമങ്ങൾ കൊഴിഞ്ഞു തുടങ്ങി. ആരോഗ്യം നശിച്ചു.അങ്ങനിരിക്കെ, ഒരുനാൾ ഒരു ജീപ്പിലെത്തിയ സുഹൃത്തിന്റെ കൈയിൽ മനുഷ്യൻ പട്ടിയെ ഒരു പെട്ടിയിലടച്ചു കൊടുത്തു വിട്ടു. വളരെ വളരെ ദൂരെ എങ്ങോ ഒരിടത്ത് പെട്ടി തുറന്ന് വച്ച ശേഷം ആ സുഹൃത്ത് എങ്ങോട്ടൊ ജീപ്പോടിച്ച് പോകുന്നത് നിറണ്ണുകളോടെ നോക്കിനില്ക്കാനേ പട്ടിക്കപ്പോൾ കഴിഞ്ഞുള്ളു.
താൻ വീണ്ടും തെരുവു പട്ടിയായി എന്നതിലും, മനുഷ്യനെ വിട്ടുപോന്നതിലായിരുന്നു അവനു വിഷമം.ദിവസങ്ങൽ കഴിയുംതോറും അവന്റെ 
ആരോഗ്യം മോശമായിക്കോണ്ടിരുന്നു.


ഒരിക്കൽ കൂടി തന്റെ ആത്മഃ സുഹൃത്തിനെ കാണണമെന്ന ആഗ്രഹത്താൽ ദിവസങ്ങൾ അലഞ്ഞുതിരിഞ്ഞ്, ഒടുവിൽ ഒരു രാത്രി അവൻ മനുഷ്യന്റെ വീടിന്റെ അടുത്തെത്തിച്ചേർന്നു.കുറ്റാകൂരിരുട്ട്!!. ഗേറ്റടച്ചിരിക്കുന്നു.വീട്ടിൽ വെട്ടമോ അനക്കമോ ഒന്നും തന്നെയില്ല.മനുഷ്യൻ നല്ല റക്കമായിരുന്നു. പെട്ടെന്നാണു മനുഷ്യന്റെ വീടിന്റെ മതിലിനടുത്തായി എന്തോ അനക്കം.ആരോ മതിലു ചാടാൻ ശ്രമിക്കുന്നു.കള്ളൻ തന്നെ!! കള്ളനിൽ നിന്നും തന്റെ സുഹൃത്തിനെ രക്ഷിക്കണം. വാർദ്ധക്യവും,പട്ടിണിയും,രോഗവും തളർത്തിയ തന്റെ ശരീരത്തിലെ സകല ഊർജ്ജവും ശേഖരിച്ച് കള്ളനു നേരെ കുതിച്ചു.

                                    കുരച്ച്കൊണ്ട് തന്റെ നേരെ വരുന്ന പട്ടിയെ കണ്ട് ആദ്യമൊന്നമ്പരന്നെങ്കിലും, ഉടൻ തന്നെ കള്ളന്റെ കൈകൾ ചലിച്ചു. തലയിൽ തന്നെ ആഞ്ഞു പതിച്ച ഇരുമ്പു ദണ്ഡ് ഒരിക്കൽ കൂടി ഉയർന്നു താഴുന്നതും ശരീരമാകെ ഒരു മരവിപ്പു പടരുന്നതും തിരിച്ചറിഞ്ഞെങ്കിലും,കള്ളന്റെ കാലിൽ തന്നെ ആഞ്ഞിറങ്ങിയ തന്റെ പല്ലുകൾ കുറേകൂടി മുറുക്കിക്കോണ്ട് അവനെ പിന്നോട്ട് വലിച്ചു വീഴ്ത്താനായതിൽ സന്തോഷം തോന്നി.പലവട്ടം കള്ളന്റെ കാലുകളിൽ കടിച്ച് കുടയുന്നതിനിടയിൽ ശരീരമാസകലം ഒരു തളർച്ച പടരുന്നതവൻ തിരിച്ചറിഞ്ഞിരുന്നു.ഒടുവിൽ, എങ്ങനെയൊക്കെയൊ രക്ഷപെട്ടു തിരിഞ്ഞോടുന്ന കള്ളന്റെ പിറകെ കുതിക്കാൻ ശ്രമിച്ചെങ്കിലും,കാലുകളിടറിയതും കണ്ണൂകളിൽ ഇരുട്ടു നിറഞ്ഞതും പെട്ടെന്നായിരുന്നു.


അല്പസമയത്തിനു ശേഷം കണ്ണുകൾ തുറന്ന അവൻ പതിയെ പതിയെ, നിരങ്ങി നിരങ്ങി മനുഷ്യന്റെ ഗേറ്റിനരികിലെത്തിയതും, അകത്ത് ലൈറ്റുകൾ തെളിഞ്ഞു.പുറത്തെ ശബ്ദം കേട്ട് ഉണർന്ന മനുഷ്യൻ പിറുപിറുത്തുകൊണ്ട് വാതിലുകൾ തുറന്നു പുറത്തെത്തി.


വാതില്ക്കൽ നില്ക്കുന്ന തന്റെ ആത്മഃ സുഹൃത്തിനെ കണ്ടതും പട്ടിയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി.തന്നെ കണ്ട് ഓടി വന്നു തന്റെ തല മടിയിലെടുത്തു വച്ചു, തന്നെ സ്നേഹത്താൽ തലോടുന്ന,മുറിവുകൾ ശുശ്രൂഷിച്ച് തരുന്ന, തന്നെ ദൂരെ കളഞ്ഞതിൽ പശ്ചാതപിക്കുന്ന തന്റെ ആ ആത്മഃ സുഹൃത്ത് ഗേറ്റ് തുറന്നടുത്തെത്തുന്നതിനു മുൻപ് തന്നെ അവന്റെ കണ്ണുകൾ ഒരിക്കലും തുറക്കാത്ത വിധം, എന്നന്നേയ്ക്കുമായി അടഞ്ഞിരുന്നു.



*******************************************************************************


ഗേറ്റുതുറന്നടുത്തുവന്ന മനുഷ്യൻ ആരോടെന്നില്ലാതെ പിറുപിറുത്തു. “കൊണ്ടുപോയി കളഞ്ഞിട്ടും നാശം, ഇവിടെതന്നെ വന്നു ചത്തു.ഇതിനെ ഇനി എവിടെകൊണ്ടുപോയി വലിച്ചെറിയുമോ എന്തോ!!! ഓരോ മാരണങ്ങൾ!!!

Friday, 20 June 2014

ഓന്ത്

      അവസാന ബോഗിയിൽ കയറികൂടി ഒരുവിധം ഒപ്പിച്ചെടുത്ത ഇരിപ്പിടം ഉറക്കിടമാക്കിയ കുഞ്ഞുണ്ണി, അവിടിരുന്നു അര കിലോ, ഒരു കിലോ, 2-5 കിലോ എന്നിങ്ങനെ പലവിധത്തിൽ തൂക്കം പിടിച്ച് തുടങ്ങി.ഇടയ്ക്കെപ്പോളോ തൂങ്ങി നിലത്ത് വീണു പിടഞ്ഞെണീറ്റപ്പോളാണു ചിലർ ടോയിലറ്റ് ലാക്കാക്കി പായുന്നത് കണ്ടത്!! എല്ലാത്തിനും കൂടി ഒരുമിച്ച് ഇളകിയോ?? “സമൂഹ വിവാഹം, സമൂഹ ഓട്ടം എന്നൊക്കെ പറയുന്നത് പോലെ , ഇനി വല്ല സമൂഹ ......???!!!

ഏ .....യ് !! അതാവില്ല!!

   നിലാവത്ത് വിട്ട കോഴിയെ പോലുള്ള കുഞ്ഞുണ്ണിടെ നോട്ടം കണ്ട് അടുത്തിരുന്ന മാന്യൻ മൊഴിഞ്ഞു “ ടിക്കറ്റ് എടുക്കാത്തവരെ പൊക്കാൻ ആളു വരുന്നുണ്ട് ചുമ്മാതല്ല കുറേ എണ്ണത്തിനൊരുമിച്ച് വയറിളകിയത്!!

   ഇരിപ്പിടം പോകാതെ ഏന്തി വലിഞ്ഞ് നോക്കിയപ്പോൾ, ഉജാലയിൽ മുക്കിയ ഷർട്ടും പാന്റും, കറുത്ത ബെല്റ്റും കറുത്ത ഷൂവും ഇട്ട്, കർക്കശ മുഖവുമായൊരു ഉദ്യോഗസ്ഥൻ ഓരോ ആൾക്കാരെ ആയി കണ്ട് കണ്ട് നടന്നടുക്കുന്നു. അടുത്തിരുന്നവരെല്ലാം ടിക്കറ്റെടുത്ത് കൈയിൽ പിടിച്ചു. കുഞ്ഞുണ്ണിയും തന്റെ ടിക്കറ്റ് പോക്കറ്റിൽ തന്നെ ഉണ്ടെന്നുറപ്പ് വരുത്തി.അവസാനം അടുത്തെത്തിയപ്പോളാണു ശ്രദ്ധയിൽ പെട്ടത്, പുള്ളിക്കാരൻ ടിക്കറ്റ് നോക്കാൻ വന്നതല്ല!!  ഒരു തടിച്ച പുസ്തകം മാറോട് ചേർത്ത് പിടിച്ചിരിക്കുന്നു.കൂടെ ഒരു സഹായിയും ഉണ്ട്.
രണ്ടാളും എന്തൊക്കെയോ ചേഷ്ടകളുടെ മേമ്പടിക്കൊപ്പം, എന്തൊക്കെയോ മൊഴിയുന്നുമുണ്ട്.

അല്പ്പം വൈകിയാണെകിലും കുഞ്ഞുണ്ണിയുടെ ട്യൂബും മിന്നി, ആത്മീയോർജ്ജം പകർന്നു നല്കാനെത്തിയ കരാളമുഃഖനും, കരാളമുഃഖിയും!! വാക്കുകൾ ശരവേഗത്തിൽ തെറിച്ചുകൊണ്ടേയിരുന്നു.
കുഞ്ഞുണ്ണി ചെവികൾ കൂർപ്പിച്ചു. ങൂ...ഹു!! ഒന്നും പിടികിട്ടുന്നില്ല.എല്ലാം മഃനസ്സിലായ ഒരുവൻ, ഉറക്കത്തിൽ നിന്നും പിടഞ്ഞെണീറ്റ് എതാനും നോട്ടുകൾ കരാളമുഃഖനു വച്ചു നീട്ടി. തവള ഇരയെ നക്കിയെടുക്കുന്ന വേഗത്തിൽ നോട്ടുകൾ എങ്ങോപോയി മറഞ്ഞു. കരാള മുഃഖൻ കണ്ണുകളടച്ച് ആശീർവാദം കോരിചൊരിഞ്ഞു!!.
ഒടുവിൽ കരാളമുഃഖൻ അടുത്ത ഇരയ്ക്ക് നേരെ തിരിയാൻ തുടങ്ങിയതും,ആശീർവാദം കുറച്ചൂടി വേണമെന്നു തോന്നിയ കുംഭകർണ്ണൻ എതാനും നോട്ടുകൾ കൂടി എടുത്തങ്ങു വീശി.ആത്മീയോർജ്ജാത്താൽ ക്ഷീണിതനായ കുംഭു, ഒടുവിൽ കൂർക്കം വലിച്ചുറക്കം തുടങ്ങി.

അതു കണ്ടാവേശം മൂത്ത ഭക്തിപ്രീയയും എടുത്ത് വീശി എതാനും നോട്ടുകൾ.കരാളോർജ്ജം ആശീർവാദരൂപേണ പുറത്തേയ്ക്ക്! മുറിയാകെ ദൈവോർജ്ജത്താൽ അനുഗ്രഹിക്കപ്പെട്ടു. കരാളമുഃഖനും മുഃഖിയും എല്ലാവരേയും “ആശീർ-വധിച്ച ശേഷം ശാന്തരായി എങ്ങോപോയി.

     അല്പ്പ സമയം കഴിഞ്ഞ്, കരാളമുഃഖൻ തിരികെ എത്തി. ഈ വരവിൽ, അടിമുടി ഭാവമാറ്റം.കൈയിൽ തടിച്ച പുസ്തകമില്ല,മുഃഖത്ത് ദൈവീക ഭാവമില്ല.ചക്കരയും ഈച്ചയും പോലെ കൂടെ ഉണ്ടായിരുന്ന കരാളമുഃഖിയേയും കാണാനില്ല.ചുറ്റിനും കണ്ണോടിച്ചുകൊണ്ട് നില്ക്കുന്ന കരാളന്റെ ലക്ഷ്യം ഇരിക്കനൊരു സീറ്റ് തന്നെ!! അനുഗ്രഹം വാങ്ങി കീശയിലിട്ടവരും അല്ലാത്തവരും കണ്ണടച്ചുറക്കം തുടങ്ങി.അപ്പോളാണു ഭക്തിപ്രീയയുടെ കെട്ടിയോൻ “മിണ്ടാമൂളീക്കൊരൊന്നാം ക്ലാസ്സ് ശങ്ക!! പുള്ളി എഴുന്നേറ്റ് പോയ ഉടൻ, കരാളമുഃഖൻ ഭക്തി പ്രീയയോട് നീങ്ങി ഇരിക്കുവാൻ ആവശ്യപ്പെടുന്നു.

മിണ്ടാമൂളി ഉടൻ എത്തും എന്നു മൊഴിഞ്ഞും കൊണ്ട്, ഭക്തിപ്രീയ ഒന്നും കൂടി വിരിഞ്ഞങ്ങിരുന്നു.

കരാളമുഃഖത്ത് മേഘങ്ങളുരുണ്ടുകൂടി. ദൈവത്തിന്റെ പ്രതിപുരുഷൻ, നോക്കി നില്ക്കെ ചെകുത്താന്റെ വ്യക്താവായി മാറി.ഒരു ജനതയെ മുഴുവൻ അനുഗ്രഹിച്ചാശീർവദിച്ച ആ നാവിൽ നിന്നും സരസ്വതീ പ്രവാഹം തുടങ്ങി.കേട്ടിരുന്ന പല കർണങ്ങളും പൊട്ടിതെറിച്ചു നിലത്തു വീണു.എരിവും പുളിയും ആവശ്യത്തിലധികമുള്ള പല വാക്കുകളും കുഞ്ഞുണ്ണി അതി വേഗം എഴുതി എടുത്തു. എന്നെങ്കിലും ഉപകാരമായെങ്കിലോ!!

    പെട്ടന്നാണു ഭക്തി പ്രീയ ഒരു ഗാന്ധി തല എടുത്ത് നീട്ടിയത്. ചെകുത്താൻ പ്രവാഹത്തിനു സഡൻ ബ്രേക്ക് വീണു.കരാളൻ വിനീതനായി.ദൈവോർജ്ജം പതഞ്ഞ് പൊങ്ങി.ആശീർവാദം ഒഴുകി.ഭക്തിപ്രീയക്ക് ആശ്വാസം.പണം പോയാലെന്ത്,ചെകുത്താൻ വചനം കേൾക്കണ്ടല്ലോ!!

കിട്ടിയ ഗാന്ധിതലയ്ക്കുള്ള ആശീർവാദം ചൊരിഞ്ഞ ശേഷം, സീറ്റ് തരാത്ത ഭക്തിപ്രീയയെ നോക്കി “തൂ....” എന്നൊരറ്റ തുപ്പും വച്ചു കൊടുത്തിട്ട്, കരാളമുഃഖൻ എങ്ങോപോയി മറഞ്ഞു!

****************************


എല്ലാം കണ്ടിരുന്ന കുഞ്ഞുണ്ണിക്കാനന്ദമാഹ്ളാദം!!!

ഞൊടിയിടയിൽ നിറം മാറാൻ കഴിയുന്ന മറ്റൊരു ജീവിയെ കൂടി നേരിൽ കാണാനായല്ലൊ!!!

      ******************************************************************************

  

Monday, 28 April 2014

എ ഡേ വിത്ത് മുചുകുന്ദൻ

        പല വാതിലുകളില്മാറി മാറി മാന്തി അലഞ്ഞ വാല്മീകി ഒടുവില്തേഞ്ഞു തീര്ന്നതിനു മേലെ കൃത്രിമ നഖവും പിടിപ്പിച്ച്, അങ്ങകലെ കണ്ട ഒരു വാതിലിലും കൂടി രണ്ടും കല്പിച്ചൊരൊറ്റ മാന്ത്!!

      അങ്ങനെ, ജോലി സാഫല്യത്തിന്റെ നിര്‍വൃതിയുമായി, ഫെനിയുടേയും, ബീച്ചുകളുടേയും,കാസനോവകളുടേയും നാട്ടില്‍ നിന്നും, അവസാന നിമിഷം മാത്രം ഒപ്പിച്ചെടുത്ത ലീവുമായി, അന്നത്തെ അവസാന കുടു കുടു വണ്ടിയുടെ വാലില്‍ തൂങ്ങി, പൂന്തോട്ട നഗരിയിലെത്തി.തന്റെ എല്ലാമെല്ലാമായ പ്രിയ സഖിയെ ജോലി സ്ഥലത്തേയ്ക്ക് കൊണ്ടു പോയി കൂടെ താമസിപ്പിക്കുക എന്നതാണു പ്രാഥമികോദ്ദേശം!  അല്ലറ ചില്ലറ പുറം പണികളും, അപൂവം ചില അകം പണികളും അങ്ങു നടക്കുകയും ചെയ്യും,കൂടാതെ, റൂമിലൊരു കൂട്ടുമാകും.

        പിറ്റേന്നുച്ചയ്ക്ക്മാധവേട്ടന്റെ സത്രത്തിലെത്തി, കലത്തോടെ വിഴുങ്ങി, അഞ്ചാറേമ്പക്കവും വലിച്ചെറിഞ്ഞ്, ഒരൊറ്റ ഉറക്കം. ഉറക്കം തെളിഞ്ഞ ഉട, പാത്തും പതുങ്ങിയും അച്ഛകുഞ്ഞിന്റെ തടവറയിലെത്തി, സഖിയേയും മോചിപ്പിച്ച്, അവളുടെ ഭാണ്ഡങ്ങളുമെടുത്ത്, തന്റെ തന്നെ ചില പഴയ സാമഗ്രികളും പൊതിഞ്ഞെടുത്ത് വാല്മീകി ഒരു മുഃ ചക്രനി കയറി തിരികെ സത്രത്തിലെത്തി.അപ്പോളാണു പുതിയ പുകില്,സഖിയേയും മറ്റു പൊതികളേയും ഒറ്റയ്ക്ക് പൊക്കി,അങ്ങകലെയുള്ള കുടു കുടു വണ്ടിയാപ്പീസ്സിലെത്തുക എളുപ്പമല്ല! മുഃ ചക്രനില്‍ അത്രയും ദൂരം പോയാ മീ വല പോലത്തെ തന്റെ കളസം മുഴുവനായി കീറിയതു തന്നെ. ഒടുവി മാധവേട്ടനും സാഹിത്യകാരനായ അടിയേട്ടനും ചേന്ന് വാല്മീകിക്ക് വേണ്ടി ചുമട്ടു തൊഴിലാളികളായി.അപ്പോളാണു മനസ്സി ലഡു പൊട്ടിച്ചുകൊണ്ട് പുതിയ ആശയം !!!

വിഷുകൈനീട്ടം വാങ്ങാനായി നാട്ടില്‍ പോയ സു ഹൃത്ത് പെരേരയുടെ ഇരുചക്ര സത്രത്തിന്റെ പാക്കിങ്ങില്‍ ചൊറിയും കുത്തി ഇരിപ്പുണ്ട്.ഒരു നൂറിന്റെ ഗാന്ധിഅപ്പൂപ്പനേയും കൊണ്ട് പെട്രോ പമ്പുവഴി ഒന്നു പോയാ ആറുചക്രനി കയറി പോകുന്നതിനേക്കാ സാമ്പത്തികലാഭം, സമയ ലാഭം, പിന്നെ സ്വന്തം നാട്ടിലെ സർക്കാർ വണ്ടി നഷ്ടത്തില്‍ മുങ്ങി കട്ടപ്പുറത്തിരിക്കുമ്പോ ഇവന്മാരുടെ വക മെട്രോ ഫീഡർ, പുഷ് ബാക്ക്, ഒന്നും രണ്ടും ശീതീകരിണിക വച്ചവ, പൂർണമായും ഇലക്ട്രിക്കായവ, എന്തിനേറെ.. ഒന്നിലും രണ്ടിലും പോകാ പറ്റുന്ന വണ്ടി വരെ ഇറക്കി കൊണ്ടിരിക്കുന്നു. ഹും !! ഇന്നെന്തായാലും ഇവന്മാക്ക് പൈസ കൊടുക്കില്ല. അങ്ങനെ, ആ രണ്ടു ചുമട്ടാളികളും തന്റെ പിറകെ ഇരുചക്രനിലെത്തുമെന്ന വിശ്വാസത്തി, വാല്മീകി കുണുങ്ങി കുണുങ്ങി യാത്രയായി.

         കുടു കുടു വണ്ടി പുറപ്പെടാ ഒരു മണിക്കൂ മാത്രമുള്ളപ്പോ അടിയേട്ടനും മാധവേട്ടനും, സത്രത്തിലെ നിത്യ സന്ദശ്ശകനായ " കിമീര ദ ഗ്രേറ്റും " കൂടി സത്രവും പൂട്ടി പാക്കിങ്ങിലെത്തി. വാല്മീകിയുടെ ഭാണ്ഡങ്ങളെല്ലാം പെരേരയുടെ ഇരുചക്രനി വച്ചു കെട്ടി. കാല പഴക്കത്തി ബാറ്ററി ദ്രവിച്ചതിനാ, സെല്ഫില്ല!! പുള്ളിക്കാര തൊഴി കൊണ്ടാലേ ഉണരു.

        പ്രായത്തി മൂത്തവരെ മാനിക്കണമെന്നല്ലെ!! ഇരുചക്രനെ വണങ്ങി, ഒരു പ്രദക്ഷിണവും ചെയ്ത്, അദ്ദേഹത്തെ ഉണത്തുന്ന കമ്മം കിമീരനെ ഏല്പ്പിച്ചു.

അരിക്കാത്ത കട്ട ചായ മൊത്തി കുടിച്ചാലെന്ന പോലത്തെ മീശയും , അവാഡ് പടത്തിനു ആളുകുത്തി ഇരിക്കുന്നത് പോലെ അവിടേയും ഇവിടേമായി അഞ്ചാറ്താടി കുറ്റികളും , ചകിരി തലയും , ബലികാക്കയുടെതു പോലെ അല്പം ചരിഞ്ഞ് ആകാശത്തേയ്ക്കുള്ള നോട്ടവും ഒരു കാതില്‍ മാത്രം തൂക്കിയ  കടുക്കനുമായി എത്തിയ കിമീര എങ്ങനെയൊക്കെയോ ‘പെരേര വാഹനത്തെ’ ഉണത്തി.

         മാധവേട്ട തേരാളിയായി. കിമീര കോന്ത്ര പല്ലു പുറത്തിട്ട് വിജിഗീഷുവിന്റെ ചിരി ചിരിച്ചും കൊണ്ട് റ്റാറ്റ തന്നു പിരിഞ്ഞു.അടിയേട്ടനെ പിന്നി ഒട്ടിച്ച് വച്ച് വണ്ടി കുതിച്ചു പാഞ്ഞു!! നൂറു മീറ്റ തികച്ചില്ല, എഞ്ചിന്‍ ഒഫ് ആയി!! തേരാളിയും , സുഹ്രുത്താളിയും മാറി മാറി തൊഴിച്ചു. ങൂഹും !!  റോഡരികില്‍ കുത്തിയിരുന്ന ഒരു കൂതറ അമ്മച്ചി ഇടയ്ക്കിടയ്ക്ക് അവരെ നോക്കി ഒരു ആക്കിയ ചിരി ചിരിക്കുന്നുണ്ടായിരുന്നു.വണ്ടിക്കിട്ട് കൊടുക്കുന്നതിലൊരു തൊഴി അമ്മച്ചിടെ കിറിക്കിട്ട് കൊടുത്താലോ?? വേണ്ട!! മനസ്സു വച്ചാ നല്ല തല്ലു നാട്ടി തന്നെ കിട്ടാനുണ്ട്. പിന്നെന്തിനാ വല്ല നാട്ടി നിന്നും ?? ഒടുവി ഇന്ധന മുറി ഒന്നു തുറന്നു നോക്കി. അവിടെ ദേ മരുഭൂമിയില്‍ മാത്രം കാണാ പറ്റുന്ന അപൂവ്വ ഇനം ഈന്ത പനകളും, ഒട്ടകങ്ങളും കഴുകന്മാരുമൊക്കെ!! അവിടുന്നു പെട്രോ പമ്പു വരെ തള്ളി. അതിനിടയിലാണ്‍ കുടുകുടു ആപ്പീസ്സിലെത്തിച്ചേന്ന വാല്മീകിയുടെ ഫോണ്‍. “എന്റെ പട്ടി എടുക്കും”, എന്നും പറഞ്ഞ് മാധവേട്ടന്‍ ഫോണ്‍ പോക്കാറ്റി തിരുകി പെട്രോ ഒഴിച്ചപ്പോ ചൂട്ദോശക്കല്ലി വെള്ളം വീണു വറ്റിപോകുന്ന ശബ്ദം.

     അപ്പവും തിന്നു, ആശാരിച്ചിയേയും കടിച്ചു...പിന്നെയും പട്ടിക്ക് മുറുമുറുപ്പ് എന്നപോലെ, ഇത്രേമായിട്ടും വണ്ടിക്ക് അനക്കമില്ല.കൂക്കം വലിച്ച് ഉറക്കം തന്നെ!! ഇനി കിമീര തന്നെ ശരണം. ബസ്സി കയറിയ കിമീര ചാടി ഇറങ്ങി ശരവേഗത്തി പ്രത്യക്ഷനായി.അപ്പോളേയ്ക്കും തേരാളിയും അടിയേട്ടനുംവയ്യാത്ത ബൌ ബൌ കയ്യാല കയറിയത് പോലെ തളന്നിരുന്നു.അതിനിടയില്‍ വാല്മീകിയുടെ ഫോണ്‍ പിന്നെയും വന്നു. മാന്നാ മത്തായി ശൈലിയില്‍ അര മണിക്കൂ മുൻപേ പുറപ്പെട്ടെന്നു പറഞ്ഞവസാനിപ്പിച്ചപ്പോളേയ്ക്ക്,കിമീരന്റെ തൊഴികൊണ്ട് കക്ഷി ഉണന്നിരുന്നു.ഇനി 20 മിനിറ്റുകക്കുള്ളി എത്തിയില്ലെങ്കി വാല്മീകിയുടെ കുടു കുടു വണ്ടി അതിന്റെ പാട്ടിനു പോകും.

ആക്സിലറേറ്ററി കൈ തിരിഞ്ഞമന്നു.പണിമുടക്കിലായ ഹോണിന്റെ പണി ലൂസ്സായ നട്ടുകളും ബോട്ടുകളും, മഡ്ഗാഡുകളും കൂടി ഏറ്റെടുത്തു.ഇടയ്ക്കിടയ്ക്കുള്ള അവരുടെ കൂവലും കൂടി ആയപ്പോ സംഗതി വവിജയം. ഒരു ട്രെയി പോകുമ്പോളുണ്ടാകുന്ന ശബ്ദ കോലാഹലം. ഇടത്-വലത് കണ്ണാടികളുടെ കുറവ്, പിസീറ്റിലിരുന്ന അടിയേട്ട തല്സമയ മുന്നറിയിപ്പുകളിലൂടെ പരിഹരിച്ചിരുന്നു.ഒരു ജാക്ക്പോട്ട് റേസ്സിലെന്നപോലെ ഇരുചക്ര കുതിച്ചു പാഞ്ഞു. ഇടയ്ക്കെപ്പോളോ നരുന്ത് പോലൊരുവ ചെവിതോണ്ടിടത്രേം മാത്രമുള്ള ഒരു വണ്ടിയില്‍ അവരെ കടന്നു പേയപ്പോളാണു അവരുടെ യാത്രയുടെ ശരിയായ വേഗത മനസ്സിലായത്. സ്പീഡോമീറ്റ ഇല്ലാത്തതിനാലും, നല്ല കാറ്റുണ്ടായിരുന്നതിനാലും പറ്റിയ തെറ്റിധാരണ. പെട്ടെന്നാണു വണ്ടിയുടെ വേഗത ഹനുമാ ഗീയറിൽ തന്നെ താഴോട്ട് പോന്നത്.
പണി പാളി. പഞ്ച    !!! വണ്ടി നിറച്ചും ലോഡ്, കൂടാതെ, പഞ്ചറായത് പുറകിലത്തെ വീലും. പഞ്ച കട പോയിട്ട്, ഒരു മനുഷ്യ കുഞ്ഞു പോലുമില്ലാത്ത സ്ഥലം. എന്തായാലും ഇനി സമയത്തിനെത്തില്ല. പ്രിയ സഖിയുടെ പ്രധാന ഭാഗമായ CPU ഇരു ചക്രനിലും, ബാക്കി വാല്മീകിടെ കയ്യിലും. ആരുടേയോ കൈയില്‍ മുഴുവന്‍ തേങ്ങ.. കിട്ടിയത് പോലായി പാവം വാല്മീകി.

                ഒടുവി, തേരാളിയും അടിയേട്ടനും കൂടി തള്ളാ തുടങ്ങി.മടുത്തപ്പോ സ്റ്റാന്റിട്ട്, എതാനും നിമിഷം ഒന്നു നിന്നു.ഏതാനും പട്ടാളക്കാ തുറിച്ച് നോക്കി അടക്കം പറയുന്നത് കണ്ടപ്പോളാണു ശ്രദ്ധിച്ചത്, ഭാരതീയ വായൂസേനയുടെ വക പുരാവസ്തു മ്യൂസിയത്തിന്റെ മുന്നിലാണു നില്പ്പ്. പട്ടാളത്തിന്റെ കണ്ണുക കാറ്റുപോയ തങ്ങളുടെ ഇരു ചക്രനി തന്നെ!! പൊക്കി എടുത്ത് മ്യൂസിയത്തിനകത്ത് വയ്ക്കാനുള്ള പരുപാടിയാണെന്നു തോന്നുന്നു.പുരാതന വാഹന ശേഖരങ്ങളോടൊപ്പം വയ്ക്കാനാകും!! പെരേരയെ കുറിച്ചോത്തപ്പോ  തേരാളിയും, കൂട്ടാളിയും കൂടി ആഞ്ഞു തള്ളി.അടുത്തൊന്നും പഞ്ചറുകട  കാണാതെ വന്നപ്പോളാണ്, അടിയേട്ടനൊരു ആശയം !!

"ഒരു ബൈക്ക് മെക്കാനിക് ഷോപ്പ് അങ്ങു തുടങ്ങിയാലോ?? നല്ല കച്ചവടമായിരിക്കും "

"ഹും ... , ഈ വണ്ടി കയ്യിലുണ്ടെങ്കില്‍ പിന്നെ, പുറമേനിന്നുള്ള വേറേ ജോലികളൊന്നും ചേയ്യേണ്ടി വരില്ല!! " മാധവേട്ടന്‍ ചീറി.

       ഏകദേശം രണ്ടു കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് തള്ളിയപ്പോ, ഇലക്ഷ ദിനമായിട്ടും കൂടി, ദൈവ ദൂതനെ പോലെ ദേ ഒരുത്ത പഞ്ച ഒട്ടിക്കാ കുത്തി ഇരിക്കുന്നു.ഓടിച്ചെന്നൊരൊറ്റ ഉമ്മ വച്ച് കൊടുക്കാ തോന്നി. മൂന്നാം ലിംഗക്കാരെ വോട്ടേഴ്സ് ലിസ്റ്റില്‍ ചേത്ത സമയമാ,പുലിവാലാകും, വേണ്ട!!

         
           പഞ്ച കോടതി, കേസ്സ് പരിശോധിച്ചു. പിന്നെ വിധി പ്രഖ്യാപനം !!

"ട്യൂബ് മാറ്റണം"!!!

പോക്കറ്റില്‍ തപ്പി, കാശില്ല!! ATM പോകണം. അതും തപ്പി ഇറങ്ങി നടന്നു.ആ നടപ്പി മാധവേട്ടനു, തന്റെ ഗാഢ നിദ്രയ്ക്ക് ഭംഗം വരുത്തിയ കാലയവനനെ ഭസ്മമാക്കിയ മുചുകുന്ദ രാജാവിന്റെ കഥ ഓമ്മ വന്നു. കാലത്തിനനുസരിച്ച് രൂപം മാറിയ മുചുകുന്ദ തന്നെയല്ലേ തങ്ങ ചവുട്ടി ഉണത്തിയ ആ ഇരു ചക്രനും എന്നോത്തപ്പൊ അറിയാതെ പുറത്ത് ചാടിയ പൊട്ടിച്ചിരി കണ്ട് എതിരെ വന്നവ തുറിച്ച് നോക്കിയപ്പോളാണു സ്ഥല കാല ബോധമുണ്ടായത്.

       ആദ്യം കണ്ട ATMല്‍ കയറി. "നയാ പൈസയില്ല... കൈയിലൊരു നയാ പൈസയില്ല..." എന്ന ഗാനം പാടിക്കൊണ്ട് ഇരിക്കുന്ന ആ യന്ത്രത്തിനെ ഒന്നു നോക്കിട്ട് അടുത്ത യന്ത്രം തേടി നടത്തം തുടന്നു.രണ്ടാമ പ്രവത്തന നിരത. എല്ലാം മുചുകുന്ദന്റെ ശാപം !! ഓടുവില്‍ മൂന്നാമത്തെ ATM തപ്പി പിടിച്ച് പണവും വലിച്ച്, ഇന്നത്തെ ദിവസം സക്കാ വണ്ടിയില്‍ കയറില്ല എന്ന വാശിയിൽ ഉറച്ച് നിന്നു കൊണ്ട് രണ്ട് കിലോമീറ്ററോളം വരുന്ന ദൂരം അങ്ങു നടക്കാ തന്നെ തീരുമാനിച്ചു..
സമയം മൂന്നിനോടടുത്തിരുന്നതിനാല്‍, ഓടുക്കത്തെ വിശപ്പും !

        ഒടുവില്‍ ട്യൂബും മാറ്റി,അഭിനവ മുചുകുന്ദനേയും ചവുട്ടി ഉണത്തി (ഇത്തവണ ഒറ്റചവിട്ടിനു തന്നെ കാലമാട ഉണന്നു) തിരികെ  സത്രത്തിലേയ്ക്ക്. അവിടെ ചെന്നു വാല്മീകി വക ചുമടിറക്കി, ഉച്ചയ്ക്കത്തെ ഭക്ഷണത്തിനു ക്ഷണിച്ചിരുന്ന ഒരു ബന്ധുവിന്റെ വീട്ടിലേയ്ക്ക് യാത്ര തുടന്നു. ഇത്രേം ആയ സ്ഥിതിക്ക് ഇനി മുചുകുന്ദന്റെ പുറത്ത് തന്നെ മതി ബാക്കി യാത്രയും എന്നത് അവക്ക് നിബന്ധമായിരുന്നു.

          ബന്ധുവിന്റെ വീട്ടിലെത്തിയപ്പോ അവ വൈകുന്നേരത്തെ ചായ കുടിക്കനുള്ള തയാറെടുപ്പിലാണ്.മാധവേട്ടനും, അടിയേട്ടനും വേണ്ടി വിളമ്പിയ ഉച്ച ഊണു മേശമേ തന്നെ കാത്തിരിക്കുന്നു.ഇന്നത്തെ ദിവസം പറയതക്കതായതൊന്നും മിണുങ്ങാത്തതിനാ, ചായയില്‍ മുക്കി ഉച്ചയൂണും വടിച്ച് നക്കി, കുറച്ച് നേരം കഴിഞ്ഞവിടുന്നിറങ്ങി.പോകുന്ന വഴി മുഴുവ വണ്ടിയിലിരുന്നുകൊണ്ടുതന്നെ പൂന്തോട്ട നഗരിയുടെ പ്രധാന കാഴ്ച്ചക മാധവേട്ട, അടിയേട്ടനു ചൂണ്ടി കാണിച്ച്കൊടുക്കുന്നുണ്ടായിരുന്നു.ഒറ്റ ദിവസം കൊണ്ട് ബംഗലൂരു പോലോരു മഹാനഗരം കണ്ടു തീക്കാനുള്ള ഭാഗ്യം അധികമാക്കും കിട്ടികാണില്ല.ഒടുവില്‍ എങ്ങനെയൊക്കെയോ കറങ്ങി തിരിഞ്ഞ്, മുചുകുന്ദനേയും തെളിച്ച് അടിയേട്ടന്റെ സാഹിത്യ ഗുരു മേതിലിന്റെ വീട്ടിലെത്തിയപ്പൊ ഏഴു മണി.

മേതി!!,
ജാഢ എന്ന സാധനത്തിന്റെ മേ ആജീവനാന്ത പേറ്റന്റെടുത്തിട്ടുള്ള സാഹിത്യകാക്കിടയിലെ വ്യത്യസ്ത. പ്രായ ഭേതമന്യേ ഏവർക്കും, ചിരകാല സുഹ്രുത്തിനേപ്പോലെ തോന്നിപ്പിക്കുന്ന, ഒരച്ഛന്റെ വാല്‍സല്യം ഉള്ളിലൊളിപ്പിച്ച, ഒരു പച്ചയായ മനുഷ്യ. എട്ടരയോടടുത്ത് അവിടുന്നു യാത്ര തുടന്നു. തിരികെ സത്രം ആണു ലക്ഷ്യം.എതാനും തൊഴികളി മുചുകുന്ദ വീര്യമുണന്നു. മേതിലിനു റ്റാ റ്റ കൊടുത്ത് നോക്കുമ്പോളേയ്ക്കും മുചുകുന്ദ പിണങ്ങി. ആക്സിലറേറ്ററില്‍ നിന്നും കൈ എടുത്തതിഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു. ഏതാനും തൊഴി കൂടി..... "ഇനി റ്റാ റ്റ വേണ്ട" എന്നു മേതില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
അപ്പോളാണു പുതിയ കുഴപ്പം, മുചുകുന്ദനു രാത്രി കാഴ്ച ഇല്ല!!
രണ്ടു മിന്നാമിന്നികളെ പിടിച്ച് ഊതി കത്തിച്ചു നോക്കി.
ങേ.. ഹേ!!
ഒടുവി അടുത്ത കടയി നിന്നുമൊരു മെഴുകുതിരി വാങ്ങി കത്തിച്ച് വച്ചോരൊറ്റ പോക്ക്!!

       ഒരു വലിയ മേല്പാലം കയറി ഇറങ്ങാ തുടങ്ങിയതും "മുചു" ഉറക്കം തുടങ്ങി.തേരാളിക്ക് കാര്യം പിടികിട്ടി.ഇന്ധനം തീന്നതാവും. ഇറക്കമിറങ്ങി 'മുചു' സ്വയം നില്ക്കുന്നത് വരെ അങ്ങനെ പോയി.അവിടുന്നു, പമ്പുവരെ തള്ളുന്ന കമ്മം ഈ തവണ അടിയേട്ടന്റെ മണ്ടയ്ക്കായി.അദ്ദേഹമതു സന്തോഷത്തോടെ ഏറ്റെടുത്തു.

അങ്ങനെ, "വണ്ടിയും തള്ളിക്കൊണ്ട്, ബംഗലൂരു ചുറ്റി കണ്ട ആദ്യസഞ്ചാരി" എന്നതിനു നേരെ അടിയേട്ടന്റെ പേരു ചേക്കപ്പെട്ടു.
എല്ലാം മുചുകുന്ദ കൃപ!!

പുതിയ പരീക്ഷാസഹായി വായിക്കാത്തവ പരീക്ഷാഹാളിലിരുന്നു വിയത്തു.

    ഇന്ധനം നിറച്ച ശേഷവും 'മുചു' ഉണരു ന്നില്ല.കിമീര പോയ ശേഷം, മുചുകുന്ദനെ ഉണത്തുന്ന വിദ്യയി മാധവേട്ടനേക്കാ നൈപുണ്യം നേടിയെടുത്ത അടിയേട്ട ഇത്തവണയും വിജയം കണ്ടെത്തി.

             ഒടുവില്‍ സത്രത്തിലെത്തിയപ്പോളേയ്ക്കും മണി പത്തരകഴിഞ്ഞു. മുചുകുന്ദ രാജാവിനെ പുള്ളിയുടെ ഗുഹയില്‍ ഉറങ്ങാന്‍ വിട്ടിട്ട് അവ സത്രത്തിലെത്തിച്ചേന്നു. കുളിച്ച് ഭക്ഷണ ശേഷം, അടിയേട്ട മുചുകുന്ദ ചരിതമെഴുതാനായി തൂലിക എടുത്തു. മധവേട്ടനാകട്ടെ കട്ടിലിലേയ്ക്കൊരൊറ്റ വീഴ്ച്ചയും .

* * * * * * * * * * * * * *

     "ദിവസം മുഴുവ യാത്രിക്കാമായിരുന്ന പാസ്സ് എടുത്ത് ബസ്സില്‍ പോയിരുന്നെങ്കി രണ്ടാക്കും കൂടി ചിലവ് 120  രൂപയിലൊതുങ്ങുമായിരുന്നു, എന്തിനേറെ, A/C Volvo ബസ്സി പോയിരുന്നെകി പോലും 240 രൂപയിലൊതുക്കാമായിരുന്നു....." എന്നൊക്കെ പുലമ്പിക്കൊണ്ട് സർക്കാ ബസ്സുക അപ്പോഴും തൊട്ടടുത്ത റോഡിലൂടെ പായുന്നുണ്ടായിരുന്നു.



*********************************************************************************************


*********************************************************************************************





കടപ്പാട് : വാല്മീകി, പെരേര, കിമീര,  മാധവേട്ട എന്നീപേരുക ഈ കഥയിലെ അടിയേട്ട ഇതേ സംഭത്തെ കുറിച്ച് തന്നെ എഴുതിയ "മുചുകുന്ദരാജാവിന്റെ നിദ്ര" എന്നതി നിന്നും നിലനിത്തിയതാണ്.
http://www.jayeshsan.blogspot.in/2014/04/blog-post.html