Tuesday, 21 July 2015

ഔഷധ സസ്യങ്ങൾ (ഭാഗം - 2) - കന്നബിസ്‌ അഥവാ കഞ്ചാവ്


          പേര് കേള്‍ക്കുമ്പോള്‍ തന്നെ ഇത് എവിടാണ് കൂടുതല്‍ ഉള്ളത് എന്ന് നമുക്കൂഹിക്കാം- അതെ ഏഷ്യയില്‍ തന്നെ.

കീമോതെറാപ്പിയോടനുബന്ധിച്ചിട്ടുണ്ടാകുന്ന ഓക്കാനവും, ഛർദിക്കുമുള്ള മരുന്നായിട്ട്, കഞ്ചാവിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ടെട്രാ ഹൈഡ്രോ കനാബിനോൾഉള്ള ഡ്രോണാബിനോൾ ഗുളിക ഉപയോഗിക്കുന്നു. എയ്ഡ്സ് രോഗികളിലെ വിശപ്പില്ലായ്മയും ഭാരക്കുറവിനും ഈ മരുന്ന് നിർദേശിക്കപ്പെടുന്നുണ്ട്.
മൈഗ്രേൻ, മൾടിപ്പിൾ സ്ക്ളീറോസിസ്, ആസ്ത്മ, പക്ഷാഘാതം, പാർകിൻസൺസ്അസുഖം, അൽഹൈറ്റ്മേഴ്സ് അസുഖം, അമിത മദ്യപാനം,ഉറക്കമില്ലായ്മ,ഗ്ലോക്കോമ, ഒബ്സസീസ് കമ്പൽസീവ് ഡിസോർഡർ തുടങ്ങിയ അസുഖങ്ങൾക്ക് കഞ്ചാവ് ഫലപ്രദമായ മരുന്നാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഗൊണേറിയ,നെഞ്ച് വേദന തുടങ്ങിയ അസുഖങ്ങൾക്കും, വിശപ്പ് വർധിപ്പിക്കുവാനും, ലൈംഗിക പ്രശ്നങ്ങൾക്കുള്ള ഔഷധം എന്ന നിലയിലും ഈ ഔഷധം ഉപയോഗിച്ച് വരുന്നതായി കാണുന്നു.
             1985 സെപ്റ്റമ്പർ 16-ന് ലോകസഭ പാസാക്കിയ നാർകോടിൿ ഡ്രഗ്സ് ആൻഡ് സൈകോട്രോപിൿ സബ്സ്റ്റൻസസ് ആക്റ്റ്  പ്രകാരം ഇന്ത്യയിൽ കഞ്ചാവിന്റെ ഉപയോഗം ഗവൺമെന്റിന്റെ നിയന്ത്രണത്തിന് വിധേയമാണ്.
        എന്നാല്‍, കഞ്ചാവ് കേന്ദ്ര നാഡീവ്യൂഹത്തിൽ വരുത്തുന്ന ഫലങ്ങള്‍ കൊണ്ട് തന്നെ,ഒരു ലഹരി മരുന്നായി ഇത് വളരെ അധികം ദുരുപയോഗം ചെയ്യുന്നുണ്ട്.ഓര്‍മ്മയെ കാര്യമായി ഇത് ബാധിക്കുന്നു.
=================================================================================

കടപാടും, കഷ്ടപാടും ഒക്കെ ഗൂഗിള്‍ മുത്തിയോട് തന്നെ

No comments:

Post a Comment