Friday, 8 January 2016

എന്‍റെ പുസ്തകം- ടോട്ടോചാന്‍


                             ല്ലാവര്ക്കും ഉണ്ടാവില്ലേ ഇഷ്ടപ്പെട്ട,ഒന്നിലധികം തവണ വായിച്ച ചില പുസ്തകങ്ങൾ!! നമുക്ക് ആ വിശേഷങ്ങൾ ഇവിടെ പങ്കുവയ്ക്കാം.പുസ്തകത്തിനെ കുറിച്ചു ഒരു ചെറു വിവരണം.വായിച്ചവർക്ക് ആ പുസ്തകത്തെ കുറിച്ച് ഒന്നും കൂടി ഒര്ക്കുവാനും, വായിക്കത്തവർക്ക് അത് വായിക്കുവാനും ഒരു പ്രേരണ ആവട്ടെ !!



മുടങ്ങാതെ പറഞ്ഞ് തന്നിരുന്ന കഥകളിലൂടെ, പുസ്തകങ്ങളുടെ ലോകത്തിലേയ്ക്ക് കൈപിടിച്ചുയര്ത്തിയ എന്‍റെ മാതാവിന് നന്ദി പറഞ്ഞ് കൊണ്ട്, ആദ്യ പുസ്തകം ആയി "ടോട്ടോ-ചാൻ" അവതരിപ്പിക്കുന്നു.

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് ആദ്യമായി ഈ പുസ്തകം വായിക്കുന്നത്.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തിറക്കിയ ആദ്യ പതിപ്പ്."ടോട്ടോ-ചാൻ" ജപ്പാനിലെ ബെസ്റ്റ് സെല്ലര്‍ ആണ്.മിക്ക ലോക ഭാഷകളിലും ഇതിന്റെ പതിപ്പുകള്‍ ലഭ്യമാണ്.

"റ്റോമോ" എന്ന സ്കൂളില്‍ എത്തുന്ന കൊച്ചു ടോട്ടോ എന്നാ ജനലക്കരികിലെ വികൃതികുട്ടി,തെത്സുകോ കുറോയാനാഗി ആയി വളര്‍ന്നപ്പോള്‍ , തന്‍റെ പ്രീയ അദ്ധ്യാപകനായ "സോസാകു കൊബായാഷി" എന്ന ഹെഡ്മാസ്റ്ററെ സ്മരിച്ചുകൊണ്ട് തുടങ്ങുന്നു.കുട്ടികള്‍ക്കും, കുട്ടികളെ സ്നേഹിക്കുന്നവര്‍ക്കും പ്രായ ഭേതമന്യേ ഒരു നല്ല വിരുന്നു തന്നെ ആണ് ടോട്ടോച്ചാന്‍.


അമ്മയുടെ വിരലില്‍ തൂങ്ങി ആദ്യമായി റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന കൊച്ചു ടോട്ടോ , ഒരു പെട്ടി നിറയെ ടിക്കറ്റ് നിറച്ചു നില്‍ക്കുന്ന, ടിക്കറ്റ് കളക്ടറെ കണ്ട്
"വലുതാകുമ്പോള്‍ താനും ഇത് പോലെ ടിക്കറ്റ് വില്‍ക്കും , നോക്കിക്കോ" എന്ന് പറയുന്നു.

ഇന്നലെ വരെ ചാര പണിക്കു പോകുന്നു എന്ന് തീരുമാനിച്ചിരുന്ന ടോട്ടോ യോട് അമ്മ അതെ പറ്റി ചോദിക്കുമ്പോള്‍ ,

"അമ്മെ ..അപ്പൊ ടിക്കറ്റ് വിറ്റൊണ്ട് ചാരപണി നടത്താന്‍ പറ്റ്വോ ??" എന്നായിരുന്നു ടോട്ടോയുടെ മറു ചോദ്യം .

അപ്പോള്‍ തന്നെ മേളക്കാരെ കണ്ട അവള്‍ പറയുന്നു
"എന്‍റെ മനസ്സുമാറി,ട്ടോ.ഞാനേയ് , പാട്ടുപാടി ചുറ്റിനടക്കണ ആ ചെണ്ടാക്കാരുടെ കൂടെ കൂടിയാലോന്ന് ആലോചിക്കുവ!"


നിഷ്കളങ്കമായ ചോദ്യങ്ങളും വികൃതികളും ആയി വളരുന്ന ടോട്ടോയുടെ സ്കൂള്‍ ജീവിതം ഏവര്‍ക്കും ഹൃദ്യമായ അനുഭവം തന്നെ ആകും എന്നതില്‍ സംശയം വേണ്ട .



കേരളത്തില്‍ മാത്രം ലക്ഷകണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ ഈ പുസ്തകം , ഇപ്പോള്‍ നാഷണല്‍ ബുക്ക്‌ ട്രസ്റ്റ് ആണ് പുറത്തിറക്കുന്നത്.75 രൂപ ആണ് ഇപ്പോളത്തെ വില.ഓണ്‍ലൈന്‍ ആയും ലഭ്യമാണ്.pdf ആയും ഇത് കണ്ടിട്ടുണ്ട്.
വായിച്ചാലും വളരും , വായിച്ചില്ലെലും വളരും 
വായിച്ചാല്‍ വിളയും, വായിച്ചില്ലേല്‍ വളയും!!
എന്നാ പിന്നെ നമ്മുക്ക് വായിച്ചു വളര്‍ന്നു വിളയാം അല്ലെ ??

Thursday, 7 January 2016

കേട്ടിയവള്‍!!



കെട്ടിയ നാള്‍ മുതല്‍ കെട്ടി ഒരുങ്ങീട്ട് 
എന്നെ മുടിപ്പിച്ചെന്‍റെ കേട്ടിയവള്‍!!

കെട്ടിയ രാത്രില് പാല് കുടിച്ചിട്ട്
ഗ്ലാസ്സോണ്ടെറിഞ്ഞെന്റെ കേട്ടിയവള്‍!!

പിറ്റേന്ന് രാവിലെ മോന്തയ്ക്കടിച്ചിട്ടു
ഏ ടി എം കാര്ഡ് അവള്‍ സ്വന്തമാക്കി!!

സീരിയല്‍ കണ്ടിട്ട് മൂക്ക് പിഴിഞ്ഞിട്ടു
കൊഞ്ഞനം കുത്തുന്ന കേട്ടിയവള്‍!!

കാലു പിടിച്ചിട്ടും നെഞ്ചത്തടിച്ചിട്ടും 
എന്നെന്നു തല്ലുന്നെന്‍ കേട്ടിയവള്‍!!

കൂമ്പിനിടിച്ചിട്ട്‌ ചവുട്ടി മെതിക്കുന്നു
അയ്യയ്യോ കൊല്ലല്ലേ എന്നെ വിട് !!

Thursday, 31 December 2015

ഗ്ലാസ്‌ മേറ്റ് !!

"അമ്പിളി മാമാ അമ്പിളി മാമാ .... താഴോട്ട് പോരുന്നോ ?
പായാരം ചൊല്ലാൻ കൂട്ടുകളില്ലാ പൈതങ്ങളുണ്ടിവിടെ
ആരോരുമില്ലാത്ത നേരത്ത് നമ്മുക്ക് ചീയെഴ്സ്സ് ചോല്ലാലോ 
പാതിരാ നേരത്ത് അഞ്ചാറ് പെഗ്ഗുകള്‍ ഒന്നിച്ചു മോന്തീടാം
ഇച്ചിരി നേരം ഒത്തിരി കാര്യങ്ങള്‍ പങ്കിട്ടെടുത്തീടാം
മേലെ വിരിയുന്ന ലഹരീടെ താളത്തില്‍ ചുവടുകള്‍ വച്ചീടാം
ഈ രാത്രി ഞാനില്ല, ഇന്നലെ വാങ്ങിയ കുപ്പികളുണ്ടിവിടെ
കുപ്പികള്‍ തീരുന്ന തഞ്ചത്തില്‍, നമ്മുക്ക് ഒന്നിച്ചു കൂടീടാം
ഉപ്പിട്ട് വച്ചൊരു പേപ്പറില്‍ മുക്കിയ ഗ്ലാസ്സിലോഴിച്ചീടാം
ടക്കീല തട്ടീട്ടു നേരം വെളുക്കോളം കിറുങ്ങി നടന്നീടാം
ഊരുകള്‍ പേരുകള്‍ ഒന്നുമറിയാതെ ചുറ്റി നടക്കാലോ
പിന്നെ,തട്ടിട്ട മേശേടെ ചുറ്റിനുമായി ചില വാളുകള്‍ വച്ചീടാം
ഋതുക്കള്‍ ചൊല്ലുന്ന പാട്ടുകളെല്ലാം ഒന്നിച്ചു മൂളീടാം
പൂങ്കോഴി കൂവുമ്പോ കാലുമടക്കിട്ട്, ഒന്നങ്ങ് പൊട്ടിക്കാം
എണ്ണിയാ തീരാത്ത താരങ്ങള്‍ കാണാതെ നിപ്പനടിച്ചീടാം
പാത്തും പതുങ്ങിയും ടാറ്റ പറഞ്ഞോണ്ട് തമ്മില്‍ പിരിയാലോ"                                           
             ബ്ഭുഹ് ഹ ഹ ഹ ഹ

Monday, 28 December 2015

ഒരു അവിഹിത ബന്ധത്തിന്‍റെ ബാക്കി പത്രം !!



                                           “പ്രധാനവരിയിലെ വൈദ്യുത ബഹുഗുണ ഘടകം”(MEMU) അന്നത്തെ യാത്ര അവസാനിപ്പിച്ച്‌ തീവണ്ടി ആപ്പിസ്സിനു ഓരം ചേര്‍ന്നുള്ള, മറ്റാരും കടക്കാത്ത ആ തുരുമ്പിച്ച പാളത്തിലേയ്ക്ക് പതുങ്ങി പതുങ്ങി, ഉറക്ക ചടവ് കലര്‍ന്ന ഒറ്റ കണ്ണ് തിരുമ്മിക്കൊണ്ട്, കൂര്‍ക്ക കച്ചവടം തുടങ്ങാന്‍ തയാറെടുത്ത് കൊണ്ട്,കറണ്ട് കമ്പിയില്‍ തൂക്കിയിട്ട കപ്പകോലെടുത്ത് മടക്കി താഴ്ത്തി വച്ചുകൊണ്ട് വന്നു നിന്നു. ഒരു കോട്ടുവായിട്ടുകൊണ്ട്, ഒന്ന് മൂരിനിവര്‍ന്നപ്പോളാണ് ആദ്യമായി അവനെ കാണുന്നത്- തീവണ്ടി ആപ്പിസ്സിനു തൊട്ടുള്ള, വഴിയോരവിശ്രമകേന്ദ്രത്തില്‍, നമ്മ ഊര് കന്നഡ രാജ്യം വക വണ്ടി(KSRTC)കള്‍ക്കിടയില്‍, സിഗാറും പുകച്ചു കൊണ്ട് നിക്കുന്ന ഒരു ചുള്ളന്‍ ചെക്കന്‍!!

ഒരു കോട്ടുവാ കണക്കെ അവളൊന്നു ഹോണ്‍ മുഴക്കി.മുന്‍വാതിലിലൂടെ ഇടിച്ചു കയറുന്ന തരുണികളേയും, പുരാവസ്തുക്കളേയും പോലും മൈന്‍ഡ് ചെയാതെ ഇരുന്നിരുന്ന അവനാ "കിളികൊഞ്ചല്‍" കേട്ടൊന്നു പാളത്തിലോട്ട് പാളി നോക്കി.കണ്ണുകള്‍ തമ്മില്‍ ഉടക്കില്ലാതെ പിരിഞ്ഞപ്പോള്‍തന്നെ അവനവളെ ഇഷ്ടമായികഴിഞ്ഞിരുന്നു.ദീര്‍ഘ ദൂര ഒട്ടക്കാരായ മറ്റു തീവണ്ടികളില്‍ നിന്നും ഒറ്റപ്പെടലനുഭവിച്ചിരുന്ന അവളിലും, “ലവ് അറ്റ്‌ ഫസ്റ്റ് ഷിറ്റ്” എന്ന കണക്കെ അനുരാഗം ഉടലെടുത്തുകഴിഞ്ഞിരുന്നു.അന്ന് രാത്രി അവന്‍, ആരും കാണാതെ അവളെ തേടി പാളത്തിനു തൊട്ടടുത്ത മതില്‍ കെട്ടിനരുകിലെത്തി "ഡിം" അടിച്ചു കാണിച്ചു.പരസ്പരം പരിചയപ്പെട്ട അവര്‍,തങ്ങളുടെ ഇഷ്ടം തുറന്നു പറഞ്ഞുകൊണ്ട്, അന്നത്തെ രാത്രി പിരിഞ്ഞു.
പിന്നീടെന്നുംരാത്രി മറ്റാരും കാണാതെ, അവന്‍ അവളെ തേടി വരുമായിരുന്നു.വര്‍ക്ക്ഷോപ്പില്‍ നിന്നും അടിച്ചുമാറ്റിയ "ഗ്രീസും, ഓയിലും" ഒക്കെ അവന്‍,അവള്‍ക്കായി എന്നും കൊണ്ടുവരുമായിരുന്നു.വഴിയില്‍ കിടന്നു കിട്ടിയ "നട്ടും ബോള്‍ട്ടും" അവള്‍, അവനായും കരുതിയിരുന്നു.അങ്ങനെ അവരുടെ പ്രണയം അനുദിനം പന്തലിച്ചു തീവണ്ടി ആപ്പീസ്സിനരികില്‍ പല പല ആല്‍മരങ്ങളായി തഴച്ചു വളര്‍ന്നു.

അങ്ങനെ വര്‍ഷങ്ങള്‍ പലതു ഓടിമറഞ്ഞ വഴിയിലെവിടെയോ വച്ചൊരുനാള്‍ അവനവളെ താലി ചാര്‍ത്തി.പെരുമഴക്കാലത്തെ തണുപ്പുള്ള ആ രാത്രിയില്‍ അവര്‍ തങ്ങളുടെ ആദ്യരാത്രി ആഘോഷിച്ചു. "ബോണറ്റുകള്‍" തമ്മില്‍ കൂട്ടിമുട്ടി."ബംബറുകള്‍" തമ്മില്‍ കഥകള്‍ കൈമാറിയ,പാളത്തിനു മുകളില്‍ "പണി" പാളിയ അന്ന് പക്ഷെ ഇടി മിന്നല്‍ വെളിച്ചത്തില്‍ തങ്ങളുടെ ബന്ധത്തെ രോക്ഷത്തോടെ നോക്കി നില്‍ക്കുന്ന രണ്ടു കണ്ണുകളെ കുറിച്ച് അവര്‍ അറിഞ്ഞിരുന്നില്ല.
ഇരു ചെവികള്‍ അറിയാതെ അധികൃതര്‍ കാര്യങ്ങള്‍ നീക്കി. അവനെ, അന്യസംസ്ഥനത്തിനു കൊണ്ടുപോയി വന്ധ്യകരണം നടത്തി.തല മൊട്ടയടിച്ചു.മുഖത്ത് ചുട്ടി കുത്തി.ഒടുവില്‍ അവന്‍റെ ചക്രങ്ങള്‍ ഊരിമാറ്റി കട്ടപ്പുറത്ത് കുത്തിയിരുത്തി.അവളെ റൂട്ട് മാറ്റി പറഞ്ഞുവിട്ടു.
******************************************************************
വര്‍ഷങ്ങള്‍ കടന്നുപോയി.നിറവയറുമായി ഓടിയിരുന്ന അവളെ അവര്‍, "BEML" ലില്‍ കൊണ്ടുപോയി പ്രസവിപ്പിച്ചു.ഒരാണ്‍കുട്ടി!! അച്ഛന്‍റെ നിറവും അമ്മയുടെ ചക്രങ്ങളുമായി വളര്‍ന്നു വന്ന, അച്ഛനെ പോലെ ഒറ്റ തടി മാത്രമുള്ള അവനെ അവള്‍ ആരോടൊക്കെയോ ഉള്ള പ്രതികാരം തീര്‍ക്കാന്‍ എന്ന പോലെ, 28 കെട്ടി പേരിട്ടു വളര്‍ത്തി.
റെയില്‍ ബസ്സ്‌

വളര്‍ന്നപ്പോള്‍ അവന്‍, തന്‍റെ അച്ഛനും അമ്മയും ആദ്യമായി കണ്ടുമുട്ടിയ അതെ തീവണ്ടി ആപ്പിസ്സില്‍ എത്തി, അച്ഛന്‍ ഓടിയിരുന്ന റൂട്ടിന് സമാന്തരമായി ഓടി തുടങ്ങി.

******************************************************************
രാവിലെ 9.30 തുടങ്ങുന്നു അവന്‍റെ യാത്ര.കുണുങ്ങി കുണുങ്ങി ഉള്ള യാത്രയില്‍, പാളത്തിനു കുറുകെ കടക്കുന്നവരോട് ഹോണ്‍ മുഴക്കി വരവറിയിച്ച് കൊണ്ടും,എന്നിട്ടും മാറാത്തവര്‍ക്കായി ഓട്ടം നിര്‍ത്തിയിട്ടും ഒക്കെ ഒറ്റയടി പാതയായ ആ പാളത്തില്‍കൂടി അച്ഛനെ കുറിച്ച് അമ്മ പറഞ്ഞ്കൊടുത്തിട്ടുള്ള കഥകള്‍ അയവിറക്കി കൊണ്ട്, അച്ചന്‍റെ കൂട്ടുകാരായിരുന്ന പലരോടും കുശലം പറഞ്ഞ് കൊണ്ട്, അരമണിക്കൂര്‍ കൊണ്ട് അവന്‍ അച്ഛന്‍റെ നാട്ടിലേയ്ക്ക്.

അച്ഛന്‍റെയും അമ്മയുടെയും സ്ഥിരം കുറ്റികളായിരുന്ന പലരും അവന്‍റെ ഉള്ളില്‍ കയറി യാത്ര ചെയ്യാറുണ്ട്.അവരെയെല്ലാം, ഒരു തൊട്ടിലില്‍ ഇട്ടു ആട്ടുന്നപോലെ പതുക്കെ പതുക്കെ ആട്ടി ഉറക്കികൊണ്ട്,അവരുടെ ഉറക്കം പോകാതിരിക്കാന്‍വേണ്ടി ഒരിക്കലും 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗത എടുക്കില്ല എന്നത് അവന്‍റെ അജണ്ട ആണെന്ന് യാത്രക്കിടയില്‍ പെട്ടെന്നുതന്നെ ആര്‍ക്കും മനസ്സിലാവും.

അവന്‍റെ അച്ഛന്‍റെ യന്ത്രങ്ങളും പ്രവര്‍ത്തന രീതികളും ഒക്കെ തന്നെ ആണ് റെയില്‍ ബസ്സിനും, എങ്കിലും പുറമേ നിന്നു നോക്കുന്നവര്‍ക്ക് അവന്‍റെ അമ്മയുടെ രീതികളോടാണ് സാമ്യം തോന്നുക.

കൃഷിയിടങ്ങളും, പട്ടുനൂല്‍ ഫാമുകളും, മലനിരകളും, വലിയ വലിയ കല്ലുകള്‍ കൂട്ടി ഇട്ടു ഉണ്ടാക്കിയ വലിയ കുന്നുകളും കടന്നു കൊണ്ട് ഒടുവില്‍ അവന്‍റെ അച്ഛന്‍റെ സ്വന്തം നാട്ടില്‍!! അവിടെ ഇറങ്ങി, “പൊട്ടന് ഓണേഷടിച്ചത്” പോലെ ഒരിക്കല്‍ കൂടി അവനെ അത്ഭുതത്തോടെ നോക്കുകയും,അവന്റൊപ്പം ഫോട്ടോ എടുക്കുകയും ചെയ്ത എല്ലാവരെയും സ്നേഹത്തോടെ നോക്കികൊണ്ട്‌ അല്പം വിശ്രമിച്ച ശേഷം,തിരികെ യാത്ര.

യാത്രാ മദ്ധ്യേ , തന്‍റെ അച്ഛന്‍ സഞ്ചരിച്ചിരുന്ന പാതയെ ഒരിക്കല്‍ തൊട്ടു കൊണ്ട് മുറിച്ചു കടന്നു പോകാന്‍ കിട്ടിയ ഭാഗ്യത്തില്‍ സന്തോഷിച്ചു കൊണ്ട് .............

തന്‍റെ മാതാപിതാക്കളുടെ പ്രണയത്തിന്‍റെ കഥകള്‍ മന്ത്രിക്കുന്ന ആല്‍മരങ്ങള്‍ക്കിടയിലൂടെ, "ഒരു അവിഹിത ബന്ധത്തിന്‍റെ ബാക്കി പത്രം" എന്ന കണക്കെ അവനിന്നും ഓടിക്കൊണ്ടിരിക്കുന്നു.....

ഒരിക്കല്‍ എങ്കിലും തന്‍റെ അച്ഛനെ ഒരുനോക്കു കാണാനായുള്ള ഒടുങ്ങാത്ത ആഗ്രഹവും ആയി,തന്‍റെ അമ്മയേയും അച്ഛനേയും വേര്‍പിരിച്ചവരോടുള്ള മധുര പ്രതികാരം എന്ന പോലെ...........!!!

************************************************

Wednesday, 23 December 2015

അരപ്പിരി വണ്ടി - പെര്‍മിറ്റ് നേടി !!



          പിരി പിരി..... പി...പ്പിരി അരപ്പിരി വണ്ടി....
          പിമ്പിരി മൂത്തപ്പോ പമ്പരമായി
          പമ്പരം കറങ്ങീപ്പോ കോമരമായി
          കോമരം തുള്ളീപ്പോ വന്മരമായി
          വന്മരം പെറ്റൊരു ആന ജനിച്ചേ
          ആനേടെ പിന്നിലോരഞ്ചാറ് കൊമ്പ്
                    കൊമ്പ് മുറിച്ചിട്ട് സദ്യ ഒരുക്കി
                    സദ്യ ഉരുട്ടി ആ കൊട്ടാരം തീര്ത്തേ
                    കൊട്ടാര മുറ്റത്ത്‌ പിരി മരം നട്ടേ..
                    കര കര... കുറു കുറു ചറ പറയെന്ന്
                    പിരി മരം നിറയേ അരപ്പിരി കായ്ച്ചേ......
                    കായ്കള്‍ നിറച്ചൊരു വണ്ടി വരുന്നേ
                    പി..പ്പിരി പിരി പിരി അരപ്പിരി വണ്ടി!!


ടവഴിയില്‍ “ഒണക്ക ചുള്ളി” വച്ചു എന്നും പറഞ്ഞ്, ചുള്ളികമ്പേല്‍ തട്ടിവീണ്, തവള കണക്കുള്ള  പെടലി പോയ ചട്ടിതലയന്‍ “വീക്കിലിഭായി” യും, “ഇഞ്ചയ്ക്കല്‍ മത്തായി നമ്പൂരിയും” തമ്മില്‍ ബസ്സ്‌സ്റ്റോപ്പില്‍ വച്ച് നടന്ന ഉന്തും തള്ളും നിര്‍ത്തുവാനായി ഒടുവില്‍ “ഒലക്ക” അടിതന്നെ വേണ്ടി വന്നു.അപ്പോളാണ് “തലയോട്ടിയേല്‍ മുടി കിളിര്‍ത്ത” പോലുള്ള തലയുമായി നില്‍ക്കുന്നവനെ പെടലിഭായി ശ്രദ്ധിച്ചത്.നടവഴിയില്‍ ചാരി വച്ചിരുന്നത് ഒണക്ക ചുള്ളി അല്ല,പകരം കോന്ത്രപല്ല് കാട്ടി ഇളിച്ചോണ്ട്‌ "കരികൂട്ട്‌ നത്തോലി!!"

കോഫി ഹൌസ്സില്‍ വച്ച് തെന്നെ പറ്റിച്ച ദേഷ്യം കൂടി ചേര്‍ത്ത് അവന്‍റെ “ആരോ കാറിതുപ്പിയ” പോലുള്ള മോന്തയ്ക്കിട്ട് തന്നെ ഒന്ന് കൊടുക്കണം എന്ന ഉദ്ദേശത്തില്‍ കൈയ്യും പൊക്കി, തന്‍റെ നേരെ  ഉരുണ്ടുരുണ്ട് വരുന്ന പെടലിയെ കണ്ട്, ഏറുകൊണ്ട പട്ടി കണക്കെ കരഞ്ഞോണ്ട് നത്തോലി എണീറ്റോടി.

വയസ്സനാം കാലത്ത് കുത്തി നടക്കാന്‍ ഒരു വടി എന്ന കണക്കെ കൊണ്ട് നടന്ന നത്തോലി പോയതോടെ ഇഞ്ചയ്ക്കല്‍ മത്തായി നമ്പൂരി ഒരു മുക്കില്‍ പോയിരുന്നു പൊടി വലി തുടങ്ങി.

അപ്പോളേയ്ക്കും,“അരപ്പിരി വണ്ടി”യുടെ ആദ്യ ട്രിപ്പ്‌ “ഫ്രീ” എന്നറിഞ്ഞ്, ഓസിക്ക് കിട്ടിയാല്‍ ആസിഡും കുടിക്കുന്ന ടിപ്പുതോരപ്പന്മാര്‍ പലരും തിങ്ങി നിറഞ്ഞു.അവരെ തള്ളി മാറ്റിക്കൊണ്ട്, വണ്ടിയില്‍ ചൂടുവാനുള്ള ഒരുപിടി രചനകളുമായി ചിലര്‍ പൂമുഖത്തെത്തി.ആള് കൂടുന്നത് കണ്ട് ചൊറി പിടിച്ചൊരു പയ്യന്‍, ഒരു കുട്ടയില്‍ കുറെ ബലൂണും, പിന്നും,ചെവി തോണ്ടിയും ഒക്കെ നിറച്ചുംകൊണ്ട് കടന്നു വന്നു.

ബലൂണ്‍ ബലൂണ്‍ ബലൂണേ...യ്.....
പിന്ന്,മൊട്ടുസൂചി,
ചെവി തോ...ണ്ടി..യേ ......”

“ഓണത്തിനിടയിലാ പൂട്ട്‌ കച്ചവടം, ഒന്ന് മാറടാ” എന്നും പറഞ്ഞ് അവനെ ഉന്തി മാറ്റി ഒരു മുട്ടാളന്‍!!
പൊക്കി ചുറ്റിയ കൈലിക്കടിയില്‍ പാവാട പോലെ കിടന്നാടുന്ന കള്ളി കളസ്സവുമിട്ടു ഗ്രാമത്തിലെ പോക്കിരി “ഗുണ്ട വിനു”.

തഞ്ചത്തില്‍ നിന്നങ്ങനെ “കോല്‍ഐസ്സ്” നുണഞ്ഞോണ്ടിരുന്ന പൊട്ട മണ്‍കലത്തില്‍ ഒട്ടി മുണ്ട് പറിഞ്ഞതറിയാതെ, മുന്നിലെത്തിയ ഗുണ്ട അടക്കിയ ചിരികള്‍ കേട്ട് താഴെ നോക്കിയപ്പോള്‍- മുണ്ടില്ല.



മുണ്ട് കേസ്സില്‍ തല്ലുണ്ടാക്കിയ ഗുണ്ടയെ “പട്ട” കൊടുത്ത് പാട്ടിലാക്കി “കുപ്പത്തൊട്ടി” കൊണ്ടോയ സമയം നോക്കി, മുത്തിയമ്മ പുതിയ അന്താക്ഷരി തുടങ്ങി.മണ്ടത്തരങ്ങള്‍ കൊണ്ട് ഗുണ്ടുമോള്‍ കളം നിറഞ്ഞപ്പോള്‍, നാടനടിച്ചു കിറുങ്ങി ഇരിക്കുന്ന “വെട്ടിരുമ്പ് മത്തായി” താളത്തില്‍ തന്നെ പതിവുപോലെ  ആരുടെയോ തന്തയ്ക്കു വിളി തുടങ്ങി 

               തന്താനെ താനേ .... തക തന്താനം താനേ...
               തന്താനെ ..താനേ ... തക .......
               
മത്തായിച്ചന്‍റെ വായടയ്ക്കാനെന്നോണം,ഗ്രാമത്തില്‍ ഉണ്ടാരുന്ന കോളാമ്പി മൈക്ക് ഞരങ്ങി വിളിച്ച് അന്നാദ്യമായി ചിലച്ചു.

"യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, RTO പണിലാല്‍ റാവുത്തറുടെ പെര്‍മിറ്റ്‌ കിട്ടിയ.......
ചര്‍ച്ച മുക്ക് വഴി ആല്‍ത്തറ കറങ്ങി , ചാറ്റ്കുളം വഴി  രചനാ കുന്നിലേയ്ക്ക് പോകുന്ന അരപ്പിരി വണ്ടി, ഇപ്പോളെങ്കിലും വന്നുചേര്‍ന്നാല്‍........ പ്ലാറ്റ്ഫോം നമ്പര്‍ അഞ്ചാറ് പൂജ്യം കുത്ത് പിന്നേം പൂജ്യത്തില്‍ ഇടിച്ചു നിര്‍ത്തേണ്ടതാണ്"

പറഞ്ഞ് തീര്‍ന്നില്ല , അങ്ങകലെ നിന്നൊരു "ആക്കിയ"ഹോണ്‍ അടി മുഴങ്ങി.


പി..പ്പിരി..... പിരി.... പിരി....
പി..പ്പിരി പെ ... പേ.................
പി ..പ്പി ...പൊ പ്പോ ........പോം......





                   ബ്ഭുഹ് ഹ ഹ ഹ ഹ 



                                                                         (ജും ജും......)

Thursday, 17 December 2015

കാലന്‍ കഥകള്‍ (ഭാഗം 12)



            കാലപുരിയിലെ ഒരു ഒഴിവുദിനത്തില്‍, കേന്ദ്രത്തില്‍ കൈയും തിരുകി,കമ്പിളിക്കടിയില്‍ ചുരുണ്ടുറങ്ങുന്ന കാലന്‍, “ക്രേ.. ക്രേ..” എന്ന ഒരു അപശബ്ദം കേട്ട് ഞെട്ടിയുരുണ്ട് മറിഞ്ഞു കട്ടിലേന്നു താഴെ!!

അപ്പോളാണ് ആ ശബ്ദം വീണ്ടും.
കാലേ....ട്ടാ...   കാലേ....ട്ടാ..........
കാലത്ത് തന്നെ കാലത്തി കാലനെ കാലിചായ അടിക്കാന്‍ വിളിച്ചതാണ്.
വീണിടത്ത് നിന്നും ചന്തിയും തിരുമി എണീറ്റ കാലന്‍, ഉടുമുണ്ട് തപ്പിയെടുത്തുടുത്ത് കാലിയടിക്കാന്‍ ചെന്നു.

കാലത്തി”യുടെ സ്പെഷ്യല്‍ ചേന തോരന്‍ കൂട്ടിയ അന്നുമുതല്‍,അണ്‍ലിമിറ്റഡ് ഇന്കമിംഗ് ഉണ്ടേലും, കാലന്‍റെ വയറ്റില്‍ നിന്നുള്ള “ഔട്ട്‌ഗോയിംഗ്” കട്ടായതാ.പല പല മരുന്നുകളും മാറി മറിച്ചു നോക്കി,ഒടുവില്‍ “ഗുലുമാല്‍” വൈദ്യന്‍ പറഞ്ഞതനുസരിച്ചാണ് “കാജാബീഡി” വച്ചു റീചാര്‍ജ് ചെയ്തു നോക്കിയത്.സംഗതി ക്ലിക്ക് ആയി.

അങ്ങനെ കാലത്തി വക,“കാലിചായ” കാലിയാക്കി ഒരു കാജാബീഡിയും കത്തിച്ചു വലിച്ച് കുത്തിയിരുന്ന്, ഇന്നലത്തെ  “ലോഡിറക്കി”ക്കൊണ്ടിരിക്കുമ്പോളാണ്- “ചുമ്മാ ഇരുന്ന് കാലത്തിയുടെ തെറിയും കേട്ട് ഇരിക്കുന്നതിനു പകരം,ഒരു ട്രിപ്പ്‌ പോയാലോ” എന്ന് തലയില്‍ ബള്‍ബ് കത്തിയത്.

വിസ്തരിച്ചൊരു കുളി കഴിഞ്ഞ് മേക്കപ്പിട്ടു വന്നപ്പോളേയ്ക്കും പതിവുപോലെ ഒരു ചെമ്പ് പഴങ്കഞ്ഞി തയാര്‍.പച്ചമോരും,കാന്താരിയും ഉള്ളിയും, മാങ്ങാ ചമ്മന്തിയും,ഉപ്പും കൂട്ടി, “അളിച്ചു പിളിച്ചു” ഒറ്റയിരുപ്പിന് മോന്തിയിട്ട്‌ കാലത്തിയോട് പറയാതെ ഒറ്റ മുങ്ങല്‍!!
************************
കാലപുരിയും കള്ളിയംകാടും, കഴിഞ്ഞ് ഭൂമിയില്‍ കയറിയപ്പോള്‍ ദാ തൊട്ടുമുന്നില്‍ വെളുക്കെചിരിച്ചുകൊണ്ട്‌ “പോത്തന്‍”.
"ഈ പരട്ട കാണാതെ മുങ്ങിയിട്ട്, ഇതിപ്പോ എവിടുന്നു വന്നു ചാടി??
ങാ!! സാരമില്ല, നടന്നു മടുക്കുമ്പോള്‍ ഉപകാരമാകും" എന്ന് കരുതി കൂടെപോന്നോളാന്‍ ആംഗ്യം കാണിച്ചു കഴിഞ്ഞാണ് കണ്ടത്, പോത്തപ്പന്‍റെ പിന്നിലായി ബര്‍മുഡയും ബനിയനും ഇട്ടുകൊണ്ട്, “പാതാളത്തില്‍ ട്യൂബ് കത്തിച്ചപോലെ” കൊന്ത്രപല്ല് മുഴുവന്‍ കാട്ടി “ചിത്രഗുപ്തന്‍”!!

“ബര്‍മുഡഗുപ്തന്‍റെ” കോലം കണ്ട് കാലനും മോഡേണ്‍ ആവാന്‍ മോഹം.
ആദ്യം കണ്ട വീട്ടില്‍ നിന്നും, കാലന് ഒരു ജീന്‍സും,ഫുള്‍കൈ ഷര്‍ട്ടും ഒരു ഷൂവും അടിച്ചുമാറ്റി വാരി വലിച്ച് കയറ്റി.

ഇനി ഒരു “ടൈ” കൂടി വേണം.ഇത്തവണത്തെ യാത്ര എക്സിക്യൂട്ടീവ് സ്റ്റൈലില്‍ തന്നെ ആവട്ടെ.”
കാലന്‍ തന്‍റെ ആഗ്രഹം കുടഞ്ഞ് പുറത്തിട്ടു.
കേട്ട പാതി “ദാ ദിപ്പോ ശരിയാക്കാട്ടാ...” എന്നും പറഞ്ഞ് “ബര്‍മുഡ ഗുപ്തന്‍” പോത്തന്‍റെ പുറത്ത് കയറി ഒറ്റ പോക്ക്.
*******************
നേരെ ചെന്നത് കള്ളിയന്‍കാടിനു നടുവിലുള്ള “ചാത്തന്‍റെ” വീട്ടില്‍.ഒറ്റയ്ക്ക് ചോരകുടിച്ചിരുന്ന ചാത്തന്‍,അംഗബലം കൂട്ടുന്നതിന്‍റെ ഭാഗമായി  ചാത്തന്‍റെ കൂലികളായ - ചാത്തി,കുട്ടി ചാത്തന്‍, “കള്ളിയന്‍കാട്നീലി” എന്നീ അണികളെ കൂടെ ചേര്‍ത്തു.അങ്ങനെ ഇപ്പൊ 3 ആളുടെ ബോസ്സ്!!

ബോസ്സ് ആയപ്പോ ടൈയു കെട്ടി തുടങ്ങിയ ചാത്തന്‍റെ അലക്കി ഇട്ടിരുന്ന ടൈയും അടിച്ചു മാറ്റി, രാത്രീലെ ചോരകുടിയും കഴിഞ്ഞ് ഉറങ്ങിയിരുന്ന “ചാത്തന്‍സ് ആന്‍ഡ്‌ പര്ട്ടീസ്സ്” അറിയാതെ അവരോറ്റ മുങ്ങല്‍!!

ഡ്യൂട്ടി സമയത്ത് കഴുത്തിലും, അല്ലാത്തപ്പോള്‍ “കേരളാ ടൈ”(കൌപീനം) ആയും “ടു ഇന്‍ വണ്‍” ആയി ഉപയോഗിച്ചിരുന്ന,ആകെ ഉണ്ടായിരുന്ന ആ  പുരാവസ്തു കാണാതായതോടെ ചാത്തന്‍ പഴേപോലെ ചാത്തീടെ “ചിരവയ്ക്കടിയും” കൊണ്ട് “ഓണ്‍ ലീവില്‍” വീട്ടിലിരിപ്പായി.കിട്ടിയ ചാന്‍സിന് “കൂലി നീലി” കള്ളിയംകാട്ടില്‍വച്ച്,കഞ്ഞിവെള്ള സൂപ്പിനു പേറ്റന്ടെടുത്തവളേയും ഒപ്പം കൂട്ടിക്കൊണ്ട്, “ചോര കുടി വാരം” ആഘോഷിച്ചു.
******************
       ഈച്ച പിടിക്കുന്നതാണേലും,കിട്ടിയ ടൈയും കെട്ടി അവര്‍ മൂന്നുംകൂടി ആ അവധിക്കാലം ആഘോഷിക്കാന്‍ യാത്ര തുടങ്ങി.പോണ പോക്കിന്, “ജന്മന ഉള്ളത്” എന്ന ഭാവേന, പാണ്ടിലോറിടെ ചില്ലുപോലെ വലിയൊരു കണ്ണട കൊണ്ട് മുഖത്തെ വൃത്തികെട് മറച്ചു വച്ചിരുന്ന “വ്യാജ CID”യുടെ ആ കണ്ണട കൂടി അടിച്ചു മാറ്റാന്‍ മറന്നില്ല.കണ്ണട പോയ വ്യാജന്‍, ഗൂഗിള്‍ മാമന്‍റെ മുന്നില്‍ പോയി മുട്ടിപ്പായി പ്രാര്‍ഥിച്ചു.

                                (ജും... ജും...)


  ****************************************************************


മുന്‍ ഭാഗങ്ങള്‍:
ഭാഗം 1- “ഗുണ്ട്മേരി”
ഭാഗം 2- “കാലന്‍ കോഴി”
ഭാഗം 3- “കേശുമ്മാവന്‍”
ഭാഗം 4- "ന്യൂട്ടയന്ത്രം"
ഭാഗം 5- “കോരപ്പന്‍ ആന്‍റ് പോത്തന്‍സ്സ്”
ഭാഗം 6- “ചാത്തലീല”
ഭാഗം 7- “കോപ്പന്‍സ്സ് ഓണ്‍ ഡ്യൂട്ടി”
ഭാഗം 8- "കുരുക്കഴിച്ച് ശാന്തമ്മ"
ഭാഗം 9- "കാലപുരി മേള"
ഭാഗം 10- "കാശിനെട്ട്"
ഭാഗം 11- "മാക്രി ഒരു പോക്രി"



Friday, 13 November 2015

“അരപ്പിരി വണ്ടി”


       കാണാകാഴ്ചകള്‍ കാണുന്നതിനും,കണ്ടതൊക്കെ പൊതുമാധ്യത്തില്‍ വിളമ്പുന്നതിനും ഒക്കെ പറ്റിയ ഒളിക്യാമറ കണ്ണുകളായ “ബൈനോക്കുലര്‍ ഐ” ഉള്ള “അരപ്പിരി വണ്ടി” ഗ്രാമത്തിലൂടെ ഉടന്‍ തന്നെ ഓട്ടം തുടങ്ങുകയാണ്.

      മറ്റു സാരഥികളെ ആരെയെങ്കിലും കിട്ടുന്നത് വരെ ഒഴിവു സമയങ്ങള്‍ നോക്കി, വണ്ടി ഓട്ടാം എന്ന് “കുഞ്ഞാക്ക ശാന്തേട്ടന്‍” പ്ലിങ്ങിയിട്ടുണ്ട്.അതുകൊണ്ട് പ്രത്യേക സമയ നിഷ്ഠ ഒന്നും ഇല്ലാതെ,RTOപണിലാല്‍ റാവുത്തറുടെ” അനുമതിയോടെ,തോന്നുമ്പോള്‍...... തോന്നുന്ന പോലെ വണ്ടി ഓടുന്നതാണ്.

           വണ്ടിക്കു വേണ്ട ഗ്രീസും ഓയിലും മറ്റു സ്പെയര്‍ പാര്‍ട്സുകളും “താടി മാഷ്” അറിയാതെ അടിച്ചുമാറ്റി തരാം എന്ന് ഗ്രാമം വര്‍ക്ക്ഷോപ്പുകാരന്‍ "തരുണ്‍ KSRTC” സമ്മതിച്ചിട്ടുണ്ട്.


കണ്ടക്ടര്‍ ആയി “കിണ്ണപ്പനും”, “സ്വാഹ”യും, “അക്കൊസ്സേട്ടനും”  അപേക്ഷിച്ചിട്ടുണ്ടേലും,കിട്ടുന്ന ചൊള മൊത്തമായി “വാനിഷ്” ആവരുത് എന്നതിനാല്‍ പുതിയ അപേക്ഷകള്‍ പരിഗണിക്കുന്നതാണ്.


വണ്ടിയിലെ “കിളി” പോസ്റ്റിനു വേണ്ടി, “കരിക്കൂട്ട് നത്തോലി”, “ഓറഞ്ചു ജാഫര്‍”, “മെഹറിന്‍ ജീവി”, വാത്സ്യായന മഹര്‍ഷിയെ നേരില്‍ കാണാന്‍ കൊതിച്ചു നടക്കുന്ന “പഞ്ചാര കുഞ്ചു”, “വെറും പൂവാലന്‍”, “സദാചാരപൂവാലന്‍” തുടങ്ങി “വഴിയെ പോയവന്മാര്‍” എല്ലാരും!!
കൂടാതെ,
വട്ടന്‍,പൊട്ടന്‍,മൊട്ടന്‍,കുട്ടന്‍,ചുള്ളന്‍,കുള്ളന്‍ തുടങ്ങിയ വഷളന്മാരും..........

വെട്ട്,നെട്ട്,ചട്ടി,വട്ടി,കൊട്ടി.... തുടങ്ങിയ “ഊരന്‍”മാരും,

ആപ്പ,ഊപ്പ,വീപ്പ,കപ്പ,കുപ്പ,.....തുടങ്ങി “നാടന്‍”മാരും........

കോഫി മാക്രിനൂര്‍,A+B (സണ്ണി) ആക്രികോട്ട, അക്കാക്ക,മുല്ലാക്ക,വിജിന്‍ പുത്തനച്ചി  തുടങ്ങി പല പോക്ക്രികളും............


എന്തിനേറെ!!


തിരുപ്പൂര്‍ മാത്തപ്പന്‍”, “അരിപ്രാഞ്ചി”, “ഇഞ്ചക്കല്‍ മത്തായി”, സീസി അടഞ്ഞ് തീര്‍ത്ത് ടിക്കറ്റും നോക്കി ഇരിക്കുന്ന  "പൊട്ട മണ്‍കലം", പാതാംമ്പുഴയില്‍ വായിനോട്ടം നടക്കണില്ല എന്ന ഒറ്റക്കാരണത്താല്‍ തലസ്ഥാന നഗരിയില്‍ എത്തിപ്പെട്ട “പാതപ്പന്‍ റെജിമോന്‍”, “കോയിക്കാട് ജബ്ബാര്‍ ഗൌഡ”, ഗ്രാമത്തിലെ മന്ത്രവാദി “ചേര്‍പ്പാടന്‍ ആദിത്യന്‍ നമ്പൂരി” തുടങ്ങിയ അപ്പൂപ്പന്‍മാരും.....


“മായാവി”,ലുട്ടാപ്പി,ചാത്തന്‍,കുട്ടിച്ചാത്തന്‍ തുടങ്ങിയ പരട്ട പ്രേതങ്ങള്‍ വരേയും അപേക്ഷ അയച്ചിട്ടുള്ളതിനാല്‍ ഈ വണ്ടിയില്‍ “കിളി” പോസ്റ്റ്‌ ഉണ്ടാവില്ല.ആ പോസ്റ്റ്‌ കണ്ട് ആരും ഇളിക്കണ്ട.


ഗുണ്ടാ പിരിവുമായി വന്നാല്‍ “ഗുണ്ട വിനു”വിനെ വ്യാജ CID യുടെ “ഗൂഗിള്‍ മാമന് ഒരു കടപ്പാട്” എന്ന നാടകം ഇരുത്തി കാണിക്കും.എന്നിട്ടും നന്നായില്ലേല്‍ അദ്ദേഹത്തിന്‍റെ തന്നെ “കോമഡി സ്കിറ്റ് കാണുക” എന്ന കടുത്ത ശിക്ഷ തന്നെ കിട്ടുന്നതാണ്‌.


ടിക്കറ്റ്‌ ചെക്കര്‍ ആയി “മാങ്കോയിക്കല്‍ കറുപ്പുണ്ണിയും”, “ഇടിക്കുള തലതിരിഞ്ഞിയും”, “സമാദി ഇക്കയും” “വിന്‍സാരി ചെളിയരയിലും” അപേക്ഷിച്ചിട്ടുണ്ട്.


വണ്ടി കഴുകുന്ന പോസ്റ്റിനു ഗ്രാമത്തിലെ കുഞ്ഞാട് “ഡെന്നിമോന്‍” മാത്രമേ അപേക്ഷ തന്നിട്ടുള്ളൂ.


തിരുവമ്പാടി ഒലക്ക ആബി വക “ഒലക്ക” അടി, വണ്ടിയില്‍ ഫ്രീ ആയി കിട്ടുന്നത്കൊണ്ട് വായി നോക്കികളും പൂവാലന്‍മാരും വണ്ടിയില്‍ സംയമനം പാലിക്കേണ്ടതാണ്.വണ്ടിയില്‍ വിതരണം ചെയ്യുന്ന-കൂതറ മുഖ്യന്‍റെവക സൌജന്യ “പഴങ്കഞ്ഞിവെള്ള സൂപ്പ്” സ്വന്തം റിസ്ക്കില്‍ മാത്രം കുടിക്കുക.അടിച്ചു മാറ്റിയ “പത്രം , “പെടലിവീക്ക്”ലി, “കുപ്പത്തൊട്ടി” എന്നിവ വയ്ക്കുന്നവര്‍ സീറ്റിനടിയില്‍ തന്നെ വയ്ക്കണം എന്ന അഭ്യര്‍ത്ഥന ഉണ്ട്.


പോലീസ്കാര്‍ക്ക് സൌജന്യ യാത്ര ഇല്ലാത്തതിനാല്‍ “ആറ്റിങ്ങല്‍” ഭാഗത്ത്‌ നിന്നും കയറുന്ന മൂരാച്ചികള്‍ ടിക്കറ്റെടുത്തേ പറ്റൂ. “കുടി കിടപ്പ് സ്ഥിരം ആക്കിയാല്‍ JCBക്കാരനേയും, “സ്വസ്തിക് തകിലിനേയും”, “കൊള്ളക്കാരനേയും” പെറുക്കിയെടുത്തു “കുപ്പത്തൊട്ടീ”ലിടും.


സൌഹൃതത്തില്‍ പുതുമയും” ആയി വരുന്ന സ്ഥിരം “സഞ്ചാരികള്‍ക്കും”, “സഹയാത്രികര്‍ക്കും
വേണ്ടി, സീസണ്‍ ടിക്കറ്റ് “ജലസേചന വകുപ്പി”നടുത്തുള്ള “സജിന മൂത്താപ്പ”യുടെ പീടികയില്‍ നിന്നോ, “മത്സ്യവികസന വകുപ്പി”ന്‍റെ തൊട്ടടുത്ത “ബലൂണ്‍ ബിജു”വിന്‍റെ പെട്ടികടയില്‍ നിന്നോ, “ബാബുമോന്‍റെ” ആധാരമെഴുത്ത് ബൂത്തില്‍ നിന്നോ, “വഴക്കാളി മേളയില്‍” മൂന്നാം റാങ്ക് നേടിയ “മുത്തശ്ശിക്കുട്ടി”യുടെ  മുറുക്കാന്‍ കടയില്‍ നിന്നോ  വാങ്ങാവുന്നതാണ്.


മരപ്പട്ടി” പാര്‍ട്ടി, “കൊച്ചി മുതലാളി”യുടെ “ടിപ്പ് സഭയിലെ” അംഗങ്ങള്‍, മലയോര കര്‍ഷക നേതാവായ പിള്ളസാറിന്‍റെ സന്നദ്ധ നാടക സംഘമായ  “സാംസ്‌കാരിക ട്രൂപ്പിലെ” അംഗങ്ങള്‍, തുടങ്ങി ആര്‍ക്കും തന്നെ “അരപ്പിരി വണ്ടി”യില്‍ പ്രത്യേക സീറ്റു സംവരണം ഉണ്ടാവില്ല.


ഉത്ഘാടകനായി വരാം എന്നേറ്റ മൂരാച്ചി, “പ്രതിപക്ഷ നേതാവ്” വീട് പണിക്ക് വന്ന ബംഗാളികളുടെ വക കൂമ്പിനിടി കൊണ്ട് കിടക്കുന്നതിനാലും, പകരം ഉത്ഘാടിക്കാം എന്ന് പറഞ്ഞ് വന്ന “പൂക്കോട്ടുപടി ബ്ബ ബ്ബ ബ്ബ”യും,“ചീയേഴ്സ്സ് മോളികാവും ”, “രചനാവേദി” കുംഭകോണംത്തില്‍,നാട്ടുകാരുടെ അടി പേടിച്ചോടി “കൊടകന്‍” ആയി മാറിയ “ശശി കുമ്പളങ്ങിയും” ഒക്കെ പെരും കള്ളന്മാര്‍ ആയതു കൊണ്ട്, പറ്റിയ ആളെ കിട്ടിയാല്‍ ഉടന്‍ തന്നെ ഗ്രാമത്തിലൂടെ ഈ വണ്ടി ആദ്യ സര്‍വീസ്സ് നടത്തുന്നതാണ്.

ഫോട്ടോ പിടുത്തക്കാരന്‍ “അസീം കാഢ്ബറീസ്സ്” നഴ്സറി പെണ്ണിനെ കല്യാണവും കഴിച്ച്,പാണ്ടി നാട്ടില്‍ ചെന്നു “മണ്ണിര കച്ചവടം” തുടങ്ങിയതിനാല്‍, ഭര്‍ത്താവിനേം കുട്ടികളേയും കൂട്ടി ഡോങ്കി കളിക്കുന്ന “സുമ മുത്തിയമ്മ” യും ഇറ്റലിയില്‍ മണ്ടത്തരത്തില്‍ റിസര്‍ച്ച് ചെയ്യുന്ന “സിനു മോന്‍ ലോ മോളും” കൂടി ഫോട്ടോ പിടുത്തം ഏറ്റെടുത്തിട്ടുണ്ട്.


അറിഞ്ഞും അറിയാതെയും വണ്ടിയിലെ യാത്രക്കരാവേണ്ടി വന്നേക്കാവുന്ന എല്ലാവര്‍ക്കും യാത്ര മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട്,



പോ ... പോം................


                   ബ്ഭുഹുഹഹഹഹഹ!!!


Sunday, 8 November 2015

എട്ടുകാലി !!


            വാരുവാന്‍ കൈകള്‍ പോരഎന്ന നിലയിലേയ്ക്ക് വളര്‍ന്ന രാഷ്ട്രീയ ജീവിതത്തിനു കൂടുതല്‍ പന്തലിക്കുവാന്‍ ഇടലഭിക്കും മുന്നേ, അപ്രതീക്ഷിതമായി കിട്ടിയ "ചുവപ്പ് കാര്‍ഡും" പോക്കറ്റിലിട്ടു കളം വിട്ടപ്പോള്‍ തന്നെ,അടുത്ത ജന്മത്തിലും "തികഞ്ഞ ഒരു രാഷ്ട്രീയക്കാരന്‍ തന്നെ ആവും" എന്ന ഉറച്ച തീരുമാനം അവനെടുത്ത് കഴിഞ്ഞിരുന്നു.

ചെന്ന് കയറിയ ഉടന്‍, പുനര്‍ജന്മത്തിന് വേണ്ടിയുള്ള സമരം തുടങ്ങി.കൊടി കുത്തി,കോലം വച്ചു,പന്തലിട്ട് അടുത്ത് നിന്നവനെ പിടിച്ച് നിരാഹാരം കിടത്തി.

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍,നിരാഹാരം കിടക്കുന്നവനെ രക്ഷിക്കുന്നതിനു വേണ്ടി സംഘാടക സമിതി ചര്‍ച്ചയക്ക് തയാറായി.




ഉടനൊരു മനുഷ്യ ജന്മം സാധ്യമല്ല!!
മറ്റു വല്ല ജീവികളും ആവണമെങ്കില്‍ സമ്മതം

മറ്റ് വഴികളൊന്നും ഇല്ലാഞ്ഞ്,അയാള്‍ തന്‍റെ രാഷ്ട്രീയ മോഹങ്ങള്‍ മുഴുവന്‍ ആവാഹിച്ചു കൊണ്ട്,മനുഷ്യജന്മത്തില്‍ തന്നെ നഷ്ടപെട്ട നട്ടെല്ല്ഇല്ലാത്ത മറ്റൊരു ജീവിയായി  ജന്മമെടുത്തു.

               ഗുഢോദ്വേശങ്ങള്‍ ഇഴകളായി ചേര്‍ത്തു വച്ച് അവന്‍, തന്‍റെ നെറ്റ് വര്‍ക്ക് ശൃംഖല പലിടത്തായി വ്യാപിപ്പിച്ചു.പുതു പ്രകാശം തേടി പറക്കുന്നവര്‍ക്കായി, വിളക്ക് മാടങ്ങള്‍ക്ക് തൊട്ടു താഴെ അവന്‍ കാണാ വലകള്‍ തീര്‍ത്തു.ആര്‍ത്തി മൂത്ത കണ്ണുകളോടെ അവന്‍ വലകള്‍തോറും ഓടിനടന്നു.വലയില്‍ വീഴുന്നവരെ നൂലുകളാല്‍ വരിഞ്ഞു മുറുക്കി നീരുറ്റികുടിച്ചു.


അവന്‍റെ ഇരകള്‍, ലോകത്തിനു മുന്നില്‍ കാണിക്കുവാന്‍,ബാഹ്യരൂപങ്ങള്‍ മാത്രം അവശേഷിപ്പിച്ചുകൊണ്ട് കണ്ണുകള്‍ അടച്ചു.
കഴിഞ്ഞ ജന്മത്തിലെ പോരായ്മയും കൂടി ചേര്‍ത്ത് കൈകാലുകള്‍ കിട്ടിയപ്പോള്‍,അവന്‍ എട്ടുകാലിഎന്നപേരില്‍ തന്‍റെ രാഷ്ട്രീയ മോഹങ്ങള്‍ സാക്ഷാകരിച്ചു വന്നു.
എന്നോ കിട്ടുവാന്‍ പോകുന്ന മനുഷ്യജന്മത്തില്‍ പയറ്റുവാനുള്ള പുതിയ രാഷ്ട്രീയ തന്ത്രങ്ങള്‍ അവന്‍ പഠിച്ചു കൊണ്ടേയിരുന്നു......