Sunday, 21 June 2015

എഴുത്തിലെ കുലപതികൾ !! - ഭാഗം 2

=======================================================================                                        

=======================================================================




പഴം പുരാണം :
ചരിത്രത്തിന്‍റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റെടുത്താരോ കടല പോതിഞ്ഞതിനാല്‍,ജര്‍മന്‍ നമ്പൂരി ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടമാവന്‍ ഓവര്‍ ടൈം തലകുത്തിനിന്ന് ആദ്യ നിഘണ്ടു ചുട്ടെടുത്തത് മുതല്‍ തുടങ്ങുന്നു.ഗദ്യസാഹിത്യത്തിന്‍റെ വിത്തുകള്‍ കൃഷിഭവന്‍ വഴി വിട്ടുകൊണ്ട്,പലരും കടന്നെത്തി.അക്കൂട്ടത്തില്‍ ഒയ്യാരത്ത് ചന്തുമേനോന്‍ അവറുകള്‍,1889ല്‍ ആദ്യത്തെ ലക്ഷണമൊത്ത ഒരു നോവല്‍ പെണ്‍കൊടിക്ക് അച്ഛനായിമാറി - “ഇന്ദുലേഖ”. മലയാളത്തിലെ ആദ്യ നോവല്‍!!

അതിനു ശേഷം, ഇതിഹാസശൈലിയിൽ നോവല്‍ എഴുതിക്കൊണ്ട് പുതിയൊരു കലയുമായി എത്തി....

സി.വി.രാമന്‍പിള്ള

                            നീലകണ്ഠന്‍-പാര്‍വതി പിള്ളാസ്സ് ദമ്പതികളുടെ കുഞ്ഞാവയായി 1858 മെയ്‌ 19 ന് കൈയില്‍ ഒരു പേനയും പിടിച്ചിങ്ങു പിറന്ന് വീണു,അതും നമ്മുടെ തലസ്ഥാന നഗരിയില്‍.തിരുവനതപുരം രാജകീയ കോളേജില്‍ നിന്നും 1881ല്‍ ബി.എ പാസ്സായ ശേഷം,അസാമാന്യ ഇംഗ്ലീഷ് പ്രാവണ്യമുള്ള സി.വി. “കേരള പേട്രിയറ്റ്” എന്ന ഒരു ഇംഗ്ലീഷ് പത്രം തുടങ്ങി ഒടുവില്‍ അതു മുടങ്ങി.1884ല്‍ സി.വി എഴുതിയ “ചന്ദ്രമുഖീവിലാസം” എന്ന ഹാസ്യകൃതി, 1887ല്‍ നാടകമായി അവതരിപ്പിക്കപ്പെട്ടു. സി.വി അഭിനയിക്കുകയും കൂടി ചെയ്ത ആ നാടകം മലയാളത്തില്‍ ആദ്യമായി ആവിര്‍ഭവിച്ചതും,അഭിനയിക്കപ്പെട്ടതുമായ നാടകം ആണ്.
                         പിന്നീട് കഷ്ടകാലന്‍ ഗുരുക്കളുടെ കളരിയില്‍ ചേര്‍ന്ന് കുറേ നാള്‍ അലച്ചില്‍.
ഒടുവില്‍ 1891ല്‍ ജാതി-പ്രദേശ വ്യതിയാനങ്ങള്‍ അനുസ്സരിച്ചുള്ള സംഭാഷണ ശൈലി ഉള്‍ക്കൊള്ളിച്ചു കൊണ്ട്,എട്ടുവീട്ടില്‍ പിള്ളമാരും രാജസ്ഥാനാവും തമ്മിലുള്ള ജഗപൊഗയും ആയി എത്തിയ “മാർത്താണ്ഡവർമ്മ” എന്ന നോവല്‍ അദ്ദേഹത്തെ മലയാള സാഹിത്യത്തിന്‍റെ ഉന്നതങ്ങളിലെത്തിച്ചു.സ്കൂള്‍ വിദ്യാഭ്യാസകാലത്ത് പഠിക്കുവാനുണ്ടായിരുന്ന -ചന്ത്രക്കാരന്‍റെയും കേശവപിള്ളയുടെയും ഒക്കെ കഥ പറയുന്ന,“ധര്‍മ്മരാജാ” 1913ല്‍ എഴുതിയതാണെന്ന് വിശ്വസിക്കുവാന്‍ ഇപ്പോളും എനിക്ക് പ്രയാസം ആണ്. അതിന്‍റെ തുടര്‍ച്ചയായി 1918ലും, 1919ലും, രണ്ടു ഭാഗങ്ങള്‍ ആയി പുറത്തിറക്കിയ “രാമരാജാബഹദൂര്‍”.

പിന്നീട് സി.വി.യുടെ ചരിത്രാഖ്യായികകൾ എന്ന പേരില്‍-“മാർത്താണ്ഡവർമ്മ”, “ധര്‍മ്മരാജാ”, “രാമരാജാബഹദൂര്‍” എന്നീനോവലുകള്‍ ചേര്‍ന്ന് അറിയപ്പെട്ടുതുടങ്ങി.


സി.വി.യുടെ കൃതികള്‍ :

മാർത്താണ്ഡവർമ്മ(1891)
ധര്‍മ്മരാജാ(1913)
പ്രേമാമൃതം(സാമൂഹ്യനോവല്‍-1917)
രാമരാജാബഹദൂര്‍(1918-1919)
കുറുപ്പില്ലാക്കളരി (ഹാസ്യ നാടകം- 1909)
തെന്തനാംകോട്ട് ഹരിശ്ചന്ദ്രൻ (ഹാസ്യ നാടകം- 1914)
കൈമളശ്ശൻറെ കടശ്ശിക്കളി (ഹാസ്യ നാടകം- 1915)
ഡോക്ടർക്കു കിട്ടിയ മിച്ചം (ഹാസ്യ നാടകം- 1916)
ചെറുതേൻ കൊളംബസ് (ഹാസ്യ നാടകം- 1917)
പണ്ടത്തെ പാച്ചൻ (ഹാസ്യ നാടകം- 1918)
പാപിചെല്ലണടം പാതാളം (ഹാസ്യ നാടകം- 1919)
കുറുപ്പിൻറെ തിരിപ്പ് (ഹാസ്യ നാടകം- 1920)
ബട്ട്ലർ പപ്പൻ ‍(ഹാസ്യ നാടകം- 1921)
വിദേശീയ മേധാവിത്വം (ലേഖനം-1922)

1922 മാര്‍ച്ച് 21ന് അന്തരിച്ച, മലയാളത്തിലെത്തന്നെ ആദ്യത്തെ ചരിത്രാഖ്യായിക ആയ “മാർത്താണ്ഡവർമ്മ” യുടെ രചിയിതാവിനു മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട്.....
വയിച്ചുവളരുന്ന ഒരു തലമുറയ്ക്ക് വഴികാട്ടിയാവാനുള്ള നമ്മുടെ ഈ ശ്രമത്തിന്‍റെ ഭാഗമാകുന്നതോടൊപ്പം,ഒരുകാര്യം ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ വാക്കുകളേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തികളാണ് വരും തലമുറകള്‍ അനുകരിക്കുക.

                      സ്വയം മാതൃക കാണിച്ച് കൊണ്ട്,വായനയുടെ ലോകത്തിലേയ്ക്ക് എന്നെ കൈപിടിച്ച് നടത്തിച്ച,ഇന്നും ഞാന്‍ വാങ്ങുന്ന മിക്ക പുസ്തകങ്ങളും ആദ്യം വയിക്കുകയും,ചില പുസ്തകങ്ങള്‍ വാങ്ങുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന സ്നേഹനിധിയായ എന്‍റെ അമ്മയ്ക്ക് ഒരായിരം നന്ദി പ്രകാശിപ്പിച്ചുകൊണ്ട്,
“രാമരാജാബഹദൂര്‍”ന്‍റെ പേജുകളിലേയ്ക്ക് ഞാന്‍ മടങ്ങുന്നു....

=======================================================================

എഴുത്തിലെ കുലപതികൾ !! - ഭാഗം 1

വായനയുടെ മായാലോകത്തിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം അരുളിക്കൊണ്ട്........,
സമയമില്ല എന്ന കാരണത്താല്‍,പുസ്തകങ്ങളില്‍ നിന്നും മാറി നില്‍ക്കരുതേ എന്നഭ്യര്‍ത്ഥിച്ച് കൊണ്ട്.......

വി.കെ.എന്‍

പല പ്രമുഖരെയും മാറ്റി നിര്‍ത്തിക്കൊണ്ട്,അല്പം സ്വാര്‍ത്ഥയുടെ പേരില്‍,ആദ്യമായി എന്‍റെ  നാട്ടുകാരനായവടക്കേ കൂട്ടാലെ നാരായണന്കുട്ടിനായര്‍ എന്ന,  വി.കെ.എന്‍ എന്ന മലയാള സാഹിത്യത്തിലെ ഹാസ്യ സാമ്രാട്ടിനെ അവതരിപ്പിക്കുന്നു.1932 ഏപ്പ്രില്‍ 6 നു തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമല എന്ന ഗ്രാമത്തില്‍ ജനനം.രചനകളിലെ നര്‍മ്മം വാക്കുകളിലും നിലനിര്‍ത്തിയിരുന്ന  സരസ്സന്‍.അതികായനായ ഈ മനുഷ്യനെ കണ്ടാല്‍ ചിലര്ക്ക് പേടി തോന്നുമെങ്കിലും,വാ തുറന്നാല്‍ പൊട്ടിച്ചിരിയുടെ പലപ്പടക്കത്തിന് തീ പിടിച്ചോ എന്ന് തോന്നുന്ന രീതിയിലുല്ല പ്രകൃതം.അതുകൊണ്ട് തന്നെ,സാധാരണകാരുടെ തോഴന്‍.
ഭാര്യ,പഞ്ഞി കേട്ട് പോലത്തെ മുടിയും,പൂനിലാവ്‌ പോലത്തെ ചിരിയും ഉള്ള വേദവതി അമ്മ.
ആ ഹാസ്യം കേട്ട് വളര്‍ന്ന 2 മക്കള്‍- ബാലചന്ദ്രനും, രന്ജതനയും.ഒരുപാടു ചിരികള്‍ ബാക്കി വച്ച് കൊണ്ട് 2004 ജനുവരി 24 നു ദൈവത്തെ ചിരിപ്പിക്കാനായി യാത്ര ആയിട്ടും, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ “പയ്യന്‍ കഥകള്‍”, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്  നേടിയ “ആരോഹണം”, മുട്ടത്തുവര്ക്കി അവാര്‍ഡ്  നേടിയ “പിതാമഹന്‍” അടക്കം, ജന മനസ്സുകളില്‍ മായാതെ നില്ക്കുന്ന ഒരുപാടു രചനകളിലൂടെ ഇന്നും ജീവിക്കുന്നു, ഹാസ്യത്തിന്‍റെ ഈ ചക്രവര്‍ത്തി 

രചനകള്‍:

നോവല്‍:
അത്തംപെരുന്നാള്‍ 
അനന്തരം 
അമ്മൂമ്മക്കഥ
അസുരവാണി 
ആരോഹണം (കേരള സാഹിത്യ അക്കാദമി അവാര്‍ഡ് )
കുടിനീര്
ചിത്രകേരളം 
പിതാമഹന്‍ (മുട്ടത്തുവര്‍ക്കി അവാര്‍ഡ്)
പെണ്പഹട 
സിന്ഡിനക്കേറ്റ്
ജനറല്‍ ചാത്തന്സ്സ്് 
നാന്ന്വാര് 
മഞ്ചല്‍ 
അധികാരം
കാവി

കഥകള്‍: 
അമ്പത് കഥകള്‍
ഒരു നുറു മിനികഥകള്‍ 
പയ്യന്‍ കഥകള്‍(കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്)
മാനാഞ്ചിറ ടെസ്റ്റ് 
ഹാജ്യാര്
കോഴി 
ചാത്തന്സ്സ്
സര്‍ ചാത്തുവിന്റെ‍ റൂളിങ്
പ്രതികഥകള്‍-വിരുദ്ധം 
ഹൂവിനു ശേഷം ഹൂ 
വി.കെ.എന്‍ കഥകള്‍ 
വി.കെ.എന്‍ തിരഞ്ഞെടുത്ത കഥകള്‍
എന്റെു പ്രീയപ്പെട്ട കഥകള്‍
നര്മ്മ ലേഖനങ്ങള്‍
അയ്യായിരവും കോപ്പും 
നമത് വാഴ്വും കാലമും
കുറിപ്പുകള്‍:
ഡല്ഹി് ഡേയ്സ്
(വി.കെ.എന്‍ ന്‍റെ പല പുസ്തകങ്ങളും dc ബുക്സ് പോലുള്ള പല ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും പത്ത് മുതല്‍ ഇരുപതു ശതമാനം ഓഫര്‍ വിലയില്‍ ഇപ്പോള്‍ കിട്ടുന്നുണ്ട്.)
ഇങ്ങനൊരു ചര്ച്ചയിലേയ്ക്ക് വഴിതെളിച്ച എന്‍റെ പ്രീയ സുഹൃത്ത് "പ്രഭാഷിനു" നന്ദി പ്രകാശിപ്പിച്ചു കൊണ്ട്............

Sunday, 14 June 2015

ആഘോഷങ്ങള്‍ !!

                                    വണ്ടിയുടെ ഡിക്കി തുറന്ന്, വളരെ ശ്രദ്ധയോടെ ഏതാനും കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ എടുത്ത്കൊണ്ട് അവര്‍ ബാല്‍ക്കണിയ്ക്കടുത്തുള്ള ആ മുറിയില്‍ കൊണ്ടുപോയി അടുക്കി വച്ചു.ആ പെട്ടികളില്‍ നിറയെ മദ്യ കുപ്പികള്‍ ആണ്.അവിടെ ഒരു കള്ള് സഭയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.ബാല്‍ക്കണിയില്‍ ഒരു ചെറിയ ക്ലബിന്‍റെയോ,ബാറിന്‍റേയോ ഒക്കെ മട്ടും ഭാവവും.ഷീറ്റുമേഞ്ഞ മേല്‍കൂര എങ്കിലും,മേശകളും അതിനു ചുറ്റിനുമായി കസേരകളും ഭംഗിയായി നിരത്തി ഇട്ടിരിക്കുന്നു.അതേസമയം ആ വീടിന്‍റെ താഴത്തെ നിലയില്‍ ഏതാനും സ്ത്രീകള്‍ ചേര്‍ന്ന് എന്തൊക്കെയോ പാചകവും അതോടൊപ്പം നാട്ടുവര്‍ത്തമാനങ്ങളും എല്ലാം കൂടി എന്തോ ആഘോഷത്തിനുള്ള ചട്ടകൂടിലാണെല്ലാവരും.അടുക്കളയ്ക്ക് വെളിയിലുള്ള വരാന്തയില്‍, മൂന്നു നാലു സ്ത്രീകള്‍ ചേര്‍ന്ന്, അല്‍പ്പം ഉള്ളി ഒരുക്കുന്ന വ്യാജേന പരദൂഷണ കമ്മറ്റി ചേര്‍ന്ന് കഴിഞ്ഞു.മുറ്റത്തുള്ള അലക്ക് കല്ലിനു മുകളിലായി 2 സ്ത്രീകള്‍ നെയ്‌മീന്‍ വെട്ടി ഒരുക്കുന്നു.മുറ്റത്തെ പൈപ്പിന് ചുവട്ടിലായി ഒരു വലിയ പത്രത്തില്‍ ആരോ ചിക്കന്‍ കഴുകി വൃത്തിയാക്കുന്നുണ്ടാരുന്നു.

ഇതൊരു കല്യാണ വീടോ അല്ലെങ്കില്‍ മറ്റേതെങ്കിലും മംഗള കര്‍മ്മങ്ങള്‍  നടക്കാന്‍ പോകുന്ന വീടോ അല്ല, മറിച്ച് ഒരു സുഹൃത്തിന്‍റെ വീട്ടില്‍ നടക്കാന്‍ പോകുന്ന ഒരു പെണ്ണുകാണല്‍ ചടങ്ങിന്‍റെ പേരില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്കുള്ള വേദി മാത്രമാണ്.ഇവിടെ കൂടിയിരിക്കുന്നവര്‍, പെണ്ണുകാണല്‍ ചടങ്ങിന്‍റെ പേരില്‍ കള്ള്കുടിക്കാനും, ചീട്ടുകളിക്കാനും വന്നവരുടെ കുടുംബാംഗങ്ങളും!! ഇത്തരം ആഘോഷങ്ങള്‍ക്കായി കാരണങ്ങള്‍ കണ്ടെത്തുവാന്‍ ഈ വീട്ടുടമസ്ഥനും കൂട്ടുകാര്‍ക്കും ഒരു പ്രത്യേക കഴിവ് തന്നാണ്. ഇതിനായി ചിലവഴിക്കുന്നതിന്‍റെ എത്രയോ ഇരട്ടി തന്‍റെ കെട്ടിയവന്‍ കുടിപാര്‍ട്ടിക്കൊപ്പം നടക്കുന്ന ചീട്ടുകളിയിലൂടെ നേടിയെടുക്കും എന്ന ഉറപ്പുള്ളതിനാല്‍,കുടുംബ നാഥയും ഇതിനൊക്കെ സമ്മതം മൂളും.അല്ലെങ്കിലും ഭര്‍ത്താവിന്‍റെ ഇഷ്ടങ്ങള്‍ക്ക് എതിര് പറഞ്ഞോ,ചെയ്തോ ശീലമില്ലാത്ത ആളാകുമ്പോള്‍ വേറെന്ത് ചെയ്യാന്‍!!??
കുടിപാര്‍ട്ടിക്കായി മദ്യകുപ്പികള്‍ ശേഖരിച്ച് വച്ചിരിക്കുന്ന മുറിയുടെ തൊട്ടടുത്ത മുറിയില്‍ നിന്നും ആണ് മാസങ്ങള്‍ക്ക് മുന്‍പ് അവര്‍ വല്യച്ചായനെ ഇറക്കി വിട്ടത്.അതിന് ശേഷം ആ വീട്ടില് പല ആഘോഷങ്ങളും നടന്നു.വല്യച്ചായനെ ഇറക്കി വിട്ടതിന്‍റെ,വല്യച്ചായന്‍റെ സ്വത്ത് കിട്ടിയതിന്‍റെ,വല്യച്ചായന്‍ സുഖമില്ലാതെ ആയതിന്‍റെ, അങ്ങനെ പലതും.
**************************
മൂന്നു നാളുകള്‍ക്ക് മുന്‍പുള്ള പ്രഭാതത്തില്‍ ഉണര്‍ന്നെണീറ്റത് മുതല്‍ എന്തൊക്കെയോ അസ്വസ്ഥതകള്‍ തോന്നിയ വല്യച്ചായന്‍,തന്‍റെ സാരഥിയെ വിളിച്ച്‌ വരുത്തി.
“എടാ,നമുക്ക് ആശുപത്രി വരെ ഒന്ന് പോകണം.എനിക്ക് എന്തൊക്കെയോ ഒരു വല്ലായ്മ.നീ വേഗം വണ്ടിയുമായി വാ.അപ്പോളേയ്ക്കും ഞാന്‍ റെഡി ആയി നില്‍ക്കാം.”
ബാബു വേഗം പോയി ഓട്ടോയുമായി വന്നു.അന്ന് പതിവിന് വിപരീതമായി,സ്ഥിരമായി പോകുന്ന ആശുപത്രിക്ക് പകരം, കുറേ കൂടി സൌകര്യങ്ങള്‍ ഉള്ള ഒരു വലിയ ആശുപത്രിയില്‍ ആണ് അവര്‍ പോയത്.രണ്ട് നാളുകള്‍ അവിടെ അഡ്മിറ്റ്‌ ആയി.അപ്പോളേയ്ക്കും വല്യച്ചായനെ അവര്‍ ഐ.സി.യു വിലേയ്ക്ക് മാറ്റിയിരുന്നു.ആ രണ്ട് നാളുകളില്‍ ബാബു മാത്രം.മൂന്നാം നാള്‍ രാവിലെ ആരോ പറഞ്ഞ് അറിഞ്ഞ വല്യച്ചായന്‍റെ അനിയന്‍റെ മക്കളില്‍ ചിലര്‍ കാണുവാന്‍ വന്നു.അവരോടൊന്നും ഒരുവക്കുപോലും മിണ്ടുവാനോ, ഒന്ന് കാണുവാനോ വല്യച്ചായന്‍ തയാറായില്ല.തന്നെ ഇറക്കി വിട്ടതല്ലേ എന്ന ചിന്ത ആയിരിക്കാം.

അന്ന് രാത്രി,ആരോടും കീഴടങ്ങാത്ത ആ വൃദ്ധന്‍,തന്‍റെ ജീവിത പോരാട്ടങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട്,തന്‍റെ കണ്ണുകള്‍ എന്നന്നേയ്ക്കുമായി അടച്ച്കൊണ്ട് യാത്രയായി.

അപ്പോള്‍ അവരുടെ വീട്ടില് കുടിപാര്‍ട്ടി തുടങ്ങിയിരുന്നു.ബാബുവിന്‍റെ വാക്കുകളിലൂടെ വല്യച്ചായന്‍റെ വിയോഗ വാര്‍ത്ത അറിഞ്ഞ അവര്‍ ആകെ അസ്വസ്ഥമായി.വല്ലാത്തൊരു പ്രതിസന്ധി.നാളത്തെ പാര്‍ട്ടി മുടങ്ങുമല്ലോ!! ഇനിയെന്തുചെയ്യും?? ഒരുക്കങ്ങള്‍ എല്ലാം പഴാകുമല്ലോ.

അവരെല്ലാം ചേര്‍ന്ന് ഒരു കുടുംബയോഗം.പിന്നെ തീരുമാനമായി.വല്യച്ചായന്‍റെ മരണം ആരും അറിയണ്ട.കൂട്ടുകാരന്‍റെ മകളുടെ പെണ്ണുകാണല്‍ ചടങ്ങും അതെ തുടര്‍ന്നു തങ്ങളുടെ വീട്ടില് നടക്കുന്ന കള്ളുകുടി,ചീട്ടുകളി ആഘോഷങ്ങള്‍ കഴിഞ്ഞ ശേഷം മാത്രം എല്ലാവരോടും വല്യച്ചായന്‍റെ മരണ വാര്‍ത്ത അറിയിക്കാം.സ്വത്തുക്കള്‍ മുഴുവനും തങ്ങള്‍ക്ക് കിട്ടി,വല്യച്ചായന്‍റെ ശല്യവും തീര്‍ന്നു.മരണത്തിന്‍റെ പേരില്‍ ആഘോഷങ്ങള്‍ മുടക്കണ്ട എന്ന തീരുമാനത്തില്‍ വല്യച്ചായന്‍റെ ശരീരം ഫ്രീസ്സറിലേയ്ക്ക് മാറ്റപ്പെട്ടു.അന്ന് രാത്രി വല്യച്ചായന്‍ മരിച്ചതിന്‍റെ പേരില്‍, അപ്രതീക്ഷിതമായി കിട്ടിയ സന്തോഷം അവര്‍ മദ്യം ഒഴുക്കി ആഘോഷിച്ചു.
*****************
പിറ്റേന്ന് കൂട്ടുകരന്‍റെ വീട്ടിലെ ചടങ്ങുകള്‍ തീര്‍ന്ന ഉടന്‍ തിരികെ എത്തി മദ്യ സഭ തുടര്‍ന്നു.
“ഹഹഹ എന്തൊക്കെ ആയിരുന്നു, കിളവന്‍ ഇപ്പൊ ദേ അവിടെ ആ മോര്‍ച്ചറിയിലെ തണുപ്പില്‍  ഐസ് ആയി കിടപ്പുണ്ടാവും” എന്നാരോ വല്യച്ചായനെ കുറിച്ച് വിളിച്ച്‌ പറയുന്നത് കേട്ട് അവിടെ ചിരി പടര്‍ന്നു.ഇറച്ചിയും മീനും ഒക്കെ ആയി അവര്‍ ശരിക്കും അന്നത്തെ ദിവസം ഒരു ആഘോഷമാക്കി മാറ്റിയിരുന്നു.
*******************
പിറ്റേന്ന്, രണ്ട് നാള്‍ മുന്നേ തന്നെ മരിച്ച വല്യച്ചായന്‍റെ മരണം “ഇന്ന് പുലര്‍ച്ചേ” നടന്നു എന്ന വാര്‍ത്ത, അവര്‍ നാട്ടില്‍ പാട്ടാക്കി.വല്യച്ചായന്‍ അവസാന നാളുകള്‍ കഴിഞ്ഞ വീട്ടില്‍ തന്നെ അവര്‍ വല്യച്ചായന്‍റെ ശരീരം പ്രദര്‍ശന വസ്തു ആക്കി.കോടീശ്വരനായിരുന്ന ആ മനുഷ്യനെ അവസാനമായി കുളിപ്പിക്കാന്‍ വരെ മടിച്ചു നിന്നിരുന്ന അവര്‍ക്ക് മുന്നില്‍ ചില നാട്ടുകാര്‍ ചേര്‍ന്ന് വല്യച്ചായനെ കുളിപ്പിച്ച്, അവിടെ ഉണ്ടായിരുന്ന പഴയൊരു പെട്ടിയില്‍ നിന്നും ആകെ കിട്ടിയ പഴയ ഒരു ഷര്‍ട്ട്‌ ധരിപ്പിച്ച ശേഷം,കോലായിലായി കൊണ്ടുവന്ന് കിടത്തി.പിന്നെ പൊതു സ്മശാനത്തില്‍ കൊണ്ട് പോയി ശവദാഹം നടത്തി.
മരണാനത്തര ചടങ്ങുകള്‍ നടത്തുവാനോന്നും തങ്ങള്‍ക്ക് വിശ്വാസമില്ല എന്ന് പറഞ്ഞ് അദ്ദേഹത്തിന്‍റെ ശവദാഹത്തിനുള്ള പൈസയും കൊടുത്ത ശേഷം അവര്‍ തിരികെ എത്തി അടുത്ത ആഘോഷം തുടങ്ങി.വല്യച്ചായനനെ ദഹിപ്പിച്ചത്തിന്‍റെ ആഘോഷം ആണത്രേ!!!
*****************
പിന്നെയും രണ്ട് നാളുകള്‍ക്ക് ശേഷമാണ്,അപ്രതീക്ഷിതമായി രഘുറാമിന്  നാട്ടില്‍ വരേണ്ടി വന്നത്. അതിനു മുന്നേ തന്നെ വിവരങ്ങള്‍ അമ്മ വഴി അവന്‍ അറിഞ്ഞിരുന്നു.നാട്ടില്‍ എത്തിയ അന്നുതന്നെ അവന്‍ വല്യച്ചായന്‍റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു.അവിടെ എത്തുമ്പോള്‍,മരണം അറിഞ്ഞ് എത്തിച്ചേര്‍ന്നവരില്‍, കുടിയും പാര്‍ട്ടിയും ഒക്കെ താല്പര്യമുള്ള ചിലര്‍ ഒഴികെ ബന്ധുക്കള്‍ എല്ലാരും പോയി കഴിഞ്ഞിരുന്നു.
“രഘു... നിന്‍റെ കാരണവര്‍ പോയല്ലോ, എന്നിട്ട് ഇപ്പോളാണോ വരുന്നത്?” വാക്കുകളില്‍ ഒരു കളിയാക്കല്‍ ഭാവം.പിന്നാലെ ഒരു ചിരിയും!! 
മരണം ആഘോഷിക്കുന്നത് കാണാന്‍ തല്പര്യമില്ലാരുന്നു.അതാ വരാതിരുന്നെ.സാരമില്ല,നിങ്ങളുടെ മരണത്തിനും ഇതുപോലെ ആഘോഷങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും വരാട്ടോ”
പിന്നീട്‌ ചോദ്യങ്ങള്‍ ഒന്നും ഉണ്ടായില്ല.
“എന്‍റെ ചില പുസ്തകങ്ങള്‍ ഉണ്ടിവിടെ.വല്യച്ചായാനു വായിക്കാന്‍ കൊടുത്തതാണ്.അതെനിക്ക് തിരിച്ച്  വേണം.വല്യച്ചായന്‍റെ പുസ്തകങ്ങള്‍ എവിടാ എന്നറിയോ?” രഘുവിന്‍റെ ചോദ്യത്തിന് മറുപടി എന്നോണം ഒരു പഴയ താക്കോല്‍ക്കൂട്ടം എടുത്ത് തന്നിട്ട് പറഞ്ഞു,
“വല്യച്ചായന്‍റെ പഴയ ഒരു അലമാരി മുകളില്‍ ഉണ്ട്.കിട്ടിയ പുസ്തകങ്ങള്‍ ഒക്കെ അതില്‍ എടുത്ത് വച്ചിട്ടുണ്ട്.”
***********
അലമാരി തുറക്കുമ്പോള്‍, പഴകിയ പുസ്തകങ്ങളുടെ മണം പുറത്തേയ്ക്ക് വരുന്നുണ്ടാരുന്നു.എല്ലാ പുസ്തകങ്ങളും ഓരോന്നായി എടുത്ത് നോക്കി. അവയ്ക്കിടയില്‍ നിന്നും,തന്‍റെ പുസ്തകങ്ങള്‍ കണ്ടുപിടിച്ച്,അതും കൊണ്ട് തിരികെ വീട്ടിലെത്തി രഘു.
അന്ന് രാത്രി ഉറക്കം വരാതെ കിടക്കുമ്പോള്‍, വല്യച്ചായന്‍ ആയിരുന്നു അവന്‍റെ മനസ്സില്‍ നിറയെ. മരിക്കുമ്പോള്‍ പോലും ആരുടെ മുന്നിലും തല കുനിക്കാതെ, ആരെയും ബുദ്ധിമുട്ടിക്കാതെ, ഒരു ധീരമായ മരണം!!

എങ്കിലും അദ്ദേഹം കുറേ കൂടി മാന്യതയും , സ്നേഹവും,പരിഗണനയും  അര്‍ഹിച്ചിരുന്നില്ലേ എന്ന ചിന്ത അവനെ അസ്വസ്ഥനാക്കി.തന്‍റെ പുസ്തകങ്ങള്‍ എടുത്തതിനോപ്പം, വല്യച്ചായന്‍റെ എന്ന് തോന്നിയ ഒരു നോട്ട്ബുക്ക് കൂടി അവന്‍ എടുത്തിരുന്നു. അവനതെടുത്ത് തുറന്ന് നോക്കി.പഴയ ലിപിയില്‍ എന്തൊക്കെയോ എഴുതിയിരിക്കുന്നു.ചില കവിതകളും,ഏതൊക്കെയോ പഴയ പാട്ടുകളും ആണ് എന്ന് മനസ്സിലായി.എങ്കിലും വായിക്കുവാന്‍ നല്ല പ്രയാസം കാരണം രഘു അതു മടക്കി വച്ചശേഷം  തന്നെ ചൊല്ലി   കേള്പ്പിക്കാറുണ്ടായിരുന്ന   “മലയാളത്തിന്‍റെ പ്രീയ കവിതകള്‍” എന്ന ആ പുസ്തകം എടുത്ത് വെറുതെ ഒന്ന് നോക്കിയപ്പോള്‍, ഒരു പേജില്‍ എന്തോ അടയാളം വച്ചിരിക്കുന്നത് കണ്ടു.തുറന്ന് നോക്കിയപ്പോള്‍ ഇടശ്ശേരിയുടെ ഒരു കവിത.

“കഥകള്‍ പറഞ്ഞു പറഞ്ഞു തീര്‍ന്നു
കവിതകള്‍ പാടിയും ഞാന്‍ തളര്‍ന്നു
...................................................................
.....................................................................
ഇമകളിലെന്തോ കനത്തപോലെ
ചെവികളിലേതാണ്ടിരമ്പല്‍പോലെ
മുതുകു നിവര്ത്തിക്കിടന്നു വേഗം
മുത്തച്ഛനോന്നുറങ്ങാതെ വയ്യ.
നാളെപ്പുലരുമ്പോളെല്ലാമെല്ലാ........"

വല്യച്ചായനും ആയി  അവസാനം നേരില്‍ കണ്ടു പിരിയുമ്പോള്‍, മനസ്സില്‍ ഉണ്ടായിരുന്ന  ആ തീരുമാനം  അല്ലെങ്കില്‍  ഒരു ആഗ്രഹം - അത് പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമത്തോടെ രഘു തന്‍റെ കണ്ണുകള്‍ പൂട്ടി കൊണ്ട് , ഉറക്കത്തിനായി  ഒരു പാഴ് ശ്രമം തുടങ്ങുമ്പോഴും  
"സ്വന്തം മകനോ അല്ലെങ്കില്‍ മകളോ ഉണ്ടായിരുന്നു എങ്കില്‍, എന്തൊക്കെ ആയാലും, വല്യച്ചായാന്‍ മരിച്ച ശേഷം എങ്കിലും അദ്ദേഹത്തിനല്പം സ്നേഹം കിട്ടുമായിരുന്നോ???" എന്ന ഒരു ചോദ്യം അവന്‍റെ മനസ്സില്‍ ഉത്തരം കിട്ടാതെ അലയുന്നുണ്ടാരുന്നു.

********************************************************************************************************
 ****************************************************************************************
***********************************************************************
************************************
**********
*
**********
************************************
***********************************************************************
 *************************************************************************************************************
**********************************************************************************************************************************

Wednesday, 10 June 2015

പല്ലി ബൂര്ഷ്വാ !!


                      ല്ലിയമ്മ, കുഞ്ഞിപല്ലികളുടെ കൈയും പിടിച്ച് ഗൌളിയാശാന്‍റെ പള്ളികൂടത്തിലേയ്ക്ക് പോകുന്നത് കണ്ടു പുറകെ ചെന്ന കുഞ്ഞിപാത്തു ആ കാഴ്ചകണ്ട്‌ വാ പൊളിച്ചു.ആശാന്‍ പള്ളികൂടത്തില്‍ ഇരിക്കുവാന്‍ പോലും സ്ഥലമില്ല.ചില കുഞ്ഞിപല്ലികള്‍ ചുവരിന്‍മേലും, മച്ചിന്‍മേലും ഒക്കെ ആയി അഡ്ജസ്റ്റ് ചെയ്തിരിപ്പുണ്ട്. പുതിയ ജോലിയുടെ “മര്‍മം” പഠിപ്പിക്കുകയാണവിടെ.മോട്ടേന്നു വിരിയുമ്പോള്‍ തന്നെ പഠിച്ചു തുടങ്ങുവാന്‍ തയാറായി കുറേ പല്ലി മുട്ടകള്‍ മുന്‍ബഞ്ചില്‍ തന്നെ വച്ചിട്ടുണ്ട്.
കാലഹരണപ്പെട്ട ഒരു തൊഴിലും കൊണ്ട് ഇനി ജീവിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞ പല്ലികള്‍ അവസരോചിതമായി കാലുമാറികഴിഞ്ഞു.ഇനി മുതല്‍ സത്യത്തിന് വാലുപിടിച്ചു ചിലയ്ക്കില്ല,പകരം നുണയെ സത്യമാക്കാന്‍ വേണ്ടി വാ പൊളിക്കും എന്ന് ഉറക്കെ പ്രഖ്യാപിച്ചു കഴിഞ്ഞ ശേഷം വരുമാനം പല മടങ്ങായി വര്‍ദ്ധിച്ചു.എല്ലാ നുണകള്‍ക്കും ഓടി നടന്ന് ചിലക്കാന്‍ പറ്റാതെ വന്നപ്പോള്‍,ഓടി നടന്നു പരാഗണം നടത്തി.എന്നിട്ടും ആള് തികയാഞ്ഞു, ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഈച്ചയേയും പൂച്ചയേയും ഒക്കെ പല്ലി മതത്തില്‍ ചേര്‍ത്തു. കാലുമാറ്റത്തിന് ശേഷം,നിന്ന് തിരിയാന്‍ സമയമില്ലാത്ത വിധം നുണയ്ക്ക് വേണ്ടി ചിലച്ചോണ്ടിരിക്കുന്നത് കൊണ്ട്,സ്വിസ്സ് ബാങ്കില്‍ സ്വന്തമായി അക്കൗണ്ട്‌ വരെ തുറന്ന് കഴിഞ്ഞു ഭാവിയിലെ ഈ ബൂര്‍ഷ്വാ!!

“നാടോടുമ്പോള്‍ നടുവേ ഓടുക” എന്ന തത്വം അന്വര്‍ത്ഥമാക്കിയ പല്ലികളോട് കുഞ്ഞിപാത്തുവിന് ഒടുക്കത്തെ ആരാധനയും കുശുമ്പും ഒക്കെ തോന്നിത്തുടങ്ങി.കോടീശ്വരന്മാരാകാന്‍ പോകുന്ന ഗൌളി വര്‍ഗത്തോടു മുഴുവനുള്ള അസ്സൂയ മൂത്ത്, ഒടുവില്‍ അവളും ഒരു പല്ലിയാകാന്‍ കൊതിച്ചുപോയി.

(ഫിംഗ്.... ഫിങ്)

Sunday, 7 June 2015

സംഗമം-ഓര്‍മകളും,കാണാകാഴ്ചകളും-ഭാഗം 2


റൂമില്‍ എത്തിയ ഉടന്‍ പ്രഞ്ചിയേട്ടന്‍ കൂര്ക്കേട്ടനായി മാറി.റെജിയേട്ടനും നിക്കിയും പോസ്റ്റര്‍ ഒട്ടിച്ചത് പോലെ ഉറക്കമായി.റൂമില്‍ ഒരു മൂലയ്ക്കായി കുത്തിയിരുന്ന കാഢ്ബറീസ്സ്, പ്രവാസികള്‍ അയച്ച സംഗമാശംസകള്‍ എടുത്ത് വച്ച് ഒട്ടിക്കുകയോ മുറിക്കുകയോ അങ്ങനെ എന്തൊക്കെയോ ചെയുന്നുണ്ടാരുന്നു. വെട്ടിയിട്ട വാഴ പോലെ കിടന്നുറങ്ങുന്ന ബീരാനിക്ക,അരയില്‍ കെട്ടിയ ബെല്റ്റ് ‌ ഊരി തൊട്ടടുത്തായി നീട്ടി വച്ചിരിക്കുന്നതിന്റെ രഹസ്യം പിന്നീടാണറിഞ്ഞത്-ഉച്ച ആയാലും ഉണരാത്ത കെട്ടിയവനെ ബെല്റ്റിറനടിച്ചാണത്രേ ബീവി ഉണര്‍ത്താറ്!!
"തിരുവനന്തപുരം സ്പെഷ്യല്‍ ബോളി കൊണ്ടുവരാം" എന്ന് വാക്കു തന്ന നജീക്ക,തന്ന വാക്ക് പഴയ ചാക്കിലാക്കി,അതും കെട്ടിപിടിച്ച്, ചുരുണ്ട്കൂടി കിടപ്പുണ്ടാരുന്നു.എല്ലാരും ഉറങ്ങിയപ്പോള്‍,കിടക്കാന്‍ സ്ഥലം തേടി ഉരുണ്ടു നടന്ന അലിഭായി ഉരുണ്ടുരുണ്ട്‌ ഞങ്ങടെ റൂമിലും എത്തി.പിന്നെ കഥകളും ചിരിയും ഒക്കെ ആയി കുറേ സമയം.അപ്പോളേയ്ക്കും ഏകദേശം പുലര്‍ച്ചെ 2 മണി ആയി.അലിഭായിയെ ഉരുട്ടി പറഞ്ഞ് വിട്ടിട്ട് ഉറങ്ങാന്‍ കിടന്നു.
അഞ്ചര ആയപ്പോള്‍ ഏണീറ്റു.
“സംഗമം പ്രമാണിച്ചെങ്കിലും ഒന്ന് പല്ല് തേക്കടാ” എന്ന് പലരും പറഞ്ഞതനുസ്സരിച്ചു നജീക്ക ഒരു ബ്രഷിന് വേണ്ടി പലരോടും ചോദിച്ചു.ആരും കൊടുത്തില്ല.ഒടുവില്‍ ബാത്ത്‌റൂം കഴുകുന്ന ബ്രഷ് വച്ച് അഡ്ജസ്റ്റ് ചെയ്തു.പതിവില്ലാത്ത കാര്യമായത് കൊണ്ട് ഒരുപാട് ചോര പൊടിയുന്നത് കണ്ടു.അപ്പോളാണ് അലിഭായി ഓടി പാഞ്ഞുനടക്കുന്നത് കണ്ടത്.കാര്യം തിരക്കിയപ്പോള്‍ അന്നിടാനുള്ള ഷര്ട്ട് ‌ കാണുന്നില്ല.കുറേ നേരം കഴിഞ്ഞപ്പോള്‍ കാണാതെ പോയ ഷര്ട്ട് കണ്ടെത്തി.വേസ്റ്റ് തുണി ആണെന്ന് കരുതി,ആരോ അതെടുത്ത് ടോയിലറ്റിലെ പൈപ്പിന്റെ ചോര്ച്ച അടച്ചിരിക്കുന്നു.എന്നേയും കൂട്ടി രാവിലെ തന്നെ പുതിയ ഷര്‍ട്ട് വാങ്ങാന്‍ പറ്റിയ കടയും  തപ്പി അലിഭായി കോഴിക്കോട് ടൌണ്‍ മുഴുവന്‍ കറങ്ങി.നഗരം മുഴുവന്‍ കാണാനായി എന്നല്ലാതെ ഷര്ട്ട് മാത്രം കിട്ടിയില്ല.തിരികെ റൂമിലേയ്ക്ക്.
അവിടുന്ന് റെജിമോന്‍ ചേട്ടനേയും കൂട്ടി സംഗമ ഹാളിലോട്ട്.ഹാളിനു മുന്നിലായി ഒരു കോണ്ടസ്സ കാര്‍ കിടക്കുന്ന കണ്ടപ്പോളേ ഏതോ മുതലാളിമാരുടെ ആകും എന്ന് റെജിമോന്ചേടട്ടന്‍ പറഞ്ഞു.ഹാളില്‍ കയറിയപ്പോള്‍ തന്നെ ദേ നില്ക്കു ന്നു പത്രമുതലാളി. ഓരോരുത്തരായി വന്നുകൊണ്ടിരിക്കുന്നുണ്ടാരുന്നു.അതിനിടയ്ക്ക് ഒരു ഷര്ട്ട് കാറ്റത്ത് പറന്ന് വരുന്നത് കണ്ടു.അടുത്തെത്തിയപ്പോളാണ് ഷര്ട്ടിനുള്ളില്‍ ആളുണ്ടെന്നു മനസ്സിലായത്‌.നമ്മുടെ സ്വന്തം ബലൂണ്‍ ഷിജു.അബിത സുരേഷ്, കാന്താരിയും,പച്ചമുളകും,ആര്ട്ടിതസ്റ്റു വിപിന്‍‌ദാസ്,വികൃതി പയ്യന്‍,വൈശാഖ്,KSRTC,മുനീര്‍,കൃഷ്ണേട്ടന്‍,മനൂസ്,കുമ്പിടി,പപ്പിചേച്ചി, ശ്രീദേവിചേച്ചി,ശിവപ്രസാദ്‌ മാഷ്,സാബു,ഷാന്‍.... അങ്ങനെ പലരും.ആദിത്യന്‍ ചേട്ടന്‍, ലോനലി,സൈഫു..... അങ്ങനെ നേരില്‍ കാണാനായി കാത്തിരുന്ന പലരും ഇല്ലാതിരുന്നത് ചെറിയൊരു വിഷമം നല്കി എന്നത് സത്യം.
പരിപാടികള്‍ തുടങ്ങി.അദ്ധ്യക്ഷന്‍ അജിത്ത് മാഷിന്റെ. ഇടതൂര്ന്ന താടിയ്ക്കും മീശയ്ക്കും ഇടയിലൂടെ അരിച്ചിറങ്ങിയ വാക്കുകള്‍ രസകരമായിരുന്നു.ചാത്തന്‍ പലവട്ടം മൈക്ക് തിന്ന് തീര്ത്തു. ഭക്ഷണത്തിന്റെ ചുമതലക്കാരില്‍ പ്രമുഖന്‍ അലിഭായി ചായപാത്രവുമായി പോകുന്നത് രസമുള്ള കാഴ്ച ആയിരുന്നു.വീഞ്ഞുഭരണി വീപ്പയുമായി പോകുന്ന പോലുണ്ടാരുന്നു.

പോന്നു പാടിയ ഒരു പാട്ടിനു ചുവടു വച്ചുകൊണ്ട് ഏവരും സ്റ്റേജില്‍ കയറി.അപ്പോളാണ് അലിഭായി ബലൂണ്‍ ഷിജുവിനെ എടുത്ത് പൊക്കാം എന്ന ആശയം മുന്നോട്ട് വച്ചത്.എല്ലാരും കൂടി അവനെ എടുത്ത് പൊക്കി.പൊങ്ങുന്ന വഴി ബലൂണ്‍ ഷിജു കയറി പിടിച്ചത് അലിഭായിയുടെ കരിരിമ്പ് പോലത്തെ മുടിയില്‍.മുടി മൊത്തത്തില്‍ ഊരി താഴെവീണു.മീന്‍ചട്ടി കമഴ്ത്തിയ പോലത്തെ തലയുമായി അലിഭായി നിന്നു പരുങ്ങി.ഊരി വീണ മുടിയും എടുത്ത് അലിഭായി കര്‍ട്ടന് പിന്നിലേയ്ക്ക്.....
ഉച്ചഭക്ഷണം കഴിച്ചോണ്ടിരുന്ന ചാത്തനെ തേടി ഒരു അഥിതി എത്തി-കോഴിക്കോട് ടൌണ്‍ മുഴുവന്‍ ടോയിലറ്റ് തപ്പി പറന്നു മടുത്ത ഒരു കാക്ക!!
ഒടുവില്‍ ചാത്തനെ കണ്ടെത്തി,ഷര്ട്ടിന്റെ മുകളില്‍ തന്നെ കാര്യം സാധിച്ചു.കാക്കയുടെ കുത്തിന് പിടിച്ച് 2 രൂപ വാങ്ങിയ ശേഷം ചാത്തന്‍ പറഞ്ഞു,

“എച്ചൂസ്സ് മീ.... കാക്ക.....തൂ...റി...ന്നാ... തോന്നുന്നെ ”
                (ബ്ഹുഹഹഹഹ - ചാത്തന്‍റെ മേല്‍ കാക്ക പണി പറ്റിച്ചത് പറഞ്ഞ് ചിരിക്കുന്നു )
ഉച്ചഭക്ഷണ ശേഷം തോട്ടടുത്ത ഹാളില്‍ നടന്നിരുന്നു ചിത്ര പ്രദര്‍ശനം കാണുവാന്‍ വന്ന ഒരു വ്യക്തി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.പരിചയപെട്ടപ്പോള്‍ സാക്ഷാല്‍ മകാരം മത്തായി. ഏഴുമണിക്കൂര്‍ വരെ തുടര്ച്ച യായി “”കാരം ഉപയോഗിച്ച് മാത്രം പ്രസംഗിച്ചു ഗിന്നസ്സ് റെക്കോര്ഡിന് ഉടമ ആയ വ്യക്തി ആണ് താന്‍ എന്ന് പുള്ളി സ്വയം പരിചയപ്പെടുത്തി.തന്റെ സഞ്ചിയില്‍ നിന്നും ഒരു ഷോള്‍ എടുത്ത് പുതച്ച് കൊണ്ട് നിമിഷ നേരം കൊണ്ട് മഹാത്മാഗാന്ധി ആയി മാറിയ മത്തായിച്ചന്‍ മഹാത്മാവിനെ കുറിച്ച് വാചാലനായി.

റുനാടന്‍ മേധാവിത്വത്തില്നിന്നും,മാതൃഭൂമിയെ മോചിപ്പിക്കാനുള്ള ഹാസമരത്തിന്റെമുന്നണിപടയാളിയായി മുന്നേറി,ത മൈത്രിയുടെ ണിവിളക്കായി മാറി,തജാതിഭേതമന്യേ മുഴുവന്‍മാലോകരുടെയും തിപ്പ്നേടി,കരജ്യോതിപോലെ മാര്ത്താനണ്ഡനെപോലെ,ന്നില്നിലന്നും മിന്നിറഞ്ഞ,ഹാരാധ്യനായ, മാതൃരാജ്യത്തിന്റെ ഹത്പിതാവായി മാനിക്കപ്പെടുന്ന ആ ഹാപുരുഷന്റെണമാര്ഗാത്തിലൂടെ മുന്നേറിയാല്‍ നുഷ്യന്മാര്ക്ക്ന നസ്സമാധാനമുണ്ടാകും.റിച്ചായാല്‍ നക്ലേശംമൂക്കും.മാരകായുധങ്ങളുമായി റ്റുള്ളവരുടെ ണ്ടപൊളിക്കാനുള്ള ത്സരം തിയാക്കണം.മാനുഷ്യകമൂല്യങ്ങളെ മാനിച്ചുകൊണ്ട് ഹാത്മജിയെ മാതൃകയാക്കി മുന്നേറണമെന്നാണ് ഹാത്മജിയെപറ്റിധുരമായി കാരം ത്തായിക്ക് മോഴിയാനുള്ളത്”
നമ്മുടെ സംഗമവേദിയില്‍ മഹാത്മജിയുടെ വേഷത്തില്‍ കയറി ഒരു 10 മിനിറ്റു പരുപാടി അവതരിപ്പിക്കാന്‍ തയാറായി എങ്കിലും,ഉള്ള പരിപാടികള്‍ തന്നെ നടത്തുവാന്‍ സമയം തികയുമോ എന്ന സംശയം ഉള്ളതിനാല്‍,വേദിക്ക് പകരം അദ്ദേഹത്തിനു ഒരു പ്ലെയ്റ്റ്  ചിക്കന്‍ ബിരിയാണി കൊടുത്തു.കഴിച്ചു കഴിഞ്ഞ് യാത്രയും പറഞ്ഞ് മാംസാഹാരിയായ മഹാത്മാഗാന്ധി മംഗളം മോഴിഞ്ഞ്,മറ്റേതോ മാളോകാരുടെ മുന്നിലേയ്ക്കായി മന്ദം മന്ദം മണ്ടിനടന്നു.

5 മണി ആയപ്പോള്‍ എല്ലാവരോടും യാത്രപറഞ്ഞ് റെജിയെട്ടന്‍,നിധിന്‍,കുമ്പിടി എന്നിവരോടൊപ്പം സംഗമ വേദിയില്‍ നിന്നും റെയില്‍വെ സ്റ്റേഷനിലേയ്ക്ക്.ഓപ്പ-എറണാകുളം ട്രെയിനില്‍ കയറി ഷോര്ണൂര്ക്ക്.അവിടുന്ന് ഒറ്റപ്പാലത്തിനുള്ള ബസ്സില്‍ ഒറ്റപ്പലത്തെതുംമ്പോളേയ്ക്കും തിരുവില്വാമലയ്ക്കുള്ള ലാസ്റ്റ് ബസ്സ്‌ സ്റ്റാര്ട്ട് ‌ ചെയ്ത് കഴിഞ്ഞിരുന്നു.ഓടി കയറി കിട്ടിയ സീറ്റില്‍ കയറി ഇരുന്നു.ഒരുപിടി നല്ല ഓര്മെകളും,അതിലേറെ സൌഹൃതങ്ങളും ആയി വീട്ടിലെയ്ക്കുള്ള വഴി നടക്കുമ്പോള്‍ സംഗമ ദിവസത്തേക്കാള്‍ കൂടുതല്‍ ആസ്വദിച്ച തലേ ദിവസത്തെ ഓര്മ്മ്കള്‍ ആയിരുന്നു മനസ്സ് നിറയെ.പ്രത്യേകിച്ചും സാമുഹ്യക്ഷേമനീതി കാമ്പസും അവിടെ വച്ച് നടന്ന അന്നദാനവും,അന്തേവാസികളുടെ കണ്ണുകളില്‍ കണ്ട നിഷ്കളങ്കതയുടെ തിളക്കവും,എല്ലാത്തിനും മൂകസാക്ഷികളായി നില നില്ക്കു ന്ന അവിടുത്തെ പഴക്കമേറിയ കെട്ടിടങ്ങളും- ഇങ്ങനൊരു സംഗമം ഒരുക്കിയ എല്ലാ അണിയറ പ്രവര്ത്ത കര്ക്കുംള നല്ലത് മാത്രം വരട്ടെ എന്ന പ്രാര്ത്ഥഅനകളോടെ ഗെയ്റ്റ് തുറന്ന് അകത്തേയ്ക്ക് പ്രവേശിക്കുംമ്പോളേയ്ക്കും, “ലാസ്റ്റ് ബസ്സ് കിട്ടിയരുന്നോ അതോ ഓട്ടോ വിളിച്ചോ” എന്ന ചോദ്യത്തോടെ അമ്മ വീടിന്റെ വാതില്‍ തുറന്നു കഴിഞ്ഞിരുന്നു.
*********************************************************************************************************************************************

സംഗമം-ഓര്‍മകളും,കാണാകാഴ്ചകളും-ഭാഗം 1


*********************************************************************************************************************************************
മുന്‍കുറിപ്പ്:സംഗമത്തിന്‍റെ വീഡിയോകളും ഫോട്ടോകളും എല്ലാവരും കണ്ടു കഴിഞ്ഞതാണ്.അത് കൊണ്ട് തന്നെ,ഇത് സംഗമത്തിന്‍റെ ഏവരും കണ്ട കാഴ്ചകളുടെ ആവര്‍ത്തനം അല്ല. മറിച്ച്,സംഗമത്തോടനുബന്ധിച്ച്,വളരെ കുറച്ച് ആളുകള്‍ മാത്രം കണ്ട ചില കാഴ്ചകളുടെ വിവരണം മാത്രമാണ്.  
**********************************************************************************************************************************************


                            മയം രാത്രി 8.34 ആയി ബാംഗ്ലൂര്‍- വൈറ്റ്ഫീല്‍ഢ്. തീവണ്ടി ആപ്പീസ്സിനടുത്ത് ബസ്സ്‌ ഇറങ്ങുമ്പോള്‍.വീട്ടില്‍ നിന്നും വെറും നാല് കിലോമീറ്റര്‍ മാത്രമേ ഉള്ളു എങ്കിലും “ട്രാഫിക്‌” കമ്പനിയുടെ മിക്സഡ് ഫ്രൂട്ട് “ജാം” വഴിനീളെ ഒഴുകിയതിനാല്‍ 7 മണിക്ക് ബസ്സില്‍ കയറിയിട്ടും എത്തിയതിപ്പോള്‍!! 8.35 നാണ് തീവണ്ടി.ഓടിയും,ചാടിയും ഒക്കെ അവിടെ എത്തിയപ്പോള്‍, ലോണ്ടെ.... ലവന്‍ ലേറ്റ്!!
                               9.30 ആയപ്പോള്‍ ലവന്‍ വന്നു-ഐലന്റ് എക്സ്‌പ്രസ്സ്.കേറിയ ഉടനെ തന്നെ കൂര്‍ക്കംവലി തുടങ്ങി.ഒരു മണിക്കൂര്‍ ലേറ്റായി ആണു വന്നതെങ്കിലും കറക്റ്റ് സമയത്ത് തന്നെ പാലക്കാട് സ്റ്റേഷന്‍ ഏവരെയും സ്വാഗതം ചെയ്തു.

പതിവ് തെറ്റിക്കാതെ,പാലക്കാട് സ്റ്റേഷനിലെ  മാതൃഭൂമി ബുക്ക്‌സ്റ്റാളിനടുത്തുള്ള ഹോട്ടലില്‍ നിന്നും ചൂട് ഉഴുന്നുവട പൊതിഞ്ഞുകെട്ടി വാങ്ങി.ഒരു പ്രത്യേക രുചി ആണ് അവിടുത്തെ വടയ്ക്ക്.പുലര്‍ച്ചേ 4.50 നു ഒറ്റപ്പലത്ത്.തിരുവില്വാമലയ്ക്കുള്ള ആദ്യ വണ്ടി വരാന്‍ ഇനിയും സമയം ഒരുപാടു ബാക്കി.ബസ്സ് കാത്ത് കട തിണ്ണയില്‍ കുത്തിയിരുന്നുറങ്ങി.
            (തിരുവില്വാമലയിലെ സുപ്രഭാതം -ഭാരത പുഴയ്ക്ക് കുറുകെ,  ബസ്സില്‍ പോകുമ്പോള്‍ കണ്ടത് )
ഒടുവില്‍,ആദ്യ വണ്ടിയില്‍ കയറി വീടെത്തി.അത്യാവശ്യകാര്യങ്ങള്‍ ഒക്കെ കഴിഞ്ഞ് വന്നപ്പോളേയ്ക്കും ചൂട് ചായയുമായി അമ്മ.ഇനിയും പിടിച്ചിരിക്കാന്‍ വയ്യ,വട പൊതി അഴിച്ച്,ആക്രാന്തത്തോടെ ചായയോടൊപ്പം അടിച്ച് വിട്ടു.അന്നും, പിന്നീടുള്ള 2 നാളുകളും കുടുംബത്തോടൊപ്പം.കോഴിക്കോടിനുള്ള യാത്രയ്ക്ക്‌ വേണ്ടതൊക്കെ ഒരു ബാഗില്‍ നിറച്ച്,22 ന് രാത്രി  കിടന്നുറങ്ങി.

**********
23 നു രാവിലെ 6.15 ന് ലക്കിടി സ്റ്റേഷനില്നിന്നും ഷൊര്ണൂര്‍ക്കുള്ള ട്രെയിനില്‍ കയറി,7 ന് ഷോര്‍ണൂര്‍ എത്തി.ചെല്ലുമ്പോള്‍ ദേ കിടക്കുന്നു കോഴിക്കോടിന്നുള്ള ട്രെയിന്‍.ട്രെയിനില്‍ റെജിമോന്‍ ചേട്ടന്‍ ഉണ്ട്.തിരുവനന്തപുരത്ത് നിന്നും സംഗമം കൂടാന്‍ വന്ന സുഹൃത്തിലെ ഒരു പുതുമുഖം.“ട്രെയിനില്‍ കയറിയ ഉടന്‍ വിളിക്കണം,ഞാന്‍ സ്റ്റേഷനില്‍ വരാം” എന്ന് തലേന്നു തന്ന വാക്ക് വിശ്വസിച്ച് അലിഭായിയെ വിളിച്ചു.പല തവണ വിളിച്ചിട്ടും എടുക്കാതെ വന്നപ്പോ മനസ്സിലായി തേച്ചു എന്ന്.

9.15 നു കോഴിക്കോട് എത്തി.ഭക്ഷം കഴിച്ച ശേഷം താല്ക്കാ ലികമായി എടുത്തിരുന്ന ലോഡ്ജില്‍ എത്തി.അതിന് മുന്നില്‍ നില്ക്കു ന്നു സാക്ഷാല്‍ ചാത്തന്‍.ഇടിച്ച് കയറിക്കോളാന്‍ ചര്ച്ചി്യ ഓര്‍മയില്‍ അങ്ങിടിച്ചു കയറി.ചാത്തന്‍ മലര്‍ന്നടിച്ച്‌ താഴെ!! ആരൊക്കെയോ വേറെയും ആളുകള്‍,പരിച്ചയപെട്ടപ്പോ എല്ലാരേം അറിയാം.അജിത്ത് മാഷ്,ജബ്ബറിക്ക,ഇക്കൂട്ടി.അപ്പൊ ദേ വരുന്നു ഒരു കാര്‍. അതിനുള്ളില്‍ വെള്ള പാറ്റകള്‍ കണക്കെ രണ്ട് ചെക്കന്മാര്‍,ഒന്ന് കാഢ്ബറീസ്സോ,ചോക്കളേറ്റോ അങ്ങനെന്തോ ആണെന്ന് മനസ്സിലായി.രണ്ടാമന്‍ ഒരു A.K ആന്റണി ലൈന്‍.മൌനം വൃതമാക്കിയ ആളുടെ പേര് സാബി.അപ്പോളേയ്ക്കും നിലാവത്ത് വിട്ട കോഴിയേപോലെ ഒരാള്‍ പ്രാഞ്ചി പ്രാഞ്ചി നടന്ന് വന്നു.സജിത്തേട്ടന്‍-നമ്മുടെ പ്രാഞ്ചിയേട്ടന്‍.

അരി പ്രാഞ്ചിയുടെ പിന്നാലെ റൂമിലെത്തി കുശലം പറഞ്ഞിരുന്നപ്പോള്‍ ഒരു ചെറുപട-ഒരു കുഞ്ഞി ചെക്കന്‍,കുഞ്ഞി ചെക്കി പിന്നെ 3 അമ്മച്ചിമാരും.പരിചയപ്പെട്ടപ്പോള്‍ ചാത്തിയും,ബിനുമോള്‍ ജോമോള്‍ കുഞ്ഞുമോളും,കൂടാതെ വേറൊരാളും.മൂന്നാമത്തെ അമ്മച്ചി പറഞ്ഞു “ദേ അതിന്റെട ബാക്കിയാ ഞാന്‍”, പലതരം പട്ടികളെ അനുകരിച്ചുകൊണ്ട്, 10ആം ക്ലാസ്സ്കാരന്‍-ബീരനിക്ക.

അപ്പോളാണ് പുളിയുറുമ്പ് കടി കിട്ടിയത് പോലെ ഒരുവന്‍ വെളുക്കെ ചിരിച്ചോണ്ട് വരണത്.ആ മുതലിനെ കണ്ടപ്പോളേ മനസ്സിലായി, നജീക്ക - കറിക്കൂട്ട് നജീക്ക.പിന്നാലെ ളോഹയില്ലാതെ താഹ - ഹാരിസ് താഹ. എല്ലാര്‍ക്കും  നാരങ്ങാ മിഠായി കൊടുത്തു.ഒരു പിടി നാരങ്ങാ മിഠായി ഒരു സെക്കന്റ്‌ കൊണ്ട് വയറ്റിലോട്ടു വാനിഷ് ചെയിച്ചു കൊണ്ട് താഹ തന്‍റെ പ്രകടനം തുടങ്ങി കഴിഞ്ഞു.നാരങ്ങാ മിഠായി കണ്ടപ്പോ ബി.ജോ.കു(ബിനുമോള്‍ ജോമോള്‍ കുഞ്ഞുമോള്‍) പറഞ്ഞു, “എന്റെ മക്കള്‍ മുകളില്‍ ഉണ്ട്, അവര്ക്കും കൊടുക്കണം”

മുകളിലെത്തിയപ്പോ ദേ ഒരു പടയ്ക്കുള്ള ആളുകള്‍.സ്വന്തമായി സ്കൂള്‍ ബസ്സ് ഉള്ള ആളാണോ എന്ന് പെട്ടന്നൊരു സംശയം. ബി.ജോ.കു വിന്‍റെ അമ്മയും വന്നിട്ടുണ്ട്.മകളേയും, കൊച്ചു മക്കളേയും സഹിച്ച് മടുത്ത് പാവം ക്ഷീണിച്ച് കിടപ്പാണ്.അങ്ങനെ കുറച്ച് സമയം.അപ്പോളേയ്ക്കും ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി, അന്നദാനം കൊടുക്കുന്ന സ്ഥലത്തോട്ട് പോകാനുള്ള സമയമായി.എല്ലാരും കൂടി അങ്ങോട്ട്‌.കിട്ടിയ വണ്ടികളില്‍ അള്ളി പിടിച്ചു ചിലര്‍ സ്ഥലം വിട്ടു.മിച്ചം വന്നവര്‍ അങ്ങോട്ടുള്ള ബസ്സ്‌ തപ്പി കറങ്ങി നടന്നു.വഴികാട്ടിയായി കറിക്കൂട്ടും.വഴിതെറ്റിയവന് കുഴി വെട്ടുകാരന്‍ കൂട്ട് എന്ന പോലെ ആയി ഞങ്ങള്‍!! ഇടയ്ക്ക് എവിടെയോ വച്ച് കറിക്കൂട്ട് മുങ്ങി.

ഏതോ ബസ്സില്‍ കയറി എങ്ങിനെയൊക്കെയോ വെള്ളിമാട്കുന്നില്‍ പ്രവര്ത്തി്ക്കുന്ന, സാമൂഹ്യക്ഷേമ നീതി വകുപ്പിന്‍റെ കീഴിലുള്ള -സാമുഹ്യക്ഷേമനീതി കോംബ്ലക്സില്‍ എത്തിച്ചേര്‍ന്നു.കാമ്പസ്സിന്‍റെ കവാടത്തില്‍ വച്ച് കിട്ടിയ നിര്ദേശം "നേരെ നടന്നു വലത്തോട്ടുള്ള റോഢിലൂടെ പോയാല്‍ മൂന്നാമത്തെ കെട്ടിടം" എന്നായിരുന്നു. ബീരനിക്ക,പ്രാഞ്ചിയേട്ടന്‍,റെജിയേട്ടന്‍,സോണി(ബി.ജോ.കു വിന്റെു എത്രാമത്തെയോ.... മകന്‍) എന്നിവരോടൊപ്പം നടന്ന് തുടങ്ങി.ഒരു കാട്ടിലൂടെ നടക്കുന്ന പ്രതീതി.അല്ല,കാട് തന്നെ എന്ന് പറയാം.മാനം മുട്ടേ വളര്‍ന്ന്‍ നില്ക്കുന്ന നാനാ ജാതി മരങ്ങള്‍.അവയിലെല്ലാം പലതരം പക്ഷികള്‍.എതാനും വളവുകള്‍ തിരിഞ്ഞ് ചെന്നപ്പോള്‍, അകലെ നിന്നേ ചിലര്‍ കൈകള്‍ ഉയര്ത്തി വരവേല്‍പ്പ് നല്കുന്നുണ്ടാരുന്നു.അതിനിടയില്‍ നിന്നും ഒരാള്‍ തൊപ്പി ഊരി കഷണ്ടിത്തലക്ക് മേലേ വീശി.“പ്ലിംങ്ങാശാന്‍”.

പ്ലിങ്ങനുമായി സംസാരിക്കുന്നതിനിടയില്‍, “മോങ്ങാനിരുന്ന നായുടെ മണ്ടയില്‍ തേങ്ങാ വീണത്” പോലെ ഒരു നിലവിളി. “ഇടിച്ച് കയറി പരിചയപ്പെട്ടോണം” എന്ന് പറഞ്ഞ ചാത്തന്‍റെ കൂമ്പിനു തന്നെ ആരോ കൊട്ടിയതാ.കൊട്ട് കിട്ടിയ ചാത്തനെ നോക്കി ബീരാനിക്ക പല്ലിളിച്ചു.
                                                                           (അയ്യോ അയ്യോ അയ്യോ.....)

കുടു കുടു എന്നും പറഞ്ഞ് വന്ന ഒരു ബുള്ളറ്റില്‍ നിന്നും, പുറത്തിറങ്ങിയ കക്ഷിയെ നല്ല പരിചയം.എന്നാലും ആരാ?പ്ലിങ്ങേട്ടന്‍ രക്ഷയ്ക്കെത്തി - ആഷിം ആറ്റിങ്ങല്‍.മണിക്കൂറുകള്ക്ക് ശേഷം ആണു മനസ്സിലായത്‌,പുള്ളി പോലീസ് ആണെന്ന്.പോലീസ്കാര്ക്ക് ഈ വീട്ടില് എന്ത് കാര്യം എന്ന് ചിന്തിക്കാതിരുന്നില്ല.ഒരു പൊലീസ്സുകാരനെ ഇതുവരെ കെട്ടി പിടിച്ചിട്ടില്ല എന്നും പറഞ്ഞ്, ബീരാനിക്ക പണി പറ്റിച്ചു.

അടിപൊളി ഷര്ട്ടും ഒക്കെ ഇന്‍ ചെയ്ത്, ഒരു ചുള്ളന്‍ ചെക്കനെ പോലെ ഒരാള്‍!! പല തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും ആദ്യമായി കാണുന്നു-  മണിലാല്‍ മാഷ്!!

അങ്ങനെ നില്ക്കുനമ്പോള്‍ വെള്ളഭരണിയേല്‍ ചട്ടി കമഴ്ത്തിയത് പോലെ, തലയില്‍ ഒരു ഹെല്‍മറ്റും വച്ച ഒരുവന്‍റെ പിന്നില്‍ കയറി കറികൂട്ട് എത്തിച്ചേര്‍ന്നു.തലയിലെ ചട്ടി മാറ്റും മുന്‍പേ തന്നെ ആളെ മനസ്സിലായി.പെടലി ഗവര്ണ്ണര്‍- അലിഭായി എന്ന ആണ്ടിമാണിക്യന്‍. “നീ കോഴിക്കോട് എത്തുന്നതിന് ഒരു മണിക്കൂര്‍ മുന്നേ വിളിച്ചാല്‍ മതി.ഞാന്‍ സ്റ്റേഷനില്‍ ഉണ്ടാവും” എന്ന് പറഞ്ഞ കക്ഷി വരുന്നത് ഉച്ച ഭക്ഷണ സമയത്ത്.പെടലിയെ കണ്ട് ചാത്തന്‍ സ്നേഹത്തോടെ ചിലത് പറഞ്ഞു.അത് ഫോട്ടോ നോക്കി വായിച്ചെടുക്കുന്നവര്‍ക്ക് 501 രൂപ ചാത്തന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

റനീഷ് ബാബു,ശിഹാബ് എന്നിവര്‍ എല്ലാര്ക്കും ഒരുപോലെ പുഞ്ചിരി സമ്മാനിച്ച്കൊണ്ട് ഓടി നടന്നിരുന്നു.അവര്‍ക്കടുത്തായി ഇത്തിള്‍ക്കണ്ണി വിഴുങ്ങിയ മാവുപോലെ, താടി വിഴുങ്ങിയ മുഖവുമായി 2 ആളുകള്‍ -ലാലന്‍ ചേട്ടനും,അജിത്ത് മാഷും.രണ്ടാളും ചിരിക്കുന്നത് കണ്ണുകളിലൂടെ വയിച്ചെടുക്കണം.കാരണം പല്ലും വായും എല്ലാം താടിക്കടിയില്‍ എവിടെയോ ഉണ്ടെന്ന ഒരു തോന്നല്‍ മാത്രമേ കാണികള്ക്ക് കിട്ടൂ.അജിത്ത് മാഷ് പേരിനൊരു കണ്ണട വച്ചിട്ടുണ്ട്.എന്നാല്‍ നോട്ടം മുഴുവന്‍ ശങ്കരാടി സ്റ്റൈലില്‍ അതിനു മുകളിലൂടെ ആണെന്ന് മാത്രം. 
പിന്നെ എല്ലാവരും കൂടി അവിടുത്തെ കൊച്ചു ഹാളിലേയ്ക്ക്.ഹാളിനു മുന്നിലായി തുളസികാട്ടില്‍ യക്ഷി കയറിയത് പോലെ ചിരിച്ചോണ്ട് ചിലര്‍-പ്ലിങ്ങേച്ചി,മീന്‍മന്ത്രി ,പിന്നെ മൂത്ത ഷിജിന,സിന്ധു ചേച്ചി.പിന്നെ എല്ലാരും കൂടി അവിടുത്തെ മിനി ഹാളിലേയ്ക്ക്.തേങ്ങ ഇല്ലാഞ്ഞതിനാല്‍ അതിനു പകരം, പടം പിടിത്ത കിടുതാപ്പിന്‍റെ എന്തൊക്കെയോ എറിഞ്ഞുടച്ച് കൊണ്ട് കാഢ്ബറീസ്സ് തന്റെ കലാപരിപാടികള്‍ തുടങ്ങി.ചാത്തന്‍ ചെറിയൊരു കറികത്തിയില്‍ സംസാരം ഒതുക്കിയപ്പോള്‍ എല്ലാരും കൈ അടിച്ച് സന്തോഷം പ്രകടിപ്പിച്ചു.പ്രാഥമിക ചടങ്ങുകള്ക്ക് ശേഷം,അന്തേവസികളായിട്ടുള്ള സഹോദരീ-സഹോദരങ്ങക്ക് ഒരുനേരത്തെ ഉച്ചഭക്ഷണം നേരിട്ട് വിളമ്പികൊടുക്കുവാനായി എല്ലാവരും പല ഗ്രൂപ്പ്സ് ആയി പിരിഞ്ഞ്, പല കെട്ടിടങ്ങളിലേയ്ക്കായി നടന്നകന്നു.

***********
എല്ലാം തയാറാകുന്നതിന് മുന്‍പ്,ഏവരേയും ഓഫീസ് മുറിയില്‍ ക്ഷണിച്ചിരുത്തി, മേട്രന്‍ ആ സ്ഥാപനത്തെ കുറിച്ച് ഒരു ചെറു വിവരണം നല്കി്.ഒപ്പം ഒരു കുഞ്ഞു പാത്രത്തില്‍ ഏതാനും ബേക്കറി സാധനങ്ങളും(അത് തന്നതും, തീര്ന്ന്തും ഒപ്പം കഴിഞ്ഞു).അവിടുന്ന് കല്യാണം കഴിഞ്ഞ് പോകുന്ന യുവതികള്ക്ക് ആകെ ലഭിക്കുന്നത് ആരെങ്കിലും കൊടുക്കുന്ന ചില സഹായങ്ങളും,ചിലപ്പോള്‍ ഒന്നോ രണ്ടോ പവന്‍ സ്വര്‍ണ്ണവും ആണെന്ന് അവര്‍ പറഞ്ഞപ്പോള്‍, ഇന്ന് നടക്കുന്ന പല കല്യാണങ്ങളിലും, സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞുകെട്ടി മാത്രം മുറിക്ക് പുറത്ത് എത്തുന്ന വധുവിന്റെ ചിത്രം ആണ് ഓര്‍മ്മ വന്നത്. കഴിയുന്ന സഹായങ്ങള്‍ തുടര്ന്നും ചെയുവാന്‍ ശ്രമിക്കണം എന്ന് അവര്‍ ഞങ്ങളോട് അഭ്യര്ഥിച്ചു.

അപ്പോളേയ്ക്കും ഭക്ഷണം തയാര്‍! മേട്രന്‍ ഞങ്ങളെ ഭക്ഷണ ശാലയിലേയ്ക്ക് ക്ഷണിച്ചു.
വൃത്തിയുള്ള, ചെറിയൊരു ഹാള്‍.അതിന്‍റെ ഒരു സൈഡില്‍ തന്നെ കൈ കഴുകാനുള്ള സൌകര്യങ്ങളും ഉണ്ട്. എതാനും മേശകളും അതിനു ചുറ്റും ഇരിക്കുവാനുള്ള ബെഞ്ചും.ഞങ്ങള്‍ ചെല്ലുമ്പോള്‍ എതാനും ചിലര്‍ അവരവരുടെ സ്ഥിരം സ്ഥാനങ്ങള്‍ എന്ന് തോന്നിക്കുന്ന ഇടങ്ങളില്‍ ഇരിപ്പുറപ്പിച്ചിരുന്നു.ചിലര്‍ വന്നു കൊണ്ടിരിക്കുന്നു.“ഇന്നത്തെ ഭക്ഷണം ഇവരുടെ വക ആണെന്നും,നിങ്ങള്‍ക്ക് വിളമ്പി തന്ന ശേഷം,ഇവര്‍ നിങ്ങളോടൊപ്പം തന്നെ ഭക്ഷിക്കുന്നതാണെ"ന്നും ഒക്കെ മേട്രന്‍ വിളിച്ച്‌ പറയുന്നുണ്ടാരുന്നു.എല്ലാവര്ക്കും പേപ്പര്‍ വഴയില ഇട്ട്,അതില്‍ ഭക്ഷണവും കറികളും വിളമ്പുമ്പോള്‍ തന്നെ,ആ പാവങ്ങളുടെ നന്ദി അവരുടെ കണ്ണുകളിലൂടെ ഞങ്ങള്ക്ക് അവര്‍ നല്കി കഴിഞ്ഞിരുന്നു.എന്നാലും, പതിവെന്നപോലെ,മേട്രന്‍റെ എന്തോ നിര്ദ്ദേശത്തിന് വേണ്ടി അവര്‍ ഭക്ഷണം കഴിക്കാതെ അല്പ സമയം കാത്തിരുന്നു.അപ്പോളേയ്ക്കും,മേട്രന്‍ സംസാരിച്ചു തുടങ്ങി.
“ഇന്ന് ഇങ്ങനെ ഒരു ഭക്ഷണം നമ്മുക്ക് നല്‍കിയ ഇവര്ക്ക് നന്ദി പറഞ്ഞ് കൊണ്ട്, ഇവര്ക്ക് വേണ്ടി നമ്മുക്ക് പ്രാര്ത്ഥി ക്കാം”

എല്ലാവരുംകൂടി ഒരേ സ്വരത്തില്‍ പ്രാര്ത്ഥന ഉരുവിട്ട ശേഷം, ഭക്ഷണം കഴിക്കുവാന്‍ തുടങ്ങി.അതിനു ശേഷം,ഞങ്ങളും അവര്ക്കൊപ്പം ഭക്ഷണം കഴിച്ചു.മനസ്സും പെരുവയറും ഒരുപോലെ നിറച്ച ആ അനുഭവം വാക്കുകളിലൂടെ വിവരിക്കുവാന്‍ സാധിക്കില്ല.ഇത്ര നല്ലൊരു ഭക്ഷണം പാചകം ചെയ്തവരോട് പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിച്ച ശേഷം, അവിടുന്ന് ഞങ്ങള്‍ പുറത്തെത്തിയപ്പോളേയ്ക്കും മറ്റ് സ്ഥാപനങ്ങളില്‍ പോയിരുന്നവര്‍ കൂടി അങ്ങോട്ടെത്തിച്ചേര്ന്നു .

ആ സ്ഥാപനത്തിന് മുന്നില്‍ അലങ്കാരത്തിനായി വച്ചിരുന്ന ബലൂണുകള്‍ മുഴുവന്‍,കുട്ടികള്ക്ക് കൊടുക്കാന്‍ എന്ന വ്യാജേന ചാത്തിയും,ബീരിയും കൂടി വലിച്ചു പറിക്കുന്ന കാഴ്ചകണ്ടു പൊടി പിള്ളാര്‍ വരെ മൂക്കത്ത് വിരല്‍ വച്ചുപോയി.സംഗതികള്‍ കൈ വിട്ടു പോകുന്നതിനു മുന്പേ എല്ലാത്തിനേയും പെറുക്കി കൂട്ടി അവിടുന്ന് സ്ഥലം വിട്ടു.പോകുന്ന വഴി,എല്ലാരും കൂടി ചില ഗ്രൂപ്പ്‌ ഫോട്ടോകള്!പിന്നെ എല്ലാരും കൂടി നേരെ മാനാഞ്ചിറയിലേയ്ക്ക്.
                                              (ഒന്നും പൂജ്യവും ചേര്‍ന്ന് 10 ആയി  മാറിയപ്പോള്‍)

അവിടെ എത്തി കുറച്ചു സമയം വിശ്രമിച്ചപ്പോള്‍, വെള്ളപാറ്റ കണക്കെ ഒരു ചുള്ളന്‍ ചെക്കന്‍ അന്തര്ജ്ജനവുമായി കടന്ന് വന്നു.സഞ്ചാരി അരുണ്‍.അല്പം കഴിഞ്ഞപ്പോള്‍ മൂപ്പനും(രതീഷ്),മൂപ്പിയും ഒക്കെ എത്തിച്ചേര്ന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ വെളുക്കെ ചിരിച്ച് കൊണ്ട്, പൂരപറമ്പില്‍ മയിലെണ്ണ കച്ചവടം നടത്തുന്നവന്റെ വേഷപകര്‍ച്ചകളോടെ,ലവന്‍ എത്തി- കിരണ്‍(കീരൂസ്സ്).എല്ലാവരും കൂടി കുറേ നേരം സംസാരിച്ച ശേഷം,ഞങ്ങള്‍ കുറച്ചാളുകള്‍ കീരുവിന്റെ കാറില്‍ തമസ്സസ്ഥലത്തേയ്ക്ക്.

പോകുന്ന വഴി,അഞ്ചോ പത്തോ മിനിട്ട് ട്രാഫിക് സിന്ഗനലില്‍ കിടന്നപ്പോളേയ്ക്കും കീരുസ്സ് വൈലന്റ് ആകുന്നതു കണ്ടു.ഒരു കിലോമീറ്റര്‍ താണ്ടാന്‍ മണിക്കൂറുകള്‍ എടുക്കാറുള്ള ട്രാഫിക്‌ സിന്ഗനലുകള്‍ ഉള്ള, ബാംഗ്ലൂര്‍ വണ്ടിഓടിക്കുന്ന കീരൂസ്സിനെ ഒന്ന് സങ്കല്പിച്ചപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.അങ്ങോനൊരു ഭാഗ്യം ആ പാവത്തിനുണ്ടാവാതിരിക്കട്ടെ എന്ന് പ്രാര്ഥിച്ച് കൊണ്ടിരുന്നപ്പോളേയ്ക്കും താമസ്സ സ്ഥലം എത്തിച്ചേര്ന്നു. അവിടേയും എന്റെ ആ പഴയ ശത്രു എന്നെ നോക്കി കിണിച്ചുംകൊണ്ട് അങ്ങനെ കിടക്കുന്നു-പടികള്‍!! വേറെ വഴി ഇല്ലാത്തതിനാല്‍ ഒരു വിധം കയറി കയറി മുകളില്‍ എത്തി.അപ്പോള്‍ ഉണ്ട്,ഒരു ട്രെയിനിലെ ഏ സ്സി കംബാര്ട്ട്മെ ന്റ് പോലെ ഒരു മുറി.അടിപൊളി ബര്ത്തു കള്‍.ഒന്നുറങ്ങാം എന്ന് കരുതി ഇരുന്നപ്പോള്‍,ദേ വരുന്നു ഒരുവന്‍.സൌഹൃതത്തില്‍ പുതുമ- നിക്കി.നിക്കിയെ അടുത്ത് നിര്ത്തി യപ്പോളാണ്,വയസ്സായ ഒരു ചെറുപ്പക്കാരന്‍ യോ.. യോ.. പറഞ്ഞ് കൊണ്ട് അങ്ങോട്ട്‌ ഇടിച്ച് കയറി വന്നത്.ആദ്യം ആളെ പിടികിട്ടിയില്ല “നിന്നെ എനിക്കറിയാം, ആറടി രണ്ടിഞ്ച്” എന്നെന്നോട് പറഞ്ഞപ്പോള്‍ തന്നെ പിടി കിട്ടി.മാത്യുചേട്ടന്‍.ഓന്‍ലൈന്‍ കണ്ടത് പോലെ അല്ല, ഒടുക്കത്തെ എനര്ജി.എല്ലാരും കടപ്പുറത്ത് ഉണ്ടെന്നറിഞ്ഞപ്പോള്‍ നമ്മുക്കും അങ്ങോട്ട്‌ പോകാം എന്നായി മാത്യു ചേട്ടന്‍. "എന്നാല്‍ പിന്നെ അങ്ങനെ തന്നെ,തമൃത തിമൃത തൈ"  എന്നും പറഞ്ഞ് ഞങ്ങള്‍ അങ്ങോട്ട്‌ പുറപ്പെട്ടു.

ഓട്ടോ ഇറങ്ങിയ ഉടന്‍ കക്ക ബജ്ജി കണ്ടു.അതു വാങ്ങി ചൂടോടെ അടിച്ച്ക്കൊണ്ട്, കടപ്പുറത്ത് കൂടി നടക്കുമ്പോള്‍ കടപ്പുറത്തെ കാവല്ക്കാരന്‍, കടലില്‍ നനഞ്ഞു കുളിച്ച് നില്ക്കു ന്ന ഒരുവനെ ഊട്പാട് ചീത്ത വിളിക്കുന്നു.അടുത്ത് ചെന്നപ്പോളാണ് അറിയുന്നത്- പ്ലിങ്ങേട്ടന്‍.കടല്‍ മലിനമാക്കി എന്നും പറഞ്ഞ് പ്ലിങ്ങേട്ടനെ കുടയുവാ കക്ഷി.പ്ലിങ്ങേട്ടനാവട്ടെ ഞങ്ങളെ കണ്ടഉടന്‍ ഒരു ചിരിയും കൊണ്ട്, “ചുമ്മാ ഒന്ന് കുളിച്ചു എന്നല്ലാതെ ,മറ്റൊന്നും  ഞാനറിഞ്ഞില്ല” എന്ന മട്ടില്‍ അവിടുന്ന് സ്കൂട്ടായി.അതുകണ്ട് പുറകില്‍ നിന്ന ചാത്തന്‍, ഓട്ടുപത്രം താഴെ വീണത് പോലെ ചിരിച്ചു.അതിനും പിന്നിലായി വേറൊരുവന്‍!! ഉപ്പുഭരണി പോലത്തെ ആ രൂപം കണ്ടപ്പോളേ, ആളെ പിടികിട്ടി.JCB ദിലീപ്.എല്ലാവരുംകൂടി ചില ഫോട്ടോകള്‍ കൂടി എടുത്തു.പിന്നെ കുറച്ച് സല്ലാപം.

കുറച്ച് കഴിഞ്ഞ് നോക്കുമ്പോള്‍ കുറേ ആളുകള്‍ വായും പൊളിച്ചു മാനം നോക്കി നില്ക്കു ന്നു.ഹാരിസ് താഹയുടെ മറ്റൊരു പ്രകടനം.ഇത്തവണ പട്ടം പറത്തല്‍ ആണ്.വേറെയും ചിലര്‍ പട്ടം പറത്തുന്നുണ്ട്.ഉയര്ന്ന പട്ടങ്ങളില്‍ ഏറ്റവും ഉയരത്തില്‍ ഉള്ളത് തന്റെ ആണെന്ന് താഹ ഒരു കൊച്ചുകുട്ടിയുടെ ചിണുങ്ങലോടെ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടാരുന്നു.
അരുണ്‍ സഞ്ചാരി,മുറയ്ക്ക് നൂല് വാങ്ങി കൊടുക്കുനുണ്ടാരുന്നു.അങ്ങനെ എല്ലാര്ക്കും ആവേശം.അപ്പോള്‍ മറ്റു ചില പട്ടങ്ങള്‍ കൂടി താഹയുടെ എന്നവകാശപ്പെടുന്ന പട്ടത്തിനോട്‌ മത്സരിക്കാനായി ഉയരങ്ങളിലേക്ക് കുതിക്കുന്നുണ്ടാരുന്നു.സഞ്ചാരി പലവട്ടം നൂലു വ്യാപാരിയുടെ അടുത്തേയ്ക്ക് സഞ്ചരിച്ചു മടങ്ങി വന്നു.അങ്ങനെ, എല്ലാവരേയും പിന്നിലാക്കി താഹയുടെ പട്ടം “അതിവേഗം ബഹുദൂരം” എന്ന സര്ക്കാ ര്‍ വാക്യത്തെ അന്വര്ത്ഥഗമാക്കുന്ന പ്രകടനം കാഴ്ച വച്ച് കൊണ്ട് മുന്നേറികൊണ്ടിരുന്നു.ആവേശംമൂത്ത താഹയുടെ കൈയില്‍ നിന്നും പട്ടം കൈ വിട്ടു പോയി.മാനം നോക്കി നില്ക്കു ന്ന നില്പ്പില്‍ നൂലു തീര്ന്നതു അറിഞ്ഞില്ല. “അയ്യോ കാറ്റേ പറ്റിച്ചേ” എന്നും പറഞ്ഞ് താഹ സ്വാഹ!!

                                                                        (പട്ടം പോയ താഹ )
കൈവിട്ട പട്ടം.ഓള്‍ ഇന്ത്യ റേഡിയോയുടെ ടവറില്‍ കുടുങ്ങി.ഇനി നിന്നാല്‍ താഹ കുടുങ്ങും എന്ന് മനസ്സിലായ ഞങ്ങള്‍ ഓരോരുത്തരായി സ്ഥലം കളിയാക്കി തുടങ്ങി.

നേരം നന്നായി ഇരുട്ടിയിരുന്നു.ചുറ്റിനും കൂരിരുട്ട് പടര്ന്നു കയറി.ഇരുറ്റിന്റെ് മറവില്‍ ചാത്തന് കൊമ്പ് മുളച്ചു.കൊമ്പില്‍ ലൈറ്റ്തെളിച്ചുകൊണ്ട്‌ ചാത്തന്‍ അത്ഭുതം പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു.തേറ്റകള്‍ പുറത്തേയ്ക്ക് ഇറങ്ങും മുന്പേതന്നെ... ചാത്തനെ മയക്കി പ്ലിങ്ങേട്ടന്‍.കൊമ്പ് വലിച്ചൂരി പ്രാഞ്ചിയേട്ടന് കൊടുത്തു.അരി പ്രാഞ്ചി അങ്ങനെ “കൊമ്പന്‍ പ്രാഞ്ചി” ആയി.എല്ലാവരും കൂടി ചാത്തനെയും ചാത്തിയെയും ഇരുട്ടില്‍ നിന്നും വെട്ടത്തിലേയ്ക്കാനയിച്ചു.പോകും വഴി ദേ ഒരു പുതിയ ഐറ്റം- ഐസ് ചുരണ്ടിയത്.തമസ്സ സൌകര്യം ഒരുക്കിയ സ്ഥലത്തും, പിറ്റേന്നത്തെ സംഗമ സ്ഥലത്തും ആവശ്യത്തിനു ടോയിലറ്റുകള്‍ ഉണ്ടെന്നുറപ്പിച്ചശേഷം എല്ലാവരും അതു വാങ്ങി.നിറച്ച് വച്ച കുപ്പികളില്‍ ഉപ്പിലിട്ടു വച്ചിരിക്കുന്ന മാങ്ങ,നെല്ലിക്ക അങ്ങനെ പലതും.
അതില്‍ നിന്നൊക്കെ ഓരോ സ്പൂണ്‍ വീതം കോരി ഗ്ലാസ്സില്‍ ഒഴിച്ച്,അതിനു മുകളില്‍ പുളിയുള്ള എന്തോ ഒരു ദ്രാവകം ഒഴിച്ച്,അതിനു മുകളില്‍ ചുരണ്ടിയ ഐസ് കുറച്ച് നിരത്തി ഒടുവിലായി ബീറ്റ്റൂട്ടിന്റെ സത്തും ഒഴിച്ച് ഒരു സ്പൂണും ഇട്ട് ഇങ്ങു തരും.ആദ്യ സ്പൂണ്‍ കഴിച്ചാല്‍ കുറച്ച് സമയത്തേയ്ക്ക് കണ്ണ് തുറക്കാനാവില്ല,അത്ര പുളി ആണ്.അതിറക്കി കഴിഞ്ഞാല്‍ പിന്നെയും പിന്നെയും കഴിക്കാന്‍ തോന്നും.ഉപ്പും,പുളിയും, എരിവും,തണുപ്പും ഒക്കെ ചേര്ന്ന് , ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്ന വിധമുള്ള ഒരു പ്രത്യേക രുചി.അവിടുന്ന് എല്ലാവരും പലവഴിക്ക് പിരിഞ്ഞു.

അവിടുന്ന് പോകാനായി ഒരു ഓട്ടോയില്‍ കയറാന്‍ തുടങ്ങുമ്പോള്‍, അതെ ഓട്ടോയില്‍ വന്നിറങ്ങിയവരെ കണ്ണില്‍ പെട്ടു. പിള്ളച്ചേട്ടനും,രതീഷും.പിള്ളച്ചേട്ടനെ പരിചയപ്പെട്ടു.പേര് പറഞ്ഞപ്പോള്‍ കെട്ടി പിടിച്ചു.നടക്കുവാന്‍ ചെറിയ പ്രയാസം ഉള്ളത് പോലെ തോന്നിയെങ്കിലും, പ്രായത്തെ വെല്ലുന്ന ചുറുച്ചുറുക്ക് ആ മനസ്സിന് ഉള്ളതായി മനസ്സിലായി.കുശലാന്വേഷണവും സല്ലാപവും ആയി അല്പ് നേരം.അപ്പോളാണ് അറിയുന്നത്, ഇഞ്ചയ്ക്കല്‍ മത്തായി ആന്ഡ് ഫ്രണ്ട്സ് അവിടെ എവിടെയോ ഉണ്ടെന്നറിയുന്നത്‌.അങ്ങനെ അവരെ തേടി ഞങ്ങള്‍ എല്ലാവരും നടന്നു തുടങ്ങി.അവര്‍ ഞങ്ങളെ തേടിയും.പാതി വഴിയില്‍ വച്ച് പരസ്പരം കണ്ടു മുട്ടി.
ഇഞ്ചയ്ക്കല്‍ ജമാലിക്ക -ഫോട്ടോഷോപ്പ് റിയല്‍ ലൈഫിലും ഉപയോഗിക്കാനാവും എന്ന് തോന്നിപ്പോകുന്ന പ്രകൃതം.ഫേഷ്യല്‍ ചെയ്തു മിനുക്കിയതാണോ എന്ന് തോന്നിപോകുന്ന തിളക്കം ആ മുഖത്ത് കാണാം.മേക്കപ്പ് രഹസ്യം പുറത്താക്കാന്‍ തയാറല്ല എന്നറിഞ്ഞത് കൊണ്ട് അത് വിട്ടു.ഇക്കയും കെട്ടിപിടിച്ചു കൊണ്ട് സ്നേഹം പ്രകടിപ്പിച്ചു.ഇക്കയ്ക്ക് പിന്നിലായി ചെവി തോണ്ടിയ്ക്ക് പാന്സ്സും ഷര്ട്ടും ഇട്ടത് പോലെ ഒരുവന്‍ വിടവുള്ള പല്ല് കാട്ടി ചിരിക്കുന്നു.ഒറ്റ നോട്ടത്തിലേ ആളെ പിടി കിട്ടി- പഞ്ചാരകുഞ്ചു നിധിന്‍.അവന് ആളെ മനസ്സിലായില്ല.സുഹൃത്തിലെ തല നരച്ച പല കാരണവര്മാരുടെയും പേര് ചൊല്ലി അവന്‍ ഗസ്സിംഗ് തുടര്ന്നു .പിള്ളച്ചേട്ടന്‍ ആണോ എന്ന് വരെ ചോദിച്ചു.ഒടുവില്‍ ജമാലിക്ക ആന്റ് ഫ്രണ്ട്സ് കൂട്ടത്തോടൊപ്പം, നിലാവത്ത് വിട്ട കോഴിയേ പോലെ കറങ്ങി തിരിഞ്ഞ് നടന്നിരുന്ന നജീക്ക ആളെ വെളിപ്പെടുത്തി.സത്യം പറഞ്ഞത് കേട്ട് നിധിടെ കണ്ണും കരളും തള്ളി.അവന്‍ സമ്മതിക്കുന്നില്ല.
“അല്ലല്ല നിങ്ങള്‍ നുണ പറയുവാ” എന്നൊക്കെ പറഞ്ഞ് എല്ലാവരോടും തര്ക്കിച്ചു.ഒടുവില്‍ ഡ്രൈവിംഗ് ലൈസന്സ്സ് കാണിച്ചുകൊടുത്തു.അതിലെ പേര് കണ്ടപ്പോളാണ് അവന് കുറച്ചെങ്കിലും വിശ്വാസമായത്.അപ്പോളാണ് എല്ലാവര്ക്കും പിന്നിലായി, ജമാലിക്കയുടെ കുടുംബത്തോടൊപ്പം, പൂച്ച കുട്ടിയേ പോലെ പതുങ്ങി നില്ക്കു ന്ന ആളെ കണ്ടത്.അടുത്ത് ചെന്നപ്പോള്‍ “ആരാ എന്ന് പറയാമോ” എന്ന് ഇങ്ങോട്ട് ചോദിച്ചു.ജമാലിക്കയുടെ കൂടെ വന്നത് കൊണ്ട് ചുമ്മാ അങ്ങു തട്ടി “അനിയത്തികുട്ടി”.ആ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയില്‍ നിന്നും ആ മുതല്‍ ഇത് തന്നെ എന്ന് മനസ്സിലായി.കുറച്ച് നേരം എല്ലാവരോടും സംസാരിച്ച ശേഷം പിരിയാന്‍ നേരവും നിധിന് പറഞ്ഞു. “എന്നാലും എന്നെ പറ്റിച്ചു, ഇങ്ങനൊരു രൂപം അല്ല ഞാന്‍ പ്രതീക്ഷിച്ചത്”

********

അവിടുന്ന് നേരെ പോയത് മാത്യുചേട്ടന്റെ റൂമിലോട്ട്.അവിടെ വച്ച് ചാത്തന്‍,പ്ലിങ്ങേട്ടന്‍,സുബ്ബ,സഞ്ചാരി,പ്രാഞ്ചിയേട്ടന്‍,ജെ.സി.ബി,റെജിമോന്‍ ചേട്ടന്‍,നിക്കി....... അങ്ങനെ ചിലര്‍ വീണ്ടും കണ്ടു മുട്ടി.ഭക്ഷണം കഴിക്കാനായി എത്തിച്ചേര്ന്നവര്‍ ഒന്നിച്ചപ്പോള്‍ ഏവര്ക്കും സന്തോഷം.മാത്യു ചേട്ടന്റെ റൂമിലോട്ട് എല്ലാവരും കൂടി പോകുന്ന കണ്ട ഹോട്ടല്‍ ജീവനക്കാരുടെ ചങ്ക് പൊടിഞ്ഞു.ഞങ്ങള്‍ റൂമില്‍ എത്തിയ ഉടന്‍ ഫോണ്‍ നിലവിളിച്ചു.സഞ്ചാരി ഫോണ്‍ എടുത്തു.ഹോട്ടല്‍ മാനേജര്‍ ആണ് ലൈനില്‍. “ഒരാള്ക്കുള്ള മുറിയെടുത്തിട്ടു അതില്‍ ഒരു സമ്മേളനത്തിനുള്ള ആളുകള്‍ തങ്ങാനോ?നടക്കില്ല!!”

“പുള്ളിക്ക് വിശപ്പിന്റെക അസുഖം ഉള്ളതാ.അതുകൊണ്ട്, ചുമ്മാ ഒന്ന് വന്ന് കണ്ട്,ഭക്ഷണം കഴിക്കാന്‍ പോകാന്‍ കൂടെ കൂട്ടാന്‍ വന്നതാ, ഇപ്പോള്‍ തന്നെ പോകും” എന്ന് പറഞ്ഞപ്പോള്‍ രംഗം ശാന്തം.

മാത്യു ചേട്ടന്‍ തന്റെത ബാഗ് തുറന്നു.അതില്‍ നിന്നും ആദ്യം ഒരു ടീ ഷര്ട്ട്ച‌ എടുത്ത്
“നീ ഇനിയെങ്കിലും ഒന്ന് വൃത്തിക്ക് നടക്കടാ.കാണാനുള്ള കൊതികൊണ്ടാ” എന്നും പറഞ്ഞ് ചാത്തന് നേരെ നീട്ടി.സുബ്ബയ്ക്കും കിട്ടി ഒരു സമ്മാനം-നിസ്കാരത്തിനുള്ള ഒരു മനോഹര ഷാള്‍.ബാക്കി ഉള്ളവര്ക്കെില്ലാം ഓരോ ടേബിള്‍ മാറ്റ്സെറ്റ്.

“ആരൊക്കെ ഉണ്ടെന്നറിയില്ലാരുന്നു.അതു കൊണ്ട് ഇത്രയേ കരുതാനായുള്ളൂ” എന്ന് പറഞ്ഞ് മാത്യു ചേട്ടന്‍ വിനീതനായി.

"ഇത് തന്നെ അവിടുന്ന് ഇത്രയും ദൂരം ചുമന്നു കൊണ്ടുവന്ന് ഞങ്ങള്ക്ക് തന്നത്  വലിയ കാര്യം ചേട്ടാ". എന്ന് പറഞ്ഞ് ഞങ്ങള്‍ ചേട്ടനെ കെട്ടി പിടിച്ചു.പിന്നെ എല്ലാവരും കൂടി ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലില്‍ കയറി.ചാത്തന്‍,പ്ലിങ്ങേട്ടന്‍,സഞ്ചാരി,മാത്യു ചേട്ടന്‍,ജെ.സി.ബി എന്നിവര്ക്കൊ പ്പം ഒരു മേശക്കിരുവശം ഞങ്ങള്‍ ആറുപേര്‍ നിരന്നു.ബാക്കി ഉള്ളവര്‍ അടുത്ത മേശയ്ക്ക് ചുറ്റിനും.ആദ്യം ചപ്പാത്തിയും കറിയും.ചപ്പാത്തി വന്നതും തീര്ന്നതും ഒരുപോലാരുന്നു.ആ കടയിലെ ചപ്പാത്തി മൊത്തമായി തീര്ന്നു എന്നറിഞ്ഞ ഞങ്ങളുടെ കണ്ണില്‍ പുട്ടു കുറ്റി കുത്തി കയറി.അപ്പോളേയ്ക്കും ഞങ്ങള്‍ 6 പേരുടേയും ലോകം ആ മേശയ്ക്ക് ചുറ്റിനും ആയി ചുരുങ്ങി കഴിഞ്ഞിരുന്നു.കൂടെ കഴിക്കാന്‍ കയറിയ മറ്റുള്ളവരെ കുറിച്ച് പൂര്ണ്ണ മായും മറന്ന് കഴിഞ്ഞ ഞങ്ങളുടെ മുന്നില്‍ ആവിപറക്കുന്ന പുട്ടും "എന്തു വേണേലും കഴിച്ചോ, പൈസ ഞാന്‍ കൊടുത്തോളാം" എന്ന പ്ലിങ്ങേട്ടന്റെ വാക്കുകളും മാത്രം.
ഓരോരോ കറികള്‍ ഓര്‍ഡര്‍ ചെയും.അല്പം കഴിയുമ്പോള്‍, വിളമ്പന്‍ ചേട്ടന്‍ വന്നു പറയും അതു തീര്ന്നു എന്ന്.എന്നിട്ടും ഞങ്ങള്‍ തളരാതെ തീറ്റ തുടര്ന്നു .ഇതെല്ലാം കണ്ട് ഹോട്ടല്‍ മുതലാളിക്ക് സന്തോഷം.

“ഡേയ്,ഇവര്ക്ക് എന്താ വേണ്ടതെങ്കില്‍ കൊടുത്തേക്ക്,ഇവിടില്ലേല്‍ അടുത്ത കടയില്‍ നിന്നെടുത്ത് കൊടുക്കണം,” എന്നൊക്കെ വിളിച്ച്‌ കൂവുന്നുണ്ടാരുന്നു.ഇത് കേട്ട ഒരുവന്‍ ഓടി പോയി കൊക്കപുഴുവിനുള്ള മരുന്ന് വാങ്ങി കൊണ്ടുവന്നു തന്നു.അതിനിടയില്‍ ഒരുവന്‍ അരിപൊടി വാങ്ങാന്‍ ഓടുന്നതും,തിരികെ വന്ന് പുട്ടിനു കുഴയ്ക്കുന്നതും ഒക്കെ സൈഡില്‍ കൂടി നടക്കുന്നുണ്ടാരുന്നു.ചാത്തന്‍ കഴിഞ്ഞ സംഗമത്തിന് ശേഷം ഭക്ഷണമേ കഴിച്ചിട്ടില്ല എന്ന് തോന്നും- പുട്ടുകുറ്റി പോലത്തെ വായിലോട്ടു പുട്ട് തള്ളി കേറ്റുന്നതു കണ്ടാല്‍!! ഞങ്ങള്‍ 6 പേരൊഴികെ കു‌ടെ വന്ന മറ്റുള്ളവര്‍ കളം വിട്ടു.കഴിക്കുന്ന പുട്ടിന്റെ തരികള്‍ മൂക്കില്‍ കൂടി താഴെ വീണു തുടങ്ങിയപ്പോള്‍ മാത്യു ചേട്ടന്‍ മൂക്കിനെ തെറിയും പറഞ്ഞ് എണീറ്റു പോയി.ഒരു ട്രിപ്പ്‌ ഭക്ഷണം കഴിഞ്ഞ്,കൈയും കഴുകി വെളിയില്‍ നിന്നിരുന്ന പ്രാഞ്ചിയേട്ടന്‍ ഞങ്ങളുടെ കഴിപ്പ്‌ കണ്ട് വീണ്ടും കഴിക്കാന്‍ എത്തി.പിന്നൊരു കൊട്ടികലാശമായിരുന്നു.
ജെ.സി.ബി ആണേല്‍ വയറ്റില്‍ സ്ഥലമില്ലാഞ്ഞു, ഉള്ളില്‍ ഉണ്ടാരുന്ന കണ്ണുകളെ വെളിയിലോട്ട് തുറുപ്പിച്ചിട്ട് ആ ഗ്യാപ്പിലും കൂടി 2 കുറ്റി പുട്ട് കയറ്റി.അതും പോരാഞ്ഞു,മിച്ചം വന്ന പുട്ടെടുത്ത് കവിളിലും കുത്തി നിറച്ചു.അങ്ങനെ ആ പാവത്തിന്റെ കണ്ണും കവിളും എന്നന്നേയ്ക്കും ആയി പുറത്തേയ്ക്ക് തള്ളി.
അതിനിടയില്‍ ഹോട്ടല്‍ മുതലാളി ഞങ്ങളുടെ കൂടെ നിന്നു സെല്ഫി എടുക്കണം എന്ന് പറഞ്ഞ് വന്നു.ആ സമയം ഉണ്ടേല്‍ അല്പ്പം കൂടി ഭക്ഷണം കഴിക്കാം എന്നും പറഞ്ഞ് അങ്ങേരെ ഓടിച്ചു വിട്ടു.സഞ്ചാരി ഇടയ്ക്കിടയ്ക്ക്,പാട്ടയില്‍ പൊടി നിറയ്ക്കാന്‍ കുലുക്കുന്നത് പോലെ ഇരുന്നു കുലുങ്ങുന്നുണ്ടാരുന്നു.എന്നിട്ട് പിന്നെയും തിന്നും.പ്ലിങ്ങേട്ടനും പ്രാഞ്ചിയേട്ടനും തിന്ന പുട്ടുകള്‍ ഒന്നിന് മുകളില്‍ ഒന്നായി എടുത്തു വച്ചാല്‍ അവരുടെ പോക്കത്തിന്റെ 2 ഇരട്ടി എങ്കിലും വരും.
വാങ്ങിയ ചിക്കന്‍ കറികളുടെ എല്ലുകള്‍ പോലും ബാക്കി ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.അതിനിടയിലെപ്പോഴോ,ഒരു വെളുത്ത ചിരിയോടെ “ഇന്നത്തെ കച്ചവടം തീര്ന്നു ” എന്ന ബോര്ഡ് ഹോട്ടല്‍ മുതലാളി വെളിയില്‍ തൂക്കിയിരുന്നു.പാചകക്കാരന്‍ ഞങ്ങളെ അത്ഭുതത്തോടെ നോക്കുന്നുണ്ടാരുന്നു.ഇതെല്ലാം കണ്ട്, ഒരു കൊച്ചു മനുഷ്യന്‍(ഞാന്‍ തന്നെ) നിശബ്ദമായി,വളരെ കുറച്ച് ഭക്ഷണം മാത്രം കഴിച്ച് കൊണ്ട് ഒരു മൂലയ്ക്കിരിപ്പുണ്ടാരുന്നു.ആ കടയിലെ എല്ലാ ഭക്ഷണ സാധനങ്ങളും തീര്ന്നു കഴിഞ്ഞപ്പോള്‍ ബില്ല് വന്നു.ബില്ല് കണ്ട പ്ലിങ്ങേട്ടന്റെത കളസ്സം കീറി.ഒടുവില്‍ കീറിയ കളസ്സം വരെ കൊടുത്ത് ബില്ല് തീര്ത്തു .മാത്യു ചേട്ടന്‍ അപ്പോളാണ് പ്ലിങ്ങേട്ടനുകരുതി വച്ച “ടേബിള്‍മാറ്റ്” സമ്മാനമായി കൊടുക്കുന്നത്.കളസ്സം പോയ പ്ലിങ്ങേട്ടന്‍, “മാറ്റ്” വച്ച് അഡ്ജസ്റ്റ് ചെയ്തുകൊണ്ട്,അവിടുന്ന് ഇറങ്ങി നടന്നു.പിന്നാലെ കൈയും നക്കി നിക്കുന്ന നിക്കിയേയും പൊക്കി ഞങ്ങളും.

                                                                                                                                  ( ജും... ജും... )